നിന്നോളം.....❣: ഭാഗം 31

ninnolam

എഴുത്തുകാരി: VALLI STAR

എനിക്കൊന്ന് സംസാരിക്കണമായിരുന്നു കണ്ണേട്ടാ....! " മുറിയുടെ വാതിൽക്കൽ നിന്ന് കൊണ്ട് അഞ്ജലി കണ്ണനെ എത്തി നോക്കി.... മുഖത്ത് ആവശ്യത്തിലേറെ ദയനീയത വരുത്തി മുഖം കുനിച്ചു നിന്നു.... ഹ്മ്മ്.... എന്താ....! " കയ്യിലുള്ള ഫയൽ ഷെൽഫിലേക്ക് വെച്ച് കൊണ്ടവൻ ഗൗരവത്തോടെ ചോദിച്ചു.... അത്... അത് പിന്നെ അകത്തേക്ക് കയറിക്കോട്ടെ....! " തപ്പി തടഞ്ഞു പറഞ്ഞവൾ ചുറ്റിലുമൊന്ന് നോക്കി.... ഹം...ബാൽക്കാണിയിലേക്ക് ചെല്ല് ഞാൻ വരാം.....! " പറച്ചിലിനൊപ്പം തന്നെ സൈഡ് ടേബിളിൽ നിന്നും മൊബൈൽ എടുത്തവൻ അവൾക്ക് പുറകെ നടന്നു..... എന്താ പറയാനുള്ളതെന്ന് വെച്ചാൽ പറ അഞ്ജലി.... എനിക്ക് പോയിട്ട് വേറെ പണിയുള്ളതാ....! " നീരസത്തോടെ പറഞ്ഞവൻ ഇരു കൈകളും മാറിൽ പിണച്ചു കെട്ടി.... അ.. അന്ന് അങ്ങനെയൊക്കെ ചെയ്തതിന് സോറി... കണ്ണേട്ടൻ എന്നോട് പൊറുക്കണം.... അറിവില്ലാതെ ചെയ്തതാ.... ഇനിയെങ്ങനെ ഒന്നും ഉണ്ടാവില്ല....! " ഉള്ളിൽ തിളച്ചു മറിയുന്ന കോപം അടക്കിപിടിച്ചവൾ നിഷ്കളങ്കമായി പറഞ്ഞു.... പെട്ടെന്നങ് മറക്കാൻ പറ്റുന്നതാണോ നീ ചെയ്ത് കൂട്ടിയത്...!

" ശബ്ദമുയർത്തി പറഞ്ഞവൻ അവളെ കൂർപ്പിച്ചോന്ന് നോക്കി.... എനിക്കറിയാം കണ്ണേട്ടനത് ഒരുപാട് വിഷമം ഉണ്ടാക്കിയെന്ന്.... ക്ഷമിക്കണം കണ്ണേട്ടാ..... കണ്ണേട്ടനിങ്ങനെ അവഗണിക്കുന്നത് കാണുമ്പോ എനിക്ക് പറ്റുന്നില്ല.... ഒന്നും ഇല്ലേലും ഞാൻ കണ്ണേട്ടന്റെ ഒരേയൊരു പെങ്ങളല്ലേ....." പറച്ചിലിനൊപ്പം തന്നെ അവൾ അവന്റെ കാൽക്കലേക്ക് വീണു.... ചുണ്ട് കോട്ടി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.... ഹേയ്.... എണീക്ക് അഞ്ജലി....! " അവളെ ഭലമായി പിടിച്ചുയർത്തി കൊണ്ടവൻ ആ മുഖത്തേക്ക് ഉറ്റു നോക്കി.... ചുവന്ന് കലങ്ങിയ കണ്ണുകളും ചുവന്ന മൂക്കും ആകെ ക്ഷീണിച്ച പോലെ.... കണ്ണന് പാവം തോന്നി.... പോട്ടെ സാരമില്ല..... ഇനിയങ്ങനെയൊന്നും ഉണ്ടാകാൻ പാടില്ല.... കേട്ടോ..... എന്നും എന്നെ നിന്റെ ചേട്ടനായി കാണണം.... എനിക്ക് നീയെന്നും എന്റെ നല്ലൊരു സഹോദരിയാണ്..." കണ്ണുനീർ തുടച് കൊടുത്തവൻ അവളെ നോക്കി പുഞ്ചിരിച്ചു... മറുപടിയായി കുടിലതയോടെ ചിരിച്ചവൾ അവന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... സോറി കണ്ണേട്ടാ.....! " ചുണ്ടിൽ വിരിഞ്ഞ പരിഹാസത്തോടെ അവൾ പതുങ്ങനെ പറഞ്ഞു....

കണ്ണനവളെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു..... ഒരു സഹോദരന്റെ സ്നേഹത്തോടെ..... ഇതേ സമയം കുളിച് മാറി ബാത്റൂമിൽ നിന്നും ഇറങ്ങുന്ന ആമി കാണുന്നത് കണ്ണന്റെ കരവലയത്തിൽ ഒതുങ്ങി നിൽക്കുന്ന അഞ്ജലിയെയും അവളുടെ നെറ്റിയിൽ ചുംബിക്കുന്ന കണ്ണനെയും ആണ്..... ആമിയുടെ നോട്ടം അവന്റെ നെഞ്ചിൽ തല ചേർത്ത് തന്നെ പുച്ഛത്തോടെ നോക്കി ചിരിക്കുന്ന ആമിയിൽ കുരുങ്ങി നിന്നു..... ഒരേ സമയം ദേഷ്യവും സങ്കടവും വന്നവൾ കണ്ണനെ നോക്കി.... എന്നാൽ അവനിതൊന്നും അറിയാതെ അഞ്ജലിയെ സമാധാനിപ്പിക്കുന്ന തിരക്കിൽ ആണ്.... _______♥ കോരിച്ചൊരിയുന്ന മഴയാണ് പുറത്ത്..... കൂട്ടിന് പതിവില്ലാത്തൊരു കാറ്റും മിന്നലും.... റോഡിലൂടെ ഓടികൊണ്ടിരിക്കുന്ന ഒരു വിധം വണ്ടികളൊക്കെ ഓരോ സൈഡിലായി സ്ഥാനം പിടിച്ചിരിക്കുന്നു.... കൂട്ടത്തിൽ രുദ്രന്റെ കാറും.... main jaan ye vaar du har jeet bhi haar du keemat ho koi tujhe 🎶 സ്റ്റീരിയോയിലൂടെ ഒഴുകുന്ന അതിമനോഹരമായ ഗാനം..... കോച്ചുന്ന ac യുടെ തണുപ്പ്.....

പ്രണയം കവിഞ്ഞൊഴുകുന്ന ഒരു ജോഡി കണ്ണിനൊപ്പം പരവേശം നിറഞ്ഞ മറ്റൊരു കണ്ണ്...... ശ്ശൊ.... ഇതെന്തൊരു മഴയാ....! " കാഴ്ച മറഞ്ഞ വിന്ഡോ ഗ്ലാസ് കൈകൊണ്ട് തുടച് നീക്കി പാറു വെപ്രാളപ്പെട്ടു..... വല്ലാതെ കുതിച്ചുയരുന്ന ഹൃദയമിടിപ്പിൽ അവളാകെ വിയർക്കാൻ തുടങ്ങി..... ഒരു നോട്ടം പോലും രുദ്രന് കൊടുക്കാതെ ഉടുത്തിരുന്ന സാരിയുടെ തുമ്പിൽ അവളുടെ വിരൽ ചുറ്റി.... കണ്ണുകൾ പരൽ മീനിനെ പോലെ പിടച്ചുകൊണ്ടേയിരുന്നു.... എന്നാൽ സ്റ്റീരിയോയിലൂടെ പുറത്തേക്ക് കടക്കുന്ന ആ അരണ്ട വെളിച്ചത്തിലും അവളുടെ ഓരോ മാറ്റങ്ങളും രുദ്രൻ കുസൃതിയോടെ നോക്കി കണ്ടു.... നെറ്റിയിലൂടെ ഊർന്നിറങ്ങുന്ന വിയർപ്പു കണങ്ങൾ അവളുടെ കഴുത്തിലൂടെ സഞ്ചരിച്ച് മാറിടങ്ങളിലേക്ക് ഒളിയുന്നത് അവൻ കൗതുകത്തോടെ നോക്കി നിന്നു..... ഇങ്ങനെ നോക്കല്ലേ രുദ്രേട്ടാ....! " അവന്റെ നോട്ടം കടക്കണ്ണിലൂടെ നോക്കിയവൾ സീറ്റിലേക്ക് ചാഞ്ഞു..... പേടികൊണ്ട് തൊണ്ടയാകെ വറ്റി വരണ്ട പോലെ തോന്നിയവൾക്ക്..... എങ്ങനെയെങ്കിലും ഈ മഴയൊന്ന് തോർന്നാൽ മതിയായിരുന്നു..... "

ഉമിനീരിറക്കി കൊണ്ടവൾ പ്രാർത്ഥിച്ചു പോയി.... കാരണം രുദ്രന്റെ പ്രണയാരുതമായ നോട്ടം അത്രമേൽ അവളെ തളർത്തുന്നുണ്ടായിരുന്നു.... സീറ്റ് ബെൽറ്റ്‌ ഊരി മാറ്റികൊണ്ടവൻ പാറുവിന് നേരെ ചാഞ്ഞു.... വശ്യാമായോന്ന് ചിരിച്ചു..... കൈ ഉയർത്തി അവളുടെ മേൽ ചുണ്ടിൽ പൊടിഞ്ഞ വിയർപ്പ് തുള്ളികളെ ചൂണ്ടു വിരൽക്കൊണ്ട് അമർത്തിയൊന്ന് തുടച്ചു.... പാറുവൊന്ന് കുതറി.... നെറ്റിയിലെ വിയർപ്പിൽ ഒട്ടി കിടക്കുന്ന കുറു നിരകളെ മാടിയൊതുക്കി കൊടുത്തു.... അൽപ്പം കൂടെ ഏന്തി ആ നെറുകയിലൊന്ന് ചുണ്ടമർത്തി..... ഇനിയും വിറച്ചാൽ എന്റെ കൺട്രോളങ് പോയേക്കും.... കേട്ടോടി കുശുമ്പി....! " നീണ്ടു മെലിഞ്ഞ മൂക്കിൻ തുമ്പിൽ പിടിച്ചു വലിച്ചവൻ കള്ളച്ചിരി ചിരിച്ചു.... പാറുവിന്റെ ചുണ്ട് കൂർത്തു.... എനിക്ക് കുശുമ്പൊന്നും ഇല്ലാത്തതാ....! " മുഖം കോട്ടി പറഞ്ഞവൾ അവന്റെ കയ്യിലൊന്ന് പിച്ചി..... ഈ പെണ്ണിത്....! " കയ്യൊന്ന് തടവി കൊണ്ടവൻ കുസൃതിയോടെ മുറുമുറുത്തു.... ________♥ I love you....! " തന്റെ നെഞ്ചോട് ചേർന്ന് പുറം തിരിഞ്ഞു നിൽക്കുന്ന തുമ്പിയുടെ കാതിലേക്ക് അലക്സ് ചുണ്ട് ചേർത്തു.... അവന്റെ ചെറു ചൂടുള്ള അധരങ്ങൾക്കിടയിൽ നിന്നും തുമ്പിയുടെ കാത് ചുവന്ന് തുടുത്തു.... കവിളിലേക്ക് രക്തം ഇരച്ചു കയറി....

ആ തണുത്ത് കോച്ചുന്ന മഴയത്തും തുമ്പിയാകെ വിയർത്തു.... അരക്കെട്ടിൽ മുറുകുന്ന അവന്റെ കൈകളിൽ തുമ്പിയുടെ നഖവും ആഴ്ന്നു.... തുമ്പികുട്ട്യേ.....! " അവളുടെ വിറയൽ മനസ്സിലായെന്നവണ്ണം അലക്സ് അവളെ കൂടുതൽ ഇറുക്കി പിടിച്ചു.... പ്രേമപൂർവ്വം വിളിച്ചു.... ഹം...! " തുമ്പിയിൽ നിന്നും ഒരു മൂളൽ കേട്ടു.... I love youuuhhhh....!! " പറച്ചിലിനൊപ്പം തന്നെ അലക്സിന്റെ പല്ലുകൾ തുമ്പിയുടെ കാതിൽ അമർന്നു.... തുമ്പിയൊന്ന് ഉയർന്നു പൊങ്ങി.... കണ്ണുകൾ മുറുക്കി അടച്ചവൾ അലക്സിന്റെ കൈകളിൽ പിടി മുറുക്കി.... ഉള്ളിലൂടെ എന്തെല്ലാമോ തിളച്ചു മറിയുന്ന പോലെ തോന്നി തുമ്പിക്ക്.... ഒപ്പം തന്നെ വല്ലാത്തൊരു വശ്യതയും.... അലക്സിന്റെ ദൃഢമായ കരങ്ങൾ തുമ്പിയുടെ സാരിയെ വകഞ്ഞു മാറ്റി അണിവയറിലേക്ക് അരിച്ചു കയറി.... വിരലുകൾ കൊണ്ട് തുമ്പിയുടെ അരഞ്ഞാണം പിടിച്ചു വലിച്ചു.... അതൊറ്റ നിമിഷം കൊണ്ട് പൊട്ടി അഴിഞ്ഞു.... കുസൃതി നിറഞ്ഞ കണ്ണാലെ അലക്സ് അത് കൈക്കലാക്കി.... ഇതെന്തിനാ കട്ടെടുത്തിട്ടത്.... ചോദിച്ചാൽ ഞാൻ തരില്ലായിരുന്നു....!" വശ്യമായി പറഞ്ഞവൻ തുമ്പിയെ തനിക്ക് നേരെ തിരിച്ചു നിർത്തി.... മുഖം അവളിലേക്ക് അടുപ്പിച്ചു.... മ....മതി അലക്സേ.... മഴ.... പോയീ....! "

ചെറുതായി കിതച്ചു കൊണ്ടവൾ അവനിൽ നിന്നും കുതറി മാറി.... ചുവന്ന് തുടുത്ത മുഖത്ത് പറ്റി പിടിച്ച വിയർപ്പ് കണങ്ങളെ സാരി കൊണ്ട് തുടച് നീക്കി... അലക്സിന് തുമ്പിയുടെ വെപ്രാളം കാണെ ചിരിപ്പൊട്ടി.... മീശ കടിച്ചു പിടിച്ചവൻ തുമ്പിയുടെ ദേഹത്തു നിന്നും ഷർട്ട്‌ എടുത്തിട്ടു.... കീയും കറക്കി കൊണ്ടവൻ ബുള്ളറ്റിനരികിലേക്ക് നടന്നു.... പിറകെ വിറക്കുന്ന കാലടികളോടെ തുമ്പിയും.... _________♥ കേട്ടോ ഏട്ടാ.... പണ്ടൊക്കെ അഞ്ചു മോൾക്ക് എന്നും കണ്ണനായിരുന്നു ആഹാരം വാരിക്കൊടുക്കാറ്.... നമ്മളെയൊന്നും അടുപ്പിക്കുക കൂടിയില്ലായിരുന്നു..... കണ്ണൻ മോന് ഇവളെന്ന് വെച്ചാല് ജീവനായിരുന്നു.... അവൾക്കും അങ്ങനെ തന്നെ....! " ചിരിച്ചു കുഴഞ്ഞവർ അഞ്ജലിയെ ചേർത്ത് പിടിച്ചു.... അഞ്ജലി എല്ലാവരെയും നോക്കിയൊന്ന് നാണത്തോടെ ചിരിച്ചു.... എന്നാൽ എല്ലാം കേട്ട് സങ്കടം കടിച്ച് പിടിച്ച് ഇരിക്കുകയാണ് ആമി.... അവളുടെ നോട്ടം സെറ്റിൽ അഞ്ജലിയോട് എന്തോ പറഞ് പൊട്ടിച്ചിരിക്കുന്ന കണ്ണനിൽ ആയിരുന്നു..... സങ്കടം കൊണ്ട് കണ്ണൊക്കെ നിറഞ്ഞു വന്നു..... വല്ലാത്തൊരു ഒറ്റപെടൽ പോലെ തോന്നി..... ആരെയും കാണിക്കാതെ കണ്ണും തുടച്ചവൾ അകത്തേക്ക് നടന്നു....... അത് കാണെ അമ്മയും മകളും പരസ്പരം നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു.... എന്നാൽ ഇതൊന്നും അറിയാതെ കണ്ണൻ ഫോണിലേക്ക് മുഖം പൂഴ്ത്തി ഇരിപ്പായിരുന്നു.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story