നിന്നോളം.....❣: ഭാഗം 28

ninnolam

എഴുത്തുകാരി: VALLI STAR

കറുപ്പിൽ ചുവപ്പ് ബോർഡർ വരുന്ന മനോഹരമായ സാരിയും.... ചുവപ്പ് ബ്ലൗസും അതിന്റെ കഴുത്തിലും കൈ ഭാഗത്തും പതിപ്പിച്ച കുഞ് കറുത്ത മുത്തുകളും.... സാരി വിടവിലൂടെ ഇടക്കിടക്ക് മിന്നി മായുന്ന അരഞ്ഞാണവും... കയ്യിൽ നിറയെ ചുവപ്പും കറുപ്പും ഇടകലർന്ന വളകളും... കഴുത്തിൽ പറ്റിപ്പിടിച്ചു കിടക്കുന്ന കറുപ്പ് കല്ലുമാലയും.... കാതിൽ തൂങ്ങിയാടുന്ന കുഞ് ജിമിക്കിയും.... ഇരു പുരികക്കൊടികൾക്കും ഇടയിലായി കറുത്ത വട്ട പൊട്ടും.... വിടർത്തിയിട്ട അരയോളം നീളം വരുന്ന മുടിയിയകളും.... അതിൽ കോർത്തിട്ട മുല്ലപ്പൂവും... ചുവന്ന് തുടുത്ത ഉണ്ടകവിളുകളും വിടർന്ന മിയികളും.... പുഞ്ചിരി തൂകുന്ന കുഞ്ഞി ചുണ്ടുകളും.... വല്ലാത്തൊരു അഴകോടെ തുമ്പിപെണ്ണ് തിളങ്ങി നിന്നു.... കണ്മഷി നീട്ടി എഴുതിയ നക്ഷത്ര കണ്ണുകൾ മുന്നിലെ കണ്ണാടിയിലൂടെ തനിക്ക് പുറകെ കയ്യും കെട്ടി നിൽക്കുന്ന അലക്സിൽ പതിഞ്ഞു നിന്നു....

കറുപ്പ് ഷർട്ടും കറുപ്പ് ബോർഡർ വരുന്ന വെള്ള മുണ്ടുമാണ് വേഷം.... അലസമായി പാറിപറന്ന മുടിയിയകൾ നെറ്റിയിലേക്ക് ചിതറി കിടക്കുന്നു.... കാപ്പിപ്പൊടി കണ്ണുകളിൽ തുമ്പിക്കായ് പ്രണയസാഗരം.... ഇരു കവിളിലും കുഞ്ഞു ഗർത്തങ്ങൾ.... ഇളം ചുവപ്പ് ചുണ്ടിൽ ഇടക്കിടക്ക് കള്ളച്ചിരി മിന്നിമായുന്നു.... വെട്ടിയൊതുക്കിയ താടിയും പിരിച്ചു വെച്ച മീശയും.... രണ്ട് ബട്ടൺ തുറന്നിട്ട ഷർട്ടിനുള്ളിലൂടെ പുറത്തേക്ക് കാണുന്ന ഒരു കുരിശു മാല.... കണ്ണിൽ നിറഞ്ഞ കുസൃതിയോടെ അലക്സ് തുമ്പിയുടെ പിറകിലായ് ചേർന്ന് നിന്നു..... കൈകൾ ഉയർത്തി തുമ്പിയുടെ ചുമന്നു തുടുത്ത കവിളിൽ തഴുകി.... എന്തൊരു ഭംഗിയാ പെണ്ണേ.....! " കാതോരം കാറ്റു പോലെ അലക്സിന്റെ പ്രണയാരുതമായ സ്വരം.... തുമ്പി നിന്ന നിൽപ്പിലൊന്ന് പുളഞ്ഞു.... കവിളുകളിൽ രക്തം തൊട്ടെടുക്കാൻ എന്ന പോലെ ചുമന്നു വന്നു....

ഇങ്ങനെ നോക്കല്ലേ.... എന്തോ പോലെയാ.... " ചുണ്ട് കൂട്ടിപിടിച്ച് തുമ്പി കണ്ണാടിയിലൂടെ അലക്സിനെ നോക്കി.... അലക്സിന് ചിരി പൊട്ടി.... കീയ്ചുണ്ട് കടിച്ച് പിടിച്ചവൻ തലയാട്ടി.... എന്തിനാ ചിരിക്കൂന്നേ....! " ഇപ്പ്രാവശ്യം തുമ്പിയുടെ കണ്ണ് കൂർത്തു.... ഹ്മ്മ്...! " ഒന്ന് തലവെട്ടിച്ചു കൊണ്ടവൻ ടേബിളിൽ ഉള്ള വാച്ച് എടുത്ത് കയ്യിൽ കെട്ടി.... എനിക്കിത് അഴിച്ചിടുന്നെ ഇഷ്ട്ടമല്ല....! ' തുമ്പിയുടെ ചൂണ്ടു വിരൽ അലക്സിന്റെ തുറന്നിട്ട ഷർട്ടിനുള്ളിലേക്ക് കടന്നു... കണ്ണും ചുണ്ടും ഒരുപോലെ കൂർത്തു.... അതിന് ഞാൻ വല്ലതും ചോദിച്ചോ....! " ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരി അടക്കിപിടിച്ചവൻ തിരിച്ചും ഒന്ന് കൂർപ്പിച്ചു നോക്കി.... കൊഞ്ചാതെ ഇതിട്ടോ..... ഇല്ലേൽ ഞാൻ അലക്സിനെ കെട്ടൂല....! " അവന്റെ ബട്ടൻസ് പിടിച്ചു വലിച്ചവൾ ചുണ്ട് കോട്ടി... അതിന് നീ കെട്ടേണ്ടെടി ഞാൻ കെട്ടിക്കോളാം...! " പറച്ചിലിനൊപ്പം തന്നെ മുഖം ചുളിച്ചവൻ ബുള്ളറ്റിന്റെ കീഴും എടുത്ത് പുറത്തേക്ക് നടന്നു.... എല്ലാരേം കാണിക്കാനാ.... വൃത്തിയില്ലാത്തത്......! " പിറുപിറുത്ത് കൊണ്ടവൾ അവന്റെ പുറകെ നടന്നു..... _______🖤

കണ്ണേട്ടന് സങ്കടം വരുന്നുണ്ടോ....! " ചുണ്ട് വളച്ചു കൊണ്ടവൾ അരികിലായ് നിൽക്കുന്ന കണ്ണന്റെ കയ്യിൽ തോണ്ടി.... എനിക്കെന്തിനാ സങ്കടം....! " കണ്ണ് കൂർപ്പിച്ചവൻ ആമിയെ ആകമാനം ഒന്നുഴിഞ്ഞു നോക്കി.... അല്ലാ...പഴയ കാമുകീടെ കല്ല്യാണമല്ലേ.... അപ്പൊ സങ്കടം വരൂലേ....! " നിഷ്കളങ്കമായ് ചോദിച്ചവൾ അവനെ നോക്കി ഇളിച്ചു.... പിന്നല്ലാതെ.... കരച്ചിലൊക്കെ വരുന്നുണ്ട് ആമീ.... പക്ഷെ എന്ത് ചെയ്യാനാ വിധിയിതായി പോയീലെ....! '" പൊട്ടി വരുന്ന ചിരിയെ പ്രയാസപ്പെട്ട് തടഞ്ഞു നിർത്തി കൊണ്ടവൻ ചുണ്ട് ചുളുക്കി.... ദുഷ്ടൻ....! " പിറുപിറുത്ത് കൊണ്ടവൾ മുഖം വീർപ്പിച്ചു.... കണ്ണേട്ടൻ വെറുതെ പറയുന്നതാന്ന് എനിക്കറിയാ........." ചുണ്ട് കൂർപ്പിച്ചവൾ അവന്റെ കയ്യിലൊന്ന് പിച്ചി.... ഡീീീ....! " ഇത്തിരിയൊന്ന് നൊന്തപ്പോൾ കണ്ണൻ അലറി.... അതോടെ ആമിയൊന്ന് അടങ്ങി.... നിങ്ങക്ക് എന്നെ വല്ല്യ പിടുത്തല്ല്യാന്ന് എനിക്കറിയാ.... ഈ ഇഷ്ട്ടാന്നൊക്കെ പറയുന്നേ വെറുതെയാ.... ഇപ്പഴും പഴയ കാമുകീനെ ആലോചിച് ഇരിക്കല്ലേ... വഷളൻ....! "

പരിഭവത്തോടെ പറഞ്ഞവൾ ഒറ്റ പോക്കായിരുന്നു... ഈ പെണ്ണിത്....! " അവൾ പോയ വഴിയേ കണ്ണും നട്ട് കിടന്നവൻ ചിരിച്ചു..... ________🖤 കയറി ഇരിക്ക് തുമ്പീ.... ഇപ്പൊ തന്നെ ഒരുപാട് വൈകി.... പാറുവും രുദ്രനും അവിടെ നമ്മളെയും കാത്ത് നിൽപ്പാണ്....! " ഗൗരവത്തോടെ പറഞ്ഞവൻ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു..... എനിക്ക് പേടിയാ അലക്സേ....! " സാരിയിൽ പിടി മുറുക്കി കൊണ്ടവൾ അവനെ ദയനീയമായൊന്ന് നോക്കി.... എന്നെ പിടിച്ചിരുന്നാൽ മതി തുമ്പേ.... വീഴില്ല....! " ചുണ്ടും ചുളുക്കി നിൽക്കുന്ന തുമ്പിയെ കാണെ അലക്സിന് പാവം തോന്നി.... ഹ്മ്മ്....! " ഒന്ന് മൂളിക്കൊണ്ടവൾ പതിയെ അവന്റെ പിറകിലായി കയറി ഇരുന്നു.... കൈകൾ അവന്റെ വയറിലായി പിടുത്തമിട്ടു..... അലക്സവളുടെ കൈ ഉയർത്തി പുറം കയ്യിലായോന്ന് ചുംബിച്ചു..... തുമ്പിക്ക് ചിരി വന്നു.... നാണം മറക്കാനെന്നവണ്ണം തുമ്പിയവന്റെ പുറത്തേക്ക് ചാഞ്ഞു.................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story