നിന്നോളം.....❣: ഭാഗം 32

ninnolam

എഴുത്തുകാരി: VALLI STAR

ഒരുമ്മ തന്നേച്ച് പോ പെണ്ണേ....! " സീറ്റ് ബെൽറ്റ്‌ അഴിക്കുന്ന പാറുവിനെ നോക്കി രുദ്രൻ കെഞ്ചി.... ചുണ്ടും കണ്ണും ഒരുപോലെ കൂർപ്പിച്ചു വെച്ചു.... അയ്യടാ.... ഉമ്മയും ബാപ്പയുമൊക്കെ കെട്ട് കഴിഞ്ഞിട്ട് മതി... ഇപ്പൊ ആശാൻ ചെന്നാട്ടെ....! " കൈ കൂപ്പി കൊണ്ടവൾ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.... നിന്നെ എന്റെ കയ്യിൽ കിട്ടുമെടി അഹങ്കാരി.....! " ചുണ്ട് കോട്ടി കൊണ്ടവൻ കാർ സ്റ്റാർട്ട്‌ ചെയ്ത്.... ഓഹ് ആയിക്കോട്ടെ....! " ഇളിച്ചു കൊണ്ടവൾ കാറിന്റെ വിൻഡോ ഗ്ലാസിലേക്ക് മുഖം ചേർത്തു.... എന്നാലും ഒരുമ്മ....! " കണ്ണിറുക്കി കൊണ്ട് രുദ്രൻ സീറ്റ് ബെൽറ്റ്‌ അഴിച്ചുമാറ്റി.... ചാടി കോഡ്രൈവർ സീറ്റിലേക്ക് ഇരുന്നു.... കുറുമ്പോടെ അവൾ അടഞ്ഞു കിടക്കുന്ന വിൻഡോ ഗ്ലാസിലേക്ക് ചുണ്ടമർത്തി വെച്ചു..... കണ്ണ് കൊണ്ട് രുദ്രനോട് അടുത്തേക്ക് വരാൻ ആഗ്യം കാണിച്ചു.... കണ്ണിൽ വിരിഞ്ഞ കുസൃതിയോടെ രുദ്രൻ കീഴ്ച്ചുണ്ട് കടിച്ചു വിട്ടു.... മുന്നോട്ടാഞ് ഗ്ലാസിൽ അമർന്ന പാറുവിന്റെ ചുണ്ടിൻമേൽ ചുണ്ടമർത്തി.... നിമിഷങ്ങളോളം....

ഇരുവരും പതിയെ അകന്ന് മാറി.... നാണം കൊണ്ടവൾ പൂത്തുലഞ്ഞുപോയി.... ചിണുങ്ങി ചിരിച്ചുകൊണ്ട് പാറു ഹോസ്റ്റലിലേക്ക് കയറി ഓടി.... രുദ്രൻ നെഞ്ചിൽ അമർത്തിയൊന്ന് ഉഴിഞ്ഞു കൊണ്ട് സീറ്റിലേക്ക് ചാഞ്ഞു കിടന്നു.... ഫോൺ എടുത്ത് വിന്ഡോ ഗ്ലാസിൽ പതിഞ്ഞു കിടക്കുന്ന ഇരു അധരദളങ്ങളെയും ഫോട്ടോ എടുത്തു വെച്ചു.... ചുണ്ടിൽ വിരിഞ്ഞ കള്ള ചിരിയോടെ തന്നെ മീശയൊന്ന് പിരിച്ചു വെച്ചു.... തടിയൊന്ന് അമർത്തി ഉഴിഞ്ഞവൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നു.... _______♥ ബാൽക്കണിയിലെ ഊഞ്ഞാലിൽ നീണ്ടു നിവർന്നു കണ്ണടച്ച് കിടക്കുകയാണ് ആമി.... കാതിൽ പേരിനെന്നപോൽ ഹെഡ്സെറ്റ് കുത്തി തിരുകിയിട്ടുണ്ട്.... ഇടക്കിടക്ക് കൂർത്തു വരുന്ന ചുണ്ടുകളും.... നാല് ഭാഗങ്ങളിലും ചലിക്കുന്ന കൃഷ്ണമണികളും.... ഒരു പാന്റും ഷർട്ടും ആണ് വേഷം.... കുളി കഴിഞ്ഞ് വിടർത്തിയിട്ട മുടിയിയകൾ.... കാറ്റിന്റെ താളത്തിനൊത്ത് അവ ആടിയുലയുന്നു..... ആമീ.......! " അകത്ത് നിന്നും കണ്ണന്റെ വിളി കേൾക്കുന്നുണ്ടെകിലും അറിയാത്ത ഭാവം നടിച്ചു കിടക്കുകയാണ് പെണ്ണ്.... ഡീീീ....! "

ഒരലർച്ചയോടെ കണ്ണൻ അവളുടെ കാതിൽ നിന്നും ഹെഡ്സെറ്റ് വലിച്ചൂരിയെറിഞ്ഞു.... നിങ്ങക്കെന്താ കണ്ണേട്ടാ വേണ്ടേ.... ഒരിടത്തും മനസമാധാനം തരില്ലേ....! " ചീറികൊണ്ടവൾ പിടഞ്ഞെഴുന്നേറ്റു.... എന്നാൽ കണ്ണനവളുടെ പെട്ടെന്നുള്ള ഭവമാറ്റം കണ്ട് പകച്ചു നിൽക്കുകയാണ്.... നിനക്കിത് എന്നതാ കൊച്ചേ....! " ആശ്ചര്യത്തോടെ കണ്ണനവളുടെ ഷോൾടറിലൊന്ന് തൊട്ടു..... മാറി നില്ലങ്ങോട്ട്..... എന്നെ തൊടാനും മാത്രം ഞാൻ നിങ്ങടെ ആരാ....! " അവന്റെ കൈ തട്ടി മാറ്റി കൊണ്ടവൾ ഉറഞ്ഞു തുള്ളി..... കണ്ണന് അവളുടെ ഭാവം കാണെ ചിരിപൊട്ടി... എന്തിനാ ചിരിക്കൂന്നേ...." ചുണ്ട് കൂർപ്പിച്ചവൾ അവനെ ഉരുട്ടിയൊന്ന് നോക്കി..... ചിരി വന്നിട്ട്....! " പറച്ചിലിനൊപ്പം തന്നെ അവനവളെ വലിച്ച് ഭിത്തിയോട് ചേർത്തിരുന്നു.... നിങ്ങളിതെന്തോന്നാ മനുഷ്യാ കാണിക്കുന്നേ.... ആരേലും വന്നാലുണ്ടല്ലോ.... മാറിനിൽക്കങ്ങോട്ട്....! " കുതറും തോറും അവൻ അവളിലേക്ക് കൂടുതൽ അമർന്നു..... നല്ല പഞ്ഞിക്കെട്ട് പോലെ....! " കീഴ്ചുണ്ട് കടിച്ച് കൊണ്ടവൻ വശ്യമായൊന്ന് ചിരിച്ചു.....

കൂടുതൽ അവളിലേക്ക് ചാഞ്ഞു.... അയ്യേ.... നാണമില്ലാത്തത്....! " പിറുപിറുത്ത് കൊണ്ടവൾ പിടഞ്ഞു മാറാൻ നോക്കിയെങ്കിലും കണ്ണനവളുടെ ഇടുപ്പിലൂടെ കൈ ചുറ്റി പിടിച്ചു..... കുശുമ്പോണോ....! " കുസൃതിയോടെ കണ്ണനാമിയുടെ കാതരികിലേക്ക് മുഖം ചേർത്തു.... ഒന്ന് പിടഞ്ഞു കൊണ്ടവൾ ആണെന്നും അല്ലെന്നും ഒരുപോലെ തലയാട്ടി..... ഏതേലും ഒന്നുറപ്പിക്ക് പെണ്ണേ....! " പറച്ചിലിനൊപ്പം തന്നെ കണ്ണന്റെ ചുണ്ടുകൾ ആമിയുടെ വീർത്ത കവിളിൽ പതിഞ്ഞിരുന്നു.... ഇരു അധരദളങ്ങളെയും പരസ്പരം അടർത്തി മാറ്റികൊണ്ടവൻ അവളുടെ കവിളിണകളെ നുണഞ്ഞു.... ആമിയൊന്ന് ഉയർന്നു പൊങ്ങിപ്പോയി.... കണ്ണുകൾ വികസിച്ചു..... ഒപ്പം തന്നെ വിയർക്കാനും തുടങ്ങി..... സോറി....! " പൊടുന്നനെ അവളിൽ നിന്നും അകന്ന് മാറി കൊണ്ടവൻ കൈ കൊണ്ട് ആ ചുവന്ന് തുടുത്ത കവിൾ തുടച്ചു കൊടുത്തു..... ഉമ്മവെക്കാനും കെട്ടിപ്പിടിക്കാനും എന്നെവേണം...

അല്ലാത്തപ്പോ ആ മത്തങ്ങാ തലയത്തിയെയും....! " പിറുപിറുത്തു കൊണ്ടാമി കണ്ണനെ കൂർപ്പിച്ചു നോക്കി..... നീയിങ്ങനെ നോക്കി പേടിപ്പിക്കയൊന്നും വേണ്ട.... അഞ്ചുവെനിക്ക് എന്റെ സ്വന്തം പെങ്ങളാ....! " കുറുമ്പോടെ പറഞ്ഞവൻ അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ചൊന്ന് വലിച്ചു.... ആഹ്.... നോവിക്കാതെ ഒന്ന് പോയെ കണ്ണേട്ടാ....! ' ചിണുങ്ങി കൊണ്ടവൾ അവനെ പിടിച്ചുന്തി.... തിരിഞ്ഞു നോക്കാതെ മുറിയിൽ നിന്നും പുറത്തേക്കോടി.... നിന്നെ എന്റെ കയ്യിൽ കിട്ടുമെടി ഉണ്ടമുളകെ...!! " ഉച്ചത്തിൽ വിളിച്ചു കൂവി കൊണ്ടവൻ ടവ്വലും എടുത്തു ബാത്റൂമിലേക്ക് കയറി.... ________♥

നേരം ഇരുട്ടായി തുമ്പീ.... ഇനിയിപ്പോ വീട്ടിലേക്ക് നാളെ പോകാം.... പോരാത്തതിന് നനഞ്ഞു കുതിർന്നില്ലേ....! " ബൈക്ക് വീട്ടുമുറ്റത്തേക്ക് കയറ്റി കൊണ്ടലക്സ് തുമ്പിയെ നോക്കി.... ഹം.... നാളെ പോയാൽ മതി....! " നിഷ്കളങ്കമായ് തല കുലുക്കി കൊണ്ടവൾ ബൈക്കിൽ നിന്നും ചാടിയിറങ്ങി.... തണുക്കുന്നു അലക്സേ.... വേഗം വാതില് തുറന്ന് താ....! " ചുണ്ട് ചുളുക്കി കൊണ്ടവൾ അലക്സിന്റെ ഷർട്ടിൽ പിടിച്ച് വലിച്ചു... തണുപ്പൊക്കെ ഞാൻ മാറ്റിത്തരാം തുമ്പികുട്ട്യേ.......! " കുസൃതിയോടെ പറഞ്ഞവൻ കതക് തുറന്ന് അകത്തേക്ക് നടന്നു..... അയ്...! " ചുണ്ട് കൂർപ്പിച്ചു കൊണ്ട് പുറകെ തുമ്പിയും..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story