നിശാഗന്ധി: ഭാഗം 19

nishaganthi

രചന: മഴത്തുള്ളി

വാവച്ചിയെ തോളിൽ ഇട്ട് അച്ചു റൂമിലുടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ശ്രീ ആണെങ്കിൽ ഇതും നോക്കി കട്ടിലിൽ തന്നെ ചാരി ഇരുന്നു. ശ്രീ തന്നെ നോക്കുന്നുണ്ടെന്ന് അച്ചുവിന് മനിസിലായി എങ്കിലും അവൾ അത് ശ്രദ്ധിച്ചില്ല. ശ്രീ ഇങ്ങനെ നോക്കുന്നത് കൊണ്ട് എന്തോ അച്ചു ചോദിക്കാൻ ഇരുന്ന കാര്യം ചോദിക്കണ്ട എന്ന് തീരുമാനിച്ചു. താൻ കാരണം ഇനിയും ഒന്നിനെ കുറിച്ച് ഓർത്തു ശ്രീ സങ്കടപെടരുത് എന്നും. ശ്രീ എന്ന് തന്നോട് വാവച്ചിയുടെ അമ്മയെ കുറിച്ച് സംസാരിക്കുവോ.. അന്ന് മാത്രം താൻ ആ കാര്യം അറിയിഞ്ഞാൽ മതി എന്ന് മനസ്സിൽ ഉറപ്പിച്ചു. "അച്ചു വാവച്ചിയെ ഇവിടെ കിടത്തിക്കോ... ആൾ ഉറങ്ങി.... ശ്രീ കട്ടിലിൽ നിന്ന് എഴുനേറ്റു. അച്ചു നോക്കിയപ്പോൾ വാവച്ചി സുഖ ഉറക്കം. ശ്രീ എഴുനേറ്റു ബെഡ്ഷീറ്റ് ഒന്നുടെ നന്നായി വിരിച്ചു. എന്നിട്ട് അച്ചുവിന്റെ കൈയിൽ നിന്ന് വാവച്ചിയെ എടുത്തു കട്ടിലിന്റെ നടുക്ക് ആയി കിടത്തി. രണ്ട് പില്ലോ എടുത്ത് വാവച്ചിയുടെ രണ്ട് വശത്തും ഭദ്രരമായി വച്ചു കൊടുത്തു. "അച്ചു തനിക്ക് ഉറക്കം വരുന്നുണ്ടോ... ഇല്ലെങ്കിൽ എനിക്ക് തന്നോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ടായിരുന്നു.... ശ്രീ അതും പറഞ്ഞു ബാൽക്കണിയില്ലേക്ക് പോയി. അച്ചു ഒന്നും മിണ്ടാതെ ശ്രീയുടെ അടുത്തേക്ക് പോയി. ബാൽക്കണിയിൽ രണ്ട് ചൂരൽ കസേര ഉണ്ടായിരുന്നു. ഒന്നിൽ ശ്രീ പോയി ഇരുന്നു അടുത്തതിൽ അച്ചുവും. കുറെ നേരത്തെ നിശ്ശബ്ദതക്ക് ശേഷം ശ്രീ ചോദിച്ചു.

"അച്ചു... താൻ ഒരിക്കൽ പോലും എന്താടോ എന്നോട് വാവച്ചിയുടെ അമ്മയെ കുറിച്ച് ചോതിക്കാത്തത്.... തനിക്കു എന്നോട് ദേഷ്യം ആണോ.....തനിക്കു ഈ വിവാഹത്തിന് സമ്മതം ഇല്ലായിരുന്നോ... ശ്രീ അത് ചോദിച്ചപ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. ആ നിറകണ്ണുകൾ അച്ചുവിലും വേദന ജനിപ്പിച്ചു. "അങ്ങനെ ഒന്നും പറയല്ലേ ശ്രീയേട്ടാ... ഏട്ടനും മോളും ഇല്ലാതെ ഒരു നിമിഷം പോലും എനിക്ക് ഇപ്പോൾ ജീവിക്കാൻ പറ്റില്ല.... വിവാഹത്തിന്റെ കാര്യം ആണെങ്കിൽ ആദ്യ ചെറിയ പേടി ഉണ്ടായിരുന്നു... പക്ഷേ അത് ഞാൻ വാവച്ചിക്ക് നല്ല ഒരു അമ്മ ആകുവോ എന്ന് ആയിരുന്നു.... പിന്നെ ശ്രീയേട്ടൻ എന്റെ അച്ഛൻ ഒരിക്കലും എനിക്ക് മോശമായ ഒന്നും തരില്ല... അച്ഛൻ എന്നെ ശ്രീയേട്ടന്റെ കൈയിൽ ഏൽപ്പിച്ചിട്ടുണ്ട് എങ്കിൽ അതിനു തക്കതായ ഒരു കാരണം ഉണ്ടാകും.... അത് ഞാൻ ചോദിക്കാതിരുന്നത് ശ്രീയേട്ടനെ വിഷമിപ്പിക്കണ്ട എന്ന് വിചാരിച്ചു ആയിരുന്നു..... അച്ചു ഇരുന്നിരുന്ന കസേര കുറച്ചു കൂടി ശ്രീയുടെ അടുത്ത് ചേർത്ത് ഇട്ടു കൊണ്ട് പറഞ്ഞു. "എനിക്ക് തന്നോട് ഒത്ത് നമ്മുടെ മോളോട് ഒത്തു ഒരു പുതിയ ജീവിതം തുടങ്ങണം എന്ന് ആഗ്രഹം ഉണ്ട്.... അതിനു മുൻപ് താൻ വാവച്ചിയുടെ അമ്മയെ കുറിച്ചും.... എന്റെ കുടുംബത്തിലെ മറ്റുള്ളവരെ കുറിച്ചും അറിയണം.....

ശ്രീ അച്ചുവിനോട് പറഞ്ഞു തുടങ്ങി. ഒരു വലിയ കുടുബത്തിൽ ആണ് ശ്രീയുടെ അച്ഛൻ ജനിച്ചത്. ആ നാട്ടിൽ ഉള്ള പേര് കേട്ട ഒരു തറവാട് തന്നെ ആയിരുന്നു അത്. ശ്രീയുടെ അച്ഛന് താൻ കല്യണം കഴിക്കുവാണെങ്കിൽ ഒരു പാവപ്പെട്ട വീട്ടിലെ കുട്ടിയെ കല്യണം കഴിക്കണം എന്ന് ആയിരുന്നു ആഗ്രഹം. അങ്ങനെയാണ് ശ്രീയുടെ അമ്മയുടെ ആലോചന വീട്ടിൽ എത്തുന്നതും കല്യണം നടത്തുന്നതും. അവർക്ക് മൊത്തമായി മൂന്ന് മക്കൾ ആയിരുന്നു. ശ്രീയുടെ അമ്മ പാവപെട്ട കുടുംബത്തിൽ നിന്ന് ആണ് വന്നതെങ്കിലും വീട്ടിൽ ഉള്ള ആരും ആയും വലിയ ചങ്ങാത്തം ഇല്ലായിരുന്നു. എന്തിനും ഏതിനും കുറ്റം പറയുന്ന സ്വഭാവം. പണത്തിനും സ്വത്തിനും വേണ്ടി ഒരുപാട് വഴക്ക് ഇടുമായിരുന്നു. അവർ ചോതിക്കുന്നതൊക്കെ അച്ഛൻ ഒരു മടിയും കൂടാതെ കൊടുക്കുമായിരുന്നു. ഒരു ദിവസം അമ്മ വീട്ടിൽ എല്ലാവരും ഉണ്ടായിരുന്നപ്പോൾ വീട് ഭാഗം വയ്ക്കണം എന്ന ആവശ്യം പറഞ്ഞു. എല്ലാവരും അത് എതിർത്തു. അച്ഛനും അമ്മയെ വഴക്ക് പറഞ്ഞു അങ്ങനെ അന്ന് ഭയങ്കര ബഹളം ആയി. അച്ഛൻ സ്വത്ത്‌ വേണ്ടെന്ന് അച്ചാച്ചനോട് തീർത്തു പറഞ്ഞു. അമ്മയുടെ ഈ സ്വഭാവം മാറാൻ വേണ്ടി അമ്മയെയും ഞങ്ങളെയും കൊണ്ട് വാടക വീട്ടിലിലേക്കു മാറി. ആദ്യമൊക്കെ എന്തെങ്കിലും ഒക്കെ പറയും എങ്കിലും ആരും അത് ശ്രദ്ധിക്കാതായതോടെ അത് തീർന്നു.

ശ്രീക്കു സഹോദരങ്ങൾ ആയി ഉള്ളത് മൂത്തത് ഒരു ചേച്ചി ആയിരുന്നു. ചേച്ചിക്ക് അമ്മയുടെ സ്വഭാവം ആയിരുന്നു.ധൂർത്തും പണത്തിന്റെ ചിലവും എല്ലാം കൂടുതൽ ആയിരുന്നു. ചേച്ചിക്ക് കല്യണ പ്രായം ആയപ്പോഴേക്കും അമ്മ ആ നാട്ടിൽ ഉള്ള ഒരു വലിയ പണക്കാരന്റെ മോനെ കൊണ്ട് കല്യണം കഴിപ്പിക്കണം എന്ന് വാശി പിടിച്ചു. ചേച്ചിയും അമ്മയുടെ ഒപ്പം എല്ലാത്തിനും കൂട്ട് നിന്നു. അവസാനം ഒരു ബ്രോക്കർ വഴി അയാളും ആയുള്ള ചേച്ചിയുടെ കല്ല്യണവും നടന്നു. അടുത്തത് ശ്രീ ആയിരുന്നു. അവനു അച്ഛന്റെ ശാന്ത സ്വഭാവം ആയിരുന്നു. അങ്ങനെ ഇരിക്കുമ്പോൾ ആണ് അമ്മയുടെ ക്ലബ്ബിലെ ഒരു കൂട്ടുകാരിയുടെ മോളും ആയി എന്റെ കല്യണം അമ്മ പറഞ്ഞു ഉറപ്പിച്ചത്. ഞങ്ങൾ ആരും ഒന്നും അറിയിഞ്ഞില്ല. അവരെല്ലാം കൂടി വീട്ടിൽ വന്നപ്പോൾ ആണ് അമ്മ അവർക്ക് വാക്ക് കൊടുത്ത കാര്യം ഞങ്ങൾ അറിയുന്നത്. ശ്രീയും അച്ഛനും ഒരുപാട് എതിർത്തു എങ്കിലും അമ്മയുടെ മരിക്കും എന്ന ഭിഷണിയിൽ അവർ വീണു. അങ്ങനെ കല്യണം എല്ലാം വളരെ ആഡംബരമായ രീതിയിൽ തന്നെ അവരെല്ലാം നടത്തി. ആഗ്രഹിച്ചിരുന്നതല്ലെങ്കിലും ശ്രീക്കും പതിയെ പതിയെ ഇഷ്ട്ടമായി ദിവ്യയെ. ദിവ്യ കുറച്ചു മോഡേൺ രീതിയിൽ വളർന്നു വന്ന കുട്ടി ആയിരുന്നു.

കല്യണം കഴിഞ്ഞു അന്ന് രാത്രി അവൾ എന്നോട് ആവശ്യപ്പെട്ടത് കുട്ടികൾ ഒന്നും ഇപ്പോൾ വേണ്ട എന്ന് ആയിരുന്നു. ഞാനും അതിനു സമ്മതിച്ചു കാരണം കുറച്ചു സമയം കൊടുക്കണം എന്ന് ആയിരുന്നു എന്റെയും അഭിപ്രായം. വീട്ടിൽ അവൾക്കു അമ്മയെയും ചേച്ചിയെയും മാത്രമേ കണ്ണിന് പിടിക്കായുള്ളയിരുന്നു. മീനുവിനെയും അച്ഛനെയും കാണുന്നതേ അറപ്പ് ആയിരുന്നു.ഞാൻ അവരോടു മിണ്ടിയാൽ പിന്നെ പിണക്കം ആയി പരിഭവം ആയി. ഇതിനെല്ലാം കൂട്ട് നിൽക്കാൻ എന്റെ അമ്മയും ചേച്ചിയും. പലതും കണ്ടില്ലെന്ന് നടിച്ചു ഒരു പൊട്ടനെ പോലെ. പക്ഷേ ഒരു ദിവസം ഞാൻ എന്റെ ഫ്രണ്ടിന്റെ മെഡിക്കൽ സ്റ്റോറിൽ പോയപ്പോൾ ആണ് അറിയുന്നത് ദിവ്യ ഒരു വട്ടം അബോർഷന്റെ പിൽസ് ഇവിടെ നിന്ന് വാങ്ങിക്കൊണ്ടു പോയിട്ടുണ്ടെന്നും അതിന് ശേഷം പലവട്ടം പ്രെഗ്നനൻസി പ്രീവൻഷൻ ഉള്ള പിൽസും വാങ്ങിയിട്ടുണ്ട് എന്ന്. അത് കേട്ടപ്പോൾ ശരിക്കും ചങ്ക് പൊടിയുന്ന പോലെ തോന്നി...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story