നിന്നോളം.....❣: ഭാഗം 3

ninnolam

എഴുത്തുകാരി: VALLI STAR

ശ്ശൊ....! എടുക്കുന്നില്ലല്ലോ.... "" ഉമ്മറത്തെ വാതിൽ പടിയിൽ കയറി ഏന്തിപിടിച്ച് കുളക്കരയിലേക്ക് എത്തി നോക്കുകയാണ് തുമ്പിപ്പെണ്ണ്..... കാതിൽ അലക്സിന്റെ ഫോണും ഉണ്ട്.... അവൻ വരുന്നതിന് മുൻപേ ഫോൺ തിരികെ വെക്കണം എന്ന തന്ത്രപാടിലാണ് തുമ്പിക്കുട്ടി.... ""ഹലോ... കണ്ണേട്ടാ ഇത് ഞാനാ തുമ്പി.... "" മറുപുറം കാൾ എടുത്തതും തുമ്പിയുടെ കണ്ണുകൾ വിടർന്നു..... തുമ്പീ..... നീ... നീയെവിടെയാ.... "" മറുപ്പുറത്തവളുടെ കണ്ണേട്ടന്റെ ആദിയുള്ള സ്വരം.... " ഞാ അലക്സിന്റെ കൂടെയാ കണ്ണേട്ടാ.... അലക്സ് പാവമാ.... കണ്ണേട്ടന്റെ പോലെ.... "" ഉടുത്തിരിക്കുന്ന ദവണിയിൽ അവളുടെ വിരലുകൾ ചുറ്റി വരിഞ്ഞു..... കണ്ണുകൾ പേടിയോടെ ഇടക്കിടക്ക് കുളത്തിലേക്കുള്ള വഴിയിൽ പതിയുന്നുണ്ട്..... "" അലക്സോ.... ദേ തുമ്പി അവനെ വിശ്വസിക്കാൻ കൊള്ളത്തില്ല.... നമുക്ക് കേസ് കൊടുക്കാം ....! "'

മറുപുറത് കണ്ണന്റെ അസ്വസ്ഥതയുടെയുള്ള വാക്കുകൾ.... "' വേണ്ട.... അലക്സ് പാവമാ.... ഞാ ഇവിടെയാ.... അങ്ങോട്ടില്ല.... "" പറയുമ്പോൾ ആ കണ്ണുകളിൽ എന്തിനോ ഉള്ള ഭയം..... "" തുമ്പീ നിന്നെ ആരും ഒന്നും ചെയ്യില്ല.... ഞാനില്ലേ കൂടെ...... വിവാഹം മുടങ്ങിയാലും ഇനിയും നടത്താലോ....! "" ശാന്തതയോടെ കണ്ണൻ അവളെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു.... " ങ്ഹും.... ഞാ വരൂല.... അച്ഛൻ നല്ലതല്ല .... വെറുതെ ഉപദ്രവി....ക്കും... "" ഇടർച്ചയോടെ പറഞ്ഞ് കൊണ്ടവൾ കാൾ കട്ടാക്കി കൊണ്ട് കുളത്തിലേക്ക് എത്തി നോക്കി.... _______❣ പുറത്ത് കോരിച്ചൊരിയുന്ന മഴ.... അന്തരീക്ഷം മുഴുവൻ കോച്ചുന്ന തണുപ്പ്.... ഉമ്മറത്തെ തിണ്ണയിലിരുന്ന് ഓടിലൂടെ ഒഴുകിയിറങ്ങുന്ന മഴവെള്ളത്തിലേക്ക് നോക്കിയിരിപ്പാണ് അലക്സ്.... തൂണോട് ചേർന്നു തുമ്പിപെണ്ണും....

പെണ്ണിന്റെ നോട്ടം ഇടക്കിടക്ക് അലക്സിൽ പതിയുന്നുണ്ടെങ്കിലും അവനതൊന്നും അറിയുന്നില്ല..... "' അലക്സിനെ ഇഷ്ടമാണോ തുമ്പിപെണ്ണേ....!! "" മഴയിൽ നിന്നും കണ്ണെടുക്കാതെ അവൻ കുസൃതിയോടെ ചോദിച്ചതും അവളൊന്ന് പതറി... പെട്ടെന്ന് തന്നെ അവനിൽ നിന്നുള്ള നോട്ടം പിൻവലിച്ചു.... പറ തുമ്പികുട്ട്യേ....! "' ഇപ്രാവശ്യം അവനാ പെണ്ണിനെ ഉറ്റുനോക്കി.... അവളുടെ കരിമിഴികളിലേക്കവൻ ആയ്ന്നിറങ്ങി... അലക്സ് പാവമാ....! ''" കൊച്ച് കുട്ടികളുടെ നിഷ്കളങ്കതയോടെ അവളൊന്ന് ചിരിച്ചു.... അവളുടെ മുഖഭാവം കാണെ സ്വയം നഷ്ട്ടപെടുന്ന പോലെ തോന്നി അലക്സിന്.... അവനൊന്ന് മിഴികൾ ഇറുക്കിയടച്ചു തുറന്നു..... "" ഇതുവരെ അലക്സ് ചീത്തയാ.... അലക്സിനെ ഇഷ്ട്ടല്ല... അലക്സ് ദുഷ്ടയാണ് എന്നൊക്കെ പറഞ്ഞിട്ട്... ഇപ്പൊ എന്നാ പറ്റി തുമ്പികുട്ട്യേ .... "" അവന്റെ ചുണ്ടിലെ കള്ളച്ചിരിക്ക് ആക്കം കൂടി കൂടി വന്നു.... ങ്ങ്ഹും...." ചുമൽ കൂച്ചികൊണ്ട് പെണ്ണ് മുഖം തിരിച്ചു.... കാരണമറിയാത്തൊരു ചിരി ഇരുവരിലും തത്തി കളിച്ചു.... _______❣

രാവിലെ ആരുടെയോ അടക്കിപിടിച്ച കരച്ചിൽ കേട്ടാണ് തുമ്പി ഉണർന്നത്.... അലക്ഷ്യമായി കിടക്കുന്ന ദാവണി നേരെയാക്കി കൊണ്ടവൾ ചാരിയിട്ട ഡോർ തുറന്നതും കണ്ടത് അലക്സിനെയും അവന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഒരു പെണ്ണിയും ആയിരുന്നു.... പെട്ടെന്നവരെ കണ്ടതും അവളൊന്ന് പതറി.... അലക്‌സിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു.... "" ഞാ... പെട്ടെന്ന്... അറി... അറിയാതെ... കണ്ടില്ല... "" വിക്കി വിക്കി പറയുമ്പോഴും അവളുടെ കണ്ണുകൾ അവന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്നവളിലായിരുന്നു.... "" പാറൂസേ.... ദേ നോക്ക് ഇതാണ് ഇച്ചായന്റെ തുമ്പിപ്പെണ്ണ്.... "" വിഷയം മാറ്റാനെന്ന പോൽ നെഞ്ചിൽ അള്ളിപിടിച്ചവളെ അലക്സ് പതിയെ അടർത്തി മാറ്റി.... " ഹായ്.....ഞാൻ പാർവതി.... പാറു എന്ന് വിളിക്കും ... "" പാറു തുമ്പിപെണ്ണിന്റെ കയ്യിൽ കൈകോർത്തു കൊണ്ട് പറഞ്ഞു.... തുമ്പി.... സ്സ്... താരാന്ന് വിളിച്ചോ...! "" ഒന്ന് തിരുത്തി കൊണ്ടവൾ ചിരിയോടെ ഉമ്മറത്തേക്ക് നടന്നു.... ________❣

അതേ ആരാ....!! "'" ദോശയൊന്ന് മറിച്ചിട്ടു കൊണ്ട് തുമ്പി അടുത്ത് നിൽക്കുന്ന പാറുവിനെ ഉറ്റുനോക്കി..... പാറുവാണ് ...! "' ഒരു പീസ് ദോശയെടുത്ത് ചട്ട്നിയിൽ മുക്കി കൊണ്ട് പാറു പറഞ്ഞു..... അ... അതല്ല അലക്സിന്റെ ആരാന്ന്...."' മടിയോടെ ആണെങ്കിലും തുമ്പിപ്പെണ്ണ് രണ്ടും കല്പ്പിച്ച് ചോദിച്ചു..... "' ഓഹ് അങ്ങനെ..... ഇച്ചായന്റെ ബെസ്റ്റിയാണ് തുമ്പീസേ... ഞങ്ങൾ ഒപ്പം പഠിച്ചവരാ.... "' അവളൊന്ന് ചിരിച്ചുകൊണ്ട് പിന്നാമ്പുറം വഴിയിറങ്ങി.... ഹും ബെസ്റ്റിയാമ്പോലും ..."' മുറുമുറുത്ത് കൊണ്ട് തുമ്പി മുഖം കോട്ടി....... "" അല്ലേലും അവളാരായാലും ഈ തുമ്പിക്കെന്താ.... "" _______❣

ഒന്ന് വാരി താ ഇച്ചായാ.... എത്ര കാലമായി നിന്റെ കയ്യിൽ നിന്നും കഴിച്ചിട്ട്.... "" വാ തുറന്ന് കൊണ്ട് പാറു ചിണുങ്ങിയതും തുമ്പി പെണ്ണിന്റെ മുഖം വീർത്തു.... അടങ്ങിയിരിക്ക് പാറു.... നീയും തുമ്പിയെപ്പോലെ പിള്ള കളിക്കാതെ....! "" ഒരു പിടി ചോർ അലക്സ് പാറുവിന്റെ വായിലേക്ക് വെച്ചു കൊണ്ട് പറഞ്ഞു.... അത് കേൾക്കെ തുമ്പിയുടെ മുഖം വാടി.... സങ്കടം തികട്ടി വന്നു.... ഒരു വറ്റ് പോലും തൊണ്ടയിൽ നിന്നിറങ്ങാതെയായി..... കലങ്ങിയ കണ്ണോടെ അലക്സിനെ നോക്കിയെങ്കിലും അവിടെ പാറുവിനെ കഴിപ്പിക്കുന്ന തിരക്കിലാണ്..... എപ്പോയോ തുമ്പിയെ നോക്കിയ അലക്സ് കാണുന്നത് കണ്ണും നിറച്ച് വിതുമ്പുന്ന തുമ്പിയെയാണ്.... അലക്സിന്റെ ഉള്ളിലൂടെയൊരു കൊള്ളിയാൻ മിന്നി.... എന്നാ പറ്റി തുമ്പികുട്ട്യേ.... വയ്യേ.... എന്തൊന്നിനാ കരയുന്നെ....!! "' വെപ്രാളത്തോടെ അവൻ കസേര നീക്കി എഴുന്നേറ്റു..... വ... വയറു വേദനയാ... നിക്ക് മതി... "" മുന്നിലുള്ള പ്ലേറ്റ് നീക്കി വെച്ചു കൊണ്ടവൾ ഇടം കൈയാൽ മിഴികളമർത്തി തുടച്ചു.....

" എന്നാ ഈ കൈ കഴുകിയേച് തുമ്പിപ്പെണ്ണ് പോയി കിടന്നോ.... കുറച്ച് കയിഞ്ഞാ പാറു അടുത്ത് വന്ന് കിടന്നോളും.... "" മുന്നിൽ നീക്കി വെച്ച പ്ലേറ്റ് എടുത്ത് കൊണ്ട് അലക്സ് കിച്ചണിലേക്ക് നടന്നു..... ______❣ രാത്രിയിൽ എത്രയൊക്കെ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും തുമ്പിക്ക് ഉറക്കം വന്നില്ല.... കണ്മുന്നിൽ അലക്സിന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന പാറുവിന്റെ മുഖമാണ് വരുന്നത്.... അസ്വസ്ഥതയോടെ തുമ്പി പെണ്ണ് കണ്ണുകൾ ഇറുക്കിയടച്ചു..... ഹാളിൽ നിന്നും അലക്സിന്റെയും പാറുവിന്റെയും പൊട്ടിച്ചിരികൾ ഉയർന്നു കേൾക്കുമ്പോൾ തുമ്പിക്ക് വല്ലാത്ത സങ്കടം തോന്നി.... കരഞ്ഞു കരഞ്ഞെപ്പോയോ ആ പൊട്ടിപെണ്ണും ഉറക്കിലേക്കായ്ന്നു..... ________❣ തന്റെ നെഞ്ചോട് ചേർന്നുറങ്ങുന്ന പാറുവിനെ അലക്സ് അലിവോടെ നോക്കി..... പാവം..... ' അവളുടെ നെറുകയിലൊന്ന് ചുണ്ടമർത്തി..... ഒരേട്ടന്റെ വാൽസല്യം മുഴുവൻ അവനാ ചുംബനത്തിലൂടെ അവൾക്ക് നൽകി.........................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story