നിശാഗന്ധി: ഭാഗം 11

nishaganthi

രചന: മഴത്തുള്ളി

അച്ചുവിന് കേട്ടത് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. ശ്രീക്കു ഇങ്ങനെ ഒരു പാസ്ററ് ഉണ്ടാകും എന്ന് ഒരിക്കൽ പോലും കരുതിയില്ല. അച്ചുവിന് ശ്രീയെ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു . അവൾ ശ്രീയുടെ മുതുകിൽ തന്റെ കൈകൾ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഇരുന്നു. "സാരമില്ല.... ശ്രീയേട്ടാ... അതൊക്കെ കഴിഞ്ഞില്ലേ.... ഇപ്പോൾ വാവച്ചി ഹാപ്പി അല്ലെ.... അവളെ ആരൊക്കെ തള്ളിപ്പറഞ്ഞാലും ഞാൻ ഒരിക്കലും അവളെ തള്ളിപ്പറയില്ല.... അവൾ എന്റെ മോൾ തന്നെ ആണ്..... ഞാൻ പ്രസവിച്ചില്ലെങ്കിലും പാലൂട്ടിയില്ലെങ്കിലും അവൾ എന്നും ഈ ഐശ്വര്യ ശ്രീറാമിന്റെ മകൾ തന്നെ ആയിരിക്കും.... അച്ചു അത് പറഞ്ഞതും ശ്രീ മുഖം ഉയർത്തി അച്ചുവിനെ നോക്കി. "അച്ചു നീ എന്നെ വെറുത്താലും എന്നോട് സ്നേഹം കാണിച്ചില്ലെങ്കിലും എനിക്ക് ഒരു സങ്കടമോ പരിഭവമോ ഇല്ല.... പക്ഷേ എന്റെ മോളോടുള്ള സ്നേഹം ഒരിക്കലും കുറയരുത്....

അവൾക്കു നീ എന്നാൽ ജീവൻ ആണ്.... എന്റെ മോളെ ഇനിയും സങ്കടപെടുത്താൻ എനിക്ക് വയ്യ..... ശ്രീ ഒരു വിതുമ്പലോടെ പറഞ്ഞു. "എനിക്ക് എന്നും വാവച്ചി എന്റെ മകൾ തന്നെ ആയിരിക്കും.... അതിൽ ശ്രീയേട്ടന് ഒരു പേടിയും വേണ്ടാ..... എന്തോ അത് പറഞ്ഞപ്പോൾ അച്ചുവിന്റെ ഉള്ളിൽ ഒരു കടൽ ഇളകി മറിയുക ആയിരുന്നു. അതും പറഞ്ഞു അച്ചു ശ്രീയിൽ നിന്ന് പിടിവിട്ടു. "തനിക്കു സങ്കടം ആവാൻ അല്ല ഞാൻ അങ്ങനെ പറഞ്ഞത്.... എന്റെ മോൾ ഒരിക്കൽ പോലും ഒരു അമ്മയുടെ സ്നേഹം അനുഭവിച്ചിട്ടില്ല.... പക്ഷേ താൻ ഇപ്പോൾ അത് അവൾക്കു ആവോളളം കൊടുക്കുന്നുണ്ട്.. . അത് എനിക്ക് അറിയാം.... പക്ഷേ നമ്മുടെ മുന്നോട്ട് ഉള്ള ജീവിതത്തിൽ വാവച്ചിക്കു ഉള്ള ഈ സ്ഥാനം ഒരിക്കലും ഇല്ലാത്തവരുത്.... അത്രെയും പറഞ്ഞു ശ്രീ ഇരുളിലേക്ക് നോക്കി നിന്നു.

അച്ചു അതിന് മറുപടി പറയാൻ ആയി വാ തുറന്നതും മുറിയിൽ നിന്ന് വാവച്ചിയുടെ കരച്ചിൽ കേട്ടു. ശ്രീയും അച്ചുവും ഓടി മുറിയില്ലേക്ക് പോയപ്പോൾ കാണുന്നത് കട്ടിലിൽ എഴുനേറ്റു ഇരുന്നു കരയുന്ന വാവച്ചിയെ ആണ്. അച്ചു ഓടി പോയി വാവച്ചിയെ കൈകളിൽ എടുത്തു ഉമ്മ വച്ചു. "അയ്യേ.... അമ്മയുടെ വാവച്ചി കരയുവാണ്ണോ.... അമ്മ പെട്ടെന്ന് വന്നില്ലേ പിന്നെ എന്തിനാ കരയുന്നത്.... അമ്മയുടെ വാവച്ചി കരയല്ലേ.... അച്ചു വാവച്ചിയെ സമാധാപ്പെടുത്താൻ ആയി പറഞ്ഞു. "അമ്മേ... ബാവാ വിചരിച്ചു.. അച്ഛാ അമ്മ ഒറ്റച്ചു റ്റാറ്റാ പൊച്ചെന്നു... വാവച്ചി കൊഞ്ചലോടെ പറഞ്ഞു അച്ചുവിന്റെ തോളിൽ വീണ്ടും കിടെന്നു. ശ്രീ ഇതെല്ലാം നോക്കി കട്ടിലിൽ ഇരിക്കുക ആയിരുന്നു. "അമ്മയുടെ വാവച്ചി എന്താ ഉറങ്ങാത്തെ.. ഒത്തിരി നേരം ആയിട്ടും ഉറങ്ങാതിരിക്കുന്ന വാവച്ചിയോട് അച്ചു ചോദിച്ചു. "എനിച്ചു ഉറങ്ങണ്ട... വാവക്ക് പാപ്പം വേണം....

വാവച്ചി ഒന്നുടെ ചുണുങ്ങി കൊണ്ട് പറഞ്ഞു. "ഡീ കള്ളി പെണ്ണെ.... വിശന്നിട്ടു ആണോ ഉറങ്ങാതെ ഇരിക്കുന്നെ... മുന്നേ പറയാതെന്താ ഡീ കുറുമ്പി.... ശ്രീ വാവച്ചിയെ അച്ചുവിന്റെ കൈയിൽ നിന്ന് എടുത്തുകൊണ്ടു ചോദിച്ചു. "ഞാൻ പോയി എന്തെങ്കിലും കഴിക്കാൻ എടുക്കാം.... അതും പറഞ്ഞു അച്ചു പോകാൻ ആയി ഒരുങ്ങി. "ഞങ്ങളും താഴെക്ക്‌ വരാം.... താൻ ഇനി ഒറ്റക്ക് പോണ്ടാ.... ശ്രീ അച്ചുവിനോട് പറഞ്ഞു. അവർ മൂന്ന് പേരും ഒന്നിച്ചു താഴെക്ക് പോയി. അച്ചു അടുക്കളയിൽ പോയി ലൈറ്റ് ഇട്ടു. എന്നിട്ട് ബ്രെഡ്‌ റോസ്റ്റ് ചെയ്യാൻ വേണ്ടി എടുത്തു. "അമ്മേ.. വാവച്ചിക്ക് ഇത് ബേണ്ടാ.... എനിച്ചു മുത്ത ദോശ മതി.... ശ്രീയുടെ കൈയിൽ ഇരുന്ന വാവച്ചി അച്ചുവിനെ നോക്കി പറഞ്ഞു. "അതൊക്കെ ഭയങ്കര പാട് അല്ലെ മോളേ... അമ്മ നാളെ രാവിലെ ഉണ്ടാക്കി തരും.....

ശ്രീ അത് പറഞ്ഞതും വാവച്ചി പിണങ്ങി ഇരിക്കുന്നതു പോലെ താഴെക്ക് നോക്കി ഇരുന്നു. "അച്ചോടാ അമ്മയുടെ വാവച്ചി പിണങ്ങിയോ.... അമ്മ ഉണ്ടാക്കി തരാല്ലോ വാവച്ചിക്ക് മുട്ട ദോശ.... അതും പറഞ്ഞു അച്ചു വാവച്ചിയെ ശ്രീയുടെ കൈകളിൽ നിന്ന് എടുത്തു. "എന്റെ ചക്കര അമ്മ... അതും പറഞ്ഞു വാവച്ചി അച്ചുവിന്റെ കവിളിൽ ഉമ്മ വച്ചു. സംശയത്തോടെ നോക്കുന്ന ശ്രീയെ കണ്ടു അച്ചു പറഞ്ഞു.. "സാരില്ല ശ്രീയേട്ടാ... ദോശ മാവും മുട്ടയും ഇരിപ്പുണ്ട്.... പെട്ടെന്ന് കഴിയും.... അതും പറഞ്ഞു ചിരിച്ചു കൊണ്ട് അച്ചു വാവച്ചിയെ കൊണ്ട് പോയി അടുക്കളയിൽ ഉള്ള സ്ലാബിൽ ഇരുത്തി. എന്നിട്ട് ഫ്രിഡ്ജിൽ നിന്നും ദോശ മാവ് എടുത്ത് ഒരു പാത്രത്തിലേക്കു ഒഴിച്ചു. എന്നിട്ട് രണ്ട് മുട്ടയും എടുത്തു. അപ്പോഴേക്കും ശ്രീയും വാവച്ചിയുടെ കൂടെ സ്ലാബിൽ വന്നിരുന്നു. വാവച്ചി അച്ചു ചെയുന്നത് എല്ലാം നോക്കി ഇരുന്നു.

അച്ചു ഒരു വലിയ സ്‌പൂൺ നിറയെ മാവ് എടുത്ത് ഒരു പാത്രത്തിൽ ഒഴിച്ചു. എന്നിട്ട് ഒരു മുട്ട പൊട്ടിച്ചു വീത്തി നന്നായി കലക്കി. അത് ചൂടുള്ള ദോശ കല്ലിലേക്കു ഒഴിച്ചു. അച്ചു ഒരു പാത്രം എടുത്തു അതിൽ ചൂടുള്ള ദോശ വാവച്ചിയുടെ കൈയിൽ കൊടുത്തു. വാവച്ചി ദോശ കണ്ട് കൈകൾ രണ്ടും കൊട്ടി ഭയങ്കര ചിരി. ശ്രീ വാവച്ചിക്കു ദോശ വാരി കൊടുത്തു. അച്ചു ഒരു ദോശ കൂടി പാത്രത്തിലേക്കു വച്ചു കൊടുത്തു. "അച്ഛേ... എനിച്ചു മതി... ബാച്ചി അമ്മക്ക് കൊട്.... വാവച്ചി കൊഞ്ചി കൊണ്ട് പറഞ്ഞു. "ഡീ കുറുമ്പി... ഈ ഒരു ദോശക്ക് വേണ്ടി ആണോ നീ എല്ലാരേയും ഉണർത്തിയത്.... ശ്രീ വാവച്ചിയെ ഇക്കിളി ആക്കി കൊണ്ട് പറഞ്ഞു. "അച്ചു വാ... ഈ ദോശ കഴിക്ക്... ശ്രീ അച്ചുവിനെ വിളിച്ചു. അച്ചു ഒന്ന് പകച്ചു എങ്കിലും വാവച്ചിയുടെ അടുത്ത് ഇരുന്ന്. ശ്രീ തന്റെ കൈകളിൽ ഇരുന്ന ദോശ അച്ചുവിന് നീട്ടി. അച്ചു വാ തുറക്കാതെ നിൽക്കുന്നത് കണ്ടു വാവച്ചി

"വാ തുറക്കൂ അമ്മേ... അത് കേട്ട് അച്ചു വാ തുറന്നു.ഇതെല്ലാം കണ്ട് കൊണ്ട് നിൽക്കുക ആയിരുന്നു അച്ചുവിന്റെ അച്ഛൻ. എന്തുകൊണ്ടോ അയാളുടെ കണ്ണുകളും നിറഞ്ഞു പോയി. ശ്രീ അച്ചുവിന് ആഹാരം കൊടുത്ത പാത്രം കഴുകി വച്ചു തിരിഞ്ഞപ്പോൾ ആണ് അച്ഛനെ കണ്ടത്. "എന്താ മോനെ.... ഈ രാത്രി ഇവിടെ....എന്തെങ്കിലും പ്രശ്നം ഉണ്ടോ.... അച്ഛൻ ആകുലതയോടെ ചോദിച്ചു. "ഇല്ല അച്ഛാ... ഇവൾക്ക് രാത്രി ദോശ കഴിക്കണം എന്ന് പറഞ്ഞു വിളിച്ചോണ്ട് വന്നതാ.... ശ്രീ വാവച്ചിയെ നോക്കി പറഞ്ഞു. അവൾ ഞാൻ ഒന്നും അറിയിഞ്ഞില്ലെ എന്ന രീതിയിൽ ശ്രീയോട് കിന്നാരം പറഞ്ഞു കൊണ്ട് ഇരുന്നു. "നേരം ഒരുപാട് ആയി മക്കൾ പോയി കിടെന്നോ.... അല്ലെങ്കിൽ രാവിലെ ബുദ്ധിമുട്ട് ആകും... അച്ഛൻ എല്ലാരേയും പറഞ്ഞു റൂമിലേക്ക് വിട്ടു. വാവച്ചി കുറയെ നേരം ഉറങ്ങാതിരുന്നു എങ്കിലും ശ്രീ വാവച്ചിയെ നിർബന്ധിച്ചു ഉറക്കി. പതിയെ പതിയെ അവർ രണ്ട് പേരും ഉറക്കത്തിലേക്കു വഴുതി വീണു. ശ്രീയുടെ നെഞ്ചിൽ തലവച്ചു ഇരുവശങ്ങളിൽ വാവച്ചിയും അച്ചുവും കിടെന്നു. 💚🧡💚🧡💚🧡💚🧡💚🧡

രാവിലെ ഉറക്കം എഴുന്നേറ്റ ശ്രീയുടെ കണ്ണുകൾ ആദ്യം തേടിയത് അച്ചുവിനെ ആണ്. പക്ഷേ അച്ചു നേരുത്തേ ഉറക്കം ഉണർന്നിരുന്നു. വാവച്ചി ഇപ്പോഴും ശ്രീയുടെ നെഞ്ചിൽ സുഖ ഉറക്കം. ശ്രീ പതിയെ വാവച്ചിയെ നെഞ്ചിൽ നിന്ന് ഇറക്കി കട്ടിലിൽ കിടത്തി. എന്നിട്ട് ഇരുവശങ്ങളിൽ ആയി പില്ലോ വച്ചു കൊടുത്തു. ശ്രീ ഫ്രഷ് ആവാൻ ആയി ബാത്‌റൂമിൽ കയറി. കുളിച്ചു ഫ്രഷ് ആയി താഴെക്ക് വന്ന ശ്രീ കാണുന്നത് ഡൈനിങ്ങ് ഹാളിലെ ടേബിളിൽ തലവച്ചു കിടക്കുന്ന അച്ചുവിനെ ആണ്. അവളുടെ ഒരു കൈ വയറിൽ അമർത്തി പിടിച്ചിട്ടുണ്ട്. ശ്രീക്ക് എന്താണ് എന്ന് ഏകദേശം കത്തി എങ്കിലും ഉറപ്പിക്കാൻ വയ്യല്ലോ. "എന്ത് പറ്റി അച്ചു.... പതിവില്ലാതെ ഒരു കിടത്തം.... അതും ഇവിടെ.... ശ്രീ അച്ചുവിന്റെ അടുത്തേക്ക് പോയിരുന്നു അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കികൊണ്ട്‌ പറഞ്ഞു. "അത്... അത്.. ശ്രീയേട്ടാ എനിക്ക്... അച്ചുവിന് എന്തോ പറയാൻ ബുദ്ധിമുട്ട് പോലെ തോന്നി.

"എന്താ അച്ചു വയ്യേ.... മെൻസ്ട്രഷൻ ആണോ... ശ്രീ അത് ചോദിക്കുമ്പോൾ അവന് ഉള്ളിൽ ആകുലത ആയിരുന്നു കാരണം അവന് അറിയാം ഓരോ സ്ത്രീയും ഈ സമയങ്ങളിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ. അച്ചു അതിന് ചെറുതായിട്ട് ഒന്ന് തല ആട്ടിയതെ ഉള്ളൂ. "താൻ എന്തിനാടോ ഇതിന് ഇങ്ങനെ പേടിക്കുന്നത്.... ഞാൻ തന്റെ ബയോലോജി സാർ അല്ലെ.... ഇതൊന്നും അറിയാത്തത് ആണോ എനിക്ക്.... താൻ ടെൻഷൻ ഒന്നും ആവണ്ട.... ഇതൊക്കെ ഭർത്താവ് എന്ന നിലയിൽ ഞാൻ അറിയേണ്ടതും മനിസ്സിലാക്കേണ്ടതും അല്ലെ... ശ്രീ ഒന്നൂടെ അച്ചുവിനെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ അച്ചുവിന് എന്തോ ആശ്വാസം തോന്നി. "ഞാൻ ചായ ഇടാം ശ്രീയേട്ടാ.....ശ്രീയേട്ടൻ ഇവിടെ ഇരിക്ക്.... അതും പറഞ്ഞു അച്ചു അടുക്കളയിലേക്കു പോവാൻ ആയി തിരിഞ്ഞു. "ഇന്ന് എന്റെ അച്ചൂട്ടി ഒരു ജോലിയും ചെയ്യുന്നില്ല.... ഇന്ന് എല്ലാം എന്റെ വക.....

കിച്ചൺ ഡ്യൂട്ടി ഇന്ന് എനിക്ക് ആണ്.... അത് കൊണ്ട് എന്റെ പൊന്നു ഭാര്യ ഇവിടെ ഇരിക്ക് ഞാൻ പോയി ചായ ഇട്ടിട്ട് വരാം..... ശ്രീ അച്ചുവിനെ കസേരയിൽ പിടിച്ചു ഇരുത്തി താടിയിൽ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു. അച്ചുവിന് ഇതൊക്കെ കേട്ടപ്പോൾ സന്തോഷം കൊണ്ട് ഉള്ള് നിറഞ്ഞു. "അതൊന്നും വേണ്ടാ... എനിക്കും ചേച്ചിക്കും ചെയ്യാവുന്ന പണിയേ ഇവിടെ ഉള്ളൂ.... അത് ഞങ്ങൾ ചെയ്‌തോള്ളാം.... "ഇനി ഞാൻ ഒന്നും പറയില്ല.... പിടിച്ചു ഇവിടെ കെട്ടി ഇടും.... ശ്രീ അല്പം ഗൗരവത്തോടെ പറഞ്ഞു. "താൻ പോയി മോളെ നോക്ക്... അവൾ എഴുന്നേറ്റു കാണും.... അപ്പോഴേക്കും ഞാൻ ചായയും ആയി എത്താം.... അതും പറഞ്ഞു ശ്രീ അടുക്കളയിലേക്കു പോയി. അച്ചു ഒന്ന് ചിരിച്ചു കൊണ്ട് ശ്രീ പോകുന്നതും നോക്കി നിന്നു. 💚🧡💚🧡💚🧡💚🧡

"എന്താ മോനെ പതിവില്ലാതെ ഈ ഭാഗത്ത്‌.... അച്ചു എവിടെ കാണാൻ ഇല്ല..... പതിവില്ലാതെ അടുക്കളയിൽ ചായ ഇട്ടുകൊണ്ട് നിൽക്കുന്ന ശ്രീയെ നോക്കി അച്ഛൻ ചോദിച്ചു. ശ്രീ ഒന്ന് ഞെട്ടിയെങ്കിലും പതിയെ ഒരു പുഞ്ചിരി ആയി മാറി. "അച്ചുവിന് വയ്യ അച്ഛാ.... വയറു വേദന ആണെന്ന് പറഞ്ഞു.... അത് കൊണ്ട് ഇന്ന് അവളെ കഷ്ട്ടപെടുതണ്ടെന്നു വിചാരിച്ചു.... ഇന്ന് എല്ലാ എന്റെ വക..... ശ്രീ ചായ മറ്റൊരു പാത്രത്തിലേക്കു ഒഴിച്ചു കൊണ്ട് പറഞ്ഞു. "അത് എന്തായാലുംനന്നായി... ഞാനും കൂടാം...പാവം എന്റെ മോൾ ഈ സമയങ്ങളിൽ പോലും ഒരു റെസ്റ്റും ഇല്ലാതെയാ എനിക്ക് ഉള്ള ആഹാരവും ഉണ്ടാക്കി കോളജിലേക്കു ഓടുന്നത്.... ഞാൻ എത്ര സഹായിക്കാന്നു പറഞ്ഞാലും കേൾക്കില്ല.... അച്ഛൻ ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു. അത് കേട്ട് ശ്രീ ഒന്ന് പുഞ്ചിരിച്ചതേ ഉള്ളൂ. ഈ സമയം റൂമിൽ അച്ചു വാവച്ചിയുടെ അടുത്ത് കിടക്കുക ആയിരുന്നു.

വേദന കൊണ്ട് അവളുടെ ഞരമ്പുകൾ എല്ലാം പൊടിയുന്ന പോലെ തോന്നി. നടുവ് ഒന്ന് നിവർത്താൻ പോലും കഴിയാതെ വില്ല് പോലെ വളഞ്ഞു കിടെന്നു. ചായയും ആയി വന്ന ശ്രീ കാണുന്നത് വേദന കൊണ്ട് പിടയുന്ന അച്ചുവിനെ ആണ്. അത് കണ്ടപ്പോൾ അവന്റെ ഉള്ളിലും സങ്കടം നിറഞ്ഞു. ശ്രീ ചായ രണ്ടും ടേബിളിൽ വച്ചിട്ട് ശ്രീയുടെ അടുത്ത് ആയി ഇരുന്നു. എന്നിട്ട് പതിയെ അച്ചുവിന്റെ നെറ്റിയിൽ തലോടി. അവളുടെ കൺകോണിൽ വിരിഞ്ഞ കണ്ണുനീർ തുള്ളികൾ കണ്ടപ്പോൾ അവന്റെ ഉള്ളും ഒന്ന് പിടഞ്ഞു. ശ്രീ പതിയെ തന്റെ ചുണ്ടുകൾ അച്ചുവിന്റെ നെറ്റിയിൽ ചേർത്തു. നെറ്റിയിൽ ഒരു തണുപ്പ് അനുഭവപെട്ടതും അച്ചു പതിയെ കണ്ണുകൾ തുറന്നു. "ശ്രീയേട്ടാ.... അവളുടെ ആ വിളി വളരെ നേർത്തത് ആയിരുന്നു. "സാരമില്ലടാ പോട്ടെ... താൻ ഈ ചായ കുടിക്കൂ... അപ്പോഴേക്കും ഒരു ആശ്വാസം കിട്ടും.... ശ്രീ അച്ചുവിന് ആയി ടേബിളിൽ ഇരുന്ന ചായ കൈയിൽ എടുത്തോണ്ട് പറഞ്ഞു. അത് അവളുടെ കൈയിലേക്ക് കൊടുത്തിട്ട് ഒന്നുകൂടെ അവളെ തന്നിലേക്കു ചേർത്ത് ഇരുത്തി.

അച്ചു ചായ കുടിച്ചു കഴിഞ്ഞു ഗ്ലാസ്‌ അവിടെ ടേബിളിൽ തിരിച്ചു വച്ചു. "ഇനി എന്റെ അച്ചൂട്ടി നല്ല കുട്ടി ആയിട്ട് ഉറങ്ങിക്കോ.... കഴിക്കാൻ സമയം ആകുമ്പോൾ ഞാൻ വിളിച്ചോളാം.... അതും പറഞ്ഞു ശ്രീ പോകാൻ ആയി എഴുന്നേറ്റതും അച്ചു ശ്രീയുടെ കൈയിൽ പിടിച്ചു അവളുടെ അരികത്തു ആയി ഇരുത്തി. എന്നിട്ട് ഒന്നൂടെ ശ്രീയോട് ചേർന്ന് ഇരുന്നു. പതിയെ അവന്റെ നെഞ്ചിൽ ചാരി ഇരുന്നു. അതുകണ്ടപ്പോൾ ശ്രീക്കു ഒത്തിരി സന്തോഷവും അവളോട്‌ വാത്സല്യവും തോന്നി. അവളുടെ ഉള്ളിൽ എന്താണ് എന്ന് മനിസിലാക്കിയത് പോലെ അവൻ അവളുടെ അടുത്ത് ആയി കിടെന്നു. എന്നിട്ട് അവളുടെ തല അവന്റെ നെഞ്ചോരം ചേർത്ത് വച്ചു. അവൾ ഒന്നൂടെ ചേർന്ന് കിടെന്നു അവനെ മുറുകെ പിടിച്ചു. പതിയെ പതിയെ ശ്രീയുടെ ഹൃദയ താളം കേട്ട് അവൾ കണ്ണുകൾ അടച്ചു. അച്ചു ഉറങ്ങി എന്ന് മനിസിലായ ശ്രീ താഴെക്ക് വന്നു. അപ്പോഴേക്കും ശ്രീ കാണുന്നത് ദോശ ഉണ്ടാക്കുന്ന അച്ഛനെ ആണ്.

"അത് ശരി അച്ഛൻ നേരുത്തേ തുടങ്ങിയോ.... ഞാൻ ചെയ്യുമായിരുന്നില്ലേ... "അതൊന്നും സാരമില്ല.... ശാലു വരുന്നത് വരെ അല്ലെ... അവൾ പത്തു മണി ആകുമ്പോൾ എത്തും.... പിന്നെ അടുക്കളക്കാര്യം അവൾ നോക്കി കൊള്ളും.... അതും പറഞ്ഞു അയാൾ ജോലി തുടർന്നു. ശ്രീ ചട്‌നി ഉണ്ടാക്കാൻ ഉള്ള തേങ്ങ ചിരവി ചട്നി ഉണ്ടാക്കി. അപ്പോഴേക്കും ശാലു എത്തിയിരിക്കുന്നു. അപ്പോൾ ആണ് അച്ചുവിന്റെ കൈയും പിടിച്ചു വാവച്ചിയും താഴെക്ക് വന്നത്. "അച്ഛേടാ വാവച്ചി എഴുന്നേറ്റോ.... ഇങ് വാ... അതും പറഞ്ഞു ശ്രീ എടുക്കാൻ ആയി കൈ നീട്ടി. "ബേണ്ട.. വാവച്ചിനെ അമ്മ എക്കും... പുറത്തേക്കു ചുണ്ട് പിളർത്തി വാവച്ചി അച്ചുവിനെ നോക്കി പറഞ്ഞു. "അമ്മക്ക് വാവു ആണ്... വാവച്ചിയെ എടുക്കാൻ അമ്മക്ക് ഇപ്പോൾ പറ്റില്ല... മോള് വാ അച്ഛ എടുക്കാം..... "ബേണ്ട... അമ്മ എത്താൽ മതി... വാവച്ചി ചുണ്ട് പിളർത്തി പറഞ്ഞു......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story