നിന്നോളം.....❣: ഭാഗം 30

ninnolam

എഴുത്തുകാരി: VALLI STAR

വല്ലവരും പറയുന്നതും കേട്ട് തുള്ളാൻ നിന്നാലേ അതിനെ നേരം കാണു....! " കൂർപ്പിച്ചു പറഞ്ഞവൻ അവളുടെ അരയിൽ നിന്നും സാരിയുടെ അറ്റം വലിച്ചെടുത്തു.... മര്യാദക്ക് ഇതെല്ലാം കൂടെ അടുക്കി പെറുക്കി വെച്ചോ.... അവൾടെ അമ്മൂമ്മേടൊരു ഫാഷൻ പരേഡ്...! ' പല്ലിറുമ്പി കൊണ്ടവൻ ആമിയുടെ വീർത്ത കവിളിൽ വിരലുകൊണ്ടൊന്ന് കുത്തി.... ആഹ്....! " ചവിട്ടി തുള്ളി കൊണ്ടവൾ അവന്റെ നടുപ്പുറം നോക്കിയൊന്ന് കൊടുത്തു.... കഷ്ടകാലത്തിന് കൈ പോയെന്ന് മിച്ചം... പാറക്കല്ല് ഉരുട്ടി കയറ്റിയ പോലൊരു ബോഡിയും രണ്ട് ഉണ്ട കണ്ണും.... പരട്ട...! " വേദനിച്ച കയ്യിൽ ഒന്നമർത്തി ഉഴിഞ്ഞു കൊണ്ടവൾ പിറുപിറുത്തു.... അയ്യട മോളേ..... ഇതേ ചുമ്മാതങ് ഉരുട്ടി കയറ്റിയതൊന്നും അല്ല.... രാവിലെയും രാത്രിയും അധ്വാനിച്ചു ഉണ്ടാക്കിയതാ.... നിന്നെ വെച്ച് നോക്കുമ്പോ കുറച്ച് കപ്പാസിറ്റിയൊക്കെ നല്ലതാ.... കേട്ടോടി ഉണ്ടമുളകെ....! " മീശയൊന്ന് പിരിച്ചവൻ കുസൃതിയോടെ ചിരിച്ചു..... പോടാ നാണമില്ലാത്തവനെ....! " പറച്ചിലിനൊപ്പം തന്നെ അവൾ പുറത്തേക്കിറങ്ങി ഓടിയിരുന്നു..... ________♥

അടുത്താഴ്ച അച്ഛനും അമ്മയും വരുന്നുണ്ട് നിന്നെ കാണാൻ....! " കണ്ണിറുക്കി ചിരിച്ചു കൊണ്ട് രുദ്രൻ ടേബിളിനടിയിലൂടെയായി പാറുവിന്റെ ഇടുപ്പിലൊന്ന് പിച്ചി.... പാറുവൊന്ന് പുളഞ്ഞു കൊണ്ട് തങ്ങൾക്ക് മുന്നിലിരിക്കുന്ന അലക്സിനെയും തുമ്പിയെയും നോക്കി..... അവിടെ അലക്സ് വായിനോട്ടം ആണെങ്കിൽ തുമ്പി ഒരേ തീറ്റിയാണ്.... ഇരുവരും തങ്ങളെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും ആശ്വാസത്തോടെ ഒന്ന് നെടുവീർപ്പിട്ടു.... പൊടുന്നനെ കണ്ണ് കൂർപ്പിച് രുദ്രനെ നോക്കി... ആരും കാണില്ലെടി.... ഇങ്ങടുത്തേക്ക് ഇരിക്ക്... വേറൊരു കൂട്ടം കാണിച്ച് തരാം...! " കീഴ്ചുണ്ട് കടിച്ചു വിട്ടവൻ വശ്യമായൊന്ന് ചിരിച്ചു.... പാറു അറിയാതെയൊന്ന് ഉമിനീരിറക്കി പോയി.... ഹ്മ്മ്.... വേണ്ട....! " അവനിൽ നിന്നും അല്പം അകലമിട്ട് ഇരുന്നവൾ ഇളിച്ചു.... പോടീ....! " രുദ്രൻ ഉള്ളിൽ അലറി വിളിച്ചു.... _______♥

എന്നാ പിന്നെ ഞങ്ങളിറങ്ങട്ടെ രുദ്ര്.... തുമ്പീടെ വീട് വരെയൊന്ന് പോകണം.... എത്രയൊക്കെ പറഞ്ഞാലും ഈ ചെയ്തത് ഒരുപക്ഷെ ജാനകിയമ്മ (തുമ്പിയുടെ അമ്മ)ക്ഷമിച്ചെന്ന് വരില്ല.... നെടുവീർപ്പോടെ പറഞ്ഞവൻ മുന്നോട്ടാഞ് രുദ്രനെ പുണർന്നു.... ഹ്മ്മ്... താല്പര്യമില്ലാതെ ഒന്ന് മൂളിക്കൊണ്ടവൻ അലക്സിന്റെ ഷോൾഡറിൽ തട്ടി ആശ്വസിപ്പിച്ചു.... അപ്പൊ ശരി.... നീയിവളെ ഹോസ്റ്റലിൽ ഇറക്കിയെക്ക്.... അടുത്ത ഞായറാഴ്ച അല്ലേ അപ്പനും അമ്മയും പെണ്ണ് കാണാൻ വരുന്നേ.... അതിന് മുന്നേ പെണ്ണിനെയിങ്ങോട്ട് കൂട്ടാം...! " ചിരിയോടെ പറഞ്ഞലക്സ് പാറുവിന്റെ കവിളിലൊന്ന് തട്ടി..... എന്നാ ശരി അളിയാ.... ഞങ്ങളിറങ്ങട്ടെ.... നല്ല മഴക്കോളുണ്ട്....! കണ്ണ് ചിമ്മി ചിരിച്ചവൻ പാറുവിനെയും കൊണ്ട് കാറിലേക്ക് കയറി.... അവർക്ക് പിന്നാലെ തുമ്പിയെയും ചേർത്ത് പിടിച്ചു അലക്സും.... ________♥ നല്ല മഴ വരുന്ന മട്ടാണ് തുമ്പികുട്ട്യേ.....

ഇപ്പൊ ഇറങ്ങിയാൽ പാതി വഴി എത്തുമ്പോയേക്കും ആകെ നനഞ്ഞു ചീയും.... പോരാത്തതിന് പനിയെങ്ങാനും പിടിച്ചാൽ....! " ഇരുണ്ട് കെട്ടിയ ആകാശത്തേക്ക് നോക്കി അലക്സ് മുഖം ചുളിച്ചു.... വേണ്ട ഇപ്പൊ പോണം.... മഴയത് പോകാൻ നല്ല രസവാ അലക്സേ..... ഔ എനിക്ക് കൊതിയാവുന്നു...! " ചുണ്ട് ചുളുക്കി കൊണ്ടവൾ നിന്ന് ചിണുങ്ങിയതും അലക്സിന് ചിരി പൊട്ടി.... ഇങ്ങനെയൊരു വട്ടത്തി....! " തുമ്പിയുടെ മൂക്കിൻ തുമ്പിലൊന്ന് തട്ടി കൊണ്ടലക്സ് ബുള്ളറ്റിലേക്ക് കയറി ഇരുന്നു.... പിറകെയായി തുമ്പിയും.... നിന്റെ തലച്ചുറ്റലൊക്കെ പോയോടി പെണ്ണേ...! " കളിയോടെ ചോദിച്ചവൻ ബുള്ളറ്റ് മുന്നോട്ടെടുത്തു.... എപ്പയെ പോയി....! " കുണുങ്ങി ചിരിച്ചവൾ അവനോട് ചേർന്നിരുന്നു.... ________♥ i can't control മമ്മ.... കൊല്ലും ഞാൻ.... ഇത്രയും കാലം അടങ്ങിയത് നിങ്ങളോറ്റൊരാളുടെ വാക്ക് കേട്ടിട്ടാണ്.... ഇനിയതില്ല.... കളത്തിലിറങ്ങിയിട്ടേ ഇനിയൊരു വിശ്രമം ഈ അഞ്ജലിക്ക് ഉള്ളൂ.... അതിന് വേണ്ടി എന്തും ഈ അഞ്ജലി കളിക്കും.... ഒടുക്കം കണ്ണേട്ടൻ....

കണ്ണേട്ടൻ തന്നെ അവളെ അടിച്ചിറക്കും.... അതിന് വേണ്ടതൊക്കെ എനിക്കറിയാം....! " വല്ലാത്തൊരു ഭാവത്തോടെ അഞ്ജലി നിന്ന് കിതച്ചു.... ഒരു നിമിഷം ലതികക്ക് മകളുടെ അവസ്ഥ കണ്ട് ഭയം തോന്നി.... കുഞ്ഞേ....! " പേടിയോടെ അവരവളെ തൊടാൻ ആഞ്ഞതും ഈർഷ്യത്തോടെ അഞ്‌ജലിയാ കൈകളെ തട്ടി മാറ്റിയിരുന്നു.... get lost mamma... @#₹₹₹*&%%& അലറികൊണ്ടവൾ മുടിയിഴകളിൽ കോർത്തു വലിച്ചു.... _______♥ ആർത്തിരമ്പി പെയ്യുന്ന മഴ..... പകുതി മുക്കാലും നനഞ്ഞു കുതിർന്ന് അലക്സിനെ ഇറുകെ പുണർന്നിരിക്കുന്ന തുമ്പി.... കാറ്റും മഴയുടെ തണുപ്പും ഏറിയതും തുമ്പിയാകെ കിടുങ്ങി വിറക്കാൻ തുടങ്ങി.... ഹെൽമറ്റ് ധരിക്കാത്തത് കൊണ്ട് അലക്സിന് ബുള്ളറ്റ് ഓടിക്കാൻ പ്രയാസം.... ഷോൾടെറുകൊണ്ട് മുഖമൊന്ന് തുടച്ചവൻ ബൈക്ക് ഒരു തട്ട് കടയ്ക്ക് അരികിലായ് നിർത്തി..... നിർത്താൻ കാതെന്ന പോലെ തുമ്പിയിറങ്ങി ഓടി.... പിന്നാലെയായി അലക്സും..... എനി...ക്ക് തണുക്കുന്നു അലക്സേ....! " വിറച്ചു കൊണ്ടവൾ ചുണ്ട് ചുളുക്കി....

പകരമായി കിട്ടിയത് കൂർപ്പിച്ചൊരു നോട്ടമാണ്.... അപ്പയേ ഞാൻ പറഞ്ഞതാ എവിടേലും കയറി നിൽക്കാമെന്ന്.... ഇപ്പൊ എന്തായി.... വല്ല പനിയെങ്ങാനും വരട്ടെ അപ്പൊ പറഞ്ഞു തരാം ഇതിന്റെ ബാക്കി.... " കടുപ്പിച്ചു പറഞ്ഞവൻ ഷർട്ട്‌ ഊരി പിഴിഞ്ഞു..... അതികം ആരും ഇല്ലായിരുന്നു അവിടെ..... കട പൂട്ടിയിട്ടിരിക്കുന്നു..... ഊരി മാറ്റിയ ഷർട്ടൊന്ന് കുടഞ്ഞു കൊണ്ടവൻ അതെടുത്തു തുമ്പിയെ പുതപ്പിച്ചു.... തൽക്കാലം ഇതിട്ടോ.... മഴ ചോർന്നാൽ നമുക്ക് പെട്ടെന്ന് ഇറങ്ങാം...! " വാത്സല്യത്തോടെ പറഞ്ഞവൻ അവളെ നെഞ്ചോട് അടക്കി പിടിച്ചു.... അപ്പൊ അലക്സിന് വേണ്ടേ.... തണുക്കില്ലേ....! " കുഞ്ഞു കുട്ടികളെ പോലെ ചുണ്ട് പിളർത്തി കൊണ്ടവൾ നിഷ്കളങ്കമായി ചോദിച്ചു.... അലക്സിനൊരു നിമിഷം പാവം തോന്നി.... ഒപ്പം പ്രണയവും....❤️ എനിക്ക് നിന്നെ മതി....ദേ നീയിങ്ങനെ എന്റെ നെഞ്ചോട് ചേർന്നിരുന്നാൽ തന്നെ നല്ല ചൂടാ....! " പറച്ചിലിനൊപ്പം തന്നെയവൻ തുമ്പിയെ ഒന്നൂടെ ശരീരത്തിലേക്ക് അമർത്തി പിടിച്ചു.....

അലക്സിന്റെ നെഞ്ചിൽ ഒരു പൂച്ചകുഞ്ഞിനെ പോലെ ഒതുങ്ങി നിന്നവൾ മഴയിലേക്ക് കണ്ണ് നാട്ടു... _______♥ സോറി സർ അവർ വേറെ റൂട്ടിനാണ് പോയത്..... ആക്ച്വലി അവരെ ഞാൻ ഫോളോ ചെയ്തിരുന്നു.... but ഇടക്ക് വെച്ചോന്ന് മിസ്സായി പോയി..... പോരാത്തതിന് നല്ല മഴയും.....! " പേടിയോടെ പറഞ്ഞവൻ മുടിയിയകൾ മാടിയൊതുക്കി.... പ്ഫ..... എരണം കെട്ടവനെ... പറഞ്ഞ പണി ചെയ്യാനൊക്കില്ലേൽ അത് പറയണം... അല്ലാണ്ട് കണകുണ പറഞ്ഞാൽ കൊല്ലും ഞാൻ..... @##₹₹%&%##&&#@@₹* " അട്ടഹസിച്ചു കൊണ്ടയാൾ മൊബൈൽ ഫോണെടുത്ത് ഭിത്തിയിലേക്ക് എറിഞ്ഞു..... ഇനിയൊരുത്തന്റെ സഹായവും ഈ വാസുദേവന് വേണ്ട..... അവനെയും അവളെയും ഞാൻ തന്നെ കൊല്ലും..... വൈകാതെ..... കാത്തിരുന്നോടാ **.....! അഗ്നി എരിയുന്ന കണ്ണുകളാൽ അയാൾ മുരണ്ടു............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story