നിന്നോളം.....❣: ഭാഗം 40

ninnolam

എഴുത്തുകാരി: VALLI STAR

ദേ കണ്ണേട്ടാ വേണ്ടാട്ടോ.... മാറിക്കെ...! " അടുത്തേക്ക് ചാഞ്ഞു വരുന്നവനെ പിടിച്ചു തള്ളാൻ ശ്രമിച്ചു കൊണ്ടാമി വെപ്രാളത്തോടെ പുറകോട്ട് നീങ്ങി.... വേണ്ടാതെ പിന്നെ....! " പറച്ചിലിനൊപ്പം തന്നെ ആമിയെ വലിച്ച് നെഞ്ചിലേക്കിട്ടിരുന്നു.... ചുണ്ടിലും കണ്ണിലും കുസൃതി നിറഞ്ഞു.... കീഴ്ച്ചുണ്ട് കടിച്ചു പിടിച്ചവൻ കൂടുതൽ അവളിലേക്ക് അമർന്നു.... ആമിയാകെ വിയർക്കാൻ തുടങ്ങി.... ഉണ്ടക്കണ്ണ് രണ്ടും വെപ്രാളത്തോടെ പാഞ്ഞു നടന്നു.... അവളുടെ ഓരോ ഭാവങ്ങളും കണ്ണൻ കൗതുകത്തോടെ നോക്കി കണ്ടു.... ഒടുക്കം നോട്ടം അവളുടെ വിറക്കുന്ന അധരങ്ങളിൽ പതിഞ്ഞു കിടന്നു.... അത് മനസ്സിലാക്കിയെന്നോണം ആമി ചുണ്ടുകൾ കൂട്ടിപിടിക്കാനാജ്ഞതും കണ്ണനവളുടെ ചുണ്ടിലേക്ക് തന്റെ അധരം അമർത്തി....ആമിയുടെ ഉണ്ട കണ്ണുകൾ തുറിച്ചു വന്നു.... അവനിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചെങ്കിലും അതെല്ലാം മുൻകൂട്ടി കണ്ടപോലെ കണ്ണനവളുടെ ഇരു കൈകളും കൂട്ടി പിടിച്ച് പുറകോട്ടാക്കി.... അവന്റെ പല്ലുകൾ ആമിയുടെ കീഴ്ച്ചുണ്ടിലും മേൽ ചുണ്ടിലും ആവേശത്തോടെ മാറി മാറി പതിച്ചു...

. പൊടുന്നനെ ആമിയുടെ മിഴികൾ കൂമ്പിയടഞ്ഞു.... ഭാരമില്ലാത്ത ഒരു തൂവൽ പോലെ അവൾ അവനിലേക്ക് കൂടുതൽ ചാഞ്ഞു..... അതറിഞ്ഞ പോലെ അവനവളെ എടുത്തുയർത്തി ബെഡിലേക്ക് ചാഴ്ച്ചു കിടത്തി.... അപ്പോഴും ഇരുവരും വാശിയോടെ ചുംബിച്ചുകൊണ്ടേയിരുന്നു.... .♥ മുന്നിലുള്ള സ്റ്റയറുകൾ ഓടി കയറിയ അലക്സും രുദ്രനും എത്തിയത് ഒരു ഓപ്പൺ ടെറസിലേക്കായിരുന്നു.... പണി കഴിയാത്ത ഫ്ലാറ്റ് ആയതിനാൽ തറയിലവിടിവിടായി കമ്പികൾ തറച്ചു നിൽക്കുന്നു... ചുറ്റിലും നിലാവെളിച്ചം മാത്രം.... കൂട്ടിനെന്ന പോലെ ഇടക്കിടക്ക് മിന്നി മായുന്ന മിന്നലും....... ഇച്ചായാ.... ഇവിടെ.....! " പുറകിൽ നിന്നും വിഷ്ണുവിന്റെ വിളി വന്നതും അലക്സും രുദ്രനും അങ്ങോട്ടേക്ക് നടന്നു.... ഒരു മരകസേരയിൽ കൈകൾ രണ്ടും പുറകോട്ട് കൂട്ടി കെട്ടി അവശനായി കിടക്കുന്ന വാസുദേവനെ കാണെ അലക്സിന്റെ ചുണ്ടിൽ ചിരി വിരിഞ്ഞു....

രുദ്രന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.... ആ... ആരാ നിങ്ങളൊക്കെ.... എന്തിനാ... എന്തിന് വേണ്ടീട്ടാ എന്നെ....! " വാക്കുകൾ മുഴുപ്പിക്കും മുൻപ് അയാൾ കസേരയടക്കം പുറകോട്ട് മറിഞ്ഞിരുന്നു.... കോൺക്രീറ്റ് ചെയ്ത തറയിൽ തല ഇടിച്ചതും അയാൾ കണ്ണ് മുറുക്കി അടച്ചു കൊണ്ട് അലറി.... ആയാസപ്പെട്ട് മിഴികൾ വലിച്ച് തുറന്നതും കാണുന്നത് വലിഞ്ഞു മുറുകിയ മുകവുമായി നിൽക്കുന്ന രുദ്രനെയാണ്.... രു... രുദ്ര... മോനെ നീ...! " വിറച്ചു കൊണ്ടായാൾ നിരങ്ങി.... പ്ഫ....... ഇനിയൊരക്ഷരം വാ തുറന്ന് മിണ്ടിയാൽ വെട്ടി നുറുക്കും ഞാൻ...! " അലറി കൊണ്ടവൻ അയാളുടെ നെഞ്ചിൻ കൂട് നോക്കി ആഞ്ഞൊന്ന് തൊഴിച്ചു.... ആഹ്..... അലർച്ചെയോടൊപ്പം തന്നെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം ചീറ്റി തെറിച്ചു.... എന്നെ ഒന്നും... ചെയ്യരുത്...! " ചുമച്ചു കൊണ്ടയാൾ ചോരതുപ്പി.... അവശയായി കണ്ണെല്ലാം അടയുന്നതായി തോന്നി അയാൾക്ക്....

ഇത് പോലെയല്ലേടാ എന്റെ ദേവൂട്ടി നിന്നോട് കെഞ്ചിയത്.... ഇത് പോലെയല്ലേടാ അവൾ പേടിച്ചത്.... എന്നിട്ടും നീയും നിന്റെ മറ്റവൻ മാരും കൂടെ എന്റെ കുഞ്ഞിനെ...! ഇടറി പോയിരുന്നു വാക്കുകൾ.... കണ്ണുകൾ ചുവന്ന് കലങ്ങിയിരുന്നു.... എങ്കിലും അതിൽ കോപം നിറഞ്ഞു.... എല്ലാം കേൾക്കെ വാസുദേവന്റെ മുഖം വിളറി വെളുത്തു.... ഭയം കൊണ്ടയാൾ വിറച്ചു തുടങ്ങി.... അടക്കാനാകാത്ത ക്രോദത്തോടെ അടുത്ത് കണ്ട ഇരുമ്പ് വടിയെടുത്തു അയാൾക്ക് നേരെ ഉയർത്തിയതും രുദ്രന്റെ കയ്യിൽ വിഷ്ണുവിന്റെ പിടി വീണിരുന്നു.... ഇയാളുടെ അവസാനം എന്റെ കൈക്കൊണ്ടായിരിക്കണം രുദ്ര്.... അവനെ എനിക്ക് വിട്ടേക്ക്... ന്റെ ദേവക്ക് വേണ്ടി ഞാനിതെങ്കിലും ചെയ്തില്ലെങ്കിൽ പിന്നെ എന്തിനാടാ.... വാക്കുകൾ പകുതിയിൽ മുറിഞ്ഞു.... തൊണ്ടയിൽ നിന്നും ഒരു ഏങൽ പുറത്തേക്ക് വന്നു....

എന്നാൽ എല്ലാം കേട്ടും കണ്ടും അലക്സിൽ നിന്നും യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല..... പകുതിയോളം എരിഞ്ഞു തുടങ്ങുന്ന സിഗരറ്റ് കുറ്റിയിലായിരുന്നു അലക്സിന്റെ നോട്ടം..... ചുണ്ടിൽ ക്രൂരമായ ചിരി.... പൊടുന്നനെ അവൻ വാസുദേവന് നേരെ നടന്നടുത്തു.... .♥ നേരം രാത്രി രണ്ടുമണിയോട് അടുത്തപ്പോഴാണ് അലക്സ് വീട്ടിലെത്തിയത്.... ബൈക്ക് സ്റ്റാന്റിൽ നിർത്തി കൊണ്ടവൻ ഉമ്മറത്തേക്ക് കയറി.... വാതിലിൽ ഒന്ന് കൊട്ടിയതും അകത്ത് നിന്നും ആരോ തുറന്നിരുന്നു.... മുന്നിൽ കണ്ണും കൂർപ്പിച്ചു നിൽക്കുന്ന തുമ്പിയെ കണ്ടതും അലക്സിന്റെ കണ്ണ് മിഴിഞ്ഞു വന്നു.... മിഴികൾ ഹാളിലെ ക്ലോക്കിലേക്ക് നീണ്ടു.... സമയം രണ്ടര കൃത്യം.... ഇത്ര നേരമായിട്ടും ഉറങ്ങാതെ.... എവിടെ പോയതാ....! " ചുണ്ട് കൂർപ്പിച്ചുള്ള ചോദ്യം എത്തിയതും അലക്സിന്റെ ചുണ്ടിൽ കുസൃതി വിരിഞ്ഞു....

നീയിത് വരെ ഉറങ്ങിയില്ലേ തുമ്പീ...! " അത്ഭുതത്തോടെ കണ്ണ് വിടർത്തി കൊണ്ടവൻ മറുചോദ്യം ചോദിച്ചു... ഉറക്കം വന്നു... പക്ഷെ അലക്സ് വന്നില്ലല്ലോ അതോണ്ട് വെള്ളത്തിൽ കാലിട്ടു... അപ്പൊ ഉറക്ക് പോയി അലക്സേ... " ഹാളിലെ സെറ്റിന് തായേ വെച്ച വലിയ പാത്രം ചൂണ്ടി കൊണ്ടവൾ ഗൗരവത്തോടെ പറഞ്ഞു.... ആണോ.... എന്നാ വാ... നമുക്കെ കെട്ടിപിടിച്ചുറങ്ങാം....! " പറച്ചിലിനൊപ്പം തന്നെ അവനവളെ എടുത്തുയർത്തി മുറിയിലേക്ക് നടന്നു... തുമ്പിയാകെ നാണിച്ചു പോയി... ചുവന്നു തുടുത്ത കവിൾ അവനിൽ നിന്നും മറക്കാനെന്ന വണ്ണം അവളവന്റെ നെഞ്ചിലേക്ക് മുഖം അമർത്തി വെച്ചു...............(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story