നിന്നോളം.....❣: ഭാഗം 33

ninnolam

എഴുത്തുകാരി: VALLI STAR

രുദ്രേട്ടൻ ഇത്ര പെട്ടെന്ന് വീട്ടിലെത്തിയോ.....! " ഹെഡ് സെറ്റ് ചെവിയിലേക്ക് തിരുകി കൊണ്ടവൾ കഴുത്തിലെ ഷാൾ അഴിച്ചു മാറ്റി.... ഹ്മ്മ്ഹ്..... എനിക്ക് പോകാൻ തോന്നുന്നില്ല പെണ്ണേ.... നിന്നെ കണ്ടോണ്ടിരിക്കാൻ തോന്നുന്നു....! " കാറിന്റെ സീറ്റ് അല്പം താഴ്ത്തി കൊണ്ടവൻ അതിലേക്ക് ചാഞ്ഞു കിടന്നു.... ദേ എനിക്ക് ദേഷ്യം വരുന്നുണ്ട്ട്ടോ രുദ്രേട്ടാ.... സമയം എത്രയായെന്നാ വിചാരം.... കൊഞ്ചാൻ നിൽക്കാതെ പെട്ടെന്ന് വീട്ടിലേക്ക് ചെന്നേ.......!! '" കൂർപ്പിച്ചു പറഞ്ഞവൾ ബെഡിലേക്ക് കിടന്നു.... എത്തി പിടിച്ച് ലൈറ്റ് ഓഫ് ചെയ്ത് വെച്ചു.... മറുപ്പുറത് രുദ്രന്റെ മുഖം വീർത്തു വന്നു.... ചുണ്ട് കോട്ടി കൊണ്ടവൻ ഫോൺ കട്ട്‌ ചെയ്ത് കാർ സ്റ്റാർട്ട്‌ ആക്കി.... അഹങ്കാരി....! ' പിറുപിറുത്ത് കൊണ്ട് വണ്ടി മുന്നോട്ടേക്കെടുത്തു.... _______♥ ഇത് മതീലെ തുമ്പികുട്ട്യേ...! " മുഖം ചുളിച്ചു കൊണ്ടലക്സ് തുമ്പിയെ ദയനീയമായോന്ന് നോക്കി..... വേണ്ടാ.... ഇത് കുറച്ചേ ആയുള്ളൂ.... എനിക്ക് കൈ നിറയെ വേണം....! " ചുണ്ട് കൂർപ്പിച്ചു കൊണ്ടവൾ അലക്‌സിന്റെ കയ്യിലൊന്ന് പിച്ചി.... ഇച്ചായന്റെ നല്ല മോളല്ലേ.... ഇന്നിത് മതി ബാക്കി നാളെ ഇട്ട് തരാം.... പ്ലീസ്....! "

കയ്യിലുള്ള മൈലാഞ്ചി ട്യൂബ് നിലത്തേക്കിട്ട് കൊണ്ടലക്സ് കയ്യൊന്ന് കുടഞ്ഞു.... ഇത് പകുതിയേ ആയുള്ളൂ....! " കൊച്ചു കുഞ്ഞുങ്ങളെ പോലെ ചുണ്ട് പിളർത്തി കൊണ്ടവൾ അലക്സിനെ വീർപ്പിച്ചു നോക്കി.... തല്ക്കാലം അത്ര മതി.... ഇന്നിപ്പോ വേറെയും പണിയുള്ളതാ.... അപ്പൊ പിന്നെ ഇപ്പയേ ക്ഷീണിച്ചാൽ എങ്ങനെയാ..." കുസൃതിയോടെ പറഞ്ഞവൻ ബെഡിലേക്ക് ചാഞ്ഞു..... ഒപ്പം തന്നെ ഒരു കയ്യെത്തിച്ച് തുമ്പിയെ വലിച്ച് ദേഹത്തേക്കിട്ടു.... പെട്ടെന്നുള്ള അലക്സിന്റെ പ്രവർത്തിയിൽ തുമ്പി കയ്യും കുത്തി അലക്സിന്റെ നെഞ്ചിലേക്ക് വീണു.... ഉള്ളം കയ്യിലെ മൈലാഞ്ചി മുഴുവൻ അലക്സിന്റെ മുഖത്തും താടിയിലും പരന്നു..... ഡീീീ...! " അലർച്ചെയോടൊപ്പം തന്നെ അലക്സവളെ തള്ളി മാറ്റി..... മുഖവും പൊത്തി പിടിച്ച് പുറത്തേക്കോടി.... പോകുന്ന പോക്കിൽ തുമ്പിയെ നോക്കി കണ്ണുരുട്ടാനും മറന്നില്ല.... അങ്ങനെ തന്നെ വേണം.... മണ്ടൻ അലക്സ്...." കണ്ണ് കൂർപ്പിച്ചു കൊണ്ടവൾ കുണുങ്ങി ചിരിച്ചു..... പിടഞ്ഞെണീറ്റ് അലക്സിന്റെ പിന്നാലെ ഓടി.... _______♥

അഞ്ചുമോൾടെ കല്ല്യാണമൊന്നും നോക്കുന്നില്ലേ ലളിതേ.... "" കയ്യിലുള്ള പത്രം മടക്കി വെച്ചു കൊണ്ട് രാമാനാഥ്‌ ലളിതയെ ഉറ്റു നോക്കി.... അവരുടെ മുഖത്ത് ഒരേ സമയം നിരാശയും ഈർഷ്യവും കലർന്നു.... അല്ലാ,,,, ഇപ്പൊ തന്നെ വയസ്സ് ഇരുപത്തി അഞ്ചു കഴിഞ്ഞില്ലേ.... അതാ ചോദിച്ചേ.....! " അവരുടെ മുഖത്തെ ഭാവം മനസ്സിലായെന്നത് പോലെ രാമാനാഥ്‌ വിഷയം മാറ്റി.... അടുത്തിരിക്കുന്ന അഞ്ജലിയുടെ തല താഴ്ന്നു പോയ നിമിഷം.... അച്ഛാ ഞങ്ങളൊന്ന് പുറത്ത് പോയേച്ചും വരാം....! " സ്റ്റയറിറങ്ങി വരുന്നതിനിടെ കണ്ണൻ വിളിച്ചു പറഞ്ഞു.... നെവി ബ്ലൂ കളറിലുള്ള പ്ലെയിൻ ഷർട്ടും ബ്ലാക്ക് പാന്റുമാണ് കണ്ണന്റെ വേഷം.... അലസമായി പാറിപറന്ന് കിടക്കുന്ന മുടിയും.... കഴുത്തിലെ സ്വർണ്ണ ചെയിനും അതിന്റെ അറ്റത്ത് തൂങ്ങി നിൽക്കുന്ന രുദ്രാക്ഷവും.... മുഖത്ത് നിറയെ ഗൗരവം ആണെങ്കിലും ചുണ്ടിൽ മാത്രം തിങ്ങി നിൽക്കുന്ന കള്ളച്ചിരി....

ഒരു കൈ കൊണ്ട് ആമിയെ ചേർത്ത് പിടിച്ചിട്ടുണ്ട്.... നെവി ബ്ലൂ കളർ ഒരു ഷിഫൺ സാരിയും.... നെവി ബ്ലൂവിൽ ഗിൽറ്റി ആയുള്ള ബ്ലൗസും ആയിരുന്നു ആമിയുടെ വേഷം.... നെറ്റിയിൽ ചുവന്ന് കിടക്കുന്ന സിന്തൂരവും... കഴുത്തിലെ താലിയും.... സാരിക്ക് മാച്ച് ആകുന്ന കമ്മലും വളയും ചെറിയൊരു നെക്ലയ്സും.... അഴിച്ചിട്ട ചെമ്പൻ മുടിയിയകളും വിടർന്ന കണ്ണുകളും.... ആകെ പാടെ വല്ലാത്തൊരു വശ്യത തോന്നിക്കുന്ന രൂപം.... അപ്പച്ചിക്കും അഞ്‌ജലിക്കും ഒരേ സമയം ആമിയുടെ സൗന്ദര്യത്തിൽ അസൂയ തോന്നിപോയി.... കണ്ണുകളിൽ പക നിറഞ്ഞു.... കൂടുതൽ കണ്ടു നിൽക്കാൻ ശേഷിയില്ലാതെ അഞ്ജലി ചവിട്ടി കുലുക്കി കൊണ്ട് മുറിയിലേക്ക് പോയി.... പിറകെയായി ആമിയെ നോക്കി പുച്ഛിച്ചു കൊണ്ട് ലളിതയും.... ______♥ നിങ്ങള് വാ തുറന്ന് വല്ലതും പറയുന്നുണ്ടോ മനുഷ്യാ....! '" കണ്ണുരുട്ടി കൊണ്ടവൾ കണ്ണനെ നോക്കി പേടിപ്പിച്ചു.... നീയൊന്നടങ്ങ് ആമീ.... ഇപ്പൊ എത്തും....! " പറച്ചിലിനൊപ്പം തന്നെ കണ്ണൻ കാർ ഒരു ഈട് വഴിയിലേക്ക് തിരിച്ചു..... ഓഹ്....! " ചുണ്ട് കൂർപ്പിച്ചവൾ മുഖം തിരിച്ചിരുന്നു..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story