നിന്നോളം.....❣: ഭാഗം 24

ninnolam

എഴുത്തുകാരി: VALLI STAR

നിനക്കിപ്പോ എത്ര വയസ്സായി തുമ്പീ....! " ഉമ്മറത്തെ തിണ്ണയിൽ ചമ്രം പടിഞ്ഞിരിക്കുന്നവളെ നോക്കി കുസൃയോടെ അലക്സ് ചോദിച്ചു.... ഇരുപത്തി രണ്ടായി.... അലക്സിനോ....! " കണ്ണ് കൂർപ്പിച്ചവൾ അലക്സിനെ ഉറ്റു നോക്കി.... ഇരുപത്തി ഏഴ് കഴിയാറായി.....! " കീഴ്ചുണ്ട് കടിച്ചു പിടിച്ചൊന്ന് ചിരിച്ചു.... അതിനെന്തിനാ ചിരിക്കൂന്നേ....! ' ചുണ്ട് കൂർപ്പിച്ചവൾ അലക്സിനെ നോക്കി കണ്ണുരുട്ടി.... ഹ്മ്മ്മ്....! " തലയൊന്ന് വെട്ടിച്ചു കൊണ്ടവൻ തോളിലേക്ക് മുഖമമർത്തി.... എനിക്ക് ഇഷ്ട്ടമല്ല ഇങ്ങനെ കള്ളം കാണിച്ച് ചിരിക്കൂന്നേ....! " ചുണ്ട് കോട്ടിപിടിച്ചവൾ തിരിഞ്ഞിരുന്നു.... അതിന് ഞാനൊന്നും കാണിച്ചില്ലല്ലോ....! ". നെറ്റി ചുളിച്ചവൻ തുമ്പിയെ കടുപ്പത്തിൽ നോക്കി... അലക്സിന് എന്നെ ഇഷ്ട്ടമാണേൽ ഞാ ചോദിക്കുന്നെ സത്യം പറയണം....! " കുഞ്ഞുങ്ങളെ പോലെ തലയാട്ടി കൊണ്ടവൾ അലക്സിനെ നോക്കി.... പറ പെണ്ണേ....! " ചിരിയോടെ അലക്സവളെ വീക്ഷിച്ചു.... ഞാ ഉറങ്ങുമ്പോ അലക്സന്തിനാ ന്റെ അരഞ്ഞാണം കട്ടെടുത്തെ.....! " കുഞ്ഞി കണ്ണുകൾ രണ്ടും തുറിപ്പിച്ചുകൊണ്ടവൾ ഇടുപ്പിന് കൈ താങ്ങി..... ഇഷ്ട്ടം കൊണ്ട്....! "

കള്ളചിരിയോടെ അലക്സ് അവളെ പിടിച്ച് മടിയിലേക്കിട്ടു...... ഇഷ്ട്ടം ഉണ്ടായാൽ കട്ടെടുക്കാണോ വേണ്ടേ....! " മുഖം വീർപ്പിച്ചവൾ അവനിൽ നിന്നും കുതറി..... ഞാനൊന്ന് പറയട്ടെ തുമ്പേ.....! " താടിയൊന്ന് ഉഴിഞ്ഞു കൊണ്ടവൻ അവളെ അടക്കിപിടിച്ചിരുന്നു.... വേണ്ട പറയണ്ട..... ഇതൊക്കെ വഷളത്തരമാ.....! " നിഷ്കളങ്കമായ് പറഞ്ഞവൾ അരക്കെട്ടിൽ മുറുകിയ അവന്റെ ബലിഷ്ടമായ കരങ്ങളെ വേർപ്പെടുത്താൻ ശ്രമിച്ചു കൊണ്ടേയിരുന്നു.... അതിനൊത്ത് അലക്സിന്റെ പിടി കൂടുതൽ മുറുകി കൊണ്ടിരുന്നു.... _________🖤 ഇതെന്തോന്നാടി ശ്രീലങ്കയുടെ ഭൂപടമോ.... കഴിക്കാൻ പറ്റുന്നത് വല്ലതും ഉണ്ടാക്കിയാൽ പോരെ.... മനുഷ്യനെ കൊണ്ട് പറയിപ്പിക്കാൻ....! " പ്ളേറ്റിലെ ചപ്പാത്തി നോക്കി കണ്ണൻ അലറി.... അടുത്തിരിക്കുന്ന അഞ്ജലിയുടെയും ലതികയുടെയും ചുണ്ടിൽ പരിഹാസം വിടർന്നു.... ആമിയുടെ കണ്ണുകൾ നിറഞ്ഞു....

ടേബിളിൽ നിരത്തിയ ബൗളിൽ നിന്നും ബ്രെഡ്ഡും ജാമും കണ്ണന് നേരെ നീട്ടി.... ആമിയെ ഒന്ന് കൂർപ്പിച്ചു നോക്കിയവൻ അത് വാങ്ങി കഴിച്ചു.... ആമിക്ക് ഒരേസമയം ദേഷ്യവും സങ്കടവും വന്നു.... കണ്ണും തുടച് പ്ളേറ്റെടുത്ത് ചവിട്ടി കുലുക്കി അടുക്കളയിലേക്ക് നടന്നു.... ചുണ്ട് കൂട്ടി പിടിച്ച് പുറകെ കണ്ണനും....! ദുഷ്ടൻ.... എല്ലാരേം കേൾപ്പിക്കാൻ വേണ്ടി പറഞ്ഞതാ.... ഇനിയിങ് വരട്ടെ ആമീന്നും വിളിച്ച് ചവിട്ടികൂട്ടും ഞാൻ.... കോന്തൻ...! ". കയ്യിലുള്ള പ്ലേറ്റ് ബേസിലേക്ക് എറിഞ്ഞു കൊണ്ട് പിറുപിറുക്കുകയാണ് ആമി.... ചുണ്ടും കണ്ണും ഒരുപോലെ കൂർത്ത് നിൽക്കുന്നു.... പുറകിൽ നിന്നും അടക്കിപിടിച്ച ചിരി കേട്ടതും വീർത്തു കെട്ടിയ മുഖം ഒന്നൂടെ ചുവന്ന് തുടുത്തു... സോറീ....! " പറച്ചിലിനൊപ്പം തന്നെ കവിളിൽ കണ്ണന്റെ അധരം പതിഞ്ഞു.... എന്നെ വിടെടാ കൊരങ്ങാ....!!" അലറികൊണ്ടവൾ അവന്റെ കയ്യിൽ കിടന്ന് കുതറി കളിച്ചു.... അടങ്ങി നിൽക്ക് പെണ്ണേ....

നേരത്തേതിന്റെ ചിന്ന പ്രതികാരം വീട്ടിയതല്ലേ........! " ഒന്ന് കണ്ണിറുക്കി ചിരിച്ചവൻ ചപ്പാത്തിയെടുത്ത് കറിയിൽ മുക്കി ആമിയുടെ കൂർത് നിൽക്കുന്ന ചുണ്ടിലേക്ക് മുട്ടിച്ചു.... എനിക്ക് വേണ്ട..... കൊണ്ട് പോയി ആ പട്ടിഭൂതത്തിന് കൊടുക്ക്.... ഓഹ് ഇഷ്ട്ടമല്ല ഒന്നും...! " പിറുപിറുത്ത് കൊണ്ടവൾ വെട്ടിതിരിഞ്ഞൊരു പോക്കായിരുന്നു.... അഹങ്കാരി....! " കുസൃതിയോടെ പിറുപിറുത്ത് കൊണ്ട് കണ്ണനും.....! ________🖤 മോളേ പാറൂസേ....! " കുഴഞ്ഞാടിയ രുദ്രന്റെ ശബ്ദം കാതിലേക്ക് ഇരച്ചു കയറിയതും പാറു കൊട്ടി പിടഞ്ഞെഴുന്നേറ്റു.... കാൾ കണക്റ്റഡ് ആയി കിടക്കുന്ന ഡിസ്പ്ലേയിലേക്ക് ചിരിയോടെ നോക്കി.... വാവേ....! " വീണ്ടും രുദ്രന്റെ കൊഞ്ചിക്കൊണ്ടുള്ള വിളി.... രുദ്രേട്ടൻ കുടിച്ചിട്ടുണ്ടോ....! " ചുണ്ട് ചുളുക്കി കൊണ്ടവൾ ഫോണെടുത്ത് കാതോട് ചേർത്തു..... ഏയ്.... ഇല്ലില്ല.... നീ വെച്ചോ ഞാ... ഞാൻ വിളിക്കാമേ.... തിരക്കുണ്ട്..." വാക്കുകൾ നുള്ളി പെറുക്കി കൊണ്ടവൻ വെപ്രാളം കാട്ടി..... രുദ്രേട്ടാ............! "

ചിണുങ്ങലോടെ പാറു നീട്ടി വിളിച്ചതും രുദ്രന്റെ ചിരിയും ഉച്ചത്തിലായി.... കുറച്ചേ കുടിച്ചൊള്ളൂ.... ഇനി കുടിക്കൂലാ.... സത്യം....! " കുഞ്ഞുങ്ങളെ പോലെ കൊഞ്ചിക്കൊണ്ടവൻ അടക്കിപിടിച്ചു ചിരിച്ചു.... ഹം....! " ഒന്നമർത്തി മൂളി കൊണ്ടവൾ ചിരിച്ചു.... പാറുവേ.....! മാനത്തേക്ക് കണ്ണും നട്ട് കിടന്നു കൊണ്ടവൻ പതുങ്ങനെ വിളിച്ചു..... ന്തോ.....! " ചിരിയോടെ അവളും വിളി കേട്ടു.... കുഞ്ഞിയെ ഓർമ്മ വരുന്നെടീ....! " വിതുമ്പലടക്കാൻ പ്രയാസപ്പെട്ടു കൊണ്ടവൻ ചുണ്ട് കൂട്ടിപിടിച്ചു.... രുദ്രേട്ടാ.....! " ശാസനയോടെ പാറുവിന്റെ കനത്ത ശബ്ദം ഉയർന്നു.... മറക്കാൻ പറ്റുന്നില്ല..... വിഷ്ണു വന്നിരുന്നു....! " നെടുവീർപ്പോടെ രുദ്രൻ പറഞ്ഞു നിർത്തി.... ഹം....! " ഒന്ന് മൂളിക്കൊണ്ടവൾ ഹെഡ് റെസ്റ്റിലേക്ക് ചാഞ്ഞു.... നീ വെച്ചോ ഞാനൊന്ന് ഫ്രഷ് ആയി വന്നിട്ട് വിളിക്കാ....! " ഒന്ന് നിശ്വസിച്ചു കൊണ്ടവൻ കാൾ കട്ട്‌ ചെയ്തു.................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story