നിന്നോളം.....❣: ഭാഗം 34

ninnolam

എഴുത്തുകാരി: VALLI STAR

എണീക്ക് ആമീ.... സ്ഥലമെത്തി....! " റൈബാൻ ഊരി മാറ്റി കൊണ്ടവൻ ആമിയെ തട്ടി വിളിച്ചു.... കയ്യെത്തിച്ച് കാറിലെ ലൈറ്റ് ഓൺ ചെയ്തു.... ഞാനില്ല കണ്ണേട്ടാ.... കണ്ണേട്ടൻ തനിച്ചു പോയേച്ചും വാ.... ഞാനിവിടെ കിടന്നോളും....! " പറച്ചിലിനൊപ്പം തന്നെ ഒന്നൂടെ ചുരുണ്ട് കിടന്നു..... ദേ പെണ്ണേ എനിക്ക് ദേഷ്യം പിടിക്കുന്നുണ്ട് കേട്ടോ...... മര്യാദക്ക് എഴുന്നേറ്റു വാ...! " സീറ്റ് ബെൽറ്റ്‌ ഊരി മാറ്റി കൊണ്ടവൻ ആമിയുടെ ഷോൾഡർ പിടിച്ചു കുലുക്കി.... ഒന്ന് പോയെ കണ്ണേട്ടാ.... മനുഷ്യന് കണ്ണുപോലും തുറക്കാൻ പറ്റുന്നില്ല.... ഉറക്കം വരുവാ...! " അവന്റെ കൈ തട്ടി മാറ്റി കൊണ്ടവൾ തല തിരിച്ചു കിടന്നു... ഇവളെക്കൊണ്ടിത്....! " പിറുപിറുത്ത് കൊണ്ടവൻ ഡോർ തുറന്ന് പുറത്തേക്കിറങ്ങി..... ചുറ്റിനുമൊന്ന് കണ്ണോടിച്ചു നോക്കി.... ചുറ്റിലും നീല വെളിച്ചം നിറഞ്ഞു നിൽക്കുന്നു..... മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഒരു വനപ്രദേശം പോലെ.... അങ്ങകലെ നിന്നും വെള്ളച്ചാട്ടത്തിന്റെ ശബ്ദം ഉച്ചത്തിൽ കേൾക്കാം.... ചുറ്റിനും പേരറിയാതൊരു ഗന്ധം.... ഇൻ ചെയ്ത ഷർട്ട്‌ വലിച്ച് താഴ്ത്തി കൊണ്ടവൻ കൈ കൊണ്ട് മുടിയൊതുക്കി വെച്ചു....

മറുവശത്തെ ഡോർ തുറന്ന് ആമിക്ക് നേരെ കുനിഞ്ഞു.... ഇരു കയ്യാലെയും ആമിയെ കോരിയെടുത്ത് നെഞ്ചോട് ചേർത്തു.... ഒന്ന് ഞെരുങ്ങി കൊണ്ടവൾ അവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി കിടന്നു.... ഔ.... കണ്ണീകണ്ടതെല്ലാം വലിച്ച് വാരി തിന്നോളും ഉണ്ടമുളക്.... എന്റെ കൈ....! " പിറുപിറുത്ത് കൊണ്ടവൻ കാലുകൊണ്ട് ഡോർ അടച്ചു.... വഴിയെല്ലാം പരിചിതം പോലെ അവളെയും കൊണ്ട് മുന്നോട്ട് നടന്നു.... അല്പം കഴിഞ്ഞതും ടോർച്ചും കത്തിച്ചു ഒരാൾ ഓടി വരുന്നത് കണ്ടതും അവന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... ________♥ ഇനിയെങ്ങാനും ഇതീന്ന് കയ്യിട്ട് വാരിയാൽ നല്ല കിഴുക്ക് കിട്ടുംട്ടോ തുമ്പേ....! " സ്ലാബിൽ മുഖം വീർപ്പിച്ചിരിക്കുന്നവളെ അലക്സ് കൂർപ്പിച്ചു നോക്കി.... ഒരെണ്ണം കൂടെ കൊണ്ട അലക്സേ..... കൊതിയായിട്ടല്ലേ...." ചുണ്ട് പിളർത്തി കൊണ്ടവൾ അലക്സിനെ നിഷ്കളങ്കമായോന്ന് നോക്കി..... അലക്സിന് പാവം തോന്നി.... ചിരിയോടെ ഷെൽഫിൽ നിന്നും ഒരു ബൗൾ എടുത്തു തുമ്പിക്ക് നേരെ നീട്ടി..... മൈലാഞ്ചി നിറച്ച കൈകൊണ്ട് ബൗളിൽ നിന്നും ചോക്ലേറ്റ് കയ്യിട്ട് വാരി... കുസൃതിയോടെ ചിരിച്ചു.... ഇഷ്ട്ടം കൊണ്ടാ...! "

കടുപ്പിച്ചു നോക്കുന്നവനെ നോക്കി കണ്ണിറുക്കി പറഞ്ഞവൾ പാക്കറ്റ് പൊളിച്ചു ഒരു പീസെടുത്തു വായിലേക്കിട്ടു.... ഒരെണ്ണംന്ന് പറഞ്ഞിട്ട് എത്രണ്ണം കയ്യിട്ട് വാരി...! " കൂർപ്പിച്ചു പറഞ്ഞവൻ ബൗളെടുത്ത് ഷെൽഫിലേക്ക് വെച്ചു.... കീ കൊണ്ട് പൂട്ടിയിട്ടു..... വെറും അഞ്ചണ്ണം കിട്ടീട്ടുള്ളു...! " കയ്യിലുള്ളത് ഇട്ടിരുന്ന ടീ ഷർട്ടിന്റെ പോക്കറ്റിലേക്ക് ഇട്ടു കൊണ്ടവൾ അലക്സിനെ നോക്കി ചുണ്ട് കോട്ടി.... വെട്ടി തിരിഞ്ഞു അകത്തേക്ക് നടന്നു.... വട്ട്....! " പിറകെ പിറുപിറുത്ത് കൊണ്ട് അലക്സും...' ________♥ അലക്സിന് ഉറക്കായോ...! " അവന്റെ നെഞ്ചിൽ നിന്നും തലയുയർത്തി കൊണ്ട് തുമ്പി എത്തി വലിഞ് എഴുന്നേറ്റിരുന്നു..... മനുഷ്യനെ ഇടങ്ങേറാക്കാതെ ആ വായൊന്ന് അടച്ചു വെക്കെന്റെ പൊന്ന് തുമ്പീ.... " കണ്ണടച്ച് കിടന്നു കൊണ്ടവൻ ദയനീയമായി പറഞ്ഞു.... എന്നാ പിന്നെ തനിച്ചങ് ഉറങ്ങിയാ മതി... ഞാൻ പോണ്....! " പറച്ചിലിനൊപ്പം തന്നെ പുതപ്പെടുത്ത് മാറ്റി പുറത്തേക്ക് നടന്നു....

പോകുന്ന പോക്കിൽ ടേബിളിലുള്ള അലക്സിന്റെ ഫോണെടുക്കാനും മറന്നില്ല..... _______♥ കുഞ്ഞെന്തേ വൈകിയേ.... ഞങ്ങൾ നോക്കിയിരിക്കുവായിരുന്നു.....! " പല്ലില്ലാത്ത മോണ കാട്ടിയയാൾ കണ്ണനെയും അവന്റെ കയ്യിലുള്ള ആമിയെയും മാറിമാറി നോക്കി ചിരിച്ചു.... വരുന്ന വഴിക്ക് ചെറിയൊരു ബ്ലോക്കിൽ പെട്ടുപോയി രാമേട്ടാ....! " ചിരിയോടെ പറഞ്ഞവൻ കയ്യിലുള്ള ആമിയെ ഒന്നൂടെ കയറ്റി കിടത്തി.... ആണോ.... എന്നാ വാ...! " പറച്ചിലിനൊപ്പം തന്നെയയാൾ ടോർച്ചും കത്തിച്ചു മുന്നോട്ട് നടന്നു.... പിറകെയായി കണ്ണനും.... തങ്കമണി നേരത്തെ പോയി.... കഴിക്കാനുള്ളതെല്ലാം ടേബിളിൽ അടച്ചു വെച്ചിട്ടുണ്ട്.... പിന്നെ നാളെ കാലത്ത് തന്നെ അമ്പിളിയെ ഞാൻ പറഞ് വിടാം....! "" ചിരിയോടെ പറഞ്ഞയാൾ തോളിലുള്ള തോർത്തു കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ചെടുത്തു.... എന്നാ രാമേട്ടൻ പൊക്കോ.... ഞാനിവളെയൊന്ന് കിടത്തട്ടെ....! " പുഞ്ചിരിയോടെ പറഞ്ഞവൻ ആമിയെയും കൊണ്ട് മുന്നിലുള്ള സ്റ്റെപ്പുകൾ കയറി..... അതികം ഹൈറ്റ് ഇല്ലാതെ മരത്തിനു മുകളിൽ പണിത ഒരു ഏറുമാടം....

മുളക്കൊണ്ട് ഉണ്ടാക്കിയതാണേലും കാണാൻ വല്ലാത്തൊരു ഭംഗി..... ചുറ്റിനും കോച്ചുന്ന തണുപ്പ്.... ഏറുമാടത്തിന്റെ നാല് ഭാഗവും വൈറ്റ് കർട്ടൻ കൊണ്ട് മറച്ചിട്ടുണ്ട്..... ഫ്ലോറിൽ ഒരു സ്പ്രിംഗ് ബെഡ്ഡ്.... അതിന് മുകളിലായി വൈറ്റ് ബെഡ്ഷീറ്റും വൈറ്റ് തലയിണയും.... എല്ലാത്തിനും ഒരു വെള്ള മയം..... നാല് ഭാഗത്തും തൂക്കിയിട്ട റാന്തലുകൾ.... കണ്ണന്റെ മിഴികൾ ആമിയിൽ പതിഞ്ഞു.... കുസൃതിയോടെ ചിരിച്ചു കൊണ്ടവൻ അവളെ ബെഡിലേക്ക് കിടത്തി..... ചുളിഞ്ഞ മുഖത്തോടെ കയ്യൊന്ന് കുടഞ്ഞു.... _______♥ ചിലനേരത്ത് രുദ്രേട്ടൻ കുഞ്ഞുങ്ങളെക്കാൾ കഷ്ട്ടമാ.....! " കുറുമ്പോടെ പറഞ്ഞവൾ ചിരിയടക്കി പിടിച്ചു..... നീയൊന്ന് പോയെടി..... ഇത് പറയാനാണോ ഇപ്പൊ വിളിച്ചത്....! " കെറുവോടെ പറഞ്ഞവൻ മുഖം വീർപ്പിച്ചു വെച്ചു.... ഇതെന്തൊരു കഷ്ട്ടമാ രുദ്രേട്ടാ...... ഇനിയും പിണങ്ങാനാ ഭാവമെങ്കിൽ ഞാൻ പിന്നെ മിണ്ടത്തില്ല കേട്ടോ...! " ചിണുങ്ങി പറഞ്ഞതും മറുപ്പുറത് നിന്നും അടക്കി പിടിച്ച ചിരി കേൾക്കാം....! " ഇനി ഞാൻ വിളിക്കില്ല.... നോക്കിക്കോ....! " പറച്ചിലിനൊപ്പം തന്നെയവൾ കാൾ കട്ട് ചെയ്തിരുന്നു.....

ആഹാ മനുഷ്യനെ വട്ടാക്കുന്നതിലും ഇല്ലേ ഒരു പരിധിയൊക്കെ.... " പിറുപിറുത്ത് കൊണ്ടവൾ ഫോണെടുത്ത് സെറ്റിലേക്കേറിഞ്ഞു..... _________♥ സെറ്റിൽ മലർന്ന് കിടന്ന് subway surf കളിക്കുകയാണ് തുമ്പി.... സമയം പന്ത്രണ്ടു കഴിഞ്ഞു....ഓരോ തവണയും ഔട്ട്‌ ആകുന്നതിനൊപ്പം തുമ്പിയുടെ മുഖം ചുളിയുന്നുണ്ട്..... കണ്ണും ചുണ്ടും ഒരുപോലെ കൂർത്തു നിൽക്കുന്നു... ഒടുക്കം ഈർഷ്യം കൊണ്ട് ഫോൺ വായുവിൽ ഉയർന്നു പൊങ്ങി..... അയ്യോ.....! " എറിഞ്ഞു കഴിഞ്ഞതിന് ശേഷമാണ് ബോധം വന്നത്.... വാ പൊത്തി പിടിച്ചവൾ പൊട്ടി കിടക്കുന്ന അലക്സിന്റെ ഫോൺ കൈക്കലാക്കി..... സ്ക്രീൻ ചിലന്തി വല കണക്ക് ആയിക്കിടക്കുന്നു.... ഒന്നും അറിയാത്ത ഭാവം നടിച്ചു ഫോൺ കിട്ടിയ ഇടത്തു തന്നെ എടുത്തു വെച്ചു.... ടെൻഷൻ കാരണം നഖവും കടിച്ചു തിരിഞ്ഞ തുമ്പി കാണുന്നത് കൂർത്ത രണ്ട് ഇളം കാപ്പി കണ്ണുകളെയാണ്..... ഗെയിമിൽ തോറ്റു പോയി.... അറി..... അറിയാതെ എറിഞ്ഞു പോയി അലക്സേ.... എന്നെ വഴക്ക് പറയല്ലേ....! " കൈ രണ്ടും ചുരുട്ടി പിടിച്ചവൾ അലക്സിനെ നോക്കി കീഴ്ച്ചുണ്ട് പിളർത്തി..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story