നിന്നോളം.....❣: ഭാഗം 26

ninnolam

എഴുത്തുകാരി: VALLI STAR

ഒന്നും കഴിക്കേം വേണ്ട കുടിക്കേം വേണ്ട.... സാധാ സമയവും ആ കുത്രാണ്ഡത്തിൽ തോണ്ടാനും മാത്രം എന്നതാ അതിലുള്ളത്..... പോത്ത് പോലെ വളർന്നിട്ടൊന്നും ഒരു കാര്യവുമില്ല.... ലവലേശം ബുദ്ധി വേണം....! " ഇത് ദേവ ലക്ഷ്മി എന്ന രുദ്രന്റെ ദേവമ്മ... അച്ഛൻ ഹരിദാസ് പിള്ള... പുള്ളി മിലിറ്ററി ആയിരുന്നു... ഇപ്പൊ റിട്ടർഡ് ആയി ചൊറിഞ്ഞു കുത്തിയിരിക്കുന്നു....😁 ഒറ്റ മോനായത് കൊണ്ട് താഴത്തും തറയിലും വെക്കാതെയാണ് രുദ്രനെ അവർ പോറ്റി വളർത്തിയത്.... അതിന്റെ എല്ലാ ഗുണങ്ങളുമാണ് ചെക്കനിൽ വളർന്നു നിൽക്കുന്നത്.... ( ലെ വായനക്കാർ : പോറ്റി വളർത്താൻ ഇതെന്തോന്ന് പട്ടിയോ പൂച്ചയോ...? 🙄 ലെ ഞാൻ : ഇത് അതുക്കും മേലെ... 🥴😁) നട്ടതെ മുളക്കൂ....! " പിറുപിറുത്ത് കൊണ്ടവൻ പട്ടാളം പിള്ളേച്ചനെ കടുപ്പിച്ചോന്ന് നോക്കി.... നീയെന്തിനാടാ എന്നെ നോക്കി പേടിപ്പിക്കുന്നെ....! " കൈ മലർത്തി കൊണ്ടയാൾ അവനെ നോക്കി പുച്ഛിച്ചു.... കുന്തം.....! " മുറുമുറുത്തു കൊണ്ടവൻ ഇഡ്ഡലി എടുത്ത് സാമ്പാറിൽ മുക്കി.....

ഹരിയേട്ടാ ശ്രീമംഗലത്തെ മാളൂനെ ഇന്നലെ ഒരു കൂട്ടര് കാണാൻ വന്നിരുന്നു.... പയ്യൻ അമേരിക്കയിലാന്നാ പറഞ്ഞേ.... നമ്മുടെ രുദ്രനും ഒന്ന് നോക്കണ്ടേ....! " ഒന്ന് നിശ്വസിച്ചു കൊണ്ടവർ പിള്ളേച്ചനെ നോക്കി..... രുദ്രനാണെൽ നെറുകയിൽ കയറി ചുമക്കാൻ തുടങ്ങി.... ആക്രാന്തം കാണിക്കാതെ പതിയെ തിന്നടാ...! " ദേവമ്മ കണ്ണുരുട്ടിയതും രുദ്രൻ കഴിപ്പ് മതിയാക്കി എഴുന്നേറ്റു.... സമയമാകുമ്പോൾ ഞാൻ പറയും.... രുദ്രന് പെണ്ണൊക്കെ നേരത്തെ കണ്ട് ബോധിച്ചതാ... ഇനിയങ്ങോട്ട് കെട്ടിയാൽ മതി....! " സ്റ്റയർ കയറുന്ന വഴിയേ രുദ്രൻ വിളിച്ച് പറഞ്ഞു.... കൂട്ടത്തിലൊരു കള്ളച്ചിരിയും.... വെറുതെയല്ല നട്ടതെ മുളക്കൂന്ന് ചെക്കൻ പറഞ്ഞത്... " ചിരിയടക്കിപിടിച്ച് ദേവമ്മ പിള്ളേച്ചനെ നോക്കി.... നടാൻ നീയും ഉണ്ടായിരുന്നല്ലോ....! " പിറുപിറുത്ത്കൊണ്ടങ്ങേര് ഉമ്മറത്തേക്ക് നടന്നു..... ______🖤 തുമ്പികുട്ട്യേ.....! " ബുള്ളറ്റ് സ്റ്റാർട്ടക്കികൊണ്ട് അകത്തേക്ക് നോക്കി അലക്സ് ഉച്ചത്തിൽ വിളിച്ച് കൂവി.... ന്താ....! " ദാവണി തുമ്പ് ഇടുപ്പിൽ തിരുകി കൊണ്ട് മുഖവും വീർപ്പിച്ചു തുമ്പി ഇറങ്ങി വന്നു...

പെണ്ണിന്റെ ചേലും നിൽപ്പും കാണെ അലക്സിന് ചിരി പൊട്ടി.... മീശ കടിച്ച് പിടിച്ചവൻ ബുള്ളറ്റ് അല്പം കൂടെ മുന്നോട്ടെടുത് തുമ്പിക്കരികിലായി നിർത്തി..... ഞാനൊന്ന് പുറത്തേക്ക് ഇറങ്ങാ.... കതകടച്ചു അകത്തിരുന്നാ മതി....! " ഗൗരവത്തോടെ പറഞ്ഞവൻ പെണ്ണിനെ ഉറ്റു നോക്കി.... ഓഹ്....! " ചുണ്ട് വളച്ചവൾ മൂളി.... എന്നാ പോയിട്ട് വരാം... ലവ് യൂ.... 😘 ചുണ്ട് കൂർപ്പിച്ചൊരു ഉമ്മ പറത്തിവിട്ടു.... തുമ്പിയുടെ ചുണ്ടിൽ ചെറിയൊരു ചിരി മിന്നി..... അത് വ്യക്തമായി അലക്സ് കാണുകയും ചെയ്തു.... ഞൊടിയിടയിൽ പെണ്ണിനെ പൊക്കിയെടുത്ത് മുന്നിലേക്ക് ഇരുത്തി.... അയ്യേ വൃത്തികേട് കാണിക്കാതെ എന്നെ താഴെ നിർത്ത് അലക്സേ....! " ചുണ്ട് പിളർത്തി കൊണ്ടവൾ ചിണുങ്ങി.... അതിന് ഞാൻ വൃത്തികേട് കാണിച്ചില്ലല്ലോ....! " താടിയൊന്ന് ഉഴിഞ്ഞു കൊണ്ടവൻ അവളെ ഒന്നൂടെ കയറ്റി ഇരുത്തി.... ആരേലും കാണും.... " പതുങ്ങനെ പറഞ്ഞവൾ അലക്‌സിനോട് ചേർന്നിരുന്നു... ആരും കാണില്ല....! " പറച്ചിലിനോടൊപ്പം തന്നെ ചിരിയോടെ അലക്സ് ബുള്ളറ്റ് മുന്നോട്ടെടുത്തു.....

പകപ്പോടെ തുമ്പി അലക്സിനെ ചുറ്റി പിടിച്ചു..... പേടിയാ അലക്സേ.... തല ചുറ്റുന്നു....! " അവന്റെ നെഞ്ചിലേക്ക് മുഖമമർത്തികൊണ്ടവൾ കണ്ണുകളിറുക്കിയടച്ചു.... ദേ ആ മാവ് വരെയേ പോകൂ....! " നെറുകയിലൊന്ന് ചുണ്ടമർത്തികൊണ്ടവൻ മുന്നിൽ പടർന്നു പന്തലിച്ച മാവിന്റെ കീഴിൽ വണ്ടി നിർത്തി.... ഓഹ്.... മനുഷ്യനിപ്പോ വിറച്ചു ചത്തെനെ....! " ചുണ്ട് കൂട്ടിപിടിച്ചവൾ നിശ്വസിച്ചു..... അലക്സൊന്ന് ചിരിച്ചു.... അപ്പൊ പോയിട്ട് വരാം.... ഒരുമ്മ താ....! " കവിൾ നീട്ടി പിടിച്ചവൻ ചുണ്ട് ചുളുക്കി.... കുസൃതിയോടെ തുമ്പിയൊന്ന് ചിരിച്ചു.... എത്തി വലിഞ് അലക്സിന്റെ കട്ടതാടി പിടിച്ചൊന്ന് വലിച്ചു..... ഉമ്മയും ഇല്ല ബാപ്പയും ഇല്ല..... ഇപ്പൊ പൊന്നുമോൻ ചെല്ല് ....! " കളിയാക്കി ചിരിച്ചവൾ അകത്തേക്കോടി..... കതകടച്ചിട്ട് പോടീ.....! താടിയൊന്ന് ഉഴിഞ്ഞു കൊണ്ടവൻ അലറി.... അടുത്ത നിമിഷം തന്നെ കതകടഞ്ഞു.... വട്ട്.....! " കണ്ണൊന്ന് ചിമ്മി കൊണ്ടവൻ ബുള്ളറ്റ് മുന്നോട്ടെടുത്തു..... _______🖤 do dil safar me nikal pade jana kaha kyu fikar kare....🎶 (fav❤️ tum se hi : sadak 2)

തല തുവർത്തി മൂളിപ്പാട്ടും പാടി കണ്ണാടിയുടെ മുന്നിൽ നിന്ന് സൗന്ദര്യം ആസ്വദിക്കുകയാണ് പാറു..... ഷോർട് ബ്ലാക്ക് ടോപ്പും പ്രിന്റ് സ്കെർട്ടും ആണ് വേഷം.... കഴുത്തിൽ ഒരു കുഞ് മാല.... ഉണ്ടക്കണ്ണുകളിൽ നീളത്തിൽ വാലിട്ടെഴുതിയ കണ്മഷി..... ആകെപ്പാടെ ഒരു ആനചന്തം.... (ഇതെന്താന്ന് ആരും ചോദിക്കണ്ട.... എനിക്കറിയത്തില്ല.... അതോണ്ടാ....😐) കണ്ണാടിയിലേക്ക് നോക്കി ചുണ്ട് കൂർപ്പിച് സ്വയമൊരു ഉമ്മയങ് തൊടുത്തുവിട്ടു.... പെട്ടെന്നാണ് ടേബിളിൽ ചാർജ് ചെയ്ത മൊബൈൽ റിങ് ചെയ്തത്..... ഓടി പാഞ്ഞു കാൾ അറ്റൻഡ് ചെയ്ത് കാതിലേക്ക് വെച്ചതേ ഓർമ്മയുള്ളൂ..... @#₹%&* ഏതടുപ്പിൽ ആയിരുന്നെടി നിന്റെ മൊബൈൽ ഫോൺ..... കാൾ അറ്റൻഡ് ചെയ്യാൻ പറ്റില്ലെങ്കിൽ അതെടുത്ത് തോട്ടിലിട്ടോണം....മനുഷ്യനെ വട്ടാക്കാൻ....🤬... മറുപ്പുറത് രുദ്രന്റെ അലർച്ച..... പാറുവിന്റെ ചെവിയടിച്ചു പോകാഞ്ഞത് ആരുടെയോ ഭാഗ്യം.... ഇന്ന് റിലീസ് ആയതാണോ.....! " ചെവിയൊന്ന് കുടഞ്ഞു കൊണ്ടവൾ കൂർപ്പിച്ചു ചോദിച്ചു..... ന്ത്‌.....! "🙄 നിഷ്കു ആയ രുദ്രന്റെ ശബ്ദം... അല്ലാ....

നല്ല വെറൈറ്റി തെറികൾ കേട്ടത് കൊണ്ട് ചോദിച്ചതാ.....! " അടക്കിപിടിച്ചു ചിരിച്ചവൾ സോഫയിലേക്ക് ചാഞ്ഞു..... ഡി ഡി..... മതി കുത്തിയത്.....! " കടുപ്പിച്ചു പറഞ്ഞവൻ ഉള്ളിൽ പൊട്ടി മുളക്കുന്ന ചിരിയെ നിഷ്കരുണം തടഞ്ഞു നിർത്തി..... ഓഹ്..... എന്താണാവോ പതിവില്ലാത്തൊരു വിളി....! " ചോദിക്കുന്നതോടപ്പം തന്നെ അവളൊന്ന് ചെവി കൂർപ്പിച്ചിരുന്നു.... അതെന്താടി നിന്നെ വിളിക്കാൻ എനിക്ക് നേരവും കാലവുമൊക്കെ വേണോ.... നീയീ രുദ്രേട്ടന്റെ പഞ്ചാര കുടമല്ലേ.....! "😘 എന്താ മോനെ ഉദ്ദേശം.....! " അല്പം കൂർപ്പിച്ചു ചോദിച്ചു.... നീ വന്ന് വാതില് തുറക്ക് പെണ്ണേ.....! " കൊഞ്ചിക്കൊണ്ട് പറഞ്ഞവൻ വാതിലിൽ തുടരെ മുട്ടി കൊണ്ടിരുന്നു..... ദേ രുദ്രേട്ടാ..... ഇത് ലേഡീസ് ഹോസ്റ്റലാണ്..... ഓവറാകാതെ പോകാൻ നോക്ക്.....! " ചുണ്ട് ചുളുക്കി കൊണ്ടവൾ ജനൽ വഴി പുറത്തേക്ക് നോക്കി..... അടിപാവി.... കഷ്ട്ടപ്പെട്ടു ഈ വനിതാമതിലൊക്കെ ചാടി നിന്നെ കാണാൻ വന്ന എന്നോട് ഇത് തന്നെ വേണം.... പുല്ല് ...! " പറച്ചിലിനോടൊപ്പം തന്നെ ഡോറിനിട്ടൊന്ന് കൊടുത്തു.....

കാല് പോയെന്ന് മിച്ചം...😁 കൊഞ്ചാതെ പോകാൻ നോക്ക് രുദ്രേട്ടാ..... സമയം പത്ത് ആകുന്നേയുള്ളു..... ആരേലും കാണും.....! " ചിണുങ്ങി കൊണ്ടവൾ തുള വീണ ഡോറിനുള്ളിലൂടെ രുദ്രനെയൊന്ന് നോക്കി.... ബ്ലാക്ക് കളർ ഷർട്ടും വെള്ള മുണ്ടും ആണ് വേഷം..... ഫോൺ ചുണ്ടോട് ചേർത്ത് പിടിച്ചാണ് നിൽപ്പ്..... മുഖത്താകമാനം കള്ളത്തരം തിങ്ങി നിറഞ് നിൽക്കുന്നു..... ആരാ അത്.....! " പുറത്ത് വാർഡറിന്റെ ശബ്ദവും.... കൂടെ ടോർച്ചിന്റെ വെട്ടവും..... പിന്നൊന്നും നോക്കീല.... അട്ടത്ത് നോക്കി നിൽക്കുന്നവന്റെ കോളറിൽ പിടിച്ച് വലിച്ച് അകത്തേക്കിട്ടു..... _______🖤 പണ്ടാരം പിടിച്ച സാധനം..... ഇഷ്ട്ടം തുറന്ന് പറഞ്ഞപ്പോ ഇത്രക്ക് ജാഡ..... ഇനിയിപ്പോ കുറച്ച് റൊമാൻസ് ഇറക്കിയാൽ പറയേം വേണ്ട..... ഓഹ് വിധി.... അല്ലാണ്ടെന്ത്.....! " പിറുപിറുത്ത് കൊണ്ട് മുറിയിലൂടെ തലങ്ങും വിലങ്ങും ഉലാത്തുകയാണ് കണ്ണൻ.....

നേരം പതിനൊന്നു കഴിഞ്ഞിട്ടും പെണ്ണിനെ മുറിയിലേക്ക് കാണാത്തതിന്റെ ടെൻഷനിൽ ആണ് കണ്ണൻ...... ഒടുക്കം സഹിക്കെട്ട് മുറിയിൽ നിന്നും പുറത്തേക്കിറങ്ങി ആമിയെ തപ്പാൻ തുടങ്ങി...... ഈ പെണ്ണെത് പാതാളത്തിലാണോ എന്തോ...... വല്ലാത്തൊരു അവസ്ഥ തന്നെ....! " പല്ലിറുമ്പി കൊണ്ടവൻ കിച്ചണിലേക്ക് നടന്നു...... ________🖤 ഒന്നും കാണുന്നില്ലല്ലോ ഈശ്വരാ...... ഇനിയിപ്പോ ഇവിടെ തന്നെയല്ലേ വെച്ചത്....! " പദം പറഞ്ഞവൾ സ്‌ട്ടൂളിലേക്ക് കയറി റാക്കിൻ മേലേക്ക് എത്തിവലിഞ്ഞു കയറി...... ഒടുക്കം തിരഞ്ഞു തിരഞ് ആമിക്കത് കിട്ടി..... ഏതന്നല്ലേ..... മിൽക്ക് പൌഡർ ടിൻ..... അതായത് ഉത്തമാ പാൽപ്പൊടി ടിൻ.... 🥴😁 അരെവാഹ്...... ഇന്ന് ഞാനൊരു കലക്ക് കലക്കും.... കൊതിയൂറും milk powder..... മധുരിക്കും മിൽക്പൗഡർ.....🎶 പല്ല് കടിച്ചവൾ ടിന്നിന്റെ അടപ്പ് തുറന്നു.....................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story