നിന്നോളം.....❣: ഭാഗം 9

ninnolam

എഴുത്തുകാരി: VALLI STAR

വിശക്കുന്നില്ലേ ആമീ.....! "" ഭിത്തിയോട് ചേർന്ന് മറുപുറം തിരിഞ്ഞ് കിടന്ന് ഏങ്ങി കരയുന്നവളെ കണ്ണൻ അലിവോടെ നോക്കി.... ഇ... ഇല്ല്യ....! "" വിറക്കുന്ന ചുണ്ടുകളെ കടിച്ചു പിടിച്ചു കൊണ്ടവൾ വിതുമ്പി.... കഴിഞ്ഞതൊക്കെ കഴിഞ്ഞു.... ഇനിയിപ്പോ അതും ആലോചിച്ച് കരഞ്ഞോണ്ടിരുന്നാൽ എങ്ങനെയാ പെണ്ണേ .....! "" വിതുമ്പി കരയുന്നവളെ സമാധാനിപ്പിക്കാൻ എന്ന വണ്ണം അവൻ പറഞ്ഞു.... സങ്കടം വന്നിട്ടാ....! "' ഒന്ന് മൂക്ക് വലിച്ചു കൊണ്ടവൾ നിഷ്കളങ്കമായ് പറഞ്ഞു.... അത് കേൾക്കെ കണ്ണന് ചിരിപ്പൊട്ടി.... ചുണ്ട് കടിച്ചു പിടിച്ചു കൊണ്ടവൻ തലയണയിലേക്ക് മുഖമമർത്തി.... ന്തിനാ ചിരിക്കൂന്നേ....! "' അടക്കിപിടിച്ചുള്ള അവന്റെ ചിരി കേട്ടതും അവൾ തിരിഞ്ഞു നോക്കി.... ചിരി വന്നിട്ട്....! "' പരിഭവത്തോടെ ചുണ്ട് പിളർത്തി കിടക്കുന്നവളെ അവൻ കളിയായ് നോക്കി... അതാ ചോദിച്ചേ ന്തിനാ ചിരിവന്നെ....! "'

ഇപ്പ്രാവശ്യം പെണ്ണിന്റെ ശബ്ദത്തിലൽപ്പം മൂർച്ചയെറിയതും അവനൊന്ന് പതറി..... നതിങ്.....! "" ഒന്ന് ദീർഘാമായ് നിശ്വസിച്ചു കൊണ്ടവൻ തിരിഞ്ഞു കിടന്നു..... ഡോക്ടറായതിന്റെ അഹങ്കാരമാ....! "' മുറുമുറുത്തു കൊണ്ടവളും തിരിഞ്ഞു കിടന്നു..... __♥ ഞാ ഇവിടെ കിടന്നോട്ടെ അലക്സേ....! "' കട്ടിലിന്റെ അറ്റത്തേക്ക് ചൂണ്ടികൊണ്ടവൾ അലക്സിനെ നോക്കി ചുണ്ട് പിളർത്തി.... വേണ്ടാ.... എന്നും കിടക്കുന്നോടത്ത് കിടന്നാമതി....! "' കടുപ്പിച്ചു പറഞ്ഞലക്സ് ബെഡ്ഷീറ്റ് കുടഞ്ഞു വിരിച്ചു..... അതെന്താ ഞാ ഇവിടെ കിടന്നാൽ....! "' കുഞ്ഞി കണ്ണുകൾ രണ്ടുംപരമാവധി കൂർപ്പിച്ചു കൊണ്ടവൾ അവനെ നോക്കി.... അറ്റത്ത് കിടന്നാൽ തായേ വീഴില്ലേ തുമ്പിക്കുട്ട്യേ....! "' ഒന്നാക്കി ചിരിച്ചു കൊണ്ടവൻ ബെഡിന്റെ അറ്റത്ത് കയറി കിടന്നു..... പാവപെട്ടൊരെ കളിയാക്കിയാൽ ദൈവം കോപിക്കും അലക്സേ....! "'

കയ്യിൽ ഒതുങ്ങാത്ത തലയിണയും പുതപ്പും മുറുകെ പിടിച്ചവൾ അലക്സിനെ നോക്കി കണ്ണുരുട്ടി.... പെണ്ണിന്റെ നിൽപ്പും ഭാവവും കാണെ അലക്സിന്റെ ചുണ്ടിൽ കുസൃതി വിരിഞ്ഞു.... നിമിഷനേരം കൊണ്ടവൻ കൈ നീട്ടി തുമ്പിയെ വലിച്ചു നെഞ്ചിലേക്കിട്ടു..... ന്നെ വിട് അലക്സേ....! "' കൈ രണ്ടും ചുരുട്ടി പിടിച്ചു കൊണ്ടവൾ അവന്റെ നെഞ്ചിലിട്ട് കുത്താൻ തുടങ്ങി.... പുറത്ത് നല്ല മഴയാ തുമ്പികുട്ട്യേ.... നമുക്കിങ്ങനെ കെട്ടിപിടിച്ച് കിടന്നുറങ്ങാം....! " പറച്ചിലിനൊപ്പം തന്നെ അലക്സവളെയും കൊണ്ടൊന്ന് മറിഞ്ഞു.... കള്ളചിരിയോടെ അവളിലേക്കമരുന്ന അലക്സിനെ അവൾ പരമാവതി തള്ളി മാറ്റാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം.... ഞാ കടിക്കും അലക്സേ....!! "" അടുത്തടുത്തു വരുന്ന അലക്സിന്റെ മുഖം രണ്ട് കൈകൊണ്ടും അവൾ തടുത്തു..... കടിച്ചോ.....!"'

ചൊടികളിൽ വിരിഞ്ഞ വശ്യതയോടെ തന്നെയവൻ അവളെ നോക്കി.... തുമ്പിയുടെ കണ്മഷി പരന്ന കണ്ണുകളും വിറയാർന്ന അധരങ്ങളും കാണെ അലക്സിന്റെ ക്ഷമ നശിച്ചു..... ആവേശത്തോടെ അവനാ പെണ്ണിന്റെ വിറയാർന്ന ചെഞ്ചുണ്ടുകളെ കടിച്ചെടുത്തു കൊണ്ട് നുണഞ്ഞു.... ഓർക്കാപുറത്തുള്ള അവന്റെ പ്രവൃത്തിയിൽ തുമ്പിപ്പെണ്ണ് ആദ്യമൊന്ന് പകച്ചെങ്കിലും നിമിഷനേരം കൊണ്ടാ പളുങ്ക് മിയികൾ നിറഞ്ഞു കവിഞ്ഞു..... അവളുടെ എതിർപ്പിനെ അധരങ്ങളാൽ അലക്സ് ബന്ധിതമാക്കി.......................(തുടരും)........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story