നിന്നോളം.....❣: ഭാഗം 36

ninnolam

എഴുത്തുകാരി: VALLI STAR

തുമ്പികുട്ട്യേ.....! " തന്റെ നെഞ്ചിൽ മുഖമമർത്തി കിടക്കുന്ന തുമ്പിയെ അലക്സ് തല ചെരിച്ചൊന്ന് നോക്കി..... ഹം...! " നാണത്തോടെ മൂളി കൊണ്ടവൾ ഒളിക്കണ്ണിലൂടെ അലക്സിനെ നോക്കി.... വേദനിച്ചോ....! " കുറുമ്പോടെ അലക്സ് തുമ്പിയുടെ കഴുത്തിൽ തെളിഞ്ഞു നിൽക്കുന്ന പാടിലൂടെ വിരലോടിച്ചു ..... അയ്.... വൃത്തികെട്ടത്....! " പറച്ചിലിനൊപ്പം തന്നെ പുതപ്പെടുത് മാറോളം വലിച്ച് കയറ്റി.... കുസൃതിയോടെ അലക്സിൽ നിന്നും അല്പം അകലമിട്ട് കിടന്നു.... ചെയ്ത് കൂട്ടുമ്പോ ഒരു വൃത്തികേടും ഇല്ലായിരുന്നല്ലോ....! "" താടിയൊന്ന് ഉഴിഞ്ഞു കൊണ്ടവൻ തുമ്പിയേ വലിച്ച് നെഞ്ചിലേക്കിട്ടു.... ഒന്നുയർന്നു പൊങ്ങി കൊണ്ടവൻ തുമ്പിയെയും കൊണ്ട് മറിഞ്ഞു.... അവൾക്കിരുവശത്തുമായി കൈ കുത്തി നിർത്തി.... കണ്ണ് രണ്ടും തുറുപ്പിച്ചു കിടക്കുന്നവളിലേക്ക് കൂടുതൽ അമർന്നു.... തുമ്പിയുടെ മുഖം ചുളിഞ്ഞു..... ന്ത്‌ ചെയ്യാ പോവാ....! " ചുണ്ട് കൂർപ്പിച്ചു കൊണ്ടവൾ അലക്സിനെ കടുപ്പിച്ചോന്ന് നോക്കി..... ഷിറ്റ് നശിപ്പിച്ച്.... ഉള്ള മൂടും പോയി കിട്ടി...! "

ചുണ്ട് കോട്ടി കൊണ്ടവൻ അവളിൽ നിന്നും അകന്ന് കിടന്നു.... കൈ ഉയർത്തി കണ്ണിനുമീതെയായ് വെച്ചു.... മുഖം ഒരു കൊട്ടകണക്കിന് വീർത്തു.... എനിക്ക് വേദനച്ചിട്ടാ അലക്സേ...! " അവന്റെ നെഞ്ചിലേക്ക് ഒട്ടികിടന്നു കൊണ്ടവൾ ചുണ്ട് പിളർത്തി.... വീർത്തു നിൽക്കുന്ന അലക്സിന്റെ കവിളിൽ ചുണ്ടമർത്തി.... അലക്സിന് ചിരിയാണ് വന്നത്.... ചുണ്ട് കൂട്ടിപിടിച്ചവനൊന്ന് ചിരിച്ചു.... കൈ ഉയർത്തി തുമ്പിയുടെ നെറുകയിൽ തലോടി.... മൂക്കിൻ തുമ്പിൽ ചുംബിച്ചു.... ________♥ കണ്ണ് പുളിക്കും വിധം വെളിച്ചം മുഖത്ത് തട്ടിയതും ആമിയുടെ നെറ്റി ചുളിഞ്ഞു.... പെട്ടെന്ന് എന്തോ ഓർത്തപോലെ മിഴികൾ വലിച്ച് തുറന്നു.... കിടക്കുന്ന കിടപ്പും ചുറ്റുപാടും കാണെ കണ്ണ് മിഴിഞ്ഞു വന്നു.... അയ്യോ ഇങ്ങേരെന്നെ....! " പാതിയിൽ നിർത്തി കൊണ്ടവൾ കണ്ണൻ പൊതിഞ്ഞു കിടക്കുന്ന തന്റെ സാരി വലിച്ച് ദേഹത്തേക്കിട്ടു..... ഉറക്കിൽ നിന്നും ഞെട്ടിയുണർന്ന കണ്ണൻ കാണുന്നത് ഉണ്ടക്കണ്ണ് രണ്ടും തുറുപ്പിചിരിക്കുന്ന ആമിയെയാണ്.... കണ്ണ് ചിമ്മിയടച്ചു കൊണ്ടവൻ ഇന്നലെ നടന്നത് ഓർത്തെടുക്കാൻ ശ്രമിച്ചു.....

തണുപ്പ് കൂടിയതും ആമിയുടെ സാരി അഴിച്ചു താൻ പുതച്ചതും.... എല്ലാം ഓർക്കവേ കണ്ണന് ചിരി പൊട്ടി.... കീഴ്ചുണ്ട് കടിച്ചു പിടിച്ചവൻ ആമിയെ നോക്കി കുസൃതിയോടെ കണ്ണ് ചിമ്മി കാണിച്ചു..... കണ്ടോ കണ്ടോ.... ഇത് അത് തന്നെ... യ്യോ ന്റെ ചരിത്രം...ശ്ശെ ചാരിത്രം..! " പിറുപിറുത്ത് കൊണ്ടുവൾ കണ്ണന്റെ താടിയിൽ കയറി പിടിച്ചു.... മുന്നും പിന്നും നോക്കാതെ ഒരു വലിയായിരുന്നു..... ഡീീീ.....!! " അലർച്ചെയോടൊപ്പം തന്നെ കണ്ണനവളുടെ വയറിലൊന്ന് പിച്ചിയതും ആമിയുടെ കൈ താനേ അഴിഞ്ഞു.... സാരി മാത്രമേ അഴിച്ചുള്ളൂ.... മറ്റേതൊന്നും ഹ്മ്മ്മ്മ്....! " കള്ളച്ചിരിയോടെ മീശ കടിച്ചുപിടിച്ചവൻ ആമിയുടെ കവിളിലായോന്ന് തഴുകി...... പോടാ വൃത്തിയില്ലാത്തതെ...! " അലറി കൊണ്ടവൾ അവന്റെ നെഞ്ചിൽ പിടിച്ച് തള്ളി..... സാരിയും പുതച്ചുമൂടി വീണ്ടും ബെഡിലേക്ക് കയറി കിടന്നു.... _______♥ അപ്പൊ ശെരി ഈവെനിംഗ് വരാം.... സാരിയിട്ടാൽ മതി...."

ബൈക്കിൽ നിന്നും ഇറങ്ങിയ പാറുവിന്റെ കയ്യിൽ പിടിച്ച് നിർത്തി കൊണ്ട് രുദ്രൻ കുസൃതിയോടെ പറഞ്ഞു..... മറുപടിയൊന്നും പറയാതെ മുഖവും വീർപ്പിച്ചു അങ്ങനെ നിന്നു..... ഇന്നലത്തെ പിണക്കം ഇതുവരെയായും തീർന്നില്ലെടി പെണ്ണേ...." കൈ നീട്ടി പാറുവിന്റെ ചുവന്ന മുക്കിൻ തുമ്പിൽ തട്ടി കൊണ്ടവൻ ചിരിച്ചു.... പിണക്കൊന്നും ഇല്ല്യ.... ഞാൻ പോവാ...! " ചുണ്ട് കൂർപ്പിച്ചു കൊണ്ടവൾ തിരിഞ്ഞതും നിമിഷനേരം കൊണ്ടവൻ അവളെ വലിച്ച് തന്നോട് ചേർത്തിരുന്നു.... പാറുവിന്റെ മിഴികൾ വിടർന്നു.... വിട്.....! " ഒന്ന് കുതറി നോക്കിയെങ്കിലും രുദ്രന്റെ പിടി കൂടുതൽ മുറുകിയതെ ഒള്ളു.... ഉമ്മാഹ്ഹ്....! 😘" വീർത്ത പാറുവിന്റെ കവിളിൽ രുദ്രന്റെ ചുണ്ടും മീശയും ഒരുപോലെ അമർന്നു.... നിമിഷനേരം കൊണ്ടവളുടെ ചൊടികളിലൊരു പുഞ്ചിരി വിരിഞ്ഞു.... കണ്ണുകളിൽ പ്രത്യേക തിളക്കം....

ചുണ്ടുകൾ വേർപ്പെടുത്തി കൊണ്ടാവൻ ചിരിയോടെ ചോദിച്ചതും പാറുവും ചിരിച്ചു പോയിരുന്നു..... ________♥ രാവിലെ പതിവിലും നേരത്തെ ഉണർന്നത് തുമ്പിയായിരുന്നു.... ശരീരമാകെ ചെറിയ തളർച്ച തോന്നിയെങ്കിലും അലക്സിന്റെ ഒരു നോട്ടം മതിയായിരുന്നു എല്ലാം അലിഞ്ഞു തീരാൻ..... അലക്സിന്റെ ഓരോ നോട്ടത്തിലും വെപ്രാളവും പരവേശവും കൊണ്ട് തുമ്പയാകെ വിയർക്കും...... തുമ്പീ.....! " മുറിയിൽ നിന്നും അലക്സിന്റെ വിളി വന്നതും തുമ്പിയാകെ വിയർക്കാൻ തുടങ്ങി.... ഒന്ന് പരുങ്ങി കളിച്ചവൾ മുറിയിലേക്ക്‌നടന്നു.... ന്താ....! " വാതിൽക്കൽ നിന്നും എത്തി വലിഞ് അലക്സിനെ നോക്കി.... ഇങ്ങടുത്തേക്ക് വാ... കൈ നീട്ടി വിളിച്ചതും തുമ്പി മടിച്ചു നിന്നു.... അയ്യേ..... ഇങ്ങനെയും ഉണ്ടാകോ നാണം....! " മൂക്കത് വിരൽ വെച്ച് അലക്സ് കളിയാക്കിയതും തുമ്പിയുടെ ചുണ്ട് കൂർത്തു............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story