നിന്നോളം.....❣: ഭാഗം 20

ninnolam

എഴുത്തുകാരി: VALLI STAR

ഇച്ചായൻ വന്നോളും തുമ്പീ.... നീ ടെൻഷനടിക്കാതെ....നല്ല മഴയല്ലേ... എവിടേലും കയറി നിൽപ്പുണ്ടാകും....! " ഉമ്മറ തിണ്ണയിൽ ചമ്രം പടിഞ്ഞിരിക്കുന്നവളെ നോക്കി പാറു അലിവോടെ പറഞ്ഞു.... വരാൻ വൈകുമെങ്കിൽ ഒന്ന് വിളിച്ചൂടെ....! " ചുണ്ട് കോട്ടി കൊണ്ടവൾ സങ്കടം പറഞ്ഞു.... അതെങ്ങനെയാ... നീ പിണങ്ങിയിരിപ്പല്ലേ.... അതാവും വിളിക്കാഞ്ഞേ....! " ചിരിയോടെ പറഞ്ഞുകൊണ്ട് പാറു അകത്തേക്ക് നടന്നു.... ഇനി പറഞ്ഞത് കൂടിപ്പോയോ....! " പിറുപിറുത്ത് കൊണ്ടവൾ മെടഞ്ഞു കെട്ടിയ മുടിയിൽ വിരൽ ചുറ്റി.... സങ്കടം കൊണ്ട് പറഞ്ഞതല്ലേ...!! " തിണ്ണയിലേക്ക് കയറി നിന്നു.... വഴിയരികിലേക്ക് എത്തി നോക്കി... ശ്ശൊ നാശം പിടിച്ച മഴ....! " മുഖം ചുളിച്ചുകൊണ്ട് തുമ്പി അകത്തേക്ക് നടന്നു.... പത്തര കഴിഞ്ഞു തുമ്പീ.. നീ വല്ലതും എടുത്ത് കഴിക്കാൻ നോക്ക്.... ഇച്ചായൻ വന്നോളും....! "

കഴിച്ചു കഴിഞ്ഞ പ്ളേറ്റും കൊണ്ട് അടുക്കളയിലേക്ക് നടക്കുന്നതിനിടെ പാറു വിളിച്ചു പറഞ്ഞു.... അലക്സ് വന്നിട്ട് കഴിച്ചോളും....! " പറച്ചിലിനൊപ്പം തന്നെ സെറ്റിലേക്ക് ചാഞ്ഞു.... ♥------------_- ♥ മനുഷ്യന്റെ ഉറക്കം കളഞ്ഞിട്ട് സുഖമായി ഉറങ്ങുന്ന കണ്ടില്ലേ .... മണകൊണാജ്ഞൻ....!! "" പുറം തിരിഞ്ഞ് കിടക്കുന്നവനെ നോക്കി ആമി ചുണ്ട് കോട്ടി.... ഉറക്കമാണോ....! " എത്തി വലിഞ്ഞു കണ്ണന്റെ മുഖത്തിന് നേരെ കൈ വീശി നോക്കി.... അല്ല കിടന്ന് തുള്ളുവാ.... എന്തെ കാണുന്നില്ലേ....! " പുച്ഛത്തോടെ പറഞ്ഞവൻ തലയണയിലേക്ക് മുഖം പൂയ്ത്തി.... ഇങ്ങേരെക്കൊണ്ടിത്.... " പല്ല് കടിച്ചവൾ തിരിഞ്ഞു കിടന്നു.... അൽപസമയം കഴിഞ്ഞപ്പോൾ പിൻ കഴുത്തിൽ ഒരു നിശ്വാസം.... ആമീ....! " കാറ്റുപോലെ അവന്റെ ശബ്ദം ആമിയുടെ കാതിൽ പതിഞ്ഞു.... മ്മ്........ do you love me...? വശ്യമായ അവന്റെ സ്വരം.... ആമിയുടെ തൊണ്ട വറ്റിപ്പോയി...

ഒന്ന് ഉമിനീരിറക്കി കൊണ്ടവൾ തിരിയാനാജ്ഞതും കണ്ണന്റെ കൈകൾ അരക്കെട്ടിൽ മുറുകി.... " അ.... അത് പിന്നെ.... പറഞ്ഞു മുഴുപ്പിക്കും മുൻപേ കണ്ണന്റെ ചൂണ്ടു വിരൽ ആമിയുടെ അധരങ്ങളിൽ പതിഞ്ഞിരുന്നു.... ശ്.... say yes or no....! " ഒന്നൂടെ അവളിലേക്ക് ചേർന്ന് കിടന്നു കണ്ണൻ.... ഇഷ്ടക്കേടൊന്നൂല്ല....! " പതിയെ പറഞ്ഞവൾ മിഴികളുയർത്തി നോക്കി.... Thanks....! " പറച്ചിലിനൊപ്പം തന്നെ അവന്റെ ഇളം ചൂടുള്ള അധരങ്ങൾ ആമിയുടെ തുടുത്ത കവിളിൽ പതിഞ്ഞിരുന്നു..... വെ... വെൽ...കം...! " വിക്കി വിറച്ചവൾ പുതപ്പ് തലവഴി മൂടി കിടന്നു..... വട്ട്....! " കുസൃതിയോടെ ചിരിച്ചവൻ മലർന്ന് കിടന്നു.... ♥------------_- ♥ എന്താ വരാൻ വൈകിയേ....! " നനഞ്ഞു കുതിർന്ന മുടിയിയകളെ തോർത്തുകൊണ്ട് ഒപ്പിയെക്കുന്നവനെ തുമ്പി പരിഭവത്തോടെ നോക്കി.... മഴ....! " ഒറ്റ വാക്കിൽ മറുപടി പറഞ്ഞവൻ അകത്തേക്ക് നടന്നു.... പിന്നാലെ വീർപ്പിച്ച മുഖവുമായി തുമ്പിയും.... കഴിക്കാനെടുക്കട്ടെ....! " പതുങ്ങലോടെ ചോദിച്ചവൾ അലക്സിനെ ഏറുകണ്ണിട്ടൊന്ന് നോക്കി.... വേണ്ട....! "

പറച്ചിലിനൊപ്പം തന്നെ അലക്സ് മുറിയിലേക്ക് കയറിയിരുന്നു..... തുമ്പിക്ക് വല്ലാത്ത സങ്കടം തോന്നി.... ഇത്രയും നേരം ഒന്നും കഴിക്കാതെ കാത്തിരുന്നിട്ട്....! കലങ്ങിയ കണ്ണുകളെ അമർത്തി തുടച്ചവൾ ടേബിളിൽ നിരത്തി വെച്ചത് അടുക്കളയിലേക്ക് തന്നെ എടുത്ത് വെച്ചു..... കയ്യിൽ ഒരു ഗ്ലാസ് കട്ടനുമായി മുറിയിലേക്ക് നടന്നു..... ചായ....! " നേർത്ത സ്വരത്തിൽ പറഞ്ഞവൾ കപ്പ്‌ അലക്സിന് നേരെ നീട്ടി... മറുതൊന്നും പറയാതെ കപ്പ്‌ വാങ്ങി ചുണ്ടോട് ചേർത്തു.... ഞാ സങ്കടം കൊണ്ട് പറഞ്ഞതാ.... സോറീ....! " വിതുമ്പലോടെ കണ്ണും നിറച്ചവൾ അലക്സിനെ ഉറ്റു നോക്കി.... അത് കാണെ അലക്സിന് പാവം തോന്നി.... നനഞ്ഞു കുതിർന്ന ഷർട്ട്‌ ദേഹത്തു നിന്നും അഴിച്ചുമാറ്റി കൊണ്ടവൻ തുമ്പിയുടെ നെറുകയിലൊന്ന് തട്ടി... കണ്ണ് ചിമ്മി ചിരിച്ചു.... പിണക്കം തീർന്നോ.... ഇനി മിണ്ടൂലെ...! " കൊച്ചു കുഞ്ഞുങ്ങളെ പോലെ ചുണ്ട് കൂർപ്പിച്ചവൾ അലക്സിനെ നിഷ്കളങ്കമായി നോക്കി....

ഹ്മ്മ്....! " ചിരിയോടെ മൂളി കൊണ്ടവൻ തോർത്തും എടുത്ത് പുറത്തേക്ക് നടന്നു..... ഉറങ്ങണ്ട.... ഞാനിപ്പോ വരാം....! " ചുണ്ടിൽ ഒളിപ്പിച്ച കുസൃതിയോടെ അലക്സ് ഉച്ചത്തിൽ വിളിച്ചു കൂവി.... ♥------------_- ♥ കെട്ടിപിടിച്ചു കിടക്കാൻ തോന്നുന്നു പാറൂസേ....! " ഫോണിന്റെ സ്പീക്കറിലൂടെ രുദ്രന്റെ കുസൃതി നിറഞ്ഞ വാക്കുകൾ..... പാറുവിന് ചിരി പൊട്ടി.... അയ്യാ കെട്ടിപിടിച്ചു കിടക്കാൻ പറ്റിയ പ്രായം....! ' കളിയോടെ പറഞ്ഞവൾ കുണുങ്ങി ചിരിച്ചു.... അതെന്താടി എന്റെ പ്രായത്തിനൊരു കുഴപ്പം....! " കൂർപ്പിച്ചു പറഞ്ഞവൻ പാറുവിനായ് കാതോർത്തു.... ഒന്നുല്ല....! " പുതപ്പ് തലവഴി മൂടിയവൾ ചിണുങ്ങി.... ഹം....! " മറുപുറം രുദ്രന്റെ കനപ്പിച്ച മൂളൽ.... രുദ്രേട്ടനെ കെട്ടാൻ തോന്നുന്നു....! " അടക്കി പിടിച്ച ചിരിയോടെ പാറു പറഞ്ഞു.... ഞാനല്ലെടി കെട്ടേണ്ടത്....! " മറുപുറത്തും കുസൃതി....

ആര് കെട്ടിയാലും എനിക്കിപ്പോ രുദ്രേട്ടന്റെ ഭാര്യയാകണം.... " പതുങ്ങി പറഞ്ഞവൾ ചുരുണ്ട് കൂടി കിടന്നു... അച്ചോടാ അങ്ങനെയുള്ള ആഗ്രഹങ്ങളൊന്നും അതികം വെച്ച് നീട്ടരുത്.... നീ വന്ന് വാതില് തുറക്ക്.... നമുക്ക് ഭാര്യാ ഭർത്താവ് കളിക്കാം....! " പ്രേമപൂർവ്വം പറഞ്ഞവൻ കാൾ കട്ടാക്കി.... എന്റീശ്വരാ.... ഇങ്ങേരിത് എന്തു ഭാവിച്ചാ....!" പിറുപിറുത്ത് കൊണ്ടവൾ ബെഡ് തട്ടി കുടഞ്ഞു..... സമയം നോക്കി.... പന്ത്രണ്ടു മണി .... ഷോൾ എടുത്ത് കഴുത്തിലേക്കിട്ട് വാതിൽ തള്ളി തുറന്നു..... ♥------------_- ♥ അയ്യോ മുറിവ്..... ഇതെങ്ങനെയാ.... " കുളി കഴിഞ്ഞ് മുറിയിലേക്ക് കയറിയ അലക്സിന്റെ കൈ മുട്ടിലെ ചീന്തി കിടക്കുന്ന മുറിവിലേക്ക് തുമ്പി പേടിയോടെ നോക്കി.... കൊട്ടി പിടഞ്ഞു കിടക്കയിൽ നിന്നും എഴുന്നേറ്റു അലക്സിനെ വലിച്ച് ബെഡിലേക്ക് ഇരുത്തി.... ഇതെന്ത് പറ്റിയതാ അലക്സേ....! "

ചോര പൊടിഞ്ഞ മുറിവിലേക്ക് നോക്കി തുമ്പി കണ്ണ് നിറച്ചു..... കണ്ണ് നിറക്കാതെ തുമ്പികുട്ട്യേ.....! " ചിരിയോടെ പറഞ്ഞവൻ തുമ്പിയെ നെഞ്ചിലേക്ക് അടക്കി പിടിച്ചു..... ഒന്ന് വീണതാ തുമ്പേ .... മഴയാല്ലായിരുന്നോ... റോഡ് സൈഡ് മുഴുവൻ വെള്ളം കെട്ടി നിൽക്കുവാ.... ബൈക്കൊന്ന് സ്‌കിഡ് ആയി....! " ഹാങ്ങറിൽ ഇരുന്ന ടീഷർട്ട് എടുത്തിടുന്നതിനിടെ അലക്സ് പറഞ്ഞു..... വേദനിക്കില്ലേ....! " സങ്കടം പറഞ്ഞവൾ കണ്ണ് തുടച്ചു..... ചെറിയ വേദനയെ ഒള്ളു....! " കുസൃതിയോടെ ചിരിച്ചവൻ തുമ്പിയെയും കൊണ്ട് ബെഡിലേക്ക് മറിഞ്ഞു.... ♥ ---------- ♥ നിങ്ങളെന്താ ഈ നേരത്ത്.....! " കണ്ണ് കൂർപ്പിച്ചവൾ രുദ്രനെ നോക്കി പേടിപ്പിച്ചു..... തണുപ്പ്..... മഴ..... എന്ത് രസാല്ലെ.....! " വാതിലിൽ പിടിച്ചാടി കൊണ്ടവൻ ഇളിച്ചു..... നിങ്ങള് പോയെ രുദ്രേട്ടാ.....! " ..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story