നിന്നോളം.....❣: ഭാഗം 5

ninnolam

എഴുത്തുകാരി: VALLI STAR

"' ഒട്ടിയിരുന്നു പോകുന്ന കണ്ടേച്ചാലും മതി... നാട്ടാരെകൊണ്ട് പറയിപ്പിക്കാൻ.... അല്ലേലും അലക്‌സിന്റെ ആരാ അവള് ... ഹേ... വൃത്തിയില്ലാത്തത്കൾ.... '" അകന്ന് പോകുന്ന അലക്സിന്റെ ബൈക്കിനെ നോക്കി തുമ്പിപ്പെണ്ണ് മുറുമുറുത്തു.... നോട്ടം അലക്സിനോട് ഒട്ടിയിരുന്ന് അവന്റെ തോളിൽ തലചായ്ച്ചിരിക്കുന്ന പാറുവിൽ കുരുങ്ങി കിടന്നു.... കുശുമ്പ് കുത്തി കയറി പെണ്ണാകെ ചുവന്ന് തുടുത്തു.... ചവിട്ടി കുലുക്കി കൊണ്ട് തുമ്പിപ്പെണ്ണ് അകത്തേക്ക് പോയി..... ________❣ "' എന്തൊരു കുശുമ്പാ ഇച്ചായന്റെ തുമ്പിപെണ്ണിന്.... അയ്യേ... ഇത്രേം വലുതായിട്ടും കുട്ടികളെ സ്വഭാവമാ..... "' ചുണുങ്ങി ചിരിച്ചു കൊണ്ട് പാറു എത്തി വലിഞ്ഞു മിററിലൂടെ അലക്സിനെ നോക്കി.... മറുപടിയായി അലക്സും ഒന്ന് ചിരിച്ചു.... "' എടുക്കാനുള്ളതെല്ലാം എടുത്തിട്ടില്ലേ പാറുസേ...."'

ബൈക്കിന്റെ സ്പീഡ് അല്പം കുറച്ച് കൊണ്ടവൻ ചോദിച്ചു ..... ഹ്മ്....! "' ഒന്ന് മൂളി കൊണ്ടവൾ അവന്റെ പുറത്തേക്ക് ചാഞ്ഞു കണ്ണുകളടച്ചു.... _______❣ എന്താ കണ്ണാ നിന്റെ ഉദ്ദേശം... ഹേ... "' മുന്നിലെ സോഫയിൽ മലർന്ന് കിടന്ന് ഫോണിൽ തോണ്ടുന്നവനെ നോക്കി രാമനാഥ്‌ അല്പം ഗൗരവത്തോടെ ചോദിച്ചു..... മറുപടിയായി അവനൊന്ന് നിശ്വസിച്ചു കൊണ്ട് ഫോൺ മാറ്റിവെച്ചു..... എനിക്ക് തുമ്പിയില്ലാതെ പറ്റില്ല.... ഞാൻ വിളിച്ചാൽ അവൾ വരും.. ഉറപ്പാണ്.... അച്ഛനെനിക്ക് കുറച്ച് സമയം താ...."' അടുത്തിരിക്കുന്ന രാമനാഥിന്റെ ഇരു കൈകളും തന്റെ കൈപിടിയിലൊതുക്കി കൊണ്ടവൻ ശാന്തമായ് പറഞ്ഞു...... "' ദേ കണ്ണാ എനിക്ക് ദേഷ്യം വരുന്നുണ്ട്.... നാട്ടുകാരെ മുന്നിൽ ഞാൻ നാണം കെട്ടതിന് കയ്യും കണക്കുമില്ല.... കല്ല്യാണ തലേന്ന് കാമുകന്റെ കൂടെ ഒളിച്ചോടിയ ഒരു നശിച്ചവൾ.... അവളെ ഞാനീ വീടിന്റെ പടി കയറ്റത്തില്ല...."' ദേഷ്യം കൊണ്ടയാൾ വിറക്കുകയായിരുന്നു.... അച്ഛാ.... "' നിസ്സഹായതയോടെ അവനയാളെ ഉറ്റുനോക്കി.... _______❣

കയ്യിലുള്ള തോർത്ത്‌ മുണ്ട് കുളപ്പടവിലേക്കിട്ട് കൊണ്ട് തുമ്പി പെണ്ണ് ചുറ്റിനുമൊന്ന് കണ്ണോടിച്ചു.... ആരേലും വരോ.... ഹേയ് ആര് വരാൻ..." സ്വയം മുറുമുറുത്തു കൊണ്ടവൾ ദാവണി അല്പം ഉയർത്തി പിടിച്ച് വെള്ളത്തിലേക്കിറങ്ങി.... കോച്ചുന്ന തണുപ്പ് ശരീരത്തിലേക്ക് അരിച്ചു കയറിയതും അവളൊന്ന് ചിണുങ്ങി ചിരിച്ചു..... ഹൈ എന്ത് തണുപ്പാ....!! "" ഒന്ന് മുങ്ങി നിവർന്നു കൊണ്ടവൾ പൊട്ടിച്ചിരിച്ചു.... കുപ്പിവള കിലുക്കം പോലുള്ള അവളുടെ ചിരിയൊലികൾ വെള്ളത്തിലലിഞ്ഞു ചേർന്നു.... കുളികഴിഞ് വെള്ളത്തിൽ നിന്ന് പടവിലേക്ക് കയറുമ്പോൾ പെണ്ണാകെ കിടുങ്ങി വിറക്കുകയായിരുന്നു.... പല്ലുകൾ തമ്മിൽ കൂട്ടിയിടിക്കുന്ന ശബ്ദം പുറത്തേക്ക് കേൾക്കും വിധമായിരുന്നു..... ശരീരത്തോട് ഒട്ടിയിരിക്കുന്ന ദാവണിയെ ഇരു കൈകൾ കൊണ്ടും പിടിച്ച് വലിച്ച് നേരെയിട്ട് കൊണ്ടവൾ തോർത്തെടുത്ത് തല തൂവർത്തി കൊണ്ട് വീട്ടിലേക്ക് നടന്നു.... _________❣

ഇതേസമയം വീട്ടിൽ തുമ്പി പെണ്ണിനെ കാണാതെ ഭ്രാന്ത് പിടിച്ചിരിക്കുകയായിരുന്നു അലക്സ് ..... വന്ന് കേറിയപ്പോൾത്തന്നെ കണ്ടത് തുറന്നിട്ട ഉമ്മറത്തെ വാതിലാണ്.... ആകെ ടെൻഷനടിച്ച് തലയിൽ കയ്യൂന്നി കൊണ്ടവൻ സെറ്റിൽ ഇരുന്നു..... "' അല്ലങ്കിലെ തലയും വാലും വേർതിരിച്ചറിയാത്തവളാണ്..... ഇനി എവിടെ പോയോ ആവോ.... "' ഈർഷ്യത്തോടെ അലക്സ് കണ്ണിൽ കണ്ടതെല്ലാം വലിച്ച് വാരിയിട്ടു...... 🎶വെള്ളാരം കണ്ണുള്ള വെള്ളി മൂങ്ങ... വെള്ളാരം കണ്ണുള്ള വെള്ളി മൂങ്ങ.... ഡിങ്കിടി ഡിങ്കിടി ഡിം... 🎶 പെട്ടെന്നാണ് അടുക്കള ഭാഗത്ത് നിന്നും തുമ്പിപെണ്ണിന്റെ ഉച്ചത്തിലുള്ള പാട്ട് കേട്ടത്..... ഒരേ സമയം അലക്സിന്റെ ചുവന്ന് കലങ്ങിയ മിഴികൾ വിടരുകയും പൊടുന്നനെ അവ കുറുകുകയും ചെയ്തു..... ഒട്ടും അമാന്തിച്ചു നിൽക്കാതെ അലക്സ് അടുക്കള ഭാഗത്തേക്കോടിയതും കണ്ടു,,,, അയലിൽ നനഞ്ഞ തോർത്ത്‌ വിരിക്കുന്ന തുമ്പിപെണ്ണിനെ..... നനഞൊട്ടിയ അവളുടെ കോലം കാണെ അലക്സിന് വിറഞ്ഞു കയറി.... കാറ്റുപോലെ പാഞ്ഞു ചെന്നവൻ പുറം തിരിഞ്ഞു നിൽക്കുന്നവളെ പിടിച്ച് വലിച്ച് പെണ്ണിന്റെ കരണത്തേക്കൊന്ന് കൊടുത്തു.....

അടിയുടെ ആകാത്തത്തിൽ പെണ്ണൊന്ന് പിറകോട്ടാഞ്ഞതും അതേ വേഗത്തിൽ അവനവളെ വലിച്ച് നെഞ്ചോട് ചേർത്തിരുന്നു...... ന്തിനാ അടിച്ചേ...! "" അല്പസമയത്തിന് ശേഷം കരഞ്ഞു കലങ്ങിയ മിഴികൾ ഉയർത്തി കൊണ്ടവൾ അവനെ പിറകോട്ടു തള്ളി..... അകത്തേക്ക് കയറി പോടീ.... "' ഇരു മിഴികളും ഇറുക്കിയടച്ചു കൊണ്ടവൻ അലറിയതും കരഞ്ഞു കൊണ്ട് തുമ്പിപ്പെണ്ണ് ഉമ്മറത്തേക്കോടി..... ________❣ സമയം കടന്ന് പോയ്‌..... മുറിയിൽ വാതിലടച്ചു ഒരേ ഇരിപ്പാണ് തുമ്പി.... അലക്സ് പല തവണ വന്ന് വിളിച്ചെങ്കിലും അകത്ത് നിന്നും നേർത്ത ഏങ്ങലുകൾ മാത്രം കേൾക്കാം..... എല്ലാം കൂടെ ആകെ തകർന്ന അവസ്ഥയിലാണ് അലക്സ്.... അപ്പോഴത്തെ ദേഷ്യത്തിന് അറിയാതെ തല്ലിപോയതാണെങ്കിലും അവളെക്കാൾ വേദനിച്ചത് അവൻക്കാണ്.... അസ്വസ്ഥതയോടെ തലമുടിയിൽ കോർത്തു വലിച്ചു കൊണ്ടവൻ അടുക്കളയിലേക്ക് നടന്നു..... ഷെൽഫിൽ നിന്നും ഒരു ബോട്ടിൽ ബിയറെടുത്ത് കൊണ്ടവൻ ഹാളിലെ ഒരു മൂലയിലിരുന്നു.....

അല്പം പോലും വെള്ളം ചേർക്കാതെ ഒറ്റവലിക്ക് കുടിച്ച് തീർത്ത് കൊണ്ടവൻ അടച്ചിട്ട മുറിയുടെ ഡോറിലേക്ക് ചാഞ്ഞു..... തുമ്പീകുട്ട്യേ ..... "' കുഴഞ്ഞ നാക്കിനെ അടക്കി പിടിച്ച് കൊണ്ടവൻ വാതിൽ തുടരെ തുടരെ മുട്ടിക്കൊണ്ടിരുന്നു..... വാതിൽ തുറക്ക്..... സോറി തുമ്പിപെണ്ണെ....... പനി പിടിക്കും കരുതി തല്ലിയതാ.... ക്ഷമി... ക്ഷമിക്ക്...."' അടഞ്ഞു പോകുന്ന കണ്ണുകളെ വലിച്ച് തുറന്നു കൊണ്ടവൻ നിലത്തേക്ക് ചാഞ്ഞു...... _______❣ അലക്സിനെ എനിക്കിഷ്ടമല്ല..... അടിച്ച് മുറിയാക്കിയത് കണ്ടില്ലേ.... കുളിച്ചതും തെറ്റ്.... തുമ്പി പാവമാ.... "" കവിളിൽ തിണർത്ത പാടിലേക്കവൾ ഉറ്റു നോക്കി.... അലക്സിന്റെ അഞ്ചു വിരൽ പാടുകൾ മിഴിവോടെ തെളിഞ്ഞു നിൽക്കുന്നു.....മിഴികൾ നിറഞ്ഞു കവിഞ്ഞു.... ചുണ്ടുകൾ വിതുമ്പി..... "' അച്ഛൻ തല്ലുന്ന പോലെ....'! ഏതോ ഓർമയിൽ അവളൊന്ന് വിറച്ചു..... അലസമായി കിടക്കുന്ന ബെഡ്ഷീറ്റ് ഒന്ന് കുടഞ്ഞു വിരിച്ചു കൊണ്ടവൾ വാതിലിനടുത്തേക്ക് നടന്നു..... തുറക്കണോ.....! "' സ്വയം പിറുപിറുത്ത് കൊണ്ട് രണ്ടും കല്പിച്ചവൾ വാതിൽ തുറന്നതും എന്തോ ഒന്ന് അകത്തേക്ക് വീണിരുന്നു..... ഞെട്ടി പിടഞ്ഞവൾ പിറകോട്ടേക്ക് വേച്ചു.....

ഷർട്ട്‌ ഇടാത്ത നെഞ്ചും വിരിച്ച് മലർന്ന് കിടന്നുറങ്ങുന്ന അലക്സിനെതന്നെ നോക്കിയവളവിടെ ഇരുന്നു.... കവിളിലൊക്കെ കണ്ണീരിന്റെ പാടുണ്ട്.... നെറ്റിയിലേക്ക് വീണു കിടക്കുന്ന അവന്റെ ചെമ്പൻ മുടിയിഴകൾ ഏതോ ഓർമയിൽ അവൾ വകഞ്ഞു മാറ്റി..... പൊടുന്നനെ കുനിഞ്ഞു അവന്റെ നെറുകയിൽ ചുണ്ടമർത്തി..... പെട്ടെന്നാണ് പെണ്ണിന് ബോധം വന്നത്.... കൊട്ടി പിടഞ്ഞവൾ അടുക്കളയിലേക്കോടി..... അയ്യേ..... അറിയാതെ ഉമ്മ കൊടുത്തു പോയി .... "' നെറ്റിയിലൊന്ന് കൊട്ടി കൊണ്ടവൾ സ്വയം പറഞ്ഞു.... കാരണമറിയാതൊരു ചിരിയാ ചുണ്ടിൽ വിടർന്നു..... _______❣ മുറിയിലെ വിശാലമായ ബെഡിൽ നീണ്ട് നിവർന്നു കിടക്കുകയാണ് കണ്ണൻ.... ഓർമകളിൽ തുമ്പി മാത്രം..... മറക്കാൻ കഴിയുന്നില്ല.... "കണ്ണേട്ടാ..." എന്ന അവളുടെ ചിണുങ്ങിയുള്ള വിളിമാത്രം കാതിൽ മുയങ്ങുന്നു.... ചിരിയോടെ അവനിരുമിഴികളും ഇറുക്കെ അടച്ചു തുറന്നു.... പെട്ടെന്നാണ് സൈഡ് ടേബിളിൽ കിടക്കുന്ന അവന്റെ ഫോൺ ബെല്ലടിച്ചത്....

കയ്യെത്തിച്ച് എടുത്ത് നോക്കിയതും അവന്റെ കണ്ണുകൾ വിടർന്നു.... തുമ്പി.....!! "" പറച്ചിലിനൊപ്പം തന്നെ അവൻ ആവേശത്തോടെ കാൾ കണക്ട് ചെയ്‌ത്‌ മൊബൈൽ കാതോട് ചേർത്തു..... കണ്ണേട്ടാ സാമ്പാർ എങ്ങനാ ഉണ്ടാക്കാ...!! "' എടുത്ത പാടെ മറുപുറത്ത് നിന്നും ചിണുങ്ങി കൊണ്ടുള്ള ചോദ്യം.... കണ്ണന്റെ മുഖമൊന്ന് ചുളിഞ്ഞു... "' നിനക്കെന്തിനാടി ഇപ്പൊ സാമ്പാറ്...."" കളിയാലേ കണ്ണൻ തുമ്പിയോട് ചോദിച്ചു..... പറ കണ്ണേട്ടാ.... വിശന്നിട്ടു വയ്യ..... "' പരിഭവതോടെയുള്ള അവളുടെ സ്വരം കേൾക്കെ കണ്ണന് പാവം തോന്നി..... നീയിപ്പോഴും അലക്സിന്റെ വീട്ടിലാണോ.... "' അസ്വസ്ഥതയോടെ അവനൊന്ന് ഉയർന്നിരുന്നു..... അതേലോ.... അലക്സ് ഉറങ്ങുവാ.... എഴുന്നേൽക്കുമ്പോ ഞാൻ സാമ്പാർ കൊടുക്കും.... "' പൊട്ടിച്ചിരിച്ചു കൊണ്ടവൾ പറഞ്ഞു.... നാളുകൾക്ക് ശേഷം അവന്റെ കണ്ണൊന്ന് തിളങ്ങി... അവളുടെ ചിരി കേൾക്കാൻ തന്നെ നല്ല ഭംഗിയാണ്.... അവനോർത്തു.... പറഞ്ഞു താ കണ്ണേട്ടാ.... "" വീണ്ടും പെണ്ണ് ചിണുങ്ങിയതും അവനൊന്ന് നിശ്വസിച്ചു കൊണ്ട് സാമ്പാർ ഉണ്ടാക്കുന്ന വിധം പറഞ്ഞ് കൊടുത്തു....... എന്നാ ശെരിയെ... ഞാ വെക്കുവാ...! "'

പറച്ചിലിനൊപ്പം തന്നെ മറുപുറം കാൾ കട്ടായിരുന്നു.... കണ്ണന്റെ മുഖമൊന്ന് വാടി.... ________❣ തുമ്പിപെണ്ണെ കൊതിയില്ലേ , നേരിൽ കാണാൻ...🎶 ചുണ്ടിൽ തത്തി കളിച്ച പാട്ട് ഉച്ചത്തിൽ പാടി കൊണ്ട് പുറം തിരിഞ്ഞു നിൽക്കുന്നവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു കൊണ്ടവളുടെ പിൻ കഴുത്തിലേക്ക് താടിയൂന്നി വെച്ചു....... വിട് അലക്സേ.... "' അരയിൽ മുറുകിയ അവന്റെ കൈകൾ വിടുവിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു തുമ്പിപ്പെണ്ണ്..... സോറി തുമ്പികുട്ട്യേ.......!! "' അവളുടെ ചെവിക്കു പിന്നിലായി അലക്സിന്റെ ഇളം ചൂടുള്ള അധരങ്ങൾ അത്രമേൽ നേർമയിൽ പതിഞ്ഞു..... തുമ്പിയൊന്ന് പുളഞ്ഞു.... ന്റെ കയ്യിൽ കത്തിയാ ഉള്ളത്.... തല ഞാൻ വെട്ടും അലക്സേ...! "' ഉള്ളിലുള്ള പേടിയെ കണക്കിലെടുക്കാതെയവൾ ക്യാരറ്റ് അരിഞ്ഞിരുന്ന കത്തി അലക്സിന് നേരെ നീട്ടി..... മിഴിഞ്ഞ കണ്ണാലെ അവനാ പെണ്ണിനെ ഉറ്റുനോക്കി...................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story