നിന്നോളം.....❣: ഭാഗം 37

ninnolam

എഴുത്തുകാരി: VALLI STAR

അയ്യേ..... ഇങ്ങനെയും ഉണ്ടാകോ നാണം....! " മൂക്കത് വിരൽ വെച്ച് അലക്സ് കളിയാക്കിയതും തുമ്പിയുടെ ചുണ്ട് കൂർത്തു.... നാണോന്നും ഇല്ല്യാ....! " വാതിൽ പടിയിൽ വിരലുകൊണ്ട് കോറി കളിച്ചവൾ ചുണ്ട് കൂർപ്പിച്ചു.... ചുണ്ട് കൂട്ടിപ്പിടിച്ചലക്സ് കയ്യിലുള്ള ഷർട്ട്‌ ബെഡിലേക്കിട്ടു.... പൊടുന്നനെ തുമ്പിക്കരികിലേക്ക് നടന്നു.... അതിനൊത്ത് തുമ്പിയുടെ കാലുകൾ പുറകോട്ട് ചലിച്ചു.... കണ്ണുകൾ പിടച്ചു.... ഒടുക്കം ഭിത്തിയിൽ തട്ടിയതും കണ്ണുകൾ ഇറുക്കിയടച്ചു വിരലുകൾ തമ്മിൽ കൊരുത്തു പിടിച്ചു.....അലക്സിന്റെ കണ്ണുകളിൽ പ്രണയങ്ങൾക്കിപ്പുറം വാത്സല്യം കനിഞ്ഞൊഴുകി.... ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയോടെ അലക്സവളെ തൊട്ട് തൊട്ടില്ല എന്ന മട്ടിൽ നിന്നു.... കണ്ണ് തുറക്ക് തുമ്പീ....! " പറച്ചിലിനൊപ്പം തന്നെ തുമ്പിക്കിരുവശവുമായി ഭിത്തിയിൽ കൈ കുത്തി അവളിലേക്ക് അമർന്നു....

താഴ്ന്നു നിൽക്കുന്ന തുമ്പിയുടെ മുഖം ചൂണ്ടു വിരൽ കൊണ്ട് ഉയർത്തി.... പേടിയോ അതോ നാണമോ....! " ഒറ്റ കണ്ണ് മാത്രം തുറന്ന് പിടിച്ച് നിൽക്കുന്ന തുമ്പിയെ നോക്കി അലക്സ് കുസൃതിയോടെ ചോദിച്ചു..... അറിയത്തില്ല അലക്സേ... ദേ ഇവിടെ ഇങ്ങനെ ഇടിക്കും....! " കുഞ്ഞുങ്ങളെ പോലെ ചുണ്ട് പിളർത്തി കൊണ്ടവൾ അലക്സിന്റെ വലതു കരം ഉയർത്തി തന്റെ ഉയർന്നു തായുന്ന നെഞ്ചിലേക്ക് ചേർത്ത് വെച്ചു.... അലക്സിന്റെ കുഞ്ഞു കാപ്പിപ്പൊടി മിഴികൾ കൗതുകത്താൽ വിടർന്നു..... ഇതിപ്പോ പൊട്ടുമല്ലോടി പെണ്ണേ....! " മീശ കടിച്ചു പിടിച്ചവൻ ചിരിയടക്കി.... ഹ്മ്മ്മ്....! " തല ഇരു വശത്തേക്കും വെട്ടിച്ചു കൊണ്ടവൾ അലക്സിനെ ഉന്തി മാറ്റി ഹാളിലേക്ക് ഓടി.... നിന്റെ പേടിയൊക്കെ ഇച്ചായൻ മാറ്റിത്തരാം.... നേരമൊന്ന് ഇരുട്ടിക്കോട്ടെ....!" കള്ളച്ചിരിയോടെ വിളിച്ചു പറഞ് തിരിഞ്ഞ അലക്സ് കാണുന്നത് മൂക്കത്ത് വിരലും വെച്ച് ആക്കി ചിരിക്കുന്ന പാറുവിനെയാണ്....

ചെറുതായൊന്ന് ചമ്മിയെങ്കിലും പെട്ടെന്ന് തന്നെ ഗൗരവം വരുത്തി.... നീയെപ്പോ വന്നെടി....! " സെറ്റിലേക്ക് ഇരുന്നു കൊണ്ടവൻ ന്യൂസ്‌ പേപ്പർ എടുത്തു പിടിച്ചു..... വന്നിട്ടിപ്പോ ഇരുപത് ഇരുപതിയൊന്ന് വർഷം തികഞ്ഞു കാണും....! " ചുണ്ട് കടിച്ചു പിടിച്ചവൾ ചിരിയടക്കി.... അയ്യ.... വെളുപ്പാം കാലത്ത് തന്നെ ചളി വാരാതെ ഒന്നെണീറ്റു പോടി കുരുട്ടടക്കെ...! " മുഖം ചുളിച്ചു കൊണ്ടവൻ പാറുവിന്റെ തലക്കൊന്ന് കൊട്ടി.... ഓഹ്.... വെളുപ്പാം കാലത്ത് റോമാൻസ് ആവാം.... ഹ്മ്മ് നടക്കട്ടെ നടക്കട്ടെ...! " കുറുമ്പോടെ പറഞ്ഞവൾ മുറിയിലേക്ക് നടന്നു.... അലക്സിന്റെ ചുണ്ടിൽ കുസൃതി വിരിഞ്ഞു.... ആഹ് പിന്നെ.... ഇന്നെന്നെ പെണ്ണ് കാണാൻ ലക്ഷ്മിപുരം രുദ്രൻ സാർ വരുന്നതാണേ... എല്ലാം ഒന്ന് സെറ്റാക്കിക്കോണേ ഇച്ചായാ...! " പറച്ചിലിനൊപ്പം തന്നെ ഒരു കണ്ണിറുക്കി കാണിച്ചു.... ഈ പെണ്ണിത്...! " ________♥

ചെക്കനും പെണ്ണിനും വല്ലതും ചോദിക്കാനോ പറയാനോ ഉണ്ടേൽ....! " ഒന്ന് നിർത്തി കൊണ്ടയാൾ അടുത്തിരിക്കുന്ന അലക്സിനെ നോക്കി.... ആഹ്.... ചെല്ല് പാറു.... ചിരിയോടെ അവൻ അടുത്ത് നിൽക്കുന്ന പാറുവിന്റെ നെറുകയിലൊന്ന് തട്ടി..... ഹ്മം....! " ഒന്ന് മൂളിക്കൊണ്ടവൾ സെറ്റിൽ ചാഞ്ഞു കിടന്ന് ഫോണിൽ തോണ്ടുന്ന രുദ്രനെ നോക്കി.... വന്നപ്പോ തൊട്ടുള്ള ഇരിപ്പാണിത്.... ഒന്ന് മുഖത്തേക്ക് പോലും നോക്കുന്നില്ല....! " കുശുമ്പ് കുത്തി പാറുവിന്റെ മുഖം വീർത്തു കെട്ടി... ചുണ്ടും കൂർപ്പിച്ചു രുദ്രനെ നോക്കി പുച്ഛിച്ചു.... പൊടുന്നനെ ഹാളിൽ നിന്നും പുറത്തേക്കിറങ്ങി.... പിറകെയായി ചുണ്ടിൽ കടിച്ചു പിടിച്ച കള്ളച്ചിരിയോടെ രുദ്രനും.... വല്ലതും പറയാനുണ്ടോ....! " ഗൗരവം വെടിയാതെയവൻ ഫോൺ പോക്കറ്റിലേക്കിട്ടു.... ഇരു കൈകളും മാറിൽ പിണച്ചു കെട്ടി..... ഇത്രക്കൊന്നും അഹങ്കാരം പാടില്ലാട്ടോ....! " ചുണ്ട് കോട്ടി കൊണ്ടവൾ രുദ്രനെ തുറിച്ചു നോക്കി.... ഞാനതിന് എന്ത് കാണിച്ചെന്നാ...! " മീശ പിരിച്ചു കൊണ്ടവൻ കണ്ണിറുക്കി ചിരിച്ചു.... ഒന്നൂല്ല്യാ.... ഞാൻ പോവാ...! "

പറച്ചിലിനൊപ്പം തന്നെ തിരിഞ്ഞു നടന്നവളെ രുദ്രൻ ഒറ്റ വലിയിൽ തന്നിലേക്ക് അണച്ചു പിടിച്ചു.... പാറുവിന്റെ കണ്ണുകൾ മിഴിഞ്ഞു.... വിട് വിടെന്നെ......! " അവനിൽ നിന്നും കുതറികൊണ്ടവൾ അകന്ന് മാറാൻ ശ്രമിച്ചെങ്കിലും രുദ്രന്റെ പിടി കൂടുതൽ മുറുകിയതെ ഒള്ളു.... ഞാൻ പറഞ്ഞതല്ലേ സാരിയുടുക്കാൻ.... ന്നിട്ടെന്തേ ഈ ഓഞ്ഞ ദാവണി ഉടുത്ത് ചുറ്റിയത്....! " കണ്ണ് കൂർപ്പിച്ചവൻ ഇടുപ്പിലുള്ള പിടി ഒന്നൂടെ മുറുക്കി.... നല്ല സാരിയൊന്നും ഇല്ലായിരുന്നു രുദ്രേട്ടാ.... മാത്രമല്ല എന്തൊരു പണിയാ അതൊക്കെ വലിച്ച് ചുറ്റാൻ... " ചുണ്ട് പിളർത്തി കൊണ്ടവൾ നിഷ്കളങ്കമായി പറഞ്ഞു... നിനക്ക് തുമ്പിയെ വിളിച്ചൂടായിരുന്നോ...! " മുഖം കൊട്ടക്കണക്കിന് വീർപ്പിച്ചവൻ ചുണ്ട് ചുളുക്കി.... കൈ അയച്ച് അവളിൽ നിന്നും അകന്ന് മാറി... ഇത് കൊള്ളത്തില്ലേ....! " ഉടുത്തിരുന്ന ദാവണി സ്വതവേ പരിശോദിച്ചവൾ ദയനീയമായി രുദ്രനെ നോക്കി...

പാടത്തു തൂക്കുന്ന കോലം കണക്കുണ്ട്....! " ചിരി കടിച്ചു പിടിച്ചവൻ പാറുവിനെ ഒളികണ്ണിട്ടൊന്ന് നോക്കി.... ആ മുഖം ഇപ്പൊ പൊട്ടി തെറിക്കും.... അത്രക്കും ചുവന്ന് വിറക്കുന്നുണ്ട്.... കവിളെല്ലാം വീർത്ത് കണ്ണ് രണ്ടും കൂർത്.... രുദ്രന് ചിരിയടക്കാൻ ആയില്ല..... മൂക്കത്ത് വിരൽ വെച്ചവൻ പാറുവിന്റെ നിൽപ്പ് കണ്ട് കുലുങ്ങി ചിരിച്ചു.... ഇനിയെങ്ങാനും എന്നോട് മിണ്ടാൻ വാ.... ബാക്കി അപ്പൊ കാണിച്ചു തരാം...... " ദാവണി കയറ്റി പിടിച്ചവൾ അകത്തേക്ക് ചവിട്ടി കുലുക്കി കയറി പോയി... പോകുന്ന പോക്കിൽ രുദ്രനെ കടുപ്പിച്ചൊന്ന് നോക്കാനും മറന്നില്ല.... കാണിക്കുമ്പോ അല്പം വെടിപ്പായിട്ട് തന്നെ കാണിച്ചേക്കണേ...! " ഉച്ചത്തിൽ വിളിച്ചു കൂവി കൊണ്ടവൻ ചുറ്റിലുമൊന്ന് കണ്ണോടിച്ചു.... ഭാഗ്യം ആരും കേട്ടില്ല...! " പിറുപിറുത്ത് കൊണ്ടവൻ അകത്തേക്ക് കയറി.... _______♥ അമ്പിളി....! " ചോദ്യ ഭാവത്തിൽ അവൻ മുന്നിൽ നിൽക്കുന്ന പെൺകുട്ടിയെ ഉറ്റു നോക്കി.... കറുപ്പും ചുവപ്പും നിറത്തിലുള്ള ദാവാണിയാണ് വേഷം..... മുട്ടറ്റം നീണ്ടു നിൽക്കുന്ന കാർക്കൂന്തലും വിടർന്ന കണ്ണുകളും ഭംഗിയുള്ള ചിരിയും....

അല്പം നിറം കുറവാണേലും ഐശ്വര്യം നിറഞ്ഞൊരു പെൺകുട്ടി.... അതെ....! " മനോഹരമായി ചിരിച്ചു കൊണ്ടവൾ കയ്യിലുള്ള കവർ കണ്ണന് നേരെ നീട്ടിപിടിച്ചു.... thanks.....! " ഒന്ന് പുഞ്ചിരിച്ചു കൊണ്ടവൻ കവറും വാങ്ങി തിരിഞ്ഞു.... കണ്ണേട്ടൻ തനിച്ചാണോ....! " ചുറ്റിനുമൊന്ന് കണ്ണോടിച്ചു കൊണ്ടവൾ അവനെ നോക്കി.... എന്റെ പേരെങ്ങനെ അറിയാം...! " ആശ്ചര്യത്തോടെ അവൻ മറുചോദ്യം ചോദിച്ചു.... അച്ഛ പറഞ് കേട്ടതാ... " ചിരിയോടെ പറഞ്ഞവൾ പിന്തിരിഞ്ഞു നടന്നു..... കണ്ണന്റെ നെറ്റിയൊന്ന് ചുളിഞ്ഞു.... അവൾ പോയ വഴിയേ അല്പസമയം നോക്കി നിന്നു.... ______♥ ഞാനിതെങ്ങനെ മാറിയുടുക്കും മനുഷ്യാ..... ഇവിടെയെങ്ങാനും ഒരു ബാത്റൂമുപോലുമില്ല....! " കയ്യിലുള്ള സാരി നിവർത്തി പിടിച്ചവൾ മുഖം ചുളിച്ചു.... മാറിയുടുക്കാൻ എന്തിനാ ബാത്റൂം.... ഇവിടുന്ന് മാറ്റിയാൽ പോരെ.... " വശ്യമായ ചിരിയോടെ അവൻ കീഴ്ച്ചുണ്ട് കടിച്ചു വിട്ടു..... അയ്യാ.... നല്ല തമാശ....! " കണ്ണനെ നോക്കി പുച്ഛിച്ചു കൊണ്ടവൾ മുഖം ചുളിച്ചു...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story