നിന്നോളം.....❣: ഭാഗം 23

ninnolam

എഴുത്തുകാരി: VALLI STAR

വെറും രണ്ടാഴ്ചകൊണ്ട് എന്റെ തുമ്പിപ്പെണ്ണ് കുക്കിങ് ഒക്കെ പഠിച്ച് ഉഷാറായല്ലോ.....! " വിടർന്ന ചിരിയോടെ അലക്സവളെ പ്രേമപൂർവ്വം നോക്കി നിന്നു..... ഹ്മ്... പാറു പഠിപ്പിച്ചതാ....! " കണ്ണ് ചിമ്മി ചിരിച്ചവൾ ക്യാരറ്റ് കട്ട്‌ ചെയ്ത് കുക്കേറിലേക്ക് ഇട്ടു.... പക്ഷേങ്കി എനിക്കീ തുമ്പിയെ ഇഷ്ടപ്പെട്ടില്ല....! " മുഖം ചുളിച്ചവൻ തുമ്പിയുടെ കയ്യിൽ നിന്നും ചട്ടുകം കൈകലാക്കി.... പോടാ പൊട്ടാ.... എനിക്കെല്ലാം മനസ്സിലാകുന്നുണ്ട്.... ഇപ്പൊ എന്നെ മടുത്തല്ലേ.... ഞാനിന്നലെ ഉമ്മ തരാഞ്ഞിട്ടല്ലേ....! " ചുണ്ട് പിളർത്തി കൊണ്ടവൾ കണ്ണിൽ വെള്ളവും നിറച്ച് അലക്സിനെ നോക്കി വിതുമ്പി.... അലക്സിന് ചിരിയാണ് വന്നത്.... കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചവൻ തവി കൊണ്ട് കുക്കറിൽ വേവുന്ന പച്ചക്കറികൾ ഇളക്കി കൊണ്ടിരുന്നു.... ഇപ്പൊ ഉമ്മ തന്നാൽ മിണ്ടോ.... ഇഷ്ട്ടം ഉണ്ടാവോ....! " ചുണ്ട് ചുളുക്കി കൊണ്ടവൾ അലക്സിനെ നിഷ്കളങ്കമായൊന്ന് നോക്കി.... ഹം ആലോചിക്കാം....! "

ഗൗരവത്തോടെ മൂളിയവൻ പൊട്ടി വരുന്ന ചിരിയെ അടക്കിപിടിച്ചു.... കോന്തൻ....' പിറുപിറുത്ത് കൊണ്ടവൾ എത്തി വലിഞ്ഞു അലക്സിന്റെ നുണക്കുഴി കവിളിൽ ചുണ്ടമർത്തി..... അലക്സിന്റെ ചുണ്ടിൽ മനോഹരമായൊരു ചിരി വിരിഞ്ഞു..... കവിളുകളിൽ വിരിഞ്ഞ കുഞ്ഞു ഗർത്തങ്ങൾക്ക് ആഴം കൂടി.... കണ്ണുകളിൽ പ്രണയവും വാൽസല്യവും നിറഞ്ഞു കവിഞ്ഞു.... തുമ്പിക്കായ് മാത്രം....💞 ______🖤 I need you Aamy.... in every sense.... only main..... നിനക്ക് സമ്മതമാണോ..... " ദീർഘചുംബനത്തിൽ നിന്നും മുക്തയായി കിതപ്പക്കറ്റുന്നവളെ പ്രണയപൂർവ്വം നോക്കി കിടന്നു കണ്ണൻ.... ആമിയുടെ കണ്ണുകൾ പിടച്ചു.... മഞ്ചാടി അധരങ്ങൾ വിറച്ചു.... അ... എന്തെങ്കിലും പറഞ്ഞു തുടങ്ങും മുന്നേ കണ്ണന്റെ ചുണ്ടുകൾ വീണ്ടും ആമിയുടെ ചെഞ്ചുണ്ടിൽ പതിഞ്ഞു..... കണ്ണനവളുടെ കീഴ്ച്ചുണ്ടിനെ കടിച്ചെടുത്തു നുണഞ്ഞു....

ചുംബനത്തിന്റെ ശക്തിയേറി.... ധൈർഘ്യമേറി.... വാശിയേറി..... മതിവരാത്തൊരു ലഹരിയിൽ ഇരുവരും വാശിയോടെ ചുംബിച്ചു.... ഒടുവിൽ ശ്വാസമൊരു വിലങ്ങുതടിയായി..... ആമിയിൽ നിന്നും അടക്കിപിടിച്ച ശീൽക്കാരശബ്ദങ്ങൾ പൊട്ടി മുളച്ചതും കണ്ണനവളെ മോചിപ്പിച്ചു..... I love You ആമീ....😘 " കൂമ്പി നിൽക്കുന്ന അവളുടെ അധരങ്ങളിൽ മൃതുവായി തഴുകി കൊണ്ടവൻ പ്രണയപരവശനായി.... പൊടുന്നനെ ആ വിയർപ്പ് കണങ്ങൾ പറ്റി പിടിച്ച കഴുത്തിലേക്ക് മുഖം അമർത്തി.... മൃതുവായ് ചുംബിച്ചു..... കണ്ണേട്ടാ.....!! " ആമിയൊന്ന് ഉയർന്നു പൊങ്ങി.... ഹ്മ്മ്....! " കഴുത്തടയിലേക്ക് മുഖം അമർത്തി കൊണ്ടവൻ മൂളി.... ചപ്പാത്തി.... കരിഞ്ഞു.... മാറിനിൽക്ക്....! " ശ്വാസമെടുക്കാൻ പ്രയാസപ്പെട്ടവൾ അവനെ പിടിച്ച് തള്ളി.... ഓഹ് ഷിറ്റ്.... മനുഷ്യന്റെ മൂഡ് കളയാനായിട്ട്...! "

പല്ല് കടിച്ചവൻ അടുത്തിരുന്ന് ഇളിക്കുന്നവളെ കൂർപ്പിച്ചോന്ന് നോക്കി.... പോയി ചപ്പാത്തി അണ്ണാക്കിൽ കുത്തികേറ്റടി ഉണ്ടമുളകെ....! " മുഷ്ടി ചുരുട്ടി പിടിച്ചവൻ കണ്ണുകളിറുക്കിയടച്ചു.... നീ പോടാ കൊരങ്ങാ....! " മുഖം വീർപ്പിച്ചവൾ അവന്റെ മുതുകിനിട്ടൊന്നു കൊടുത്തു.... കുട്ടിപിശാശ്...! " മുറുമുറുത്തവൻ മുതുകൊന്ന് തടവി.... _______🖤 അയ്യേ ഒരുനിമിഷം വൈകിയിരുന്നെങ്കിൽ അങ്ങേരെന്നെ... ശ്ശേ.....! " സ്ലാബിലേക്ക് ചാഞ്ഞു വിരലും കടിച്ച് മുറുമുറുക്കുകയാണ് ആമി.... നാണം കൊണ്ടോ ലജ്ജകൊണ്ടോ പെണ്ണാകെ ചുവന്ന് തുടുത്ത് ഒരുവിധം ആയിട്ടുണ്ട്..... കീഴ്ച്ചുണ്ട് കടിച്ച് പിടിച്ചവൾ ഇരു മിഴികളും ചിമ്മിയടച്ചു.... വഷളൻ.....!"

ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ തന്നെയവൾ പിറുപിറുത്തു..... എന്താണ് കെട്ടിലമ്മക്കൊരു ഇളക്കം....! " പുച്ഛത്തോടെ ചുണ്ട് കോട്ടികൊണ്ട് അടുക്കളയിലേക്ക് രംഗപ്രവേശനം നടത്തുകയാണ് അഞ്ജലി.... തുടയോളം ഇറക്കമുള്ള ഒരു ടൈറ്റ് ടോപ് ആണ് വേഷം.... മുടിയെല്ലാം കേർൾ ചെയ്ത് അഴിച്ചിട്ടിട്ടുണ്ട്..... ചുണ്ടിൽ വയലറ്റ് ലിപ്സ്റ്റിക് ഡാർക്കിൽ പുരട്ടിയിട്ടുണ്ട്.. പണ്ടാരം.... ഒന്ന് കഴിയുമ്പോ ഒന്ന്....!" ചുണ്ട് കോട്ടി കൊണ്ടവൾ വെട്ടിതിരിഞ്ഞു നിന്നു.... ഹലോ.... തനിക്കെന്താ ചെവി കേൾക്കില്ല...! " കത്തുന്ന കണ്ണോടെ അഞ്‌ജലിയവളെ ഉറ്റു നോക്കി...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story