നിന്നോളം.....❣: ഭാഗം 27

ninnolam

എഴുത്തുകാരി: VALLI STAR

ഇതെന്തൊരു സ്വഭാവമാ കണ്ണേട്ടാ....എനിക്ക് കൈ വേദനിക്കുന്നു.....! " റാക്കിൽ പിടിച്ച് തൂങ്ങി നിൽക്കുകയാണ് ആമി.... തറയിൽ വെച്ചിരുന്ന സ്ട്ടൂളിൽ കയ്യും കെട്ടി കണ്ണൻ ഇരിക്കുന്നു.... വേദനിക്കാൻ വേണ്ടി തന്നെയാ സ്ട്ടൂലെടുത്ത് മാറ്റിയത്.....! " ഗൗരവത്തോടെ പറഞ്ഞവൻ ഭിത്തിയിലേക്ക് ചാഞ്ഞു.... ഔ.... എന്നെ പിടിക്ക് മനുഷ്യാ.... കയ്യൊക്കെ ചുവന്ന് നീറുന്നു .....! " പല്ല് കടിച്ച് പിടിച്ചവൾ എത്തി വലിഞ് കണ്ണനെ നോക്കി പേടിപ്പിച്ചു..... കേറാൻ ഞാൻ പറഞ്ഞോ... ഇല്ലല്ലോ... എന്നാ പിന്നെ തനിയെ അങ്ങ് ചാടിക്കോ.... മാറിൽ കൈ പിണച്ചു കൊണ്ടവൻ ചുണ്ട് കൂട്ടി പിടിച്ച് ചിരിച്ചു.... ഇത് വല്ല്യ കഷ്ട്ടമാട്ടോ.... വിശന്നിട്ടല്ലേ ഞാൻ തിന്നത്.... വേണാച്ചാൽ നാളെ ഞാൻ വേറെ പാൽപ്പൊടി വാങ്ങി തരാം.... എന്നെ ഒന്ന് താഴെ ഇറക്ക് കണ്ണേട്ടാ....! " ചുണ്ടിൽ പറ്റിപ്പിടിച്ച പാൽപ്പൊടി നാവ് കൊണ്ട് നക്കിയെടുത്തവൾ അങ്ങനെ തൂങ്ങി പിടിച്ച് നിന്നു.... കണ്ണനൊരു നിമിഷം അവളെ തന്നെ നോക്കി ഇരുന്ന് പോയി.... ബ്ലാക്ക് കളർ ത്രീഫോർത് ടൈപ്പ് ഒരു സ്പോർട്സ് പാന്റും യെല്ലോ കളർ ഷർട്ടുമാണ് വേഷം.... ഷോർട് ഷർട്ട്‌ ആയതിനാൽ ആമിയുടെ നഗ്നമായ ആലില വയറ് മുഴുവൻ പുറത്താണ്....

വെളുത്തു തുടുത്ത ആ വയറിൽ പറ്റി കിടക്കുന്ന ഒരു കല്ല് പതിപ്പിച്ച സിമ്പിൾ അരഞ്ഞാണത്തിന് പ്രത്യേക ഭംഗി.... ഇടത് കാലിൽ കോർത്തിട്ട കറുപ്പ് ചരട്.... ഉച്ചിയിലേക്ക് കൂട്ടി കെട്ടിയ ചെമ്പൻ മുടിയിയകൾ.... അതിൽ കൂടാതെ അലസമായി പാറിപറക്കുന്ന കുറുനിരകൾ.... ചുവന്ന് തുടത്ത ചുണ്ടിൽ പറ്റി പിടിച്ച പാൽപൊടി.... വീർപ്പിച്ച ഉണ്ട കവിളുകൾ.... ഉരുട്ടി വെച്ച രണ്ട് ഉണ്ടക്കണ്ണുകൾ...... യാന്ത്രികമായി അവന്റെ കാലുകൾ അവൾക്കടുത്തേക്ക് ചലിച്ചു.... ഹ്മ്മ് ഇറങ്.... ഞാൻ പിടിക്കാം....! " കൈ നീട്ടി കൊണ്ടവൻ അവളുടെ അരക്കെട്ടിൽ പിടിച്ചു...... വിയർപ്പ് പൊടിഞ്ഞ അവളുടെ ഇടുപ്പിൽ കണ്ണന്റെ മിഴികൾ തറഞ്ഞു നിന്നു.... അറിയാത്ത ഭാവം നടിച്ചവൻ അവളുടെ ഇടുപ്പിലേക്ക് മുഖം ചേർത്തു നിന്നു.... സ്... " അറിയാതെ ആമിയുടെ തൊണ്ടകുഴിയിൽ നിന്നും ഒരു ശീൽക്കാരം പുറത്തേക്ക് വന്നു.... അവന്റെ തണുത്ത വിരലുകളുടെ മായാജാലത്തിൽ അവളൊന്ന് കിടുങ്ങി.... വായ്നോക്കി നിൽക്കാതെ ഇങ് വാടി....! " പറച്ചിലിനോടൊപ്പം തന്നെ അവനവളെ എടുത്തുയർത്തി....

അവന്റെ ശരീരത്തിലൂടെ ഊർന്നിറങ്ങിയ ആമി ഏതോ ലോകത്തെന്ന പോലെ കണ്ണും അടച്ചു ഒരേ നിൽപ്പായിരുന്നു.... ഇനിയെങ്ങാനും ഇമ്മാതിരി പണി കാണിച്ചാൽ വാങ്ങിക്കും നീയെന്റെന്ന്.... നട്ട പാതിരാക്കാ അവളുടെ തോന്ന്യാസം...! " കള്ള ഗൗരവം നടിച്ചവൻ അവളുടെ കാത് പിടിച്ച് തിരിച്ചു ..... കണ്ണടച്ചു നിന്നവൾ നിമിഷനേരം കൊണ്ട് വിറങ്ങലിച്ചു.... നീ പോടാ പൊട്ടാ....! " നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ അലസമായ മുടിയിഴകളിൽ പിടിച്ച് വലിച്ചവൾ അകത്തേക്കോടി.... ഡീീീ......! "🥶😡 അലറി കൊണ്ടവൻ അവൾക്ക് പുറകെ വെച്ച് പിടിച്ചു.... ________♥ ഇത് വല്ല്യ കഷ്ട്ടമാട്ടോ രുദ്രേട്ടാ.... രുദ്രേട്ടനെ ആരേലും കണ്ടിരുന്നേലോ.... ഹൊ ആലോചിക്കുമ്പോ തന്നെ പേടിയാ ....! " പരിഭവത്തോടെ ചുണ്ട് കൂർപ്പിച്ചവൾ രുദ്രനെ നോക്കി പേടിപ്പിച്ചു..... മറുപടിയായി കണ്ണ് ചിമ്മിയൊന്ന് ചിരിച്ചു.... ഇത്രേം കാണിച്ച് കൂട്ടീട്ട് ചിരിക്കാണോ....! "

കണ്ണുരുട്ടി കൊണ്ടവൾ അവന്റെ കയ്യിലൊന്ന് പിച്ചി.... ഔ.... ഇങ്ങനെ പിടക്കാൻ മാത്രം ഇവിടിപ്പോ എന്തോന്നാടി ഉണ്ടായേ....! " കണ്ണ് കൂർപ്പിച്ചവൻ അവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി നെഞ്ചിലേക്ക് വലിച്ചിട്ടു.... വി... വിട് രുദ്രേട്ടാ.... ആരേലും വരും....! " പൊള്ളിപിടഞ്ഞു കൊണ്ടവൾ അവനിൽ നിന്നും കുതറി മാറി..... രുദ്രന്റെ മുഖം ചുളിഞ്ഞു.... പേടിയായിട്ടാ രുദ്രേട്ടാ......! " പതുങ്ങനെ പറഞ്ഞവൾ എത്തികുത്തി രുദ്രന്റെ താടി തുമ്പിൽ ചുണ്ടമർത്തി... അവനിൽ ഒരു മന്ദഹാസം പൊട്ടിവിരിഞ്ഞു.... കണ്ണുകളിൽ പ്രണയം നിറഞ്ഞു കവിഞ്ഞു... ഞൊടിയിടയിൽ രുദ്രനവളെ എടുത്തുയർത്തി ബെഡിലേക്കിട്ടുകൊണ്ട് അവൾക്ക് മേൽ അമർന്നു..... രു.... രുദ്രേട്ടാ....! " വിറവലോടെ അവൾ അവനെ ഉറ്റു നോക്കി.... മറുപടിയൊന്നും പറയാതെ അവനാ വിരിനെറ്റിയിൽ ചുണ്ടമർത്തി.... പാറുവിന്റെ മിഴികൾ കൂമ്പിയടഞ്ഞു.... ചൊടികളൊന്ന് വിടർന്നു.... ലവ് യു.... 😘 പറച്ചിലിനൊപ്പം തന്നെ അവന്റെ ചെറുചൂടുള്ള അധരങ്ങൾ അവളുടെ മൂക്കിൻ തുമ്പിലായ് അമർന്നു.... അവിടെ നിന്നും കവിളിലേക്ക്....

അധരങ്ങൾക്കൊപ്പം അവന്റെ പല്ലുകളും ആ ചുവന്ന് തുടുത്ത കവിളിൽ മുദ്രണം ചാർത്തി..... പാറുവൊന്ന് ഏങ്ങി.... രുദ്രന്റെ ശ്വാസം നിശ്വാസങ്ങൾ അധരങ്ങളിൽ പതിച്ചതും വിറയലോടെ അവൾ മിഴികൾ ചിമ്മി തുറന്നു.... പ്രേപൂർവ്വം ജ്വലിക്കുന്ന രണ്ട് കുഞ്ഞി കണ്ണുകൾ.... നാണം കൊണ്ടവൾ കൈകളുയർത്തി അവന്റെ കണ്ണുകളെ മൂടി..... രുദ്രന്റെ ചുണ്ടിൽ ചിരി പൊട്ടി.... അവനാ പഞ്ഞിക്കെട്ട് പോലുള്ള കൈകളിൽ ചുംബിച്ചു..... പൊടുന്നനെ രുദ്രൻ അവളുടെ വിറക്കുന്ന മഞ്ചാടി അധരങ്ങളിലേക്ക് ചുണ്ടമർത്തി..... ഇരുവരുടെയും മിഴികൾ കൂമ്പിയടഞ്ഞു.... രുദ്രനവളുടെ മേൽചുണ്ടിനെയും കീയ്ചുണ്ടിനെയും മാറി മാറി നുണഞ്ഞു.... പാറുവിന്റെ കൈ വിരലുകൾ രുദ്രന്റെ തലമുടിയിൽ കോർത്തു വലിച്ചു.... രുദ്രന്റെ ബലിഷ്ടമായ കരങ്ങൾ പാറുവിന്റെ ഉടലാകെ അലഞ്ഞു നടന്നു..... ചുംബനത്തിന്റെ ധൈർഘ്യം കൂടുന്നതിനനുസരിച് അവളാകെ തളർന്നു തുടങ്ങി..... കൈകൾ അവന്റെ ഷർട്ടിൽ ചുളിവുകൾ വീഴ്ത്തി.... പിടഞ്ഞു കൊണ്ടവനെ തള്ളി മാറ്റി ശ്വാസമാഞ്ഞു വലിച്ചു....

കിതാപ്പൊന്ന് അടങ്ങിയപ്പോൾ തലചെരിച്ചു രുദ്രനെ നോക്കി..... അവനവളെ തന്നെ ഇമചിമ്മാതെ ഉറ്റു നോക്കി കിടക്കുന്നു.... പാറുവാകെ നാണം കൊണ്ട് ചുവന്ന് തുടുത്തു..... ചിരിയോടെ അവന്റെ നെഞ്ചിലേക്ക് ചേർന്ന് കിടന്നു..... രുദ്രന്റെ കൈ വിരലുകൾ അവളുടെ മുടിഴിയകളെ മാടിയൊതുക്കി.... രുദ്രേട്ടാ......! " കണ്ണടച്ച് കിടക്കുന്നവനെ നോക്കി ചിരിയോടെ പാറു വിളിച്ചു.... ഹ്മ്മ്...! " ഒന്ന് മൂളിക്കൊണ്ടവൻ അവളെ ഒന്നൂടെ ചേർത്ത് പിടിച്ചു.... ഉറക്കം ആയോ....! " അവന്റെ അടഞ്ഞ മിയികളിലൊന്ന് തലോടി കൊണ്ടവൾ ചുണ്ട് ചുളുക്കി.... ഇല്ലടി പെണ്ണേ.... " അതെ കിടപ്പ് കിടന്നവനൊന്ന് ചിരിച്ചു.... എനിക്ക് രുദ്രേട്ടനെ കല്യാണം കഴിക്കണം...!" കുണുങ്ങി പറഞ്ഞവൾ താടിയെല്ല് അവന്റെ നെഞ്ചിലേക്ക് കുത്തി വെച്ചു.... ഇപ്പയോ....! " ആശ്ചര്യത്തോടെ കണ്ണ് വിടർത്തിയവൻ അവളെ ഉറ്റു നോക്കി.... നാളെ മതി......! " കാര്യമായി പറഞ്ഞവൾ വീണ്ടുമതെ കിടപ്പ് കിടന്നു.... അതിന് നിന്റെ ഇച്ചായൻ സമ്മതിക്കുവോടി....! " കുസൃതിയോടെ പറഞ്ഞവൻ തന്റെ നെഞ്ചിൽ തല ചേർത്ത് കിടക്കുന്നവളെ ഉറ്റു നോക്കി....

ഹ്മ്മ്.... ഇച്ചായനോട് ഞാൻ ചോദിച്ചോളും.... ഇയാള് വീട്ടിൽ സമ്മതിപ്പിക്ക്...." ചിണുങ്ങി പറഞ്ഞവൾ അവന്റെ നെഞ്ചിലായ് പല്ലമർത്തി.... ഔച്.... ദേ പെണ്ണേ വെറുതെ മനുഷ്യനെ മെനക്കെടുത്താൻ നിൽക്കണ്ട .... " കള്ളചിരിയോടെ പറഞ്ഞവൻ അവളുടെ വിടർത്തിയിട്ട മുടിയിഴകളിലേക്ക് മുഖം പൂഴത്തി കിടന്നു.... ________♥ വാശിക്കാണിക്കാതെ ഇത് മേടിക്ക് തുമ്പീ....! " ശബ്ദമുയർത്തി കൊണ്ടലക്സ് ഒരു കവർ തുമ്പിക്ക് നേരെ നീട്ടി..... എനിക്ക് വേണ്ട....! " മുഖം ചുളുക്കി കൊണ്ടവൾ ഒറ്റ തിരിയലായിരുന്നു.... അലക്സിന് അടിമുടി വിറഞ് കയറിയെങ്കിലും പരമാവതി അവൻ കടിച്ചു പിടിച്ചു..... വേണ്ടെങ്കിൽ വേണ്ട..... ഇനി വല്ലതും മിണ്ടാനും പറയാനും നീയിങ്ങ് വാ.... ബാക്കി അപ്പൊ....! " കടുപ്പിച്ചു പറഞ്ഞവൻ ഉമ്മറത്തെക്കിറങ്ങി..... ശ്ശൊ.... ഇതെന്തൊരു സ്വഭാവമാ നോക്കിയേ...." ചുണ്ട് കൂർപ്പിച്ചവൾ പിറുപിറുത്തു..... പതിയെ ഉമ്മറത്തേക്ക് വെച്ച് പിടിച്ചു.... തിണ്ണയിൽ ചാഞ്ഞു കിടന്ന് മൊബൈലിൽ കുത്തി കളിക്കുന്ന അലക്സിന്റെ അടുത്ത് പോയി ഇരുന്നു....

എനിക്ക് വേണം.....! " പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞവൾ അലക്സിന്റെ കയ്യിൽ തോണ്ടി.... നിനക്ക് വേണ്ടെന്നല്ലേ പറഞ്ഞത്.....! " കൂർപ്പിച് ചോദിച്ചവൻ എഴുന്നേറ്റിരുന്നു..... അറിയാതെ പറഞ്ഞതാ.....എന്നെ പറ്റിച്ചതല്ലേ..... അതാ...." ചുണ്ട് പിളർത്തി കൊണ്ടവൾ അലക്സിനോട് ചേർന്നിരുന്നു..... ആര് ആരെ പറ്റിച്ചു....." നെറ്റി ചുളിച്ചവൻ അല്പം വിട്ടിരുന്നു..... പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് കത്തിച്ചു..... അലക്സ് എന്നെ പറ്റിച്ചു..... വേഗം വരും പറഞ് രാവിലെ പോയതല്ലേ.... ഇപ്പൊ ഒത്തിരി കഴിഞ്ഞില്ലേ..... സന്ധ്യ ആയി.. " കണ്ണ് കൂർപ്പിച്ചവൾ ഉടുത്തിരുന്ന ദാവണി തുമ്പിൽ കിള്ളി പറിച്ചു.... ആണോ.....! " കളിയാലേ പറഞ്ഞവൻ തുമ്പിയുടെ നീലകൽ മൂക്കുത്തിയിലൊന്ന് തട്ടി..... ആഹ്....! " നിഷ്കളങ്കമായ് തലയാട്ടി കൊണ്ടവൾ അവന്റെ മടിയിലിരിക്കുന്ന കവർ കൈകലാക്കി...

ന്റെ തുമ്പി നാളെ കാലത്ത് ഇതെല്ലാം മാറ്റി അണിഞ്ഞൊരുങ്ങി സുന്ദരികുട്ടിയായി നിൽക്കണം..... നമുക്കൊരിടം വരെ പോകാം......! " പുകയൊന്ന് ഊതി വിട്ടുകൊണ്ടവൻ തുമ്പിയുടെ മൂക്കിൽ പിടിച്ചു വലിച്ചു.... എങ്ങോട്ടാ അലക്സേ.....! " കൗതുകത്തോടെ കവർ പൊളിച്ചവൾ അവനെ ഉറ്റു നോക്കി... കല്ല്യാണം കഴിക്കാൻ....! " ഒറ്റ കണ്ണിറുക്കി കൊണ്ടവൻ കവറിൽ നിന്നും മറ്റൊരു പൊതി പുറത്തെടുത്തു..... സത്യാണോ.....! " കുഞ് നക്ഷത്രകണ്ണുകൾ രണ്ടും വിടർത്തിയവൾ അവന്റെ മുഖത്തേക്കും കയ്യിലെ പൊതിയിലേക്കും മാറിമാറി നോക്കി..... ആടി പെണ്ണേ....! " കുസൃതിയോടെ ചിരിച്ചവൻ പൊതി അഴിച് അതിൽ നിന്നും ഒരു മുഴം മുല്ല പൂവ് (കോർത്തത്) പുറത്തെടുത്തു..... ഹൈ.....! " തുമ്പിയുടെ കണ്ണുകൾ വിടർന്നു..... കുഞ്ഞി ചുണ്ടുകൾ പുഞ്ചിരിച്ചു....................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story