നിന്നോളം.....❣: ഭാഗം 25

ninnolam

എഴുത്തുകാരി: VALLI STAR

ഇത് നാല്പത്തിയഞ്ചാമത്തെ സോറിയാണ് ആമീ.... മനുഷ്യനെ insult ചെയ്യുന്നതിനും ഒരു പരിധിയുണ്ട്....ഇതൊരുമാതിരി....! " ശബ്ദമുയർത്തികൊണ്ടവൻ മുഖവും വീർപ്പിച്ചിരിക്കുന്നവളെ കടുപ്പിച്ചോന്ന് നോക്കി.... എങ്ങനെ.... എന്തോ.... കണ്ണീച്ചോരയില്ലാത്തവൻ....! ഹും.. ആര് ആരെയാ insult ചെയ്തതെന്ന് കൂടുതൽ പറയുകയൊന്നും വേണ്ട മിഷ്ടർ.... അലവലാതി....! " ചുണ്ട് കൂർപ്പിച്ചവൾ തലയണ എടുത്ത് കണ്ണന്റെ നെഞ്ചിലേക്കിട്ടു.... Enough ആമീ.... കുറെ നേരമായി സഹിക്കുന്നു.... ഓവറാകാം പക്ഷെ ഓവർ സ്മാർട് ആകരുത്..... തല്ലിയിട്ടും കൊന്നിട്ടുമൊന്നുമില്ലല്ലോ... പിന്നെ എന്തോന്ന് കണ്ടിട്ടാ നീയിത്ര ഞെളിയുന്നെ.... ഹേ.... ഒന്ന് കളിയാക്കിയതിനാണോ നീയിങ്ങനെയൊക്കെ പറയുന്നേ.... അതിനും മാത്രം വല്ലതും ഞാൻ പറഞ്ഞോ.... just a kidding... അത്രേ ഒള്ളു... അതിനെയാണ് നീ ഊതിപ്പെരുപ്പിച്ചത്.....""

അലാറുകയായിരുന്നു കണ്ണൻ.... അയ്യ just a kidding പോലും.... തേങ്ങാകൊലയാ.... മൂഷേട്ടൻ....! "😏 മുറുമുറുത്തു കൊണ്ടവൾ കണ്ണ് കൂർപ്പിച്ചു.... എന്താടി ഉണ്ടക്കണ്ണി നോക്കി പേടിപ്പിക്കുന്നെ......വല്ലതും പറയാനുണ്ടേൽ മുഖത്ത് നോക്കി സംസാരിക്കണം....! " മുഷ്ടി ചുരുട്ടി പിടിച്ചവൻ പല്ല് കടിച്ചുകൊണ്ട് സ്വയം നിയന്ത്രിച്ചു...... ഓഹ് ഇതെന്തൊരു കഷ്ട്ടമാ നോക്കിയേ..... നിങ്ങൾക്കിപ്പോ എന്തോന്നാ മനുഷ്യാ വേണ്ടത്.... അല്ല പിന്നെ...! " സഹികെട്ടു മുഖവും ചുവപ്പിച്ചവൾ ഉടുത്തിരുന്ന ടീഷർട്ടിൽ ദേഷ്യം തീർത്തു... ഉമ്മ.... കിസ്സ്.... മുത്തം... embrasser....ചുമ്മാ...Beso.... 👩‍❤️‍💋‍👨 "എന്താ തരുമോ....! " കള്ളചിരിയോടെ കണ്ണൻ താടിയൊന്ന് ഉഴിഞ്ഞു.... അയ്യേ ഇങ്ങേരെന്താ ഉമ്മറ് കളിക്കുന്നെ.... വൃത്തിയില്ലാത്തവൻ....! " (ആത്മ) എന്റെ പട്ടി തരും....! " വല്ലതും പറഞ്ഞായിരുന്നോ....! " പുരികം ചുളിച്ചു കൊണ്ടവൻ തലതാഴ്ത്തി നോക്കി....

ഇപ്പൊ തരാമെന്ന് പറഞ്ഞതാ....! " അവിഞ്ഞൊന്ന് ഇളിച്ചു കാട്ടി..... എന്നാ വേഗം ആയിക്കോട്ടെ...! " ഒന്ന് ഞെളിഞ്ഞിരുന്ന് കൊണ്ടവൻ അവൾക്കടുത്തേക്ക് മുഖം താഴ്ത്തി.... ഇങ് അടുത്തേക്ക് വാ മോനെ.... ഉമ്മയല്ല ബാപ്പയും ഉണ്ട്.... wait and see....! " ഒന്ന് ഊറിചിരിച്ചവൾ അവന്റെ കവിളിലേക്ക് മുഖം അമർത്തി..... അങ്ങനെ വരാൻ വഴിയില്ലല്ലോ..... ഇനി വല്ല പട്ടി കടിയും....! " ചിന്തിച്ചതെ ഓർമ്മയുള്ളൂ..... കവിളിലേക്ക് എന്തോ കുത്തിയിറങ്ങുന്ന നോവ്.... അമ്മാഹ്....! " കണ്ണന്റെ അലറി കരച്ചിലും ആമിയുടെ അടക്കിപിടിച്ച കിണിയും..... ________🖤 നിനക്ക് വേണോ....! " ചുണ്ട് കടിച്ച് പിടിച്ചലക്സ് തുമ്പിയെ ഒളികണ്ണിട്ട് നോക്കി.... എനിക്കെങ്ങും വേണ്ട.... കൊണ്ട് പോയി പുഴുങ്ങി തിന്ന്..... മത്തങ്ങാ മോറൻ....! " ചുണ്ട് വളച്ചൊടിച്ചവൾ അവനിൽ നിന്നും കുതറി മാറി തിണ്ണയിലേക്ക് ഇറങ്ങിയിരുന്നു.... വേണ്ടേൽ വേണ്ടാ....! "

ഒന്ന് നിശ്വസിച്ചു കൊണ്ടവൻ പോക്കറ്റിൽ നിന്നും നൂലുപോലുള്ള വെള്ളിയരഞ്ഞാണം തൂക്കി പിടിച്ചു തിമ്പിക്ക് നേരെ നീട്ടി.... നമ്മുടെ കെട്ട് കഴിഞിട്ട് ഞാൻ തന്നെ നിനക്കിത് ഇട്ട് തരാം.... എങ്ങനെ..... നല്ല റൊമാന്റിക് ആയിട്ട്.... ഏത്..... മറ്റേ സിനിമയിലൊക്കെ കാണുന്നത് പോലെ.... ഉഫ്ഫ്.... രോമാഞ്ചം കേറുന്നു പെണ്ണേ.....! " കീഴ്ച്ചുണ്ട് കടിച്ച് വിട്ടവൻ തുമ്പിയെ വശ്യമായൊന്ന് നോക്കി.... ആ നോട്ടത്തിൽ ഉരുകിയൊലിച്ച് തുമ്പിയും.... നിനക്ക് നാണം വരുന്നുണ്ടോ....! " ചുണ്ടിൽ വിരിഞ്ഞ കുസൃതിയെ അതിസമർത്ഥമായി മറച്ചു പിടിച്ചവൻ ഗൗരവത്തിൽ ചോദിച്ചു...

ഏ.... ഏയ്‌.... കുഴപ്പം ഇല്ല.... ഞാനെന്നാ പോട്ടെ.... ഉറക്ക് വരുന്ന പോലെ....! " പരുങ്ങി കളിച്ചവൾ അകത്തേക്കൊരു ഓട്ടമായിരുന്നു..... ഈ പെണ്ണിത്....! " ________🖤 അയ്യേ വൃത്തിയില്ലാത്തത്.... നാണോം ഇല്ല മാനോം ഇല്ല.... ബ്ലാഹ്... " ചുണ്ട് കൂട്ടിപിടിച്ചവൾ കണ്ണാടിയിലേക്ക് നോക്കി..... എന്നാലും ന്റെ അരഞ്ഞാണം.... അമ്മ വാങ്ങി തന്നതായിരുന്നു...! ഓർമയിൽ കണ്ണിലൊരു നീർത്തിളക്കം..... എങ്കിലും സ്വന്തം പ്രതിബിംബത്തിലേക്ക് നോക്കി മനോഹരമായോന്ന് ചിരിച്ചു...................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story