നിന്നോളം.....❣: ഭാഗം 4

ninnolam

എഴുത്തുകാരി: VALLI STAR

തന്റെ നെഞ്ചോട് ചേർന്നുറങ്ങുന്ന പാറുവിനെ അലക്സ് അലിവോടെ നോക്കി..... പാവം..... ' അവളുടെ നെറുകയിലൊന്ന് ചുണ്ടമർത്തി..... ഒരേട്ടന്റെ വാൽസല്യം മുഴുവൻ അവനാ ചുംബനത്തിലൂടെ അവൾക്ക് നൽകി....... ഓർമകളിൽ ഒരുവൾ കടന്നു വന്നു.... എത്ര ആട്ടിയകറ്റിയാലും ഇച്ചായാ എന്നും വിളിച്ച് പുറകെ വരുന്നവൾ.... കൂടെ പഠിച്ചതാണേലും തന്നെക്കാൾ മൂന്ന് വയസ്സിന് ഇളയതാണ്..... ചിരിയോടെ അലക്സ് അവളുടെ നെറുകയിൽ തലോടി..... കോളേജിൽ പഠിക്കുന്ന കാലം ക്ലാസിലെ ഒരു മിണ്ടാപ്രാണി.... ആരോടും അതികം സംസാരിക്കാത്ത കൂട്ട്.... പക്ഷെ തന്നെ കാണുമ്പോയൊക്കെ പെണ്ണിന്റെ ചുണ്ടിൽ ഒരു ചിരിയുണ്ടാകും.... ഒഴിവ് സമയങ്ങളിലൊക്കെ പുറകെ നടന്ന് ശല്ല്യം ചെയ്യുന്ന ഒരു വട്ട് പെണ്ണ്..... മറ്റുള്ളവരെ പോലെ താനും അവളെ തെറ്റിദ്ധരിച്ചു നടന്നു....സഹികെട്ടപ്പോൾ ശാസിച്ചു.... 'എന്നെ കാണുമ്പോൾ മാത്രമെന്താടി നിനക്കിത്ര ഇളക്കം... " എന്ന് ഒരിക്കൽ ഗ്രൗണ്ടിൽ വെച്ച് ചോദിച്ചു.....

അന്ന് കരഞ്ഞു കൊണ്ട് ഓടിപ്പോയ പെണ്ണിന്റെ കണ്ണീർ തന്റെ നെഞ്ചിലാണ് തറച്ചത്.... അതിന് ശേഷം ഈ അലക്സിന്റെ കൂടെ അന്നും ഇന്നും ഇവളുണ്ട്..... തനിക്കവളെന്റെ കുഞ്ഞു പെങ്ങളാണ്..... ബ്ലാഗ്ലൂരിൽ പെണ്ണിനെ ഫാഷൻ ഡിസൈനിങ്ങിന് നിർബന്ധിപ്പിച്ചു ചേർത്തി അവൾക്ക് അവിടെയുള്ള ഹോസ്റ്റലിൽ സ്റ്റേ ചെയ്യാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു.... ലീവ് കിട്ടിയപ്പോ താനാണവളെ വിളിച്ച് വരുത്തിയത്.... തുമ്പിപ്പെണ്ണിനൊരു കൂട്ട്.... അത്രയേ ഉദ്ദേശിച്ചൊള്ളു.... പക്ഷെ ഇപ്പൊ തോന്നുന്നു വേണ്ടായിരുന്നുന്ന്..... പാറു വന്നപ്പോ തുടങ്ങിയതാണ് പെണ്ണിന്റെ കടന്നല് കുത്തിയ പോലുള്ള കോലോം ചേലും... ഒന്നാമത് കൊഞ്ചിച്ചു വളർത്തിയത് കൊണ്ടാകാം ഒരു മേച്ചുരുറ്റി ഇല്ല പെണ്ണിന്.... എന്നാലും ചേലാണ്... ഓർത്തപ്പോൾ അലക്സിന് ചിരിപൊട്ടി... _______❣

"' ഒരുകണക്കിന് അവൾ പോയത് തന്നെയാ നല്ലത്.... അങ്ങനേലും എന്റെ മോൾക്ക് സമാധാനം കിട്ടട്ടെ..... "' പുച്ഛത്തോടെ ജാനകി വാസുവിനെ നോക്കി..... ഡി ......... മോളെ... എല്ലാം കരുതി കൂട്ടിയായിരുന്നു അല്ലേടി.... "'" വാസുദേവൻ ജാനാകിയുടെ മുടികുത്തിയിൽ പിടി മുറുക്കി.... "" അതേ എല്ലാം കരുതികൂട്ടി തന്നെയാ...എനിക്ക് വയ്യ എല്ലാം കണ്ടും കേട്ടും ഇങ്ങനെ ഉരുകി ജീവിക്കാൻ.... അല്ലേലും നിങ്ങൾക്ക് നാണമുണ്ടോ വാസുവേട്ടാ സ്വന്തം മോളെ മറ്റൊരു കണ്ണിലൂടെ കാണാൻ.... "' കിതാപ്പോടെ പറഞ്ഞവസാനിപ്പിച്ച അവരെ അയാൾ പതർച്ചയോടെ നോക്കി..... "' ചെറുപ്പം മുതൽ ന്റെ കുട്ടി അനുഭവിക്കാൻ തുടങ്ങിയതാ.... ആദ്യമൊക്കെ ഞാൻ കരുതി വാസുവേട്ടൻ സ്നേഹം കൊണ്ടാണെന്ന്.... പക്ഷെ അല്ലായിരുന്നു നിങ്ങൾ മനുഷ്യനല്ല..... ചെകുത്താനാ..... മൂത്തവളോട് ഇങ്ങനെയൊന്നും അല്ലായിരുന്നല്ലോ.... ഛെ.....! "' മുടികുത്തിയിൽ മുറുകിയിരുന്ന അയാളുടെ കൈകളെ അവർ തട്ടിയെറിഞ്ഞു..... "' ആഹാ... അപ്പൊ എല്ലാം അറിഞ്ഞല്ലേ ജാനകി പണിക്കർ....

അതേടി മൂത്തവൾ എന്റെ സ്വന്തം മകളായിരുന്നു.... അത് കൊണ്ട് മാത്രം ഞാനവളെ സ്നേഹിച്ചു... പക്ഷെ രണ്ടാമത്തവൾ ആ നാശം പിടിച്ചവൾ എന്റെതല്ല.... മാത്രവുമല്ല അതിനെ കണ്ടാൽ ഒന്ന് പിടിക്കാതെയും തൊടാതെയും നിൽക്കാൻ കഴിയില്ലെടി.... അത്രേം നല്ല @#₹₹₹ അല്ലെ.... ചെറുപ്പത്തിൽ അവൾടെ ഉടുപ്പൊക്കെ ഞാനായിരുന്നില്ലേ മാറിക്കൊടുക്കൽ അപ്പോയൊക്കെ അവൾ ഉറക്കെ ഉറക്കെ കരയുമായിരുന്നു.... ഞാനവളെ നുള്ളിനോ..... പറഞ്ഞ് മുഴുപ്പിക്കും മുൻപേ അയാളുടെ മുഖത്ത് ജാനാകിയുടെ കൈ പത്തി ഊക്കോടെ പതിഞ്ഞിരുന്നു..... അവരുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ രക്തത്തെ പോലെ ചുവന്നിരുന്നു.... പകപ്പോടെ അയാൾ അവരെ നോക്കി..... "' ഇനിയീ പുഴുത്ത നാക്കുകൊണ്ട് എന്റെ രണ്ട് മക്കളുടെയും പേര് പോലും നിങ്ങൾ ഉച്ഛരിക്കരുത്.... അറിയാലോ എന്നെ..."' പറച്ചിലിനൊപ്പം തന്നെ ഇടുപ്പിൽ കുത്തിയ സാരിക്കിടയിൽ നിന്നും അവർ ഒരു കത്തിയെടുത്ത് അയാളുടെ കഴുത്തിന് നേരെ വീശിയതും പേടിയോടെ അയാൾ ഒഴിഞ്ഞു മാറി.... "' ഈ കത്തി എന്നുമുണ്ടാകും ജാനാകിയുടെ കയ്യിൽ... ഓർത്ത് വെച്ചോ വാസുദേവാ..."' പരിഹാസത്തോടെ അവർ മുറിയിൽ നിന്നും പുറത്തേക്കിറങ്ങി.... _______❣

"' ഇതിങ്ങനെ ബലൂൺ പോലെ വീർതിരിക്കുന്നത് കാണാൻ എന്നാ ചേലാണെന്നോ തുമ്പികുട്ട്യേ..... കെട്ടിപിടിച്ചൊരു മുത്തം തരാൻ തോന്നും.... "' കുളപ്പടവിൽ വീർപ്പിച്ച മുഖവുമായി ഇരിക്കുന്നവളുടെ കവിളിൽ കുസൃതിയോടെ അലക്സ് ചുണ്ട് വിരൽ അമർത്തി കുത്തി..... കുശുമ്പാണോ തുമ്പികുട്ട്യേ....!! "" പൊട്ടി വരുന്ന ചിരിയെ കടിച്ചു പിടിച്ചു കൊണ്ട് അലക്സ് അവളെ ഉറ്റുനോക്കി.... "' അല്ല..... അല്ലേലും തുമ്പിക്കെന്തിനാ കുശുമ്പ്.... അതിനും മാത്രം അലക്സും പാറുവും എന്റെ ആരും അല്ല... '" കണ്ണ് രണ്ടും കൂർപ്പിച്ചു പറയുന്നവളെ ഞൊടിയിടയിൽ മടിയിലേക്കെടുത്ത് ഇരുത്തി അലക്സ്..... തീരെ കനമില്ലല്ലോ തുമ്പികുട്ട്യേ..... "' കയ്യിൽ കിടന്ന് കുതറുന്നവളെ അവൻ നെഞ്ചോടടക്കി പിടിച്ചു..... വിട്.... വിടെടോ.... "" അരക്കെട്ടിൽ അമർന്നിരിക്കുന്ന അവന്റെ കൈകളെ അവൾ പിടിച്ച് മാറ്റാൻ ശ്രമിക്കുന്നുണ്ടെകിലും നിരാശയായിരുന്നു ഫലം.... കഴിഞ്ഞോടി തുമ്പിപെണ്ണേ.....!! "' പറച്ചിലിനൊപ്പം തന്നെ അവന്റെ ചെറു നനവുള്ള അധരങ്ങൾ അവളുടെ പിൻ കഴുത്തിൽ പതിഞ്ഞിരുന്നു....

പകച്ചു പോയി തുമ്പിപ്പെണ്ണ്.... ക്രമതീതമായി ഉയരുന്ന അവളുടെ ഹൃദയമിടിപ്പ് കേൾക്കെ അവന്റെ ചുണ്ടിൽ കള്ളച്ചിരി മിന്നി.... ഇതിപ്പോ പൊട്ടുമല്ലോ തുമ്പീസേ.....!'" അവളുടെ ഉയർന്നു തായുന്ന നെഞ്ചിൽ അവനൊന്ന് തൊട്ടു നോക്കി..... തുമ്പിപെണ്ണാണേൽ ഇരു മിഴികളും ചിമ്മിയടച്ചു ചുണ്ടുകൾ കൂട്ടി പിടിച്ചാണ് ഇരിപ്പ്.... ഇരുവരിലും ഇന്നേ വരെ അനുഭവിക്കാത്തൊരു വികാരം മുളപൊട്ടി.... അലക്സിന് സ്വയം നഷ്ട്ടപെടുന്ന പോലെ തോന്നി.... തുമ്പിയുടെ വിറക്കുന്ന ചുണ്ടുകളിലേക്കും പിടക്കുന്ന മാൻമിഴികളിലേക്കും അവന്റെ കടും കാപ്പി മിഴികൾ ഓടിനടന്നു.... തുമ്പിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു..... അടിവയറ്റിലാകെ ഒരു തരം തണുപ്പ്..... പാതി ചിമ്മിയ മിയികളിലൂടെ അവൾ കാണുന്നുണ്ടായിരുന്നു തന്റെ മുഖത്തോടെടുക്കുന്ന അലക്‌സിനെ .... ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞു.... ഇരുവരുടെയും മിഴികൾ പാതിയടഞ്ഞു..... തുമ്പിയുടെ അരയിലുള്ള അലക്സിന്റെ കൈകൾ അവിടെമാകെ ഓടിനടന്നു.... ശരീരമാകെ തളരുന്ന പോലെ തോന്നി തുമ്പിപെണ്ണിന്....

അലക്സിന്റെ ഷർട്ടിൽ അവളുടെ നീണ്ടു മെലിഞ്ഞ വിരലുകൾ ചുറ്റി വരിഞ്ഞു.... ചൊടികൾ തമ്മിലുള്ള ഒരു നേർത്ത സ്പർശനം..... പൊടുന്നനെ അലക്സിന്റെ ചുണ്ടുകൾ തുമ്പിപെണ്ണിന്റെ മേൽചുണ്ടിൽ അമർന്നു.....അത്രമേൽ നേർമയിൽ അവനാ ചൊടികളെ നുണഞ്ഞു.... തുമ്പിയുടെ കൈകൾ അവനെ വരിഞ്ഞു മുറുക്കി..... അവളുടെ വിറയാർന്ന അധരദളങ്ങൾ അവന്റെ കീയ്ചുണ്ടിൽ പതിഞ്ഞു..... ഇരുവരും തങ്ങളുടേതായ ലോകത്ത്..... ചുംബനത്തിന്റെ ആവേശം കൂടുന്നതിനനുസരിച് അദരങ്ങളുടെ മുറുക്കവും കൂടി കൂടി വന്നു.... ഒടുക്കം ശ്വാസം കിട്ടാതെയായതും തുമ്പിപ്പെണ്ണവനെ തള്ളിമാറ്റി... ഓഹ് ഷിറ്റ്... ഒരു ഫ്ലോയിലങ് വരുവായിരുന്നു.... "' ചുണ്ടിൽ വിരിഞ്ഞ കള്ളച്ചിരിയെ മറച്ചു പിടിച്ചു കൊണ്ടവൻ തുമ്പിപെണ്ണിനെ കൂർപ്പിച്ചു നോക്കി.... പെണ്ണാണേൽ അവന്റെ മടിയിലിരുന്ന് ശ്വാസം കിട്ടാതെ കിതക്കുകയാണ്..... വെപ്രാളം കൊണ്ടാണെൽ എന്താ ചെയ്യേണ്ടെന്ന് പോലും പെണ്ണിനറിയത്തില്ല.... തീരെ സ്റ്റാമിന ഇല്ലല്ലോടി തുമ്പികുട്ട്യേ...."

ചിരിയോടെ അലക്സ് അവളുടെ ചുവന്ന് തുടുത്ത ചുണ്ടുകളിൽ ഒന്ന് പിച്ചി.... മറുപടിയൊന്നും പറയാതെ അവളവനിലുള്ള നോട്ടം മാറ്റി..... കവിളാകെ ചുവന്ന് ഒരുവിധം ആയിട്ടുണ്ട്....... പ്രേമിക്കാൻ തോന്നുന്നോടി തുമ്പിപെണ്ണേ....! "' കുസൃതിയോടെ അലക്സ് അവളിലേക്ക് വീണ്ടും അടുത്തതും പെണ്ണൊരറ്റ തള്ളായിരുന്നു ..... മലർന്നടിച്ചു വെള്ളത്തിലേക്ക് വീണ അലക്സിനെ നോക്കി കൊണ്ടാ പെണ്ണ് പടവുകൾ ഓടി കയറി... _______❣ ഇച്ചായനൊരു ചായ ഇട്ട് താടി തുമ്പികുട്ട്യേ....! "' അകത്തേക്ക് നോക്കി ഉച്ചത്തിൽ വിളിച്ച് പറഞ്ഞ അലക്സ് കാണുന്നത് കയ്യിൽ ഒരു കപ്പ് ചായയുമായി വരുന്ന പാറുവിനെയാണ്..... കുടിക്ക് ഇച്ചായാ....നല്ല ക്ഷീണം കാണും....! "' ചായ കപ്പ് നീട്ടികൊണ്ടവൾ ഒന്നാക്കി ചിരിച്ചു....... മറുപടിയൊന്നും പറയാതെ ഒന്നിളിച്ചു കൊണ്ടവൻ കപ്പ് വാങ്ങി ചുണ്ടോട് ചേർത്തു..... നീയെന്നാടി തിരിച്ച് പോകുന്നെ....! "' ഒരു സിപ്പ് കുടിച്ചിറക്കി കൊണ്ടവൻ അടുത്തിരിക്കുന്നവളുടെ തലയിലൊന്ന് കൊട്ടി..... നാളെ പോകും ഇച്ചായാ.... പിന്നെ രണ്ട് മാസം കഴിഞ്ഞേ കാണാൻ പറ്റു... "' അവളൊന്ന് ചിണുങ്ങി.... അതിനെന്താടി ഞാനങ്ങോട്ട് വരില്ലേ നിന്നെ കാണാൻ....."' ചിരിയോടെ അവനവളുടെ കവിളിലൊന്ന് നുള്ളി.................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story