നിന്നോളം.....❣: ഭാഗം 38

ninnolam

എഴുത്തുകാരി: VALLI STAR

വെറുതെ ഒന്ന് കാലിട്ട് നോക്ക് കണ്ണേട്ടാ.... ഒടുക്കത്തെ തണുപ്പാന്നെ.... ഹൂ...! " ചുമലുയർത്തി കൊണ്ടവൾ കണ്ണ് ചിമ്മിയടച്ചു.... സാരിയൽപ്പം ഉയർത്തി ഇരുകാൽപാദങ്ങളും വെള്ളത്തിലേക്ക് ഇറക്കി.... കണ്ണന്റെ ചുണ്ടിൽ കുസൃതി വിരിഞ്ഞു.... പൊടുന്നനെ നടന്നു ആമിക്കരികെ ഇരുന്നു.... കാലിലുള്ള ഷൂവും ഷോക്ക്സും അഴിച്ചു മാറ്റി പാന്റ് ഉയർത്തി വെച്ചു... ചുറ്റും ഒന്ന് കണ്ണോടിച്ചു നോക്കി.... ശാന്തമായി ഒഴുകുന്ന ഒരു തടാകം.... മുട്ടോളം വരെയെ ആഴം കാണതുള്ളു.... എങ്കിലും അടിയോഴുക്ക് കൂടുതലാണ്...ചുറ്റിലും കോടമഞ് കൊണ്ട് മൂടി വല്ലാത്തൊരു മനോഹാരിത..... നല്ല തണുപ്പില്ലേ....! " ആവേശത്തോടെ കണ്ണ് വിടർത്തി കൊണ്ടവൾ കണ്ണനെ ഉറ്റു നോക്കി.... ഹ്മ്മ്.... ഇപ്പ്രാവശ്യം തണുപ്പിച്ചിരി കൂടുതലാ....! " എന്തോ അർത്ഥം വെച്ചവൻ കള്ളചിരിയോടെ ആമിയെ ദേഹത്തോട് ചേർത്തിരുത്തി.... ________♥ പിണക്കം തീർന്നില്ലേടി കുശുമ്പിപാറൂസേ....! " ചുണ്ടിൽ ഊറി വന്ന ചിരിയോടെ രുദ്രൻ ബാൽക്കണിയിലെ ബീൻ ബാഗിലേക്കിരുന്നു...... ഹ്മ്മ് തീർന്നു....! "

മറുപ്പുറത് പതുങ്ങിയുള്ള ശബ്ദം കേൾക്കാം... തെളിച്ചം പോരല്ലോടി പെണ്ണേ...! " കുസൃതിയോടെ പറഞ്ഞവൻ കണ്ണടച്ചിരുന്നു.... തെളിച്ചൊക്കെണ്ട്.... അപ്പറത്തു ഇച്ചായനും തുമ്പിയും ഉണ്ട്.... അതാ....! " പറച്ചിലിനൊപ്പം തന്നെ എഴുന്നേറ്റ് ഹാളിലേക്ക് എത്തി നോക്കി.... അവിടെ അലക്സിന്റെ മടിയിൽ കിടന്ന് ഗെയിമെന്തോ കളിക്കുകയാണ് തുമ്പി.... പാറുവിന് ചിരി പൊട്ടി.... രുദ്രേട്ടൻ വല്ലതും കഴിച്ചായിരുന്നോ....! ഡോർ അടച്ചു ലോക്ക് ചെയ്തു കൊണ്ടവൾ ജനൽ പാളി തുറന്നിട്ടു.... മുറ്റത് പൂത്തു നിൽക്കുന്ന അരളിപ്പൂവിൻ ഗന്ധവും തണുത്ത ഇളം കാറ്റും..... കണ്ണുകളടച്ചവൾ ഒരു നിമിഷം നിന്നു.... ഉള്ളം കുളിരു കോരുന്ന പോലെ.... രുദ്രേട്ടാ.....! " മറുപ്പുറത് രുദ്രന്റെ അനക്കമൊന്നും കേൾക്കാതെ ആയതും പാറുവിന്റെ നെറ്റി ചുളിഞ്ഞു.... ഉറക്കം പിടിച്ചോ ആവോ...! " പിറുപിറുത്ത് കൊണ്ടവൾ കാൾ കട്ട്‌ ചെയ്ത് ഫോൺ ബെഡിലേക്കിട്ടു... മുടിയെല്ലാം കൂടെ ഉച്ചിയിലേക്ക് ഉയർത്തി കെട്ടി.... _______♥ ഈ തൂക്കുപാലം കടന്നാൽ വല്ല്യൊരു വെള്ളച്ചാട്ടം ആണ് കണ്ണേട്ടാ.... നല്ല രസമാ കാണാൻ.... പോരാത്തതിന് ഒടുക്കത്തെ തണുപ്പും....! "

ഉടുത്തിരുന്ന നേര്യതിൻ തുമ്പ് ഇടുപ്പിൽ കുത്തി കൊണ്ടവൾ പിറകിലുള്ള കണ്ണനെ നോക്കി കണ്ണ് വിടർത്തി പറഞ്ഞു.... കണ്ണനോട് ചേർന്ന് നിൽക്കുന്ന ആമിയെ ഒരു നോട്ടം കൊണ്ട് പോലും ഗൗനിച്ചില്ല..... ആഹാ എന്നാൽ ഇനിയങ്ങോട്ട് പോകാം ല്ലേ ആമീ...!! " ക്ഷീണിച് മുഖവും ചുളുക്കി നിൽക്കുന്ന ആമിയുടെ ഇടുപ്പിലൂടെ കൈ ചുറ്റി അവളെ വലിച്ച് നെഞ്ചോട് ചേർത്തുകൊണ്ടവൻ കുസൃതിയോടെ ചിരിച്ചു..... കാല് വേദനിക്കുന്നു കണ്ണേട്ടാ.... നമുക്ക് തിരിച്ചു പോകാം...! " ചുണ്ട് ചുളുക്കി കൊണ്ടവൾ അവന്റെ ഷർട്ടിൽ വിരൽ ചുറ്റി.... മുഖം അവന്റെ നെഞ്ചിൽ അമർത്തി വെച്ച് കിതച്ചു.... എന്നാ നമുക്ക് തനിയെ പോകാം കണ്ണേട്ടാ.... ഇവരെ വീട്ടിലേക്ക് ആക്കിയേക്കാം...! " ആവേശത്തോടെ പറഞ്ഞവൾ കണ്ണനെ നോക്കി.... പൊടുന്നനെ ആ നോട്ടം ആമിയിലേക്കും മാറ്റി.... വേണ്ട ഞാനും വരും.... കണ്ണേട്ടൻ ന്നേ എടുത്താൽ മതി...

" വീർത്ത മുഖത്തോടെ ആമി അമ്പിളിയെ നോക്കി.... ചുണ്ട് കൂർപ്പിച്ചു വെച്ചു... ആമിയുടെ കുശുമ്പ് കുത്തിയ മുഖം കാണെ കണ്ണന് ചിരി പൊട്ടി... കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചവൻ അവളെ ഒന്നൂടെ ദേഹത്തേക്ക് ചേർത്തു പിടിച്ചു.... അമ്പിളി പൊക്കോ.... ഇന്നിനി ഇത് മതി.... ഞാനും ക്ഷീണിച്ചു....! " പറയുന്നത് അമ്പിളിയോടാണെങ്കിലും നോട്ടം മുഴുവൻ ആമിയുടെ വിടർന്ന മുഖത്തേക്കായിരുന്നു.... ഹ്മ്മ്.....! " ഒട്ടും താല്പര്യമില്ലാതെ ഒന്ന് മൂളി കൊണ്ടവൾ തിരിഞ്ഞു നടന്നു.... പോകുന്ന പോക്കിൽ ആമിയെ നോക്കി കണ്ണുരുട്ടാനും മറന്നില്ല.... ________♥ സർ.... അ... അത് പിന്നെ രണ്ട് മൂന്ന് ദിവസമായി എന്റെ ഫോണിലേക്ക് ഒരു unknown നമ്പറിൽ നിന്നും അനാവശ്യമായ കാൾസും മെസ്സേജസും വരുന്നു.... അറ്റന്റ് ചെയ്യുമ്പോ താനേ കട്ട്‌ ആവുകയും ചെയ്യുന്നു.... എനിക്കെന്തോ ഒരു വല്ലായ്മ...! " മടിയോടെ സച്ചിൻ പറഞ്ഞു നിർത്തിയതും വാസുദേവന്റെ ചുണ്ടിൽ പുച്ഛം നിറഞ്ഞു.... കയ്യിലുള്ള ഗ്ലാസിലേക്ക് അല്പം കൂടെ മദ്യം കമഴ്ത്തി കൊണ്ടയാൾ ക്രൂരമായി ചിരിച്ചു.... അൽപ്പം പോലും ചങ്കുറപ്പില്ലാതെയാണോടാ നീയീപണിക്ക് ഇറങ്ങി പുറപ്പെട്ടത്.....! "

ചുണ്ട് കോട്ടി കൊണ്ടയാൾ ജീപ്പിന്റെ ബോണട്ടിലേക്ക് കയറി ഇരുന്നു..... അ.... അത് പിന്നെ... സർ എനിക്ക്....! " പരുങലോടെ അവൻ വെപ്രാളപ്പെട്ടു.., ഹ്മ്മ്.... ഏതായാലും പകുതിക്ക് വെച്ച് ഇറങ്ങിപോകാം എന്ന് നീ നിനക്കണ്ട.... അവസാനം വരെ കൂടെ നിന്നോണം.... ഇല്ലേൽ കുത്തി മലർത്തും ഞാൻ....! "" പല്ലിറുമ്പി കൊണ്ടയാൾ ബോണട്ടിലേക്ക് ആഞ്ഞിടിച്ചു.... കണ്ണുകൾ ചുവന്ന് തുറിച്ചു.... ഭയപ്പാടോടെ സച്ചിൻ ഉമിനീരിറക്കി കൊണ്ട് തലയാട്ടി.... എത്രയും പെട്ടെന്ന് ഇതിനൊരു അന്ത്യം കുറിക്കണം സച്ചിൻ....." അവസാന തുള്ളി മദ്യവും വായിലേക്ക് കടത്തി കൊണ്ടയാൾ ആർത്ത് ചിരിച്ചു.... ഭീതിയോടെ സച്ചിൻ പുറകോട്ട് നീങ്ങി നിന്നു.... _______♥ എങ്ങോട്ട് പോവാ....! " ഷെൽഫിൽ നിന്നും ദൃതിയിൽ ഷർട്ട്‌ എടുത്തിടുന്ന അലക്സിനെ തുമ്പി കൂർപ്പിച്ചു നോക്കി.... പെട്ടെന്ന് വരും....! "

പറച്ചിലിനൊപ്പം തന്നെ ഷിർട്ടിന്റെ ബട്ടണും ഇട്ട് തുമ്പിയുടെ കവിളിൽ ചുണ്ടമർത്തി.... കൈ നീട്ടി കവിളിലൊന്ന് തട്ടി..... ഇച്ചായൻ വരാൻ ലേറ്റായാൽ കതകടച്ചു കിടന്നോണം കേട്ടോ.... കുറുമ്പോന്നും കാണിച്ചേക്കരുത്.... പാറുവും ഉണ്ടാകും .! "" അല്പമൊന്ന് താഴ്ന്നു തുമ്പിയുടെ ചുവന്ന ചുണ്ടിൽ പതിയെ ചുംബിച്ചു.... ഹ്മ്മ്മ്....! " അനുസരണയോടെ തലയാട്ടി കൊണ്ടവൾ എത്തി വലിഞ് അലക്സിന്റെ താടി ചുഴിയിൽ ചുണ്ടമർത്തി..... നാണത്തോടെ അവനിൽ നിന്നും അടർന്നു മാറവേ അലക്സവളെ കുസൃതിയോടെ ചുറ്റിപിടിച്ചു.... നിന്റെ ഈ നാണം ഇച്ചായാനൊരു പാരയാകുമല്ലോ തുമ്പേ.... "!

കള്ളചിരിയോടെ അലക്സ് മീശ പിരിച്ചു... താടിയൊന്ന് ഉഴിഞ്ഞു.... ബ്ലാഹ്....! " ചുണ്ട് കോട്ടി കൊണ്ടവൾ അവന്റെ കൈക്കുള്ളിലൂടെ നുഴഞ്ഞു പുറത്തേക്ക് കടന്നു.... ______♥ ചുറ്റിനും തിങ്ങി നിൽക്കുന്ന കൂരാകൂരിരുട്ടിനെ വകഞ്ഞു മാറ്റി കൊണ്ട് ഒരു ഇരമ്പലോടെ അലക്സിന്റെ ബുള്ളറ്റ് മുന്നോട്ട് പാഞ്ഞു..... പിറകിൽ അക്ഷമനായി ഇരിക്കുന്ന രുദ്രനെ മിറർ വഴി ഇടക്കെല്ലാം അലക്സ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു..... അവന്റെ ചുവന്ന കണ്ണും വലിഞ്ഞു മുറുകിയ മുഖവും കാണെ അലക്സ് കണ്ണുകളിറുക്കി അടച്ചു തുറന്നു..... കണ്മുന്നിൽ മിഴിവോടെ തെളിയുന്ന ഒരു രൂപം.... കാതിൽ ഉയർന്നു കേൾക്കുന്ന അവളുടെ കൊഞ്ചിയുള്ള വിളി.............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story