നിന്നോളം.....❣: ഭാഗം 35

ninnolam

എഴുത്തുകാരി: VALLI STAR

കാണിക്ക്....! " ഇരു കയ്യും മാറിന് മീതെ പിണച്ചു കെട്ടിക്കൊണ്ടലക്സ് പുരികം ഉയർത്തി.... വഴക്കാവോ.... " കീഴ്ച്ചുണ്ട് പിളർത്തി കൊണ്ടവൾ നിഷ്കളങ്കമായി അലക്സിനെ നോക്കി.... അതിങ് തരാനാ പറഞ്ഞത്....! " കടുപ്പിച്ചു പറഞ്ഞവൻ തുമ്പിയുടെ കയ്യിൽ ഒളിപ്പിച്ച ഫോണിലേക്ക് ഉറ്റു നോക്കി..... ഇത് പൊട്ടിപ്പോയില്ലേ....! " അലക്സിന്റെ ഗൗരവം കാണെ തുമ്പിയുടെ കണ്ണ് നിറഞ്ഞു.... പേടി കൊണ്ട് ഉടുത്തിരുന്ന ഷർട്ടിൽ വിരൽ ചുറ്റി പിടിച്ചു..... I say give me the phone....! " അലറി കൊണ്ടവൻ തുമ്പിയുടെ അരയിലൂടെ കൈ ചുറ്റി ഭിത്തിയിലേക്ക് ചേർത്തു നിർത്തി.... അവളിലേക്ക് കൂടുതൽ അമർന്നു.... തുമ്പിയുടെ കണ്ണ് നിറഞ്ഞൊഴുകി.... ചെറിയ ഏങ്ങലുകൾ ഉയർന്നു വന്നു.... ചീ... ചീത്ത പറ... പറയണ്ട.... അലക്സേ....പേടിയാ...! " വിതുമ്പി കൊണ്ടവൾ അലക്‌സിന്റെ ഷർട്ടിൽ വിരൽ ചുറ്റി..... അലക്സിന് തുമ്പിയുടെ മട്ടും ഭാവവും കാണെ ചിരി പൊട്ടി.... എങ്കിലും ഗൗരവം വിടാതെയവൻ കണ്ണ് കൂർപ്പിച്ചു വെച്ചു.... നോട്ടം തുമ്പിയുടെ നിറഞ്ഞു കവിഞ്ഞ മിഴികളിൽ ഉടക്കി നിന്നു....

സ്വയം നഷ്ട്ടപെടുന്ന പോലെ തോന്നിയവന്..... കൈ ഉയർത്തി തുമ്പിയുടെ കവിളിൽ കുസൃതിയോടെ തലോടി.... തുമ്പിയുടെ കുഞ്ഞു മുഖമാകെ അലക്സിന്റെ വിരലുകൾ ഓടി നടന്നു.... ഒടുക്കം അവ ചുവന്ന് വിതുമ്പുന്ന ചുണ്ടിൽ എത്തി..... i want a deep kiss....! " പറച്ചിലിനൊപ്പം തന്നേ ചൂണ്ടു വിരൽ കൊണ്ടലക്സ് തുമ്പിയുടെ വിതുമ്പുന്ന ചൊടികളെ തഴുകി.... ഏഹ്.....! " നിമിഷനേരം കൊണ്ട് തുമ്പിയുടെ കണ്ണ് മിഴിഞ്ഞു വന്നു..... കീഴ്ച്ചുണ്ട് ഉള്ളിലേക്ക് കടിച്ചു പിടിച്ചു കൊണ്ടവൾ അലക്സിനെ നോക്കി ഇരു വശത്തേക്കും തല ചലിപ്പിച്ചു.... ചുണ്ടിൽ വിരിഞ്ഞ കള്ള ചിരിയോടെ അലക്സ് തുമ്പിയുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു.... വിരലുകൾ തുമ്പിയുടെ ടിഷർട്ടിനുള്ളിലേക്ക് കടന്നു..... പൊടുന്നനെ അലക്സിന്റെ അധരങ്ങൾ തുമ്പിയുടെ മേൽചുണ്ടിലായ് അമർന്നു.... തുമ്പിയിൽ നിന്നും ഒരേങ്ങൽ ഉയർന്നു.... ഒന്ന് കുതറി കൊണ്ടവൾ ഭിത്തിയിലേക്ക് കൂടുതൽ അമർന്നു..... ഉള്ളിലേക്ക് കടിച്ചു പിടിച്ച അധരങ്ങൾ താനേ വേർപ്പെട്ടതും അവ നിമിഷ നേരം കൊണ്ടലക്സ് കടിച്ചെടുത്തു നുണഞ്ഞു....

തുമ്പിയുടെ കീഴ്ച്ചുണ്ടിനെയും മേൽചുണ്ടിനെയും അലക്സ് മാറി മാറി നുണഞ്ഞു..... ഒടുക്കം ശ്വാസം വിലങ്ങിയതും അലക്സവളെ മോചിപ്പിച്ചു.... തളർന്നു പോയ തുമ്പി അലക്സിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.... അലക്സിന്റെ കരങ്ങൾ തുമ്പിയുടെ ടീഷർട്ടിൽ മുറുകി.... I love you......! " കിതച്ചു കൊണ്ടവൻ തുമ്പിയുടെ മുഖം പിടിച്ചുയർത്തി..... വിയർപ്പ് പൊടിഞ്ഞ നെറ്റിയിൽ ചുണ്ടമർത്തി വെച്ചു.... തുമ്പിയുടെ വിറക്കുന്ന കൈകൾ അലക്സിന്റെ ഇടുപ്പിൽ മുറുകി..... കണ്ണുകൾ കൂമ്പി നിന്നു.... ഒന്ന് തുറക്കാൻ പോലുമാകാതെ തളർന്നു പോയിരുന്നു അവൾ..... i need you തുമ്പീ....only Mine...💋 " ചുവന്ന് തുടുത്ത തുമ്പിയുടെ കീഴ്ച്ചുണ്ടീലായ് ഒന്നൂടെ പല്ലമർത്തി കൊണ്ടവൻ ഉടുത്തിരുന്ന ഷർട്ട്‌ ഊരിയെറിഞ്ഞു..... അലക്സിന്റെ വാക്കുകൾക്ക് മുന്നിൽ തുമ്പിയാകെ പൂത്തുലഞ്ഞു പോയി..... ഷർട്ട്‌ ഇല്ലാതെ കുസൃതിയോടെ നിൽക്കുന്ന അലക്സിനെ ഒളിക്കണ്ണിട്ടൊന്ന് നോക്കി..... നാണം കൊണ്ട് കവിളാകെ ചുവന്ന് തുടുത്തു..... ഇപ്പയേ ഇങ്ങനെ ബ്ലഷടിച്ചാൽ എങ്ങനാ തുമ്പികുട്ട്യേ....! " മീശയൊന്ന് പിരിച്ചു കൊണ്ടവൻ തുമ്പിയെ എടുത്തുയർത്തി..... വെപ്രാളത്തോടെ നോക്കുന്ന തുമ്പിയുടെ കവിളിൽ ചുണ്ടമർത്തി.... ________♥

Yah അശ്വിൻ....ഒരു two ഡേയ്‌സ് ഞാൻ ലീവ് ആയിരിക്കും..... എല്ലാം നോക്കി നടത്തിക്കോളണം..... എന്നാ ശെരി i will call you back...!" " നെഞ്ചോട് ചേർന്ന് കിടക്കുന്ന ആമിയെ പൊതിഞ്ഞു പിടിച്ചു കൊണ്ടവൻ ഫോൺ കട്ട്‌ ചെയ്തു.... കൂടെ ക്യാമറ ഓൺ ചെയ്ത് ഒരു സെൽഫിയും എടുത്തു വെച്ചു....... എഴുന്നേൽക്ക് ആമീ.... വല്ലതും കഴിക്കാം....! " ഫോൺ മാറ്റി വെച്ചു കൊണ്ടവൻ ആമിയുടെ കവിളിൽ ചെറുതായൊന്ന് കടിച്ചു..... ആഹ്.....! " അലർച്ചെയോടൊപ്പം തന്നെ മുഖവും കൂർപ്പിച്ചു തിരിഞ്ഞു കിടന്നു..... ഉറങ്ങുന്നവരെ ബുദ്ധിപിൽമുട്ടിച്ചാൽ ദൈവം കോപിക്കും...! " കഴുത്തിലൂടെ അരിക്കുന്ന കണ്ണന്റെ കൈകളെ തട്ടിയെറിഞ്ഞു കൊണ്ടവൾ പിറുപിറുത്തു..... കട്ടില് കണ്ടാപ്പിന്നെ പെണ്ണ് ശവമാ....! " മുറുമുറുത്തു കൊണ്ടവൻ പുതപ്പെടുത്ത് പുതച്ചു..... വലതു കൈ നീട്ടി ആമിയുടെ അരയിലൂടെ ചുറ്റി പിടിച്ചു.... അഴിഞ്ഞുലഞ്ഞ അവളുടെ മുടിയിയകളിലേക്ക് മുഖമമർത്തി കിടന്നു..... _______♥ അഴിക്കണ്ട.....! " ടീഷർട്ടിൽ മുറുകിയ അലക്സിന്റെ കൈകളെ തുമ്പി പൊതിഞ്ഞു പിടിച്ചു.....

ചുണ്ട് പിളർത്തി കൊണ്ടവൾ അവനെ നിഷ്കളങ്കമായി നോക്കി..... അഴിക്കാതെ പിന്നെ....! " ചിരിയടക്കി കൊണ്ടലക്സ് തുമ്പിയെ ഉറ്റു നോക്കി..... കണ്മഷി കലങ്ങിയ കൺതടങ്ങളും ചുവന്ന് തുടുത്ത കവിളിണകളും.... ചുവന്ന മൂക്കിൻ തുമ്പും..... അതിൽ ഒട്ടികിടക്കുന്ന മൂക്കുത്തിയും.... വിറയാർന്ന അധരദളങ്ങളും..... പിടക്കുന്ന നക്ഷത്ര കണ്ണുകളും.... അലക്സിന്റെ മിഴികളിൽ കൗതുകം നിറഞ്ഞു.... കൈ നീട്ടി മൂക്കിൻ തുമ്പിൽ പറ്റി പിടിച്ച വിയർപ്പു തുള്ളികളെ തട്ടി തെറുപ്പിച്ചു..... എനിക്ക് നിന്നെ വേണം തുമ്പീ..... ഇനിയും കാത്തിരിക്കാൻ വയ്യ....! " പ്രണയാരുതമായി പറഞ്ഞവൻ തുമ്പിയുടെ കഴുത്തിലേക്ക് മുഖം അമർത്തി............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story