നിശാഗന്ധി: ഭാഗം 13

nishaganthi

രചന: മഴത്തുള്ളി

അഭിയേട്ടാ എനിക്ക് ചെറിയ പേടി ഉണ്ട്... എല്ലാരേയും എങ്ങനെ ഫേസ് ചെയ്യും എന്ന്... ഇപ്പോൾ തന്നെ എല്ലാരും അത്ഭുതത്തോടെ ആണ് നോക്കുന്നത്..... അച്ചു ശ്രീ ചേർത്ത് പിടിച്ചിരിക്കുന്ന തന്റെ കൈകളിൽ നോക്കി ശ്രീയോട് പറഞ്ഞു. "എന്റെ പാറു നീ ഇങ്ങനെ പേടിക്കുന്നത് എന്തിനാ.... ആര് ചോദിച്ചാലും നീ ഈ ശ്രീറാമിന്റെ ഭാര്യ ഐശ്വര്യ ശ്രീറാം..... പിന്നെ വാവച്ചിയുടെ കാര്യം അത് അധികം ആർക്കും അറിയില്ല.... ആരെങ്കിലും അതിനെ കുറച്ചു ചോദിച്ചാൽ വാവച്ചി നമ്മുടെ മോൾ..... അതും പറഞ്ഞു ശ്രീയും അച്ചുവും നടന്നു. "അതിന് വാവച്ചി നമ്മുടെ മോൾ തന്നെ അല്ലെ... എനിക്ക് അത് പറയുന്നതിൽ ഒരു വിഷമമോ നാണക്കേടോ ഇല്ല... സന്തോഷമേ ഉള്ളൂ.... അത്രെയും പറഞ്ഞു പുഞ്ചിരിച്ചു കൊണ്ട് അച്ചു ക്ലാസ്സ്‌ റൂമിലേക്ക് നടന്നു. ഇതിന് ഇടയിൽ പലരും അവരെ ശ്രദ്ധിച്ചു എങ്കിലും അവർ രണ്ട് പേരും അത് കാര്യം ആക്കിയില്ല. ക്ലാസ്സിൽ ചെന്ന് കയറിയതും കുട്ടികൾ എല്ലാരും കൂടി അച്ചുവിനെ വളഞ്ഞു.

അതിന് ഇടയിൽ ഗായു ഓടി വന്ന് അച്ചുവിനെ കെട്ടിപിടിച്ചു. "എന്തൊക്കെ ഉണ്ട് വിശേഷം....ഒരു കല്യണം കഴിച്ചപ്പോൾ നീ ഞങ്ങളെ മറന്നു.... അതും പറഞ്ഞു ഗായു പരിഭവം നിറച്ചു. "ഡീ അതൊക്കെ പറഞ്ഞാൽ ഇന്ന് ഒന്നും തീരില്ല നമുക്ക് സീറ്റിൽ പോയി ഇരിക്കാം... അതും പറഞ്ഞു അവർ സീറ്റിൽ പോയി ഇരുന്നു. അവർ പോയി ഇരുന്നത് അവരുടെ ബാക്ക് സീറ്റിൽ ആയിരുന്നു. "നിനക്ക് ഒരു മാറ്റവും ഇല്ല... പഴയ അച്ചു തന്നെ... ഗായു അച്ചുവിനെ നോക്കികൊണ്ട്‌ പറഞ്ഞു. "ഒന്ന് പോടീ... നിനക്ക് സുഖം ആണോ... ഒന്ന് വിളിക്കാൻ കൂടി പറ്റിയില്ല.... വാവച്ചി എപ്പോഴും കൂടെ കാണും... അവളെ ശ്രദ്ധിക്കാൻ തന്നെ സമയം ഇല്ല... അത് ഒരു കുറുമ്പി പെണ്ണാ... അച്ചു ചിരിച്ചു കൊണ്ട് പറഞ്ഞു. "ഡീ അതൊക്കെ പൊട്ടെ.... സാർ എങ്ങനെയാ ആൾ റൊമാന്റിക് ആണോ....

ഗായു അത് ചോദിച്ചു തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന ശ്രീയുടെ മുഖത്തേക്ക് ആണ് നോക്കിയത്. അവൾ ഒരു വിളറിയ ചിരി ചിരിച്ചു. "എന്താ ഇവിടെ... ശ്രീ ഗൗരവം ഒട്ടും കുറക്കാതെ അവരോടു ചോദിച്ചു. "അത് ഞങ്ങൾ റോമൻ സിവിലൈസഷനെ കുറച്ചു പറയുവായിരുന്നു..... അല്ലെ ഗൗരി.... അച്ചു വിക്കി കൊണ്ട് പറഞ്ഞു. അത് കേട്ട് അഭിയുടെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു എങ്കിലും അത് സമർഥമായി അവൻ ഒളിപ്പിച്ചു. "അതൊക്കെ പിന്നെ ചർച്ച ചെയാം... ഇപ്പോൾ നിങ്ങൾ സൂളോജി സ്റ്റുഡന്റസ് ആണ്.... പഠിക്കാൻ ഉള്ള കാര്യം എന്തെങ്കിലും പറയ്‌.... അതും പറഞ്ഞു ശ്രീ അറ്റെൻഡൻസ് എടുക്കാൻ തുടങ്ങി. എല്ലാരുടെയും പേര് വിളിച്ചു കഴിഞ്ഞു ശ്രീ ക്ലാസ്സ്‌ എടുക്കാൻ വേണ്ടി തുടങ്ങിയതും പിന്നിൽ നിന്ന് അച്ചുവും ഗായുവും കൂടി സംസാരിക്കുന്നത് കേട്ടു.

സംസാരിക്കുന്നത് അറിയാതിരിക്കാൻ വേണ്ടി കൈ വായുടെ അടുത്ത് വച്ചു ആണ് സംസാരിക്കുന്നത്. നമ്മുടെ ശ്രീക്ക് അച്ചുവിന്റെ ശബ്‌ദം ഏത് പാകിസ്ഥാനിൽ നിന്ന് കേട്ടാലും മനിസിലാകുന്നതു കൊണ്ട് സാരില്ല. ശ്രീ ഒന്ന് സൂക്ഷിച്ചു നോക്കി. അപ്പോഴേക്കും അവിടെ സംസാരം നിന്നു. "എന്റെ കൊച്ചും ഇവളെ കണ്ടാണല്ലോ പഠിക്കുന്നത്...എന്ത് ആകുവോ എന്തോ... (ശ്രീയുടെ ആത്മ ) "അപ്പോൾ നമ്മൾ ഇന്ന് പഠിക്കാൻ പോകുന്ന ടോപ്പിക്ക് ബയോളൊജിക്കൽ ക്ലാസ്സിഫിക്കേഷൻ ആണ്.... ശ്രീ അത് പറഞ്ഞു തുടങ്ങിയതും വീണ്ടും പിന്നിൽ നിന്ന് സംസാരിക്കുന്ന ശബ്ദം കേട്ടു. "എന്താ ഗായത്രിക്കും ഐശ്വര്യക്കും ഇത്ര സംസാരിക്കാൻ.... കൈയിൽ ഇരുന്ന ടെക്സ്റ്റ്‌ ബുക്ക്‌ ടേബിളിൽ വച്ച് കൊണ്ട് ശ്രീ അവരുടെ അടുത്തേക്ക് നടന്നു.

"നിങ്ങളോട് ഞാൻ ഇവിടെ ഇരിക്കാൻ ആണോ പറഞ്ഞത്.... മുന്നിൽ അല്ലെ നിങ്ങളുടെ സീറ്റ്.... പോട്ടെ പോട്ടെ എന്ന് വച്ചപ്പോൾ ഒരിടത്തും ഇല്ലാത്ത സംസാരം.... ശ്രീ ദേഷ്യത്തോടെ പറഞ്ഞു. അച്ചുവും ഗായുവും ബാഗും എടുത്തു മുന്നിൽ പോയിരുന്നു. ശ്രീ വീണ്ടും പഠിപ്പിച്ചു തുടങ്ങി. ഇതിന് ഇടയിൽ ശ്രീ പലപ്പോഴും അച്ചുവിനെ നോക്കി എങ്കിലും അച്ചു മൈൻഡ് ചെയ്തില്ല പിണക്കം. അങ്ങനെ ക്ലാസ്സ്‌ തീർന്നു ബെൽ അടിച്ചതും ശ്രീ അച്ചുവിനെ ഒന്ന് നോക്കിയ ശേഷം ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയി. "നിന്റെ കെട്ടിയോൻ എന്ത് സാധനാ ഡീ.... ഇങ്ങേര് വീട്ടിലും ഇങ്ങനെ തന്നെ ആണോ.... ഗായു അത് ചോദിക്കുമ്പോൾ അവളുടെ ഉള്ളിൽ അവരെ വീണ്ടും സീറ്റ് മാറ്റി ഇരുത്തിയതിന്റെ ദേഷ്യവും സങ്കടവും ഉണ്ടായിരുന്നു. "ഞാൻ എന്ത് ചെയ്യാനാ ഡീ... വീട്ടിൽ ഇങ്ങനെ ഒന്നും അല്ല പാവമാ.... പക്ഷേ ക്ലാസ്സിൽ കയറിയാൽ പിന്നെ ഇതുപോലെയാ.... അച്ചു താടിക്കു കൈ കൊടുത്തു കൊണ്ട് പറഞ്ഞു.

"അതൊന്നും സാരമില്ല.... നീ ഇന്ന് വീട്ടിൽ പോയി ആവശ്യത്തിന് ഡോസ് കൊടുത്താൽ മതി.... അത് കേട്ടപ്പോഴേക്കും അച്ചുവിന്റെ മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു. "എന്താടി.... അടുത്ത് തന്നെ ഒരു അച്ചുവോ ശ്രീറാമോ വരാൻ സാധ്യത ഉണ്ടോ..... ഗായു കളിയാക്കി കൊണ്ട് ചോദിച്ചു. "ഓ പിന്നെ.... ഫസ്റ്റ് നൈറ്റ്‌ കഴിയാതെ വല്ല ഗർഭവും വരണമെങ്കിൽ ഞാൻ വല്ല ദേവതയോ അപ്സരസോ ആവണം... "അപ്പോൾ നിങ്ങളുടെ ദാമ്പത്യ ജീവിതം ഇതുവരെ തുടങ്ങിയില്ലേ.... കഷ്ട്ടം.... അത് പറഞ്ഞു കൊണ്ട് ഗായു അവളെ കളിയാക്കി. ക്ലാസ്സ്‌ പെട്ടെന്ന് തന്നെ കഴിഞ്ഞു. വാവച്ചിക്ക് ക്ലാസ്സ്‌ നേരുത്തേ കഴിഞ്ഞത് കൊണ്ട് ശ്രീ നേരത്തെ വാവച്ചിയെ വിളിച്ചു കൊണ്ട് സ്റ്റാഫ്‌ റൂമിൽ വന്നു. ക്ലാസ്സ്‌ കഴിഞ്ഞതും അച്ചു പാർക്കിൽ ഏരിയയിൽ പോയി. അവളോട്‌ അവിടെ നിക്കാൻ ആണ് ശ്രീ പറഞ്ഞത്. അച്ചു അവിടെ എത്തിയതും ദൂരെ വാവച്ചിയും ശ്രീയും നില്കുന്നത് കണ്ടു.

വാവച്ചിയെ കണ്ട് അച്ചുവിന്റെ മുഖം വിടർന്നു എങ്കിലും ശ്രീയെ കണ്ടതും അത് മങ്ങി. അത് ശ്രീ കൃത്യമായി കാണുകയും ചെയ്തു. ശ്രീക്ക് അറിയാമായിരുന്നു രാവിലെ ക്ലാസ്സിൽ അങ്ങനെ പറഞ്ഞത് കൊണ്ട് അച്ചു ശരിക്കും പിണക്കം ആയിരിക്കും എന്ന്. "അമ്മേ.... ദൂരെ നിന്ന് നടന്നു വരുന്ന അച്ചുവിനെ കണ്ട് വാവച്ചി ഓടി പോയി കെട്ടിപിടിച്ചു. അച്ചു വാവച്ചിയെ എടുത്തു ശ്രീയുടെ അടുത്തേക്ക് നടന്നു. വാവച്ചി ആണെങ്കിൽ അവളുടെ ക്ലാസ്സിലെ വിശേഷങ്ങൾ പറയുന്ന തിരക്കിൽ ആയിരുന്നു. "എന്താണ് വാവച്ചി നിന്റെ അമ്മയുടെ മുഖത്തു ഒരു വാട്ടം.... ശ്രീ അച്ചുവിന്റെ കവിളിൽ നുള്ളി കൊണ്ട് ചോദിച്ചു. അതിന് അച്ചു മുഖം തിരിച്ചു നിന്നു. ശ്രീ വാവച്ചിയെ അച്ചുവിന്റെ കൈയിൽ നിന്ന് എടുത്തു. എന്നിട്ട് അച്ചുവിനോട് കാറിൽ കയറാൻ പറഞ്ഞു. അച്ചു കാറിൽ കയറിയതും ശ്രീ വാവച്ചിയെ അച്ചുവിന്റെ മടിയിൽ ഇരുത്തി.

വാവച്ചിയെ ഇരുത്തുന്നു എന്ന വ്യാച്ചെന്ന ശ്രീ അച്ചുവിന്റെ വയറിൽ ഒന്ന് നുള്ളി. അച്ചു മുഖം കൂർപ്പിച്ചു നോക്കിയതും ശ്രീ കണ്ണ് അടച്ചു ഒരു കള്ള ചിരി ചിരിച്ചു. ശ്രീയും വണ്ടിയിൽ കയറി സീറ്റ് ബെൽറ്റ്‌ ഇട്ടു. ശ്രീയും വാവച്ചിയും അച്ചുവിനോട് വാ തോരാതെ സംസാരിച്ചു എങ്കിലും അച്ചു വാവച്ചി ചോദിക്കുന്നതിന് മാത്രം മറുപടി പറയും എന്നിട്ട് ശ്രീയുടെ മുഖത്തേക്ക് നോക്കി കൊഞ്ഞനം കുത്തും. ഇതെല്ലാം സത്യം പറഞ്ഞാൽ ശ്രീ ആസ്വദിക്കുക ആയിരുന്നു. വീട്ടിൽ എത്തിയതും ശ്രീ കാറിന്റെ ഡോർ തുറന്നു ഇറങ്ങി. ശ്രീ പോയി വാവച്ചിയെ അച്ചുവിന്റെ കൈയിൽ നിന്ന് എടുത്തു. അച്ചുവും കാറിൽ നിന്ന് ഇറങ്ങി അവർ ഒന്നിച്ചു അകത്തു കയറാൻ നിന്നതും. "ശ്രീകുട്ടാ... എന്ന് വിളിച്ചു ഒരു പെണ്ണ് ഓടി വന്നു ശ്രീയെ കെട്ടിപിടിച്ചു. അച്ചു ആണെങ്കിൽ ഇതൊക്കെ കണ്ട് പകച്ചു നിന്നു. കാരണം ഇനി ഇത് ദിവ്യ എങ്ങാനും ആണോ എന്ന സംശയം ആയിരുന്നു അച്ചുവിന്.

"എന്താ അച്ചു നീ ഇങ്ങനെ നോക്കുന്നെ.... ഇത് ആരാണ് എന്ന് മനിസിലായില്ലേ.... ശ്രീ വാവച്ചിയേ താഴെ നിർത്തി കൊണ്ട് അച്ചുവിനോട് ചേർന്ന് നിന്ന് ചോദിച്ചു. അച്ചു ആണെങ്കിൽ ഒന്നും മനിസിലാവാത്ത രീതിയിൽ നിൽക്കുന്നു. "ഡോ.... ഇത് എന്റെ അനിയത്തി കുട്ടിയാ.... പേര് ലെച്ചു..... ബാംഗ്ലൂരിൽ എന്റെ ചിറ്റയുടെ അടുത്ത് ആയിരുന്നു..... നമ്മുടെ കല്യണം കഴിഞ്ഞപ്പോൾ വിചാരിച്ചു ഇനി ഇവളെ കൂടെ നമ്മുടെ കൂടെ കൂട്ടാം എന്ന്.... ശ്രീ ലെച്ചുനെ നോക്കികൊണ്ട്‌ പറഞ്ഞു. "മതി മതി... ഇനി എന്റെ ഏട്ടത്തിയോട് ഞാൻ സംസാരിച്ചോളാം.... ചേട്ടൻ ചേട്ടന്റെ പാട് നോക്കി പോയെ.... ലെച്ചു വന്നു അച്ചുവിന്റെ മറ്റേ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അച്ചു അതിന് ചെറുതായി ഒന്ന് ചിരിച്ചതേ ഉള്ളൂ. "ഏട്ടത്തി അധികം സംസാരിക്കാത്ത ആൾ ആണെന്ന് തോന്നുന്നു....

കണ്ടാലേ അറിയാം പാവം ആണെന്ന്.... ലെച്ചു വളരെ ഉത്സാഹത്തോടെ പറഞ്ഞു. "എന്റെ ലെച്ചു നീ എന്ത് വേണോ പറഞ്ഞോ.... ഈ നിൽക്കുന്ന എന്റെ ഭാര്യ അധികം സംസാരിക്കില്ല എന്ന് മാത്രം പറയരുത്.... എന്റെ ക്ലാസ്സിൽ ഇരുന്നു സംസാരിച്ചതിന് ഇന്ന് ഇവളെ സീറ്റ്‌ മാറ്റി ഇരുത്തിയതേ ഉള്ളൂ.... ശ്രീ അച്ചുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. "എന്റെ ലെച്ചു ഞാൻ നിന്റെ ഈ ചേട്ടന്റെ ക്ലാസ്സിൽ ഇരിക്കുന്നത് തന്നെ ഭാഗ്യം.... പിന്നെ അല്ലെ സംസാരിക്കാതിരിക്കുന്നതു.... എന്ത് ബോറാണ് ശ്രീയേട്ടന്റെ ക്ലാസ് എന്ന് അറിയുവോ.... അച്ചു ലെച്ചുവിനോട് ശ്രീയെ കളിയാക്കി കൊണ്ട് പറഞ്ഞു. "അത് ഏട്ടത്തി പറഞ്ഞത് ശരിയാ.... ചേട്ടൻ എനിക്ക് ട്യൂഷൻ എടുത്തിട്ടുള്ളത് കൊണ്ട് അറിയാം... ഉറങ്ങാതെ ഇരിക്കുന്നതെ ഭാഗ്യം എന്ന് പറയാം...

ലെച്ചു കളിയാക്കി കൊണ്ട് പറഞ്ഞു. "അത് ശരി ഇപ്പോൾ നിങ്ങൾ രണ്ടും ഒറ്റക്കെട്ട് ആയല്ലേ... ഞാൻ പുറത്തും ആയി..... എനിക്ക് എന്റെ വാവച്ചി മാത്രം മതി.... വാ വാവച്ചി..... ശ്രീ അതും പറഞ്ഞു വാവച്ചിയെ എടുക്കാൻ ആയി കൈ നീട്ടി. "ബേണ്ടാ.. വാവച്ചിയേ അമ്മ എക്കും..... അതും പറഞ്ഞു വാവച്ചി അച്ചുവിന്റെ അടുത്ത് എടുക്കാൻ ആയി കൈ നീട്ടി. "ഹമ്പടി കള്ളി... നീയും എന്നെ പറ്റിച്ചോ.... നീ രാത്രി വാ അച്ഛേ നെഞ്ചിൽ കിടത്തി ഉറക്കാൻ എന്നും പറഞ്ഞു..... ശ്രീ വാവച്ചിയേ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു. അപ്പോഴേക്കും അച്ചു വാവച്ചിയേ എടുത്തിരുന്നു. "അച്ഛേ വാ.... അച്ചുവിന്റെ കൈയിൽ ഇരുന്നു വാവച്ചി ശ്രീയെ അടുത്തേക്ക് വിളിച്ചു. ശ്രീ വാവച്ചിയുടെ അടുത്തേക്ക് പോയി. "ഉമ്മാ..... വാവച്ചി അച്ചുവിന്റെ കൈയിൽ ഇരുന്ന് കൊണ്ട് തന്നെ ശ്രീയുടെ കവിളിൽ ഉമ്മ കൊടുത്തു. "എന്റെ വാവച്ചി പെണ്ണ് ആൾ കൊള്ളാല്ലോ....

അതും പറഞ്ഞു ലെച്ചു വാവച്ചിയേ അച്ചുവിന്റെ കൈയിൽ നിന്ന് എടുത്തു കൊണ്ട് അകത്തേക്ക് നടന്നു. "എന്റെ ഭാര്യയുടെ മുഖത്തു എന്താണ് ഒരു ഗൗരവം.... പിണക്കം ഇതുവരെ മാറിയില്ലേ.... മുഖം വീർപ്പിച്ചു നിൽക്കുന്ന അച്ചുവിനെ നോക്കി ശ്രീ ചോദിച്ചു. "ഇല്ലാ.... അച്ചു ഗൗരവത്തിൽ ഉത്തരം പറഞ്ഞു. "പിണക്കം മാറിയില്ലെങ്കിൽ മാറാൻ ഉള്ള മരുന്ന് നമ്മുടെ റൂമിൽ എത്തിയിട്ട് തരാം..... ശ്രീ അച്ചുവിന്റെ ഇടുപ്പിൽ കൈ ചേർത്ത് കൊണ്ട് ഒരു തരം കുസൃതിയോടെ പറഞ്ഞു. ശ്രീയുടെ അങ്ങനെ ഒരു ഭാവം സുപരിചിതം ആയിരുന്നു അച്ചുവിന്. "വിട്ടേ ശ്രീയേട്ടാ ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും.... അതും പറഞ്ഞു അച്ചു ശ്രീയുടെ കൈയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. "ആദ്യം എന്നോട് ഉള്ള പിണക്കം മാറിയോ എന്ന് പറാ....

എന്നിട്ട് വിടാം.... ശ്രീ അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "മാറി.... മാറി ശ്രീയേട്ടാ.... ശ്രീയുടെ കൈകൾ കുസൃതി കാണിക്കാൻ തുടങ്ങിയപ്പോൾ അച്ചു ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. "മാറിയോ.... എന്നാൽ ദേ ഇവിടെ ഒരു ഉമ്മ താ.... ശ്രീ തന്റെ കവിൾ അച്ചുവിന് നേരെ തിരിച്ചു കൊണ്ട് പറഞ്ഞു. "അയ്യേ ആരെങ്കിലും കാണും ശ്രീയേട്ടാ.... അച്ചു പരിഭ്രമത്തോടെ പറഞ്ഞു. "എന്നാൽ ശരി എനിക്ക് റൂമിൽ പോയിട്ട് തരണം സമ്മതിച്ചോ.... ശ്രീ കുസൃതിയോടെ അച്ചുവിനോട് ചോദിച്ചു. "തരാം.... ശ്രീയേട്ടൻ ഇപ്പോൾ വിട്..... അച്ചു ചുറ്റും നോക്കികൊണ്ട് പറഞ്ഞു. "എന്നാൽ ഒക്കെ..... അതും പറഞ്ഞു ശ്രീ അച്ചുവിന്റെ മേൽ ഉള്ള പിടിവിട്ടു. ശ്രീയും അച്ചുവും ഒന്നിച്ചു വീടിനു ഉള്ളിലേക്ക് കയറി. അച്ചു നേരെ റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി താഴെക്ക്‌ വന്നു.

അപ്പോഴേക്കും ലെച്ചുവും വാവച്ചിയും ഭയങ്കര കാര്യം പറയുന്ന തിരക്കിൽ ആയിരുന്നു. ശ്രീയും അച്ഛനും കൂടെ പുറത്ത് എന്തോ സാധനം വാങ്ങാൻ ആയി പോയി. ശ്രീ തിരിച്ചു വന്നപ്പോൾ അവന്റെ കൈ നിറയെ മിട്ടായി ആയിരുന്നു. അതുകണ്ടു വാവച്ചി അങ്ങോട്ടേക്ക് ചാടി. എല്ലാവരും ചായയും കുടിച്ചു മുറ്റത്തു ഇരുന്നു വിശേഷം പറയുന്ന തിരക്കിൽ ആയിരുന്നു. ശ്രീയും അച്ചുവും ലെച്ചുവും വീടിന്റെ മുന്നിൽ ഉള്ള വരാന്തയിൽ ഇരുന്നു. അച്ഛൻ ചാരു കസേരയിൽ ഇരുന്നു എല്ലാരും പറയുന്നത് കേൾക്കുന്നു. വാവച്ചി ആണെങ്കിൽ ഒരു പന്തും കൊണ്ട് മുറ്റത്തു നിന്ന് ലെച്ചുവിന് എറിഞ്ഞു കൊടുക്കുന്നു. ലെച്ചു അത് തിരിച്ചു വാവചിക്കും എറിഞ്ഞു കൊടുക്കുന്നുണ്ട്. അച്ചു ശ്രീയുടെ തോളിൽ തല ചായ്ച്ചു കിടപ്പുണ്ട്. പെട്ടെന്ന് ആണ് മുറ്റത്തു ഒരു ഹോണ്ടസിറ്റിയുടെ കാർ വന്നു നിന്നത്. വാവച്ചി കാർ കണ്ടതും പന്ത് തറയിൽ ഇട്ട് അച്ചുവിന്റെ അടുത്തേക്ക് ഓടി.

കാറിന്റെ മുന്നിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങിയതും "അമ്മ... എന്ന് ലെച്ചുവിന്റെ നാവിൽ നിന്ന് പുറത്ത് വന്നു. അത് ശ്രീയുടെ അമ്മ ആണ് എന്ന് അച്ചുവിന് മനിസിലായി. എന്നാൽ കാറിന്റെ പിന്നിൽ നിന്ന് തനിക്കു അപരിചിതം ആയ ഒരു പരിഷ്കാരി ആയ സ്ത്രീ വെളിയിൽ വന്നു. അച്ചു അവളെ സംശയത്തോടെ നോക്കി. എന്നാൽ കാറിന്റെ പിൻ സീറ്റിൽ നിന്ന് ഇറങ്ങി വരുന്ന സ്ത്രീയെ കണ്ട് ശ്രീ പകച്ചു പോയി. "ദിവ്യ.... അവന്റെ നാവ് അറിയാതെ ഉച്ചരിച്ചു പോയി...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story