നിന്നോളം.....❣: ഭാഗം 22

ninnolam

എഴുത്തുകാരി: VALLI STAR

ഒരു മയത്തിലൊക്കെ പരത്ത് ആമീ.... ഇതിപ്പോ പിഞ്ഞി കീറും....! " പുറം തിരിഞ്ഞ് ചപ്പാത്തി പരത്തുന്ന ആമിയെ നോക്കി ഒന്നാക്കി ചിരിച്ചവൻ അവളോട് ചേർന്ന് നിന്നു.... ഓഹ് ഞാനങ്ങു സഹിച്ചു....! " കണ്ണന് നേരെ ഒരു ലോഡ് പുച്ഛം വാരിവിതറിയവൾ ചുണ്ട് കോട്ടി... ആണോ.....! " പതുങ്ങനെ പറഞ്ഞവൻ അവളോട് ചേർന്ന് നിന്നു.... ടീഷർട്ടിനിടയിലൂടെ കണ്ണന്റെ കൈ വിരലുകൾ അണിവയറിലേക്ക് അരിച്ചു കയറി.... ആമിയൊന്ന് പുളഞ്ഞു.... രാവിലെതന്നെ കൊഞ്ചാൻ വന്നാൽ നിങ്ങടെ മൂക്ക് ഞാൻ ഇടിച്ചു പരത്തും മനുഷ്യാ.... ഒന്ന് മാറങ്ങോട്ട്....! " കൂർപ്പിച്ചു പറഞ്ഞവൾ അവന്റെ പുറം കയ്യിലൊന്ന് പിച്ചി..... ഔച്....! " ഒന്ന് പുളഞ്ഞു കൊണ്ടവൻ ആമിയെ നോക്കി കണ്ണുരുട്ടി....

വഷളത്തരം കാണിച്ചാൽ ഇനിയും കിട്ടും...! " തറപ്പിച്ചു പറഞ്ഞവൾ ചപ്പാത്തിയൊന്ന് മറച്ചിട്ടു..... ആഹാ അഹങ്കാരമോ....! " പറച്ചിലിനൊപ്പം തന്നെ കണ്ണനവളെ എടുത്തുയർത്തി സ്ലാബിലേക്ക് ഇരുത്തി.... ഒറ്റ വലിയിൽ പെണ്ണിനെ വലിച്ച് അരയോട് ചേർത്തി.... അയ്യേ നിങ്ങളെന്ത് കാണിക്കാ കണ്ണേട്ടാ.... ആരേലും വരും.... എന്നെ താഴെ ഇറക്ക്...! ' ഉള്ളിലുള്ള പതർച്ച പുറമെ കാണിക്കാതെ ആമി ചുണ്ട് പിളർത്തി.... ശ്.... മിണ്ടല്ലേ.....!" പ്രണയാരുതമായ് പറഞ്ഞവൻ ആമിയുടെ പിടക്കുന്ന ചോര ചുണ്ടുകളിലൊന്ന് തഴുകി.... ആമിയുടെ മിഴികൾ കൂമ്പിയടഞ്ഞു പോയി.... കണ്ണന്റെ കൈ വിരലുകൾ ആമിയുടെ ടീഷർട്ടിനുള്ളിലേക്ക് നുഴഞ് കയറി.... മിനുസമാർന്ന ആ ഇടുപ്പിലൊന്ന് തഴുകി.... പതിയെ ആമിയുടെ ചുവന്ന് തുടുത്ത അധരങ്ങളിലേക്ക് തന്റെ ചുണ്ട് ചേർത്തു.... നേർമയിൽ തുടങ്ങിയ ചുംബനം പൊടുന്നനെ വിഖാരങ്ങളെ തട്ടിയുണർത്തി....

ആമിയുടെ കാലുകൾ കണ്ണന്റെ അരക്കെട്ടിനെ ചുറ്റി വരിഞ്ഞു.... അവനവളെ ചേർത്തു പിടിച്ചു....പതിയെ ഓരോ അടിയും എടുത്ത് വെച്ച് സ്റ്റയറുകൾ കയറി മുറിയിലേക്ക് നടന്നു..... ________❤️ കുഞ് കളിക്കാതെ എണീക്ക് രുദ്രേട്ടാ.... നേരം അഞ്ചര കഴിഞ്ഞു....! " കള്ള ഉറക്കം നടിക്കുന്നവനെ നോക്കി പേടിപ്പിക്കുകയാണ് പാറു.... രുദ്രണാണേൽ തലയണയിലേക്ക് മുഖമമർത്തി ഒരേ കിടത്തം.... ചുണ്ടിലൊരു കള്ളച്ചിരിയും.... എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടൊ രുദ്രേട്ടാ...! " പറച്ചിലിനൊപ്പം തന്നെ അവന്റെ താടി പിടിച്ചൊന്ന് വലിച്ചു.... ആഹ്....! " നിനക്കെന്താടി പാറു എന്നോടിത്ര ദേഷ്യം "" പാതി ഈർഷ്യവും പാതി ദയനീയതയും വരുത്തിയവൻ മുഖം ചുളിച്ചു.... പറഞ്ഞത് അനുസരിക്കാഞ്ഞിട്ടല്ലേ....! " ഗൗരവത്തോടെ പറഞ്ഞവൾ അവന്റെ വാച്ചെടുത്ത് കൊടുത്തു.... അല്ലേലും ഈയിടെ ആയിട്ട് നിനക്കെന്നോടൊരു സ്നേഹവും ഇല്ല....! "

കുഞ്ഞുങ്ങളെ പോലെ മുഖം ചുളിച്ചു കൊണ്ടവൻ ബെഡിൽ നിന്നും എഴുന്നേറ്റു..... സ്നേഹൊക്കെണ്ട്.... " പതിയെ പറഞ്ഞവൾ അവന്റെ കവിളിൽ ചുണ്ട് ചേർത്തു..... പെട്ടെന്നുള്ള പെണ്ണിന്റെ പ്രവർത്തിയിൽ രുദ്രാനൊന്ന് പകച്ചു.... ഇന്നിത്ര മതി....! " അവന്റെ തിങ്ങി നിറഞ്ഞ താടിരോമങ്ങൾക്കിടയിൽ നിന്ന് അധരങ്ങൾ വേർപ്പെടുത്തി കൊണ്ടവൾ മനോഹരമായോന്ന് ചിരിച്ചു..... ഹ്മ് ഹ്മ്....! കുസൃതിയോടെ മൂളികൊണ്ടവൻ തിരിച്ചും ഒരുമ്മ കൊടുത്തു..... _______❤️ വെറും രണ്ടാഴ്ചകൊണ്ട് എന്റെ തുമ്പിപ്പെണ്ണ് കുക്കിങ് ഒക്കെ പഠിച്ച് ഉഷാറായല്ലോ.....! .............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story