നിന്നോളം.....❣: ഭാഗം 8

ninnolam

എഴുത്തുകാരി: VALLI STAR

ബെഡിൽ ചമ്രം പടിഞ്ഞിരുന്ന് കാര്യമായ ആലോചനയിലാണ് തുമ്പിപ്പെണ്ണ്.... ആ കുഞ് നക്ഷത്ര കണ്ണുകൾ രണ്ടും മുറിയിലാകെ കറങ്ങി തിരിഞ്ഞ് നടപ്പാണ്.... ചെഞ്ചുണ്ടുകൾ രണ്ടും കൂർത്തു കൂർത്ത് ഒരു പരുവം ആയിട്ടുണ്ട്.... ചുവപ്പും കറുപ്പും നിറത്തിലുള്ള ഒരു ദാവണിയാണ് വേശം.... കയ്യിൽ കറുപ്പും ചുവപ്പും കുപ്പിവളകൾ.... കാതിൽ കുഞ്ഞു ജുമുക്കി.... നെറ്റിയിൽ കറുത്ത പൊട്ടും.... തൂവെള്ള നിറമുള്ള പാതങ്ങളിൽ കിലുക്കമില്ലാത്ത നേരിയ വെള്ളി കൊലുസ്സ്..... ദാവണി ശീലയ്ക്കിടയിലൂടെ തെളിഞ്ഞു കാണുന്ന അണിവയറിൽ അതികം ആരുടെയും ശ്രദ്ധയിൽ പെടാത്ത നൂലുപോലുള്ള പൊന്നിൻ അരഞ്ഞാണം.... ആകെ പാടെ ഒരു കൊച്ചു സുന്ദരി.... കണ്മഷികൊണ്ട് വേലിത്തീർത്ത ആ വിടർന്ന മിഴികളിൽ ഇടക്കിടക്ക് നാണം മിന്നി മായുന്നുണ്ട്.... കവിളുകളിൽ നേർത്ത ചുവപ്പ് രാശി പരന്നു കിടക്കുന്നു...... "' ന്ത്‌ കടിയാ കടിച്ചേന്നോ... നീറീട്ട് വയ്യ.... വഷളത്തരം മാത്രമേ കയ്യിലുള്ളു....!! """

നീണ്ടു മെലിഞ്ഞ പെണ്ണിന്റെ വിരലുകൾ പരിഭവത്തോടെ കീയ്ചുണ്ടിലെ പാടിലൂടെ തെന്നി നീങ്ങി.... പൊടുന്നനെ ചൊടികളിൽ ചിരി വിരിഞ്ഞു.... ഉമ്മച്ചൻ..... ഒന്ന് പറഞ്ഞാ രണ്ടിന് ഉമ്മയാ.... നാണമില്ല... ശ്ശൊ ന്തോ പോലെ...."'" പൊട്ടി വരുന്ന ചിരിയെ പെണ്ണ് അടക്കിപിടിച്ചു... നാണത്താൽ കണ്ണുകൾ ചിമ്മിയടച്ചു.... അയ്യേ....!! """ കുടുകുടെ ചിരിച്ചു കൊണ്ടവൾ ഇരുകയ്യാലെയും മുഖം മറച്ചു പിടിച്ചു.... ഒരു കൊച്ചു തുമ്പിയാണവൾ.... ഉള്ളിൽ നിഷ്കളങ്കത മാത്രം നിറഞ്ഞു തുളുമ്പുന്ന പാവം തുമ്പിപ്പെണ്ണ്.... _______❣ ഇതാരാടാ.....! "' കള്ളം പിടിക്കപ്പെട്ട കുഞ്ഞുങ്ങളെ പോലെ മുഖവും കുനിച്ചു കണ്ണന്റെ പിറകിൽ പതുങ്ങി നിൽക്കുന്ന ആമിയെ രാമനാഥ് കടുപ്പിച്ചു നോക്കി..... അച്ഛാ.... ഇത്... അത്... പിന്നെ...ഞാൻ പറയാം.... ഇവളൊന്ന് അകത്തേക്ക് കയറിക്കോട്ടെ....! "'" മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ടവൻ രാമനാഥിനെ അല്പം കടുപ്പിച്ചു നോക്കി.... അപ്പോഴും അയാളുടെ നോട്ടം ആമിയുടെ കഴുത്തിൽ ചുറ്റി പിണഞ്ഞു കിടക്കുന്ന ആലില താലിയിലും നെറുകയിൽ പരന്നു കിടക്കുന്ന കുങ്കുമ വർണ്ണത്തിലേക്കുമായിരുന്നു....

അയാളുടെ നെഞ്ചിൽ വല്ലാത്തൊരു കൊളുത്തി വലി പോലെ.... നെഞ്ചിലായൊന്ന് അമർത്തി തടവികൊണ്ടായാൾ അലസമായ് മൂളി.... അകത്തേക്ക് ചെല്ല് ആമി.... ഞാനിപ്പോ വരാം....! "' ഉള്ളിലുള്ള അമർഷം പുറമെ കാണിക്കാതെ കണ്ണൻ സൗമ്യമായി പറഞ്ഞു.... ഹ്മ്.....!! "" മറുപടിയൊരു മൂളലിലൊതുക്കി കൊണ്ടവൾ പേടിയോടെ അകത്തേക്ക് കയറി.... _______❣. ഹേ... ഇതൊക്കെ എനിക്കാണോ.....! " ബെഡിൽ അലസമായ് ചിതറി കിടക്കുന്ന ചോക്ലേറ്റിലേക്ക് നോക്കി കൊണ്ടവൾ കണ്ണുകൾ വിടർത്തി..... ഹ്മ്....! "' ഹെഡ് റെസ്റ്റിലേക്ക് ചാഞ്ഞു കൊണ്ടലക്സ് മൂളി.... ഹൈഷ്.... തിന്നാൻ കൊതിയായിട്ട് വയ്യ.... ഇപ്പൊ തിന്നാൻ പറ്റോ അലക്സേ.....! "" നഖം കടിച്ചു കൊണ്ടവൾ അലക്സിനെ നോക്കി..... ഇപ്പൊ വേണ്ടാ.... നാളെ തിന്നാൽ മതി....! "' ചിരിയോടെ അലക്സ് മൊബൈലിലേക്ക് കണ്ണ് നാട്ടു.... എന്തൊരു കഷ്ട്ടമാ അലക്സേ.... എനിക്കിത് ഇപ്പൊ തിന്നാനാ കൊതി...!! "' ചുണ്ടോന്ന് നനച്ചു കൊണ്ടവൾ അലക്സിനെ നോക്കി ചിണുങ്ങി..... ഇതിപ്പോ തിന്നാൽ പിന്നെ നീ ചോറ് തിന്നില്ലല്ലോ....! "'"

കണ്ണൊന്ന് കൂർപ്പിച്ചു കൊണ്ടവൻ തുമ്പിയെ ചൂയ്ന്ന് നോക്കി.... ഞാ ചോറും തിന്നും ചോക്ലേറ്റും തിന്നും... അപ്പയോ...! "" പറച്ചിലിനൊപ്പം തന്നെ തുമ്പിപ്പെണ്ണ് അല്പം കുനിഞ്ഞു കൊണ്ട് ഒരു പാക് ചോക്ലേറ്റ് കൈകലാക്കി.... നീയെന്താ തുമ്പീ കൊച്ചു പിള്ളേരെ പോലെ....! "' കപട ഗൗരവം നടിച്ചു കൊണ്ടവൻ അവളെ ഉറ്റുനോക്കി..... ഞാ കൊച്ചു കുട്ടിയല്ല .... തുമ്പിക്കെ ഇരുപതിയൊന്ന് വയസ്സായി .. ഹും...." മുഖം കോട്ടി കൊണ്ടവൾ അലക്സിനെ നോക്കി പേടിപ്പിച്ചു.... വട്ട് പെണ്ണ്....! "' ചിരിയോടെ അലക്സ് പിറുപിറുത്തു.... തിന്നട്ടെ....! "' കയ്യിലുള്ള പാക്കറ്റിൽ തഴുകി കൊണ്ടവൾ ചുണ്ട് ചുളുക്കി..... ഇനിയത് തിന്നാതെ എന്റെ കൊച്ച് പട്ടിണി കിടക്കണ്ടാ....! "' അലക്സൊന്ന് ചിരിച്ചു.... പറഞ്ഞത് മാത്രമേ അലക്സിന് ഓർമയുള്ളു.... അടുത്ത നിമിഷം തന്നെ കാറ്റു പോലെന്തോ ഒന്ന് അവനെ ആഞ്ഞു പുണർന്നിരുന്നു.... താങ്ക്സ് അലക്സേ....... ഉമ്മാ...!! "'

താടി രോമങ്ങൾക്കിടയിൽ ഒളിച്ചിരിക്കുന്ന അവന്റെ നുണക്കുയിയിലേക്ക് അടുത്ത നിമിഷം തന്നെ അവളുടെ ഇളം ചുവപ്പ് അധരങ്ങൾ ആവേശത്തോടെ അമർന്നിരുന്നു.... അലക്സിന്റെ കണ്ണുകൾ മിഴിഞ്ഞു വന്നു.... തൊണ്ട വറ്റി വരണ്ടു.... ലോകം നിശ്ചലമായ പോലെ.....!! "'' _______❣ അച്ഛാ... അവൾക്ക് ചുറ്റും ശത്രുക്കളാണ്.... അവരിൽ നിന്നും അവളെ രക്ഷപ്പെടുത്താൻ എന്റെ മുന്നിൽ ഈ വഴിയെ തെളിഞ്ഞുള്ളു.... അങ്ങനെയൊരു കാട്ടിൽ പേടിച്ചരണ്ട് നിൽക്കുന്നത് കണ്ടപ്പോൾ കൂടെ കൂട്ടി.... പക്ഷെ ഇത്രയ്ക്കൊന്നും ഞാനും പ്രതീക്ഷിച്ചില്ല..... ഏതോ നിമിഷത്തിൽ സ്വയം വിഡ്ഢിയായി..... ഏറിയാൽ ഒരുമാസം.... അതിനുള്ളിൽ അവളെന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങും.... "' എന്തോ തീരുമാനിച്ചുറപ്പിച്ച പോലെ കണ്ണനൊന്ന് നിശ്വസിച്ചു..... അപ്പോഴും അവന്റെ കണ്ണിൽ ആ പാവം പെണ്ണിന്റെ കരഞ്ഞു കലങ്ങിയ മിഴികൾ മിഴിവോടെ തെളിഞ്ഞു.... കാരണമറിയാത്തൊരു കുറ്റബോധം അവനെ വിഴുങ്ങി..... _______❣

ഞാനപ്പോയെ പറഞ്ഞതാ എല്ലാം കൂടെ കുത്തി വലിച്ച് തിന്നണ്ടെന്ന്.... ഇപ്പൊ എന്തായി.... ഹേ...! "'" കയ്യിലെ പ്ലേറ്റ് ഉച്ചത്തിൽ ടേബിളിലേക്ക് ഇട്ടു കൊണ്ടവൻ തുമ്പിയെ ഉരുട്ടി നോക്കി.... അവിടെ പെണ്ണ് സെറ്റിൽ ഇരുന്നു കൊണ്ട് ഉറങ്ങി തൂങ്ങുവാണ്.... അലക്സ് പറയുന്നതിനെ ഒന്നിനൊന്നു കണക്കെ പുച്ഛിച്ചു തള്ളുന്നുമുണ്ട്... "' മര്യാദക്ക് ഇത് വന്ന് കഴിച്ചോ തുമ്പേ.... അല്ലേൽ തന്നെ ചുള്ളികമ്പ് പോലെയാ....." മുഖം കോട്ടിയിരിക്കുന്നവളെ അലക്സ് കടുപ്പിച്ചു നോക്കി.... "' എനിക്ക് മേണ്ട.... അലക്സ് തിന്നാൽ മതി....! "' താനേ അടയുന്ന കൺപോളകളെ വലിച്ചു തുറന്നവൾ അവനെ നോക്കി ചുണ്ട് ചുളുക്കി.... ഈ പെണ്ണിത്...."" അവളുടെ മട്ടും ഭാവവും കാണെ അലക്സിന് ചിരിപ്പൊട്ടി.......................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story