നിശാഗന്ധി: ഭാഗം 13

നിശാഗന്ധി: ഭാഗം 13

രചന: ദേവ ശ്രീ

അന്നത്തെ കാഴ്ചക്ക് ശേഷം ശ്രീനന്ദക്ക് മഹിയെയും ആരോഹിയെയും കാണുന്നത് തന്നെ അറപ്പായിരുന്നു..... പരമാവധി അവന്റെ മുന്നിലേക്ക് ചെന്ന് നിൽക്കാറില്ല.... വെറുതെയിരുന്നു മടുത്തു തുടങ്ങിയ നന്ദയുടെ മനസിലേക്ക് ഒരുവളുടെ മുഖം ഓടിയെത്തി... സെലിൻ.... എങ്ങനെയാണ് ഈ വയ്യായ്കയിൽ വല്ലതും വെച്ചു കഴിച്ചു കാണുക.... അവളുടെ സുഖവിവരം അറിയാൻ ഒരു തോന്നൽ.... ആ ചിന്തയിൽ ശ്രീനന്ദ ഇത്തിരി ഭക്ഷണം പാത്രത്തിലേക്ക് ആക്കിയെടുത്തു.... മുറിക്ക് വെളിയിലിറങ്ങി... നേരെ എതിർവശത്തെ കാളിങ് ബെൽ അടിച്ചു... അടിച്ചതും അബദ്ധമായോ എന്ന കണക്കെ തിരിഞ്ഞു പോകാൻ ഒരുങ്ങിയവൾ.... അപ്പോഴേക്കും വാതിൽ തുറന്നു സെലിൻ.... മുന്നിൽ പരുങ്ങി നിൽക്കുന്നവളെ കണ്ട് കണ്ണു ചുരുക്കി... "കയറി വാ..." ഗൗരവത്തോടെ പറഞ്ഞവൾ..... ശ്രീനന്ദ സെലിന്റെ പിറകെ അകത്തേക്ക് കയറി.... " നിന്റെ അഹങ്കാരത്തിന് നിന്നെ വീട്ടിൽ കയറ്റാൻ പാടില്ല... പിന്നെ പാവമല്ലേ എന്ന് കരുതിയിട്ടാ.... എന്തോ നിന്നെ കണ്ടപ്പോൾ ഒരിഷ്ടം തോന്നി.... " സെലിൻ ചെയറിലേക്ക് ഇരുന്നു പറഞ്ഞു...   " അത് ചേച്ചി എനിക്ക് അങ്ങനെ ആരോടും സംസാരിച്ചു.... " സംസാരിക്കാൻ പാടുപെടുന്നവളെ നോക്കി ഇരിക്കാൻ പറഞ്ഞു സെലിൻ....   അവിടെയുള്ള കസേരയിലേക്ക് ഇരുന്നു ശ്രീനന്ദ..... ആകെ അലങ്കോലമായ അന്തരീക്ഷം..... " ചുറ്റും നോക്കണ്ട.... ഇങ്ങനെ ആയേൽ പിന്നെ ഒന്നും ക്ലീൻ ആക്കിയിട്ടില്ല.... " " ഞാൻ ചെയ്തു തരാം....... "...   " വേണ്ടടോ.... കൊച്ചു ബുദ്ധിമുട്ടണ്ടാ.... ഞാൻ പയ്യെ ചെയ്‌തോളാം.... ചോദിക്കുന്നത് കൊണ്ടു ഒന്നും തോന്നരുത്... തന്നെ കണ്ട അന്ന് തോന്നിയതാ ഒരുപാട് പ്രശ്നങ്ങളുള്ള ആളെ പോലെ.... തനിക്ക് എന്തെങ്കിലും ഫാമിലി പ്രോബ്ലം ഉണ്ടോ.... എന്തൊക്കെയോ ദുരൂഹത ഒളിഞ്ഞിരുപ്പുണ്ട്...."   ശ്രീനന്ദ പയ്യെ പുഞ്ചിരിച്ചു... " പറ എന്ത്‌ വിഷമം ഉണ്ടെങ്കിലും എന്നോട് പറ.... ആരോടെങ്കിലും പറഞ്ഞാൽ തനിക്ക് മനസിന് ഒരാശ്വാസം കിട്ടില്ലേ...." സെലിൻ എന്നോ കണ്ട് കൂടെ കൂടിയവളെ പോലെയുള്ള പരിചയത്തിലെന്നവിധം പറഞ്ഞു.....   " എനിക്ക് അറിയില്ല ചേച്ചി.... എനിക്ക് അങ്ങനെ ആരുമില്ല ഒന്നും പറയാൻ.... " ശ്രീനന്ദയിൽ വിഷാദം നിറഞ്ഞു.... " കൂടെ പഠിക്കുന്ന കൂട്ടുക്കാരോടെങ്കിലും പറയില്ലേ... " ഞാൻ സ്കൂളിൽ പോയിട്ടില്ല..... " പിന്നെ..... " ശ്രീനന്ദയെ കുറിച്ച് കൂടുതൽ അറിയാൻ സെലിൻ ചോദിച്ചു.... ഓർമവെച്ചകാലം മുതൽ അപ്പച്ചിയും അമ്മാവനും മക്കളും ചെയ്ത ദ്രോഹത്തിന്റെ കഥയും വേദനകളും സങ്കടങ്ങളും പഠിക്കാൻ പറ്റാത്ത ദുഃഖവും പറഞ്ഞവൾ..., " അപ്പൊ... അവരാണോ നിന്നെ മഹാദേവന്റെ വീട്ടിലെ വേലക്കാരിയായി പറഞ്ഞയച്ചത്.., " അവരെ കയ്യിൽ കിട്ടിയാൽ ചുട്ടരിക്കാനുള്ള ദേഷ്യത്തിൽ സെലിൻ ചോദിച്ചു.....   " ഞാൻ... ഞാനായാളുടെ ഭാര്യയാണ്..... " "വാട്ട്‌.....? ഓഹ് സോറി... എന്താ പറഞ്ഞെ.... നിന്നെ പോലെ ഒരാളെ എങ്ങനെ മഹാദേവൻ വിവാഹം കഴിച്ചു...." സെലിന് അത്ഭുതം തോന്നി.....   വിവാഹത്തിന് മുൻപ് ശ്രീലക്ഷ്മി തന്നെ മാറ്റിയതും വിവാഹം നടന്നതും അന്ന് രാത്രി അയാൾ പോയതും പിറ്റേന്ന് ശ്രീലക്ഷ്മിയുമായും മീനാക്ഷിയുമായുള്ള ബന്ധങ്ങളും ശ്രീലക്ഷ്മി ഗർഭിണി ആയതും ഒടുവിൽ ആരോഹിയും മഹിയുമായുള്ള കാഴ്ചയും സെലിനോട് പറയുമ്പോൾ മുന്നിലിരിക്കുന്ന പെൺകുട്ടിയോട് അളവില്ലാത്ത സ്നേഹം തോന്നി പോയി..... " എങ്ങനെ കൊച്ചെ നീ ഇത്രേം സഹിച്ചു.... ഇനി ആ പരട്ട മഹാദേവൻ നിന്നെ ഉപദ്രവിക്കുകയാണേൽ അവൻ ഈ സെലിൻ ആരാണ് എന്ന് അറിയും.... നിന്നെ ഇപ്പൊ അയാളിൽ നിന്നും രക്ഷിക്കട്ടെ അറിയാഞ്ഞിട്ടല്ല.... പക്ഷെ നിയമപരമായി നീ അയാളുടെ ഭാര്യയാണ്.... അല്ലെങ്കിൽ നിന്നെ ഈ നിമിഷം എനിക്ക് കൂടെ കൂട്ടാൻ കഴിയും.... പിന്നെ നീ ഈ പറഞ്ഞ കാര്യങ്ങൾക്ക് തെളിവൊന്നുമില്ല.... നിന്റെ നാട്ടിൽ നിന്നും ആരെങ്കിലും കൊണ്ടു വരാം എന്ന് വെച്ചാൽ അയാൾക്കെതിരെ ആരും സംസാരിക്കുകയുമില്ല... എന്നാലും മഹാദേവൻ നിന്നെ ഇപ്പോഴും കൂടെകൂട്ടിയത് എന്തിനാ എന്നാ മനസിലാവാത്തത്.... "   " അറിയില്ല..."   " എന്തായാലും നീ പറഞ്ഞത് പോലെ ഒരു വർഷം കഴിഞ്ഞു അയാൾ തന്നെ നിന്നെ ഡിവോഴ്സ് ചെയ്യും.... വിവാഹം കഴിഞ്ഞിട്ട് ഇപ്പൊ എത്ര മാസമായി.... " " മൂന്നു.... " " മ്മ്..... " " അയ്യോ... സമയം ഒത്തിരിയായി... ഞാൻ പിന്നെ വരാം ചേച്ചി.... " ശ്രീനന്ദ സെലിന്റെ മറുപടിക്ക് കാക്കാതെ വേഗത്തിൽ വാതിൽ തുറന്നു പുറത്തേക്ക് നടന്നു..... സെലിന് പാവം തോന്നി... പതിനെട്ടു വയസുള്ള ഒരു പെൺകുട്ടി.... എങ്ങനെ അത്‌ ഇത്രേം സഹിച്ചു...... ഒരു പൊട്ടി പെണ്ണ്..... "       അന്ന് മഹി ബോധമില്ലാതെയാണ് വന്നത്....... ശ്രീനന്ദ വാതിൽ തുറന്നു കൊടുത്തവന്.... . മൂക്കിലേക്ക് മദ്യത്തിന്റെ ഗന്ധമടിച്ചതും മുഖം തിരിച്ചവൾ..... അത് മഹിയെ ചൊടിപ്പിച്ചു..... " എന്താ കോലോത്തമ്മയുടെ നില.... നീ ആ കുപ്പത്തോട്ടി തന്നെയല്ലെടി... അഴുകിയ വസ്ത്രമണിഞ്ഞ ഒരു പൊന്നു പോലും ഇടാനില്ലാത്ത റേഷനരി കഞ്ഞി കുടിച്ചിരുന്ന നീ ഇന്ന് ഫൈവ് സ്റ്റാർ ഫുഡും ഇഷ്ട്ടത്തിന് സ്വർണവും പളപള മിന്നുന്ന സാരിയും എടുത്തു നെഗളിച്ചു നടക്കുന്നത് ഈ മഹാദേവന്റെ പണം കൊണ്ടാണ്..... ആ നിനക്ക് എന്റെ മണം പിടിക്കുന്നില്ല എന്നല്ലേ....." മഹി ദേഷ്യം കൊണ്ടവളുടെ കാലിൽ അമർത്തി ചവിട്ടി..... എന്നിട്ടും അമർഷം മാറാതെ അവളുടെ കൈതണ്ടയിൽ പിച്ചിയെടുത്തു..... ശ്രീനന്ദ വേദനകൊണ്ടു ചുണ്ടുകൾ കടിച്ചു..... " അശ്രീകരം.... " മഹി മുറുമുറുത്തു..... ശ്രീനന്ദയുടെ കരച്ചിൽ ഉച്ചത്തിൽ കേൾക്കാൻ കൊതിക്കുന്നവന് ദേഷ്യം ഉച്ചസ്ഥായിലായി.... കൈ വീശി മുഖത്തടിച്ചതും അവൻ വീഴാൻ വേച്ചു പോയി..... ശ്രീനന്ദ ഓടി പോയി വാതിലടച്ചു ഊർന്നിരുന്നു കരഞ്ഞു..... വേദന സഹിക്കാൻ കഴിയാതെ..... എന്തിനാണ് ഇയാൾക്ക് കീഴിൽ ഇപ്പോഴും കഴിയുന്നതെന്നറിയാതെ.....     പിറ്റേന്ന് രാവിലെ വേഗത്തിൽ പണികൾ ഒതുക്കിയവൾ.... ഇവിടെ വെറുതെയിരുന്നാൽ ഓരോന്ന് ആലോചിച്ചു വട്ട് പിടിക്കും എന്ന് തോന്നിയവൾക്ക്.... സെലിന്റെ അരികിൽ പോയി അവളെ സഹായിക്കാം എന്ന ചിന്തയിൽ വേഗം സെലിന്റെ ഫ്ലാറ്റിലേക്ക് നടന്നവൾ.....   "ആഹാ ആരിത് നന്ദകൊച്ചോ.... വാ...." ശ്രീനന്ദ ചിരിയോടെ അകത്തേക്ക് നടന്നു...... കൊണ്ടുവന്ന ഭക്ഷണം സെലിനു പാത്രത്തിലാക്കി കൊടുത്തവൾ.... പിന്നെ ചുറ്റും നോക്കി ഓരോന്ന് അടുക്കി വെക്കാൻ തുടങ്ങി.... സെലിൻ എത്ര വേണ്ടെന്ന് പറഞ്ഞിട്ടും കേൾക്കാതെയവൾ ഓരോന്ന് ചെയ്യുമ്പോൾ സെലിൻ അവളോട് ഓരോന്ന് സംസാരിച്ചിരുന്നു.... അതെല്ലാം ഒരു ചിരിയോടെ കേട്ടിരുന്നവൾ..... വീടെല്ലാം ക്ലീൻ ആയതും ഉച്ചയായിരുന്നു.... "ഞാൻ ഫുഡ്‌ എടുത്തു വരാം....." ശ്രീനന്ദ സെലിനോട് പറഞ്ഞു.... " ഹേയ്... വേണ്ടാ... നമുക്ക് ഇന്ന് ബിരിയാണി കഴിക്കാം.... ഞാൻ ഓർഡർ ചെയ്തിട്ടുണ്ട്.... " " അയ്യോ ചേച്ചി... ഞാൻ ഫുഡ്‌ ഉണ്ടാക്കിയിട്ടുണ്ട്... അത് എടുത്തു വരാം.... "   " വേണ്ടടോ.... ഞാൻ പറഞ്ഞിട്ടുണ്ട്... ഇപ്പൊ എത്തും..... ഇനി എന്റെ കൊച്ചു ഇത്തിരി നേരം ഒന്ന് വെറുതെ ഇരുന്നേ... " ശ്രീനന്ദ ചിരിയോടെ സാരിയുടെ മുന്താണി പിടിച്ചു കസേരയിലേക്ക് ഇരുന്നു..... " എന്താ നിന്റെ മുഖത്തു ഒരു പാട്.... " സെലിൻ അവളെ കൂർപ്പിച്ചു നോക്കിക്കൊണ്ട് ചോദിച്ചു... " അത്... അത് ഇന്നലെ.... " കള്ളം പറയാൻ കഴിയാതെ ഉഴറിയവൾ..... " പൊന്ന് കൊച്ചെ... നിനക്ക് നീയേ ഉള്ളൂ... അത് മനസിലാക്കി നീ നിനക്ക് വേണ്ടി വാ തുറക്കണം.... " കാളിങ് ബെൽ ശബ്ദം കേട്ടതും ശ്രീനന്ദ വാതിൽ തുറന്നു.... സെലിൻ കൊടുത്ത ക്യാഷ് അയാളെ ഏൽപ്പിച്ചു ഭക്ഷണം വാങ്ങി....   എല്ലാം ടേബിളിൽ നിരത്തി... ബിരിയാണി, ഐസ്ക്രീം, ബ്രൗണി, കേക്ക്, ഗുലാബ് ജാമുൻ, " ഇതൊക്കെ ചേച്ചി ഒരു നേരം കഴിക്കുന്നതാണോ? " അതിശയം കൊണ്ടവൾ ചോദിച്ചു..... " ഹേയ്... ഞാൻ വല്ല ന്യൂഡിൽസോ വെജ് പാവോ, അങ്ങനെ എന്തെങ്കിലുമൊക്കെ കഴിക്കൂ... സത്യം പറഞ്ഞാൽ ഹോട്ടൽ ഫുഡ്‌ മടുത്തു എനിക്ക്.. ഇതെല്ലാം നിനക്കാണ്... ഇന്ന് വൈകുന്നേരവരെയിരുന്നു നീ ഇതെല്ലാം കഴിക്കണം...." സ്നേഹത്തോടെ ഭക്ഷണം നീട്ടുന്നവൾ... ഓർമകളിൽ ഒരു വെള്ളാരം കണ്ണുക്കാരനെ ഓർത്തവൾ... സ്നേഹത്തോടെ ഭക്ഷണം നീട്ടുന്നവൻ..... ഒരു ചിരിമാത്രം തനിക്കായ് പകുത്തു നൽകിയവൻ... ഒടുവിലെ കാഴ്ച്ചയിൽ ഉപ്പൂപ്പാടെ ഖബറുമായി വേദനയോടെ പോകുന്ന അമീർ...... " കഴിക്കു നീ.... " സെലിൻ ചിരിയോടെ പറഞ്ഞു... ആ ചിന്തയിൽ നിന്നും മുക്തി നേടിയത് സെലിന്റെ വാക്കുകളാണ്.... ശ്രീനന്ദക്ക് എന്ത്‌ ചെയ്തു കൊടുത്താലും തൃപ്തി വരാത്ത പോലെ ആയി സെലിന്.... വയ്യാത്ത കയ്യും വെച്ചവൾ നിർബന്ധിച്ചു എല്ലാം കഴുപ്പിച്ചവൾ.... ബിരിയാണിയൊഴിച്ചു എല്ലാം ആദ്യമായി കഴിക്കുകയാണ് ശ്രീനന്ദ.... എല്ലാം ആസ്വദിച്ചു കഴിക്കുന്നവളെ കാണെ വല്ലാത്തൊരു നിറവ് തോന്നി സെലിന്.... ഇത്തിരി നേരം രണ്ടുപേരും വിശ്രമിച്ചു... ആ സമയങ്ങളിലെല്ലാം സെലിന്റ ചെറുപ്പകാലത്തെ കഥകൾ പറഞ്ഞു കൊടുത്തവൾ... ഇച്ചായനും അവളും ചേച്ചിയും.... തനിക്ക് പറഞ്ഞു കൊടുക്കാൻ ബാല്യത്തിലെ ഒരു കഥയുമില്ലല്ലോ എന്നോർത്തവൾ.... നിർത്താതെ ചിരിയോടെ സംസാരിക്കുന്ന ഒരു പെണ്ണ്... കണ്ടാൽ നല്ല തന്റേടമുള്ളവൾ.... അതായിരുന്നു സെലിൻ.... ചിലതെല്ലാം ജീവിതത്തിൽ നടക്കാൻ ചിലർ നിമിത്തമാകും...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Tags

Share this story