നിശാഗന്ധി: ഭാഗം 1

nishaganthi

രചന: മഴത്തുള്ളി

 "അച്ഛാ ഞാൻ ഇറങ്ങി. ഇനിയും താമസിച്ചു പോയാൽ ക്ലാസ്സിൽ എത്താൻ താമസിക്കും 😁ഇന്ന് എക്സ്ട്രാ ക്ലാസ്സ്‌ ഉണ്ടെന്ന് പറഞ്ഞതാ.അല്ലെങ്കിലും എന്നും താമസിച്ച പോകുന്നേ ഇന്നും കൂടി അങ്ങനെ ആയ ആ തള്ള് ഷിബു എന്നെ ക്ലാസ്സിൽ കയറ്റില്ല 😁. " "അയ്യോ മോളെ നീ ഒന്നും കഴിച്ചില്ലല്ലോ ഇതുകൂടെ കഴിച്ചിട്ട് പോ ഉച്ചവരെ ഇരിക്കാൻ ഉള്ളതല്ലേ " അച്ഛന്റെ പരിഭവം കേട്ട് അവൾ വായ് അറിയാതെ തുറന്നു പോയി. ഞാൻ ആരാണ് എന്നല്ലേ ആലോചിക്കുന്നേ. ഞാൻ ഐശ്വര്യ മാധവ്‌ അച്ഛന്റെ അച്ചൂസ് ❤️❤️

പിന്നെ നേരുത്തേ കണ്ടത് എന്റെ അച്ഛൻ മാധവ്. അച്ഛൻ ഒരു കൃഷികാരനാ. വീട്ടിൽ ഉപയോഗിക്കുന്ന എല്ലാം അച്ഛൻ സ്വന്തം ആയി കൃഷി ചെയുന്നതാ. എന്റെ അമ്മ ഞാൻ കുഞ്ഞു ആയിരുന്നപ്പോഴേ മരിച്ചു പോയി . എനിക്ക് ഒരു ചേട്ടൻ ഉണ്ട് അവൻ ഇപ്പൊ കല്യണം കഴിച്ചു ഭാര്യയുടെ കൂടെയാ. അച്ഛനെയും എന്നെയും അവർക്ക് ഇഷ്ട്ടമല്ല. അതാ വീട് മാറിയത്. ചേട്ടനും സങ്കടം ഉണ്ട് ഞങ്ങളെ ഒറ്റയ്ക്ക് ആക്കിയതിൽ പക്ഷേ ചേട്ടത്തി സമ്മതിക്കില്ല വരാൻ . അച്ഛൻ ശല്യ ചെയ്യാനും പോവില്ല. പിന്നെ ഞാൻ ഇപ്പൊ ഡിഗ്രി ചെയുന്നു സെക്കന്റ്‌ ഇയർ ആണ്. ഞാൻ കെമിസ്ട്രി ആണ് കേട്ടോ എന്ന് വിചാരിച്ചു ബുച്ചി എന്ന് വിചാരിക്കരുത് 🙄

ഓർഗാനിക് കെമിസ്ട്രി പണ്ട് തൊട്ട് ഒരു weakness ആണ് 😁. അയ്യോ സംസാരിച്ചു നിന്ന് നേരം പോയത് അറിയിഞ്ഞില്ല. ബാക്കി വഴിയെ പറയാം 😉ഇനി പറഞ്ഞ സാർ എന്നെ ഗെറ്റ് ഔട്ട്‌ അടിക്കും 😁😁😁. അച്ചു അച്ഛന് കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു 😘😘. "പിന്നെ അച്ഛാ റോഡിൽ ഒന്നും ഇറങ്ങി കളയരുത് അല്ലെങ്കില്ലേ എനിക്ക് വഴി നടക്കാൻ വയ്യാ അച്ഛൻ റോഡിൽ കൂടെ പോകുന്ന പെണ്ണുങ്ങളെ ശല്യപെടുത്തുന്നെന്ന് പറഞ്ഞു "അച്ചു അതും പറഞ്ഞു ചിരിച്ചോണ്ട് അച്ഛന്റെ കവിളിൽ പിടിച്ചു ഓടി കളഞ്ഞു 😁😁 "ഡീ അച്ചുസേ നിന്റെ കുറുമ്പ് കൂടുന്നുണ്ട് കേട്ടോ നിനക്ക് വച്ചിട്ടുണ്ട് കാന്താരി "എന്നും പറഞ്ഞു മാധവ് അകത്തു പോയി. അച്ചു സ്കൂട്ടി സ്റ്റാർട്ട്‌ ചെയ്തു ഗേറ്റിന് പുറത്തേക്കു പോയി "അവൾ ഇനി റെഡി ആയോ എന്തോ "അച്ചു ഗായത്രി എന്ന ഗായു വരുന്ന വഴി നോക്കി പറഞ്ഞു.

അച്ചു നോക്കിയപ്പോൾ ദൂരെ പാവാടയും പൊക്കി പിടിച്ചു ഓടി വരുന്ന ഗായു നെ ആണ് കാണുന്നത്. ഗായു നെ കണ്ടപ്പോ തന്നെ അച്ചുന്റെ മുഖത്തു ഒരു പുഞ്ചിരി മൊട്ടിട്ടു. പക്ഷേ അച്ചു അത് സമർത്ഥം ആയി മറച്ചു പിടിച്ചു കള്ള ദേഷ്യം മുഖത്തു വരുത്തി മുഖം വീർപ്പിച്ചു നിന്നു നമ്മുടെ അച്ചു. "അയ്യോ സോറി സോറി അച്ചു. ഞാൻ എക്സ്ട്രാ ക്ലാസ്സ്‌ ഉള്ളത് ഓർത്തില്ല ഇപ്പൊ നിന്നെ കണ്ടപ്പൊഴാ ഓർത്തതു ".കിതച്ചുകൊണ്ട് ഗായു പറഞ്ഞു. അവൾ കിതക്കുന്നത് കണ്ടപ്പോൾ തന്ന അച്ചു ന്റെ കള്ള ദേഷ്യം എവിടെയോ പോയി 😁. "മതി മതി ഇനി ഒന്നും കേട്ട് നിക്കാനുള്ള സമയം ഇല്ല നീ പെട്ടെന്ന് വണ്ടിയിൽ കയറു ഗായു "... അത് കേട്ടപ്പോ നമ്മുടെ ഗായു കൊച്ചിന്റെ മുഖത്തു ഒരു കള്ള ലക്ഷണം.

അത് കൃത്യമായി അച്ചു കണ്ടുപിടിക്കുകയും ചെയ്തു. "എന്താടി നീ നിന്നു ആലോചിക്കുന്നത് "(achu). "ഡീ ഞാൻ ഒരു കാര്യം പറഞ്ഞ നീ എന്നെ കൊല്ലരുത് പ്ലസ് "🥺🥺🥺🥺. "എന്താടി കാര്യം പറ ഞാൻ നിന്നെ ഒന്നും പറയില്ല "(അച്ചു ). "ഡീ അത് പിന്നെ എക്സ്ട്രാ ക്ലാസ്സ്‌ ഉള്ള കാര്യം ഞാൻ ഓർത്തില്ല സാധാരണ ഞാൻ ഇതിലും താമസിക്കില്ലേ. ഇന്ന് നേരുത്തേ ഇറങ്ങി യത് എന്റെ ഈ ഉടുപ്പ് തയ്യൽ കടയിൽ കൊടുക്കാനാ. നമുക്ക് ഇത് കൊടുത്തിട്ട് പോവാടി പ്ലീസ് 😁". "നിനക്ക് എന്താടി വട്ടായ ഇപ്പൊ തന്നെ സമയം 8.15ആയി 8.30ക്ക് ക്ലാസ്സ്‌ സ്റ്റാർട്ട്‌ ചെയ്യും സാർ. നമുക്ക് ക്ലാസ്സ്‌ കഴിഞ്ഞ് വരുമ്പോ കൊടുക്കാം ഡീ ". "ഡീ ഇത് എനിക്ക് രാത്രി മാര്യേജ് ന് ഇടേണ്ടത് ആണ് 😁". "നീ കല്യണം കഴിഞ്ഞിട്ട് തയ്യ്ക്കാൻ കൊടുത്ത മതി ആയിരുന്നു 🤦‍♀️🤦‍♀️". "സോറി ഡീ നമുക്ക് പെട്ടെന്ന് പോവാം ഒരു 5മിനിറ്റ്. അല്ലെങ്കിലും നമ്മൾ മിക്കവാറും പുറത്ത് അല്ലെ ആ തള്ള് ഷിബു ന്റെ ക്ലാസ്സില് 😁😁".

"അതും കറക്റ്റ് ആണ് 😁.എന്നാലും നീ വാ നമുക്ക് പെട്ടെന്ന് പോവാം. കയറെടി പട്ടി വേഗം ". അങ്ങനെ ഗായു വും അച്ചുവും യാത്ര തുടങ്ങി. ഒരു 5മിനിറ്റ് കഴിഞ്ഞപ്പോ അവർ ജംഗ്ഷനിൽ ഉള്ള ഒരു കടയിൽ വണ്ടി നിർത്തി. ഗായു പെട്ടന്ന് വണ്ടിയിൽ നിന്നു ഇറങ്ങി തയ്യൽ കടയിൽ കയറി. നമ്മുടെ അച്ചു വണ്ടി പാർക്ക്‌ ചെയ്തു വച്ചിട്ട് സ്കൂട്ടിയിൽ തന്നെ ഇരുന്ന് റോഡിൽ കൂടി പോകുന്ന ചെറുക്കൻമാരെ വായിനോക്കാൻ തുടങ്ങി 😁.അപ്പോഴാണ് തിരിഞ്ഞ് നിൽക്കുന്ന ഒരു സുന്ദരനായ ചെറുപ്പക്കാരനെ കാണുന്നത്. മുഖം കണ്ടുടാ. ആരോടോ ഫോണിൽ സംസാരിക്കു വാണു കക്ഷി. പെട്ടെന്ന് തന്നെ അച്ചുന്റെ നോട്ടം ചെന്ന് പതിഞ്ഞത് അയാളുടെ വിരൽ തുമ്പിൽ പിടിച്ചു നിന്നു എല്ലാരേയും നോക്കി ചിരിക്കുന്ന ഒരു സുന്ദരി മാലാഖ കുഞ്ഞു ❣️.

ഒരു സ്കൈബ്ലൂ കളർ ഉടുപ്പും അതെ കളർ പാവാടയിൽ വെള്ള പൂക്കൾഉള്ള ഡ്രസ്സ്‌ ഇട്ട് ആണ് നിൽപ്പ്. കാണുന്ന മാത്രയിൽ തന്നെ ആർക്കും ആ കുഞ്ഞിനോട് ഒരു വാത്സല്യം തോന്നും. അവളുടെ കുഞ്ഞു പാൽപ്പല്ലു കാട്ടി ഉള്ള ചിരിയിൽ എല്ലാരും അവളെ നോക്കി ചിരിക്കുന്നുണ്ട്. ആ കുഞ്ഞും അതെ പുഞ്ചിരി തിരിച്ചും കൊടുക്കുന്നുണ്ട്. ഒരു കൈയിൽ അയാളുടെ കൈയിൽ പിടിച്ചിട്ടുണ്ട് മറ്റേ കൈയിൽ ഒരു വലിയ ബലൂൺ. പെട്ടെന്ന് ആണ് കാറ്റ് അടിച്ചു ആ ബലൂൺ പറന്നു പോകുന്നത്. ആ കുഞ്ഞ് ഇപ്പൊ കരയും എന്ന രീതിയിൽ ബലൂൺ പോകുന്നതും നോക്കി നിൽപ്പുണ്ട്. കുഞ്ഞ് അയാളോട് പറയുന്നുണ്ട് ബലൂൺ പോയെന്നു.

പക്ഷേ അയാള് എന്തോ സീരിയസ് ആയുള്ള കാര്യം ആണെന്ന് തോന്നുന്നു മൊബൈലിൽ സംസാരിക്കുന്നത്.അതുകൊണ്ട് കുഞ്ഞിനെ നോക്കുന്നതെ ഇല്ല. പെട്ടെന്ന് ആണ് ആ കുഞ്ഞ് അയാളുടെ കൈ വിടുവിച്ചു ബലൂൺ കിടക്കുന്ന റോഡിലിലേക്ക് നടന്നത്. "ഇയാൾ എന്ത് മനുഷ്യനാ ആ കുഞ്ഞ് പോകുന്നത് കണ്ടുട🙄 "അച്ചു ഇരുന്ന് സ്വയം പറയുക ആണ്. ആ കുഞ്ഞ് റോഡിലിലേക്ക് ഇറങ്ങി യതും ദുരെ നിന്നു ഒരു ലോറി ചീറി പാഞ്ഞു വരുന്നത് അച്ചു കാണുന്നത്. ഒരു നിമിഷം അച്ചൂന് എന്ത് ചെയ്യണം എന്ന് അറിയാതെ നിന്നു പോയി.

അയാൾ ഇപ്പോഴും കാര്യമായി മൊബൈലിൽ സംസാരിക്കുവാ ണ്. ആ കുഞ്ഞ് ഇതൊന്നും അറിയാതെ ബലൂൺ എടുക്കാൻ നടക്കുവാ. ഒരു നിമിഷം അച്ചു ഒന്നും ആലോചിക്കാതെ ആ കുഞ്ഞിനടുത്തുതേക്ക് ഓടി. അവൾ ഓടി പോയി ആ കുഞ്ഞിനെ എടുത്തതും ഇവരെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ ആ ലോറി അവരെ കടന്ന് പോയി. കുഞ്ഞ് ആണെങ്കിൽ പേടിച്ചിട്ടു ആണെന്ന് തോന്നുന്നു അച്ചു ന്റെ നെഞ്ചിൽ തലചായ്ച്ചു കിടക്കുവാ നന്നായിട്ട് പേടിച്ചിട്ടുണ്ട് എന്ന് തോനുന്നു അച്ചുനെ ഇറുക്കി പിടിച്ചു കരയാൻ തുടങ്ങി അപ്പോഴാണ് മൊബൈൽ വിളിച്ചോണ്ടിരുന്ന ചെറുപ്പക്കാരൻ ഇത് കാണുന്നത്. അയാള് മൊബൈൽ വലിച്ചു എറിഞ്ഞു "മോളെ "എന്ന് വിളിച്ചു ഒരു ഓട്ടം ആയിരുന്നു.

അപ്പോഴേക്കും അച്ചു കുഞ്ഞിനെ എടുത്തിരുന്നു. അച്ചു ന് ദേഷ്യം സഹിക്കാൻ ആയില്ല അയാൾ ഓടി വന്നപ്പോ ആണ് അച്ചു ശെരിക്കും അയാളെ കാണുന്നത്. നമ്മുടെ വിജയ് devakonda തോറ്റു പോകും അത്രെയും ലുക്ക്‌ . അച്ചു ഒരു നിമിഷം തറഞ്ഞു നിന്നുപോയി. ഡീ അച്ചു നീ അങ്ങേരെ വഴക്കു പറയും എന്ന് പറഞ്ഞിട്ട് വായിനോക്കി നിക്കുവാണല്ലോ കഷ്ട്ടം അങ്ങോട്ട് തകർക്കു കൊച്ചേ 😁അച്ചുന്റെ മനസ്സിൽ ഇരുന്നു ആരോ പറഞ്ഞു. പെട്ടെന്ന് ആണ് ഓർമ വന്നത് അവൾ തന്റെ മാർവിൽ കിടെന്നു കരയുന്ന ആ കുഞ്ഞിനെ നോക്കിയിട്ട് അയാളുടെ അടുത്തേക്ക് ദേഷ്യത്തിൽ നടന്നു....... തുടരും...

Share this story