നിന്നോളം.....❣: ഭാഗം 21

ninnolam

എഴുത്തുകാരി: VALLI STAR

നിങ്ങളെന്താ ഈ നേരത്ത്.....! " കണ്ണ് കൂർപ്പിച്ചവൾ രുദ്രനെ നോക്കി പേടിപ്പിച്ചു..... തണുപ്പ്..... മഴ..... എന്ത് രസാല്ലെ.....! " വാതിലിൽ പിടിച്ചാടി കൊണ്ടവൻ ഇളിച്ചു..... നിങ്ങള് പോയെ രുദ്രേട്ടാ..... മനുഷ്യനെ നാണം കെടുത്താൻ... അയ്യേ..." വാതിൽ പാളിയിലുള്ള അവന്റെ കൈകളെ അടർത്തി മാറ്റാൻ ശ്രമിച്ചു കൊണ്ടവൾ ചിണുങ്ങി.... ന്ത്‌ അയ്യേ.... എനിക്കിപ്പോ വയസ്സ് ഇരുപത്തിഏഴ് കഴിഞ്ഞു.... ഞാനിങ്ങനെ മൂത്ത് നരക്കത്തെ ഒള്ളു...! " കൂർപ്പിച്ചു പറഞ്ഞവൻ വാതിൽ തള്ളി തുറന്ന് അകത്തേക്ക് കയറി... ദേ കളിക്കാതെ പോയെ രുദ്രേട്ടാ.... ഒരുമാതിരി കുഞ്ഞുങ്ങളെ പോലെ....! " ചുണ്ട് ചുളുക്കി കൊണ്ടവൾ വാതിലിലേക്ക് ചാരി.... നിന്ന് കുണുങ്ങാതെ ഇവിടെ വാടി....! " പറച്ചിലിനൊപ്പം തന്നെ രുദ്രനവളെ വലിച്ച് നെഞ്ചോടു ചേർത്തി.... ഇതെന്തൊരു കഷ്ട്ടമാ രുദ്രേട്ടാ....! " കൈ മുട്ട് മടക്കി രുദ്രന്റെ നെഞ്ചിനിട്ടൊന്ന് കൊടുത്തു.... ഉഫ്ഫ്.... പതിയെ കുത്തെടി.... നെഞ്ച് തടവികൊണ്ടവൻ കണ്ണുരുട്ടി... കല്ല്യാണം കഴിയുന്നത് വരെ ഇതൊന്നും പാടില്ല രുദ്രേട്ടാ.... അതാ....! " ചുണ്ട് പിളർത്തി കൊണ്ടവൾ രുദ്രനെ പരിഭവിച്ചൊന്ന് നോക്കി.... ഏത് പാടില്ലാന്ന്....!

" രുദ്രന്റെ ചുണ്ടിൽ കള്ളച്ചിരി വിരിഞ്ഞു.... ചുണ്ട് കൂട്ടി പിടിച്ചവനൊന്ന് ചിരിച്ചു.... അ... അത് പിന്നെ ഇതൊന്നും...! " ഒന്ന് പതറികൊണ്ടവൾ അരക്കെട്ടിൽ മുറുകിയ അവന്റെ കൈകളെ അടർത്തി മാറ്റാൻ ശ്രമിച്ചു.... ഏതൊന്നും.....! "" അവളിലേക്ക് മുഖമടുപ്പിച്ചു കൊണ്ടവൻ കുസൃതിയോടെ ചിരിച്ചു.... ഇങ്ങനെ കെട്ടിപിടിക്കാനും ഉമ്മവെക്കാനും....! " കെറുവോടെ പറഞ്ഞവൾ മുഖം തിരിച്ചു.... അതിന് നീയെന്തിനാ പെണ്ണേ ഇങ്ങനെ ചുവക്കുന്നെ.... ഹേ.. " ഇടുപ്പിലുള്ള പിടി ഒന്നൂടെ മുറുക്കി കൊണ്ടവൻ ടേബിളിലേക്ക് ചാഞ്ഞു.... ഞാൻ ചോന്നിട്ടൊന്നുല്ല.... കൊഞ്ചാതെ പോയെ രുദ്രേട്ടാ....! " ചുണ്ട് കോട്ടി കൊണ്ടവൾ അവനിൽ നിന്നും കുതറി മാറി.... ഹം....! " ഒന്നമർത്തി മൂളിയവൻ ബെഡിലേക്ക് ചാടി കിടന്നു.... വീട്ടീ പോണില്ലേ...! " പുരികം ചുളിച്ചു കൊണ്ടവൾ രുദ്രനെ തുറിച്ചു നോക്കി... ഇല്ലല്ലോ.... ഞാനിന്ന് ഇവിടെയാ....! " ഒന്നിളിച്ചു കൊണ്ടവൻ പുതപ്പെടുത് മൂടി പുതച്ചു കിടന്നു.... രുദ്രേട്ടാ...... " ഒന്ന് ചിണുങ്ങി നോക്കിയെങ്കിലും അവിടെ യാതൊരു കുലുക്കവുമില്ല..... 💙🖤💙🖤💙🖤💙🖤💙

ഞാൻ നിന്നെ കെട്ടട്ടെ തുമ്പ്യെ...! " മാനത്തേക്ക് കണ്ണും നട്ട് കിടക്കുന്ന തുമ്പിയെ നോക്കി അലക്സ് കുസൃതിയോടെ ചിരിച്ചു.... ഇപ്പയോ.....! " കുഞ്ഞി കണ്ണുകൾ രണ്ടും വിടർത്തിയവൾ അലക്സിനെ കൗതുകത്തോടെ നോക്കി.... ഹ്മ്മ്ഹ്മ്മ് നാളെ....! " ഒന്ന് കണ്ണിറുക്കി കൊണ്ടവൻ ചിരിച്ചു.... കെട്ടിയിട്ടെന്താ....! " ചുണ്ട് കൂർപ്പിച്ചവൾ അലക്സിനെ ഉറ്റു നോക്കി.... കുന്തം.....! " പിറുപിറുത്തവൻ തിരിഞ്ഞു കിടന്നു..... മണ്ടൻ അലക്സ്....! " അടക്കിപിടിച്ച് ചിരിച്ചവൾ പുതപ്പിനുള്ളിലേക്ക് നുഴഞ്ഞു കയറി.... അടുത്ത നിമിഷം തന്നെ അലക്സിന്റെ ബലിഷ്ടമായ കരങ്ങൾ തുമ്പിയുടെ അരയിലൂടെ ചുറ്റി വരിഞ്ഞു...... ഒന്ന് കിടുങ്ങി വിറച്ചവൾ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു.... ഒരു ഉമ്മ വെക്കട്ടെ.....! " പുതപ്പിനുള്ളിലെ അരണ്ട വെളിച്ചത്തിൽ അലക്സവളുടെ ചൊടികളിൽ തഴുകി... ഒന്ന് ഉമിനീരിറക്കികൊണ്ടവൾ തല ഇരുവശത്തേക്കും വെട്ടിച്ചു... ഇപ്പൊ ഉമ്മ വേണ്ട അലക്സേ.... നാളെ തന്നാൽ മതി....! " കുഞ്ഞുങ്ങളെ പോലെ ചുണ്ട് ചുളുക്കി കൊണ്ടവൾ മുഖം വെട്ടിച്ചു.... ഈ പെണ്ണിത്...! " ഒന്ന് പള്ളിറുമ്പികൊണ്ടലക്സ് തിരിഞ്ഞു കിടന്നു.... 🖤💙🖤💙🖤💙🖤💙🖤

you're the light you're the night you're the colour of my blood... 🎶 കാത് പുളിക്കും വിതമുള്ള പാട്ട് കേട്ടുകൊണ്ടാണ് കണ്ണൻ ഉറക്കിൽ നിന്നും ഉണർന്നത്.... ഉറക്ക് മുറിഞ്ഞതിന്റെ ആലസ്യത്തിൽ കണ്ണൊന്ന് തിരുമ്മിക്കൊണ്ടവൻ ബെഡിലേക്ക് ചാഞ്ഞു കണ്ണടച്ച് കിടന്നു.... കോഫീ.....! " ഒരു കപ്പ്‌ കോഫി സൈഡ് ടേബിളിലേക്ക് ഊക്കോടെ വെച്ച് കൊണ്ട് ആമി കണ്ണനെ തറപ്പിച്ചൊന്ന് നോക്കി.... നിന്നോടാരാടി ഈ വെളുപ്പാം കാലത്ത് തന്നെ സ്പീക്കർ ഓണാക്കി വെക്കാൻ പറഞ്ഞേ.... ഹേ.... മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ലെ....! " പല്ല് കടിച്ചു പറഞ്ഞവൻ കോഫിയെടുത്ത് ചുണ്ടോട് ചേർത്തു.... വല്ല്യ കാര്യായി പോയി..... രാവിലെ ആറുമണിക്ക് അടുക്കളയിൽ കയറി നിങ്ങക്കും അങ്കിളിനും അപ്പച്ചിക്കും പിന്നെ ആ പുട്ടി ഭൂതത്തിനും വേണ്ടി കഷ്ട്ടപെടുകയാണ് ഈ പാവം ഞാൻ.... ഞാനിങ്ങനെ കഷ്ട്ടപെടുമ്പോ നിങ്ങളെങ്ങനെ സുഖിച്ചുറങ്ങേണ്ട.... എനിക്കത് സഹിക്കില്ല..... മര്യാദക്ക് വന്ന് എന്നെ സഹായിച്ചോ.... അല്ലേൽ എല്ലാത്തിനും ഞാൻ വിമ്മ് കലക്കി തരും....ഹും..... ഈ ആമിയോടാ കളി....! " ദഹിപ്പിച്ചു പറഞ്ഞവൾ വെട്ടി തിരിഞ്ഞു പുറത്തേക്ക് നടന്നു..... ഇവൾക്കിത് എന്നാ പറ്റി കർത്താവേ.....! " ആത്മഗതിച്ചു കൊണ്ട് പുറകെ കണ്ണനും..................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story