നിന്നോളം.....❣: ഭാഗം 39

ninnolam

എഴുത്തുകാരി: VALLI STAR

അലക്സെന്താ വരാത്തെ പാറൂ..... വേഗം വരുംന്ന് പറഞ്ഞാണല്ലോ...! " ചുണ്ട് ചുളുക്കി കൊണ്ടവൾ താടിക്ക് കൈ കൊടുത്തിരുന്നു.... തൊട്ടടുത്തിരിക്കുന്ന പാറുവിനെ ഒളികണ്ണിട്ടൊന്ന് നോക്കി..... ഇച്ചായൻ വന്നോളും തുമ്പീ... സമയം പത്തായല്ലേ ഒള്ളു...! " പറച്ചിലിനൊപ്പം തന്നെ തുമ്പിയുടെ മൂക്കിൻ തുമ്പ് പിടിച്ചു വലിച്ചിരുന്നു..... ഔ.... അലക്സും ഇങ്ങനെയാ പിടിക്കാ.... " ചിണുങ്ങി കൊണ്ടവൾ മൂക്ക് തടവി.... പാറുവിന് വല്ലാത്തൊരു വാൽസല്യം തോന്നി..... ചുണ്ടിൽ വിരിഞ്ഞ ചിരിയോടെ തന്നെ പാറു തുമ്പിയുടെ കവിളിൽ തട്ടി.... പിന്നെയും സംസാരം നീണ്ടു..... തുമ്പിയുടെ കുഞ്ഞു കുഞ്ഞു വട്ട് ചോദ്യങ്ങൾ ഒട്ടും മടുക്കാതെ പാറു കേട്ടിരുന്നു..... അവൾക്കാതെല്ലാം കൗതുകമായിരുന്നു... ______♥ ദേവൂട്ടി....! " അലക്സിന്റെ ചുണ്ടുകൾ മന്ത്രിച്ചു.... റെയിൽവേ പാളത്തിന് സമീപം ചതഞ്ഞരഞ്ഞ ഒരു രൂപം....

ഒരിറ്റു ശ്വാസത്തിന് വേണ്ടി പിടയുന്നവൾ..... കണ്ണുകൾ നീറി കാഴ്ചകൾ മങ്ങി.... നിയന്ത്രണം വിട്ട ബുള്ളറ്റിനെ അലക്സ് ബ്രേക്ക്‌ ചവിട്ടി നിർത്തി.... കിതപ്പോടെ മിഴികൾ ഇറുക്കിയടച്ചു..... *** (past) ലക്ഷ്മി പുരം വീട്ടിൽ ഹരിദാസ് പിള്ളയുടെയും ദേവമ്മയുടെയും ഇളയ സന്തതിയായിരുന്നു ദേവാംഷി എന്ന ദേവൂട്ടി.... മൂത്തത് രുദ്രൻ... ഇരുവരും ഡിഗ്രി ഒരേ കോളേജിൽ ആയിരുന്നു ചെയ്തിരുന്നത്.... രുദ്രൻ പിജി ചെയ്യുന്ന സമയം ദേവൂട്ടി ഡിഗ്രി ഫസ്റ്റ് ഇയർ.... പിജി കാലത്ത് രുദ്രന് കിട്ടിയ ഒരേയൊരു കൂട്ടാണ് ഡേവിഡ് അലക്സ്.... ദേവൂവിന്റെ ഇച്ചായൻ.... രുദ്രനെക്കാളും ദേവുവിന് കാര്യം അലക്സിനെ ആയിരുന്നു.... തിരിച്ചും അങ്ങനെ തന്നെ.... പഠനമായാലും കലയായാലും ദേവാംഷി മുൻപന്തിയിലായിരുന്നു.... കൂടാതെ കോളേജ് ചെയർമാനായ വിഷ്ണുവിന്റെ പ്രണയിനിയും..... രുദ്രന്റെയും അലക്സിന്റെയും കൂടെ തന്നെയായിരുന്നു പാറുവും.... ഒപ്പം പഠിക്കുന്നവരാണെങ്കിലും പാറു രുദ്രന്റെയും അലക്സിന്റെയും രണ്ട് വയസ്സിനു ഇളയതായിരുന്നു....

ആദ്യം മുതൽക്കേ രുദ്രന് പാറുവിനെ കാണുമ്പോൾ വല്ലാത്തൊരു ഇളക്കമായിരുന്നു..... സാധാ സമയവും കള്ളച്ചിരിയും കുസൃതിയും..... അങ്ങനെയിരിക്കെ കോളേജ് ലൈഫിലെ ആർഡ്‌സ് ഡേയ്ക്ക് ഒരാഴ്ച മുൻപ് എന്തെല്ലാമോ വാങ്ങാൻ ടൗൺ വരെ പോയതായിരുന്നു ദേവു.... കൂടെ രുദ്ര് വരാം എന്ന് പറഞ്ഞെങ്കിലും മുഖം വീർപ്പിച്ചു നിൽക്കുകയാണ് ചെയ്തത്..... ഒടുക്കം അവളുടെ വാശിക്ക് മുൻപിൽ ദേവമ്മയും പിള്ളേച്ഛനും മുട്ട് മടക്കി.... കൂടെ വേറെ നിവർത്തി ഇല്ലാതെ രുദ്രും.... ഇറങ്ങിയപ്പോൾ തന്നെ സന്ധ്യയോട് അടുത്തിരുന്നു.... സമയം പത്തു കഴിഞ്ഞിട്ടും അവളെ കാണാനില്ലാഞ്ഞതും മൂവരുടെയും നെഞ്ചിടിപ്പേറി..... ഒടുക്കം രുദ്രൻ അലക്സിനെ വിളിച് കാര്യങ്ങൾ അവതരിപ്പിച്ചതും അവൻ വീട്ടിലേക്ക് എത്തിയിരുന്നു..... ഒരു പോള കണ്ണടക്കാതെ പിന്നീടുള്ള രണ്ട് ദിവസങ്ങൾ അവൾക്കായുള്ള തിരച്ചില് നടന്നു..... വിഷ്ണുവും ആകെ തളർന്നിരുന്നു.... ഒടുക്കം എറണാകുളം റെയിൽവേ സ്റ്റേഷനു സമീപത്തു നിന്നും ദേവൂട്ടിയെ കിട്ടി.....

പക്ഷെ ആ ശരീരത്തിൽ ഒരിറ്റു ശ്വാസം മാത്രമേ ഉണ്ടായിരുന്നുള്ളൂ.... അതും വൈകാതെ നിലച്ചു...പോലീസുകാരും പത്രക്കാരും റേപ്പ് കേസ് മുദ്രക്കുത്തി... പോസ്റ്റ്‌ മോർട്ട റിപ്പോർട്ടിൽ ഒന്നിലധികം ആളുകൾ അവളെ പിച്ചി ചീന്തിയെന്ന് അറിയിച്ചു..... എല്ലാം കൊണ്ടും സമനില നഷ്ട്ട പെട്ടെവരെ പോലെയായിരുന്നു രുദ്രൻ.... തീർത്താൽ തീരാത്ത ദുഃഖമായി ദേവൂവിന്റെ വേർപ്പാട് ദേവമ്മയെ മാനസികമായും ശാരീരികമായും തളർത്തി കളഞ്ഞു.... ഒരിക്കെ ബോഡി കൊണ്ടിട്ട സ്ഥലത്ത് നിന്നും സെർച്ചിങ്ങിന്റെ ഭാഗമായി എറണാണാകുളം si ക്ക് ഒരു പെൻഡ്രൈവ് കിട്ടി.... അത് നേരെ അയാൾ വിഷ്ണുവിനെ ഏൽപ്പിച്ചു.... അതാണ് ഒടുക്കം വാസുദേവനിൽ എത്തിച്ചത്.... ചില ഓർമ്മകൾ വല്ലാത്തൊരു നോവാണ്.... മനസ്സിൽ തങ്ങി തടഞ്ഞു നിൽക്കും..... മാറാ ദുഃഖമായി.....

അത് വീണ്ടും കെട്ടി പടുത്ത് കനൽ കണങ്ങളാൽ എരിച്ചു കളയണം.... (past കഴിഞ്ഞുട്ടോ.... വളരെ ചുരുക്കിയാണ് പറഞ്ഞത്.... വായിച്ച എല്ലാവർക്കും തൃപ്പ്തി ആയെന്ന് വരില്ല.... ബോറായെങ്കിൽ i am so sorry...) ***** ദീർഘ നേരത്തെ യാത്രക്ക് ശേഷം അലക്സിന്റെ ബുള്ളറ്റ് ഒരു ഗോഡൗണിലേക്ക് ഇടിച്ചു കയറി..... ഒന്ന് സ്റ്റാൻഡ് ചെയ്യാൻ പോലുമാകാതെ ഇരുവരും അകത്തേക്ക് ഓടിക്കയറി.... ഉപയോഗശൂന്യമായ കെട്ടിടമായതിനാൽ അങ്ങിങായി ഇരുട്ടിനാൽ മൂടി കിടക്കുന്നു..... വിഷ്ണുവിനെ വിളിച് നോക്ക്....! " പറച്ചിലിനൊപ്പം തന്നെ അലക്സ് ഉടുത്തിരുന്ന മുണ്ട് മടക്കി കുത്തി.... കയ്യെത്തിച്ചു രുദ്രന്റെ പോക്കറ്റിൽ നിന്നും സിഗരറ്റ് എടുത്ത് തീ കൊളുത്തി ചുണ്ടിലേക്ക് ചേർത്തു....

_____♥ കിസ്സ് മീ യാർ....! " വശ്യമായ കണ്ണന്റെ സ്വരം ആമിയുടെ കാതുകളിൽ തുളച്ചു കയറി.... ഒന്ന് ഉമിനീരിറക്കി കൊണ്ടവൾ തല ഇരു വശത്തേക്കും ചലിപ്പിച്ചു.... ഹ്മ്മ്...! " ചുണ്ട് ഉള്ളിലേക്ക് കൂട്ടി പിടിച്ചു കൊണ്ടവൾ പുറകോട്ട് ചാഞ്ഞു.... ഹേയ്.... കം ഓൺ ബേബ്...! " പൊട്ടി വരുന്ന ചിരിയെ അടക്കിപിടിച്ചവൻ കൂടുതൽ അവളിലേക്ക് ചാഞ്ഞു.... ബേബോ....! " പറച്ചിലിനൊപ്പം തന്നെ ആമിയുടെ കണ്ണ് മിഴിഞ്ഞു..... യാഹ്.... മൈ സ്വീറ്റ് ബേബി....😘!! " ഉമ്മ വെക്കാനെന്ന പോലെ ചുണ്ട് കൂട്ടി പിടിച്ചവൻ അവളിലേക്ക് അമർന്നു.... ആമിയുടെ കണ്ണ് തുറിച്ചു വന്നു..............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story