നിന്നോളം.....❣: ഭാഗം 18

ninnolam

എഴുത്തുകാരി: VALLI STAR

തറുതല പറയുന്നോടി ഉണ്ടമുളകെ....! " കണ്ണന്റെ ദൃഢമായ വലതു കരം ആമിയുടെ അരക്കെട്ടിലൂടെ ചുറ്റി വരിഞ്ഞു.... കണ്ണ് രണ്ടും കൂർത്തു.... ഒറ്റ വലിയിൽ പെണ്ണിനെ പിടിച്ച് നെഞ്ചിലേക്കിട്ടു..... ഇങ്ങേരെന്നെ നശിപ്പിച്ചേ അടങ്ങു....!" ഒന്ന് ഉമിനീരിറക്കി കൊണ്ടവൾ കയ്യിലുള്ള കപ്പ്‌ രണ്ടും മുറുക്കി പിടിച്ചു..... ഞാൻ നിന്റെ ആരാ....! " ആമിയുടെ നെറ്റിയിലൂടെ വിരലോടിച്ചു കൊണ്ടവൻ പതിഞ്ഞ ശബ്ദത്തോടെ ചോദിച്ചു.... പെണ്ണാണേൽ വിറച്ചു വിറച്ചാണ് നിൽപ്പ്.... സംഭരിച്ചു വെച്ച ധൈര്യമെല്ലാം ഒറ്റ നിമിഷം കൊണ്ട് ചോർന്നൊലിച്ചു.... ചോദിച്ചത് കേട്ടില്ലേടി ഉണ്ടമുളകെ....! " ഇപ്പ്രാവശ്യം അവന്റെ ശബ്ദമൊന്ന് കൂർത്തു.... ഒപ്പം കണ്ണുകളും....! കെട്ട്യോൻ അല്ലെ....! " ചുണ്ട് പിളർത്തി കൊണ്ടവൾ കണ്ണനെ നിഷ്കളമായി നോക്കി.... അതെന്താടി നിനക്കൊരു സംശയം....! " അവളിലേക്കൊന്നൂടെ അമർന്നു കൊണ്ടവൻ കണ്ണുരുട്ടി....

ന്റെ പൊന്ന് ഡോക്ടറെ ഈ പിടിയൊന്ന് വിട്.... മനുഷ്യനിപ്പോ പൊട്ടി ചാവും....! " ശ്വാസം അടക്കിപിടിച്ചവൾ ദയനീയഭാവത്തോടെ കണ്ണനെ നോക്കി.... ഹ്മ്...." ഒന്ന് അമർത്തി മൂളി കൊണ്ടവൻ പിടിയയച്ചതും ആമിയുടെ പല്ലുകൾ കൃത്യമായി ചെക്കന്റെ നെഞ്ചിൽ ആയ്ന്നിരുന്നു... ഉഫ്ഫ്..... "! എരിവ് വലിച്ചവൻ പെണ്ണിനെ അടർത്തി മാറ്റാൻ നോക്കിയെങ്കിലും പട്ടി കടിക്കും പോൽ ഒരേ കടിയായിരുന്നു.... ഡീീീ വിടെടി മരഭൂതമേ....! " ഇപ്പ്രാവശ്യം ഒരു അലർച്ചയായിരുന്നു.... അതോടെ ആമി പിടിവിട്ട് തിരിഞ്ഞു പോലും നോക്കാതെ കണ്ടം വഴി ഓടി... യക്ഷി.....! " ചുളിഞ്ഞ മുഖത്തോടെ പിറുപിറുത്തവൻ നെഞ്ചും തടവി സോഫയിലേക്ക് ചാഞ്ഞു.... _______♥ ഹും എന്നോടാ കളി....പത്തു പതിനഞ്ചു മിനിറ്റ് എങ്ങനെയാ പിടിച്ച് നിന്നതെന്ന് എനിക്ക് തന്നെ പിടിയില്ല... കണ്ട്രോൾ കിട്ടാതെ വല്ലതും ചെയ്തു പോകോ എന്ന് പേടിച്ചിട്ടാ നെഞ്ചിൽ കയറി കടിച്ചത്..... ഹൗ....! "

കഴുത്തിൽ പൊടിഞ്ഞ വിയർപ്പിനെ നിഷ്കരുണം തട്ടികളഞ്ഞവൾ സ്ലോമോഷനിൽ അങ്ങ് നടന്നു.... പോകുന്ന പോക്കിൽ അമ്മായപ്പന് ഒരു കപ്പ്‌ കോഫിയും കൊടുത്തു.... അപ്പോഴത്തെ അങ്ങേരുടെ മോന്തയൊന്ന് കാണണമായിരുന്നു.... പെറ്റ തള്ള പോലും സഹിക്കില്ല.... അത്രയും ഭയാനകം...🤭 ______♥ കവിളെല്ലാം കൂടെ നീറി പുകയും പോൽ തോന്നിയപ്പോഴാണ് തുമ്പി എഴുന്നേറ്റത്....കണ്ണിനു ചുറ്റും വല്ലാത്ത വേദന .... മുഖമെല്ലാം പുകച്ചിലെടുക്കുന്നു.... ചുണ്ട് ചുളുക്കി എഴുന്നേൽക്കാൻ തുനിഞ്ഞെങ്കിലും വയറിനു വല്ലാത്ത ഭാരം.... ഒന്ന് തലപൊക്കി നോക്കിയ തുമ്പി പെട്ടെന്ന് തന്നെ പതുങ്ങി കിടന്നു... വയറിനു കുറുകെ തലവെച്ചു കിടക്കുന്ന അലക്സ്.... പേടി കൊണ്ട് തുമ്പി വിയർക്കാൻ തുടങ്ങി.... പൊടുന്നനെ അവന്റെ തല ബെഡിലേക്ക് ഇറക്കി വെച്ച് എഴുന്നേറ്റു.... കാൽ പാദം നിലത്ത് അമർത്താൻ പറ്റുന്നില്ല... ഏന്തി ഏന്തി ഷെൽഫിനടുത്തെത്തി....

തോർത്തും ഉടുത്ത് മാറാനുള്ള ഡ്രെസ്സുമെടുത്ത് പുറത്തേക്ക് നടന്നു.... അടുക്കളയിൽ നിന്നും പാറുവിന്റെയും രുദ്രന്റെയും സംസാരം കേൾക്കാം.... കുളത്തിലേക്ക് എത്തണമെങ്കിൽ കുറച്ച് നടക്കാനുണ്ട്.... കാട് പിടിച്ച വഴിയാണ്.... എങ്കിലും ഒന്ന് മുങ്ങി കുളിക്കണമെന്ന് തോന്നി.... എത്തി വലിഞ്ഞു കുളക്കരയിലെത്തി.... കാലിലെ കെട്ടയിച്ചു.... പൊടുന്നനെ വെള്ളത്തിലേക്ക് ഇറക്കിവെച്ചു.... അല്പം നീറിയെങ്കിലും തണുപ്പ് തട്ടിയതിന്റെ സുഖം.... പെട്ടെന്ന് തന്നെ കുളിച്ചു കേറി...വല്ലാത്തൊരു ആശ്വാസം തോന്നി.... മുടി തോർത്ത്‌ കൊണ്ട് ചുറ്റി കെട്ടി വീട്ടിലേക്ക് നടന്നു.... ഇടവഴിയിൽ എത്തിയപ്പോയേ കണ്ടു ഇങ്ങോട്ടേക്കു വരുന്ന അലക്സിനെ.... ആ മുഖത്തേക്ക് നോക്കാനെ പോയില്ല.... ഇന്നലെ നടന്നതൊക്കെ ആലോചിക്കുമ്പോയേക്കും അലക്സിനോട് ദേഷ്യമാണ് തോന്നുന്നത്.... വീർത്ത് കെട്ടിയ മുകവുമായവൾ മുന്നോട്ടേക്ക് നടന്നു....

അലക്സിന് വേണ്ടി വഴി മാറി കൊടുത്തു.... അവന്റെ ദയനീയത നിറഞ്ഞ നോട്ടം കണ്ടില്ലെന്നു നടിച്ചു... _______♥ കുട്ടികാലം മുതൽക്കേ ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്നതാ എന്റെ കണ്ണേട്ടനെ.... എന്ത് ചെയ്തിട്ടായാലും എനിക്ക് കണ്ണേട്ടനെ വേണം.... ആർക്കും ഞാൻ വിട്ടു കൊടുക്കില്ല.... കണ്ണേട്ടൻ എന്റെയാ... ന്റെ മാത്രം....! " മുരണ്ടു കൊണ്ടവൾ മുറിയിലൂടെ തലങ്ങും വിലങ്ങും നടന്നു.... ഇങ്ങനെ മോങ്ങി കൊണ്ടിരുന്നാലൊന്നും നിനക്കവനെ കിട്ടത്തില്ല.... മുന്നോട്ടേക്കുള്ള വഴികളെ തടസ്സപ്പെടുത്തുന്നതിനെയെല്ലാം ഇല്ലാതാക്കണം.... എങ്കിലേ ആശിച്ചത് കൈ വെള്ളയിൽ ഒതുങ്ങു....! "" ക്രൂരമായ ചിരിയോടെ ലതിക മകളെ നോക്കി കണ്ണിറുക്കി.... പതിയെ അതവളിലേക്കും പടർന്നു.....

എങ്കിലും ചാടി കേറി ഒന്നും ചെയ്യാൻ നിൽക്കണ്ട....! " ഒരു താക്കീത് പോലെ പറഞ്ഞവർ പുറത്തേക്ക് നടന്നു.... _______♥ അലക്സ് എനിക്ക് സംസാരിക്കണം....!" മഴയിലേക്ക് കണ്ണും നട്ടിരിക്കുന്നവന്റെ അടുത്തേക്കിരുന്നു കൊണ്ട് രുദ്ര് തറപ്പിച്ചു പറഞ്ഞു..... ഹ്മ്....! " അലക്സൊന്ന് മൂളി.... മേലേടത്ത് വാസുദേവ് ഏല്പിച്ച ഒരു കോട്ടെഷൻ.... ഡേവിഡ് അലക്സിനെ കുത്തി മലർത്തുക... അതും ഒറ്റ കുത്തിൽ ചാവണം.... കൂലി ഇരുപത് ലക്ഷം.....! " പരിഹാസത്തോടെ രുദ്ര് പറഞ്ഞു നിർത്തി.... അലക്സിന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... ഇരുവരും പരസ്പരം നോക്കിയൊന്ന് ചിരിച്ചു.................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story