നിന്നോളം.....❣: ഭാഗം 2

ninnolam

എഴുത്തുകാരി: VALLI STAR

കാലത്തെപ്പോയോ എഴുന്നേറ്റ അലക്സ് കാണുന്നത് ഭിത്തിയോട് ചേർന്നുറങ്ങുന്ന അവന്റെ തുമ്പിപെണ്ണിനെയാണ്.... കുസൃതിയോടെ അവനാ പെണ്ണിനെ വലിച്ച് നെഞ്ചിലേക്ക് ചേർത്തു കിടത്തി...... ഒന്ന് കുറുകി കൊണ്ടവൾ തിരിഞ്ഞു കിടന്നതും അവന്റെ ചുണ്ടുകൾ കൂർത്തു.... " ഇച്ചായനൊരു ചായ ഇട്ട് താ തുമ്പികുട്ട്യേ... "" അവളുടെ ചുവന്ന് തുടുത്ത കാതിൽ പതിയെ ഒന്ന് ഊതി നോക്കി.... തുമ്പികുട്ട്യേ....!'" ചിരിയോടെ വീണ്ടും നീട്ടിവിളിച്ചതും തുമ്പിപെണ്ണൊന്ന് ചിണുങ്ങി.... " അലക്സിനെ തുമ്പിക്കിഷ്ട്ടല്ല....! "" ഉറക്കത്തിനിടയിൽ മുറുമുറുക്കുന്നവളെ അലക്സ് മിഴിച് നോക്കി.... പൊടുന്നനെ അവനൊന്ന് ചിരിച്ചു കൊണ്ടെയുന്നേറ്റ് വെളിയിലേക്ക് നടന്നു........ ഓടിട്ട ഒരു കൊച്ചു വീടാണ് അലക്സിന്റേത്.... ഒരു മുറിയും ഹാളും കിച്ചനും ബാത്രൂംമും അടങ്ങിയ കൊച്ചു വീട്.... വീടിന് പിറകുവശത്തായി അധികം ആഴമില്ലാത്ത മനോഹരമായ ഒരു കുളവും.... കയ്യിൽ കിട്ടിയ തോർത്ത്‌ മുണ്ടുമെടുത്ത് അലക്സ് കുളത്തിലേക്ക് നടന്നു.... അപ്പോഴുമാ ചൊടികളിൽ സധാ കള്ളച്ചിരി.... _______❣

അലക്സ് പോയെന്നുറപ്പായതും ഉറക്കം നടിച്ച് കിടന്നിരുന്ന തുമ്പിപ്പെണ്ണ് ആഞ്ഞു ആഞ് ശ്വാസം വലിച്ച് വിട്ടു... പൊടുന്നനെ എഴുന്നേറ്റ് ഹാളിലേക്ക് നടന്നു.... പെട്ടെന്നാണ് ഹാളിലെ ടേബിളിൽ ചാർജ് ചെയ്തിരുന്ന അലക്സിന്റെ ഫോൺ ബെല്ലടിച്ചത്.... ആദ്യമൊന്ന് ശംകിച്ചു നിന്നെങ്കിലും രണ്ടും കല്പിച്ചവൾ ഫോണെടുത്തു നോക്കി..... മൊബൈൽ സ്‌ക്രീനിൽ ഭംഗിയുള്ള ഒരു പെൺകുട്ടിയുടെ ചിത്രം കണ്ടതും പതിവില്ലാതെ തുമ്പിയുടെ മുഖമൊന്ന് ചുളിഞ്ഞു.... സ്ക്രീനിലായി 'പാറൂസ്😘' എന്നെഴുത്തിയിരിക്കുന്നത് കണ്ട തുമ്പിപെണ്ണിന്റെ കണ്ണുകൾ കൂർത്തു തുടങ്ങി.... ഈർഷ്യത്തോടെ കാൾ കട്ടാക്കി അൽപ്പം ശബ്ദത്തോടെ ഫോൺ ടേബിളിലേക്ക് അലക്ഷ്യമായി ഇട്ടുകൊണ്ട് തിരിഞ്ഞതും മുന്നിൽ പനപോലെ നിൽക്കുന്ന അലക്സ്..... എ.... എന്താ.... "" വിറയലോടെ തുമ്പിപ്പെണ്ണ് മറ്റെങ്ങോ ദൃഷ്ട്ടി പതിപ്പിച്ചു.... " തുമ്പിക്കുട്ടിയെന്തിനാ ഇച്ചായന്റെ ഫോണെടുത്തെ... "" ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരിയെ അലക്സ് കടിച്ചു പിടിച്ചു.... ഞാ.... ബെല്ലടിച്ചു....!! "" പേടിയാൽ തുമ്പിയുടെ പളുങ്ക് മിഴികൾ ദിശയറിയാതെ അലഞ്ഞു നടന്നു....

ഇങ്ങോട്ട് നോക്ക് തുമ്പീ....! "" അലക്സിന്റെ ശബ്ദം അല്പമൊന്ന് ഉയർന്നതും തുമ്പിയുടെ കണ്ണ് നിറഞ്ഞു.... " അലക്സിനെ എനിക്കിഷ്ട്ടല്ല.... നീ ദുഷ്ട്ടാനാ...!! "" ഒഴുകാൻ വെമ്പി നിൽക്കുന്ന മിഴിനീർ നിമിഷനേരം കൊണ്ട് പൊട്ടിയൊലിച്ചു..... " സാധാരണ എല്ലാവരും ഇവിടെയല്ലേ തുമ്പിപെണ്ണേ പൊട്ട് കുത്താറ് .... "" അവളുടെ പുരികങ്ങൾകിടയിലായി അലക്‌സിന്റെ ചൂണ്ട് വിരൽ അമർന്നു.... വെപ്രാളത്തോടെ തുമ്പിപ്പെണ്ണ് ഒന്ന് മൂളി കൊണ്ട് തലകുലുക്കി.... പിന്നെന്താ ഇത്....!! "' പറച്ചിലിനോടൊപ്പം തന്നെ അലക്സിന്റെ വിരലുകൾ തുമ്പിപെണ്ണിന്റെ പൊക്കിളിനു തൊട്ടു തായെയായി പതിഞ്ഞു..... തുമ്പിയൊന്ന് ഉയർന്നു പൊങ്ങി.... ആ മഞ്ചാടി അധരങ്ങൾ വിറച്ചു..... "' ഇതെന്താ തുമ്പിപെണ്ണേ... പൊട്ടാണോ...! " വിറഞ്ഞു നിൽക്കുന്നവളെ അലക്സ് കുസൃതിയോടെ ഉറ്റുനോക്കി.... അ... അല്ല... മ... മറുകാ....! "" ശ്വാസം അടക്കി പിടിച്ചവൾ വിറച്ചു.... ആണോ.... നല്ല ഭംഗിയുണ്ട്.... "" കള്ളച്ചിരിചിരിയാലെ അലക്സ് അവിടെയൊന്ന് നുള്ളി കൊണ്ട് മുറിയിലേക്ക് നടന്നു....

അലക്സ് ചീത്തയാ....! " വിതുമ്പലോടെ തുമ്പി പെണ്ണ് ഉമ്മറത്തേക്ക് നടന്നു.... ________❣ " വാശി കാണിക്കാതെ ഇത് കഴിക്ക് തുമ്പി....! " ഒരു കീറ് ദോശയെടുത്ത് അലക്സ് തുമ്പിക്ക് നേരെ നീട്ടിപിടിച്ചു.... നിക്ക് വേണ്ടെന്ന് ഞാ പറഞ്ഞതല്ലേ .... " ദേഷ്യത്തോടെ തുമ്പിപ്പെണ്ണ് മുഖം കൂർപ്പിച്ചു.... തുമ്പീ.....!! "" ആ ഒരോറ്റ അലർച്ച മതിയായിരുന്നു തുമ്പിപെണ്ണിന്റെ വാശിമാറാൻ.... പേടിയോടെ അലക്സിനു നേരെയവൾ വലതു കൈ നീട്ടിപിടിച്ചു.... ന്തോന്നാ.... "" അവളുടെ മുഖത്തേക്കും നീട്ടിപിടിച്ച കയ്യിലേക്കും അലക്സ് മാറി മാറി നോക്കികൊണ്ടിരുന്നു... "' അലക്സിനെ എനിക്കിഷ്ട്ടല്ല.... ഞാ കഴിച്ചോളും....! "' പറച്ചിലിനൊപ്പം തന്നെ അവളവന്റെ കയ്യിൽനിന്നും പ്ലേറ്റ് മേടിച്ചു തന്നത്താൻ കഴിക്കാൻ തുടങ്ങി.... "' ഇത്രേം വിശന്നിട്ടാണോ തുമ്പിപെണ്ണേ വാശിക്കാണിച്ചത്....! " ചിരിയോടെ ചോദിക്കുന്നവനെ നോക്കിയൊന്ന് മുഖം കോട്ടി തുമ്പി...................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story