നിശാഗന്ധി: ഭാഗം 2

nishaganthi

രചന: മഴത്തുള്ളി

അച്ചു കരഞ്ഞു കൊണ്ടിരിക്കുന്ന ആ കുഞ്ഞിന്റെ മുഖത്തേക്കു നോക്കിയിട്ട് അയാളുടെ അടുത്തേക്ക് ചെന്ന്. അവൾ മനസ്സിൽ പ്രാർത്ഥിക്കുക ആയിരുന്നു "എന്റെ കൃഷ്ണ കണ്ട്രോൾ തരണേ ഞാൻ അയാളെ വഴക്ക് പറയാൻ ആണ് പോകുന്നത് എന്റെ ഉള്ളിൽ ഉള്ള കോഴിയെ നീ പുറത്ത് കൊണ്ട് വരരുതേ....." 😁. അച്ചു അതും പറഞ്ഞ് കലിപ്പും ഫിറ്റ്‌ ചെയ്തു നടക്കുവാണ്. അയാളുടെ അടുത്ത് എത്തിയപ്പോഴേക്കും. "ഡോ താൻ അല്ലെടോ ഈ കുഞ്ഞിനെ കൊണ്ട് വന്നത്. എന്നിട്ട് താൻ എവിടെ വായിനോക്കി നീക്കുവായിരുന്നെടോ 🙄. കുഞ്ഞ് കുട്ടികളെ കൊണ്ട് വന്നാൽ അവരെ സൂക്ഷിക്കാൻ ഉള്ള ഉത്തരവാദിത്തം കൊണ്ട് വന്നവർക്ക് ആണ്. അല്ലാതെ റോഡിൽ കൂടി പോകുന്നവർക്ക് അല്ല.ഞാൻ സമയത്തിന് കണ്ടത് നന്നായി. അല്ലെങ്കിൽ ഇപ്പൊ കാണാം ആയിരുന്നു.. ".

ഞാൻ ഇത്രേ ഒക്കെ പറഞ്ഞിട്ടും അയാൾക്ക്‌ ഒരു കുലുക്കവും ഇല്ല. ഞാൻ അയാളുടെ മുഖത്തു നോക്കിയപ്പോ അയാൾ എന്റെ കണ്ണുകളിലേക്കു നോക്കി നിക്കുവാ. ഒരു നിമിഷം കണ്ണുകൾ തമ്മിൽ ഇടഞ്ഞു. എന്തോ എനിക്ക് ആ കണ്ണുകളിലേക്കു നോക്കാൻ വല്ലാത്ത ഒരു പ്രയാസം തോന്നി. ഇനിയും നോക്കിയ എന്റെ ഉള്ളില്ലേ കോഴി കുഞ്ഞുങ്ങൾ കൂടും കുടുക്കയും എടുത്ത് പുറത്ത് വരുമെന്ന് തോന്നിയപ്പോ ഞാൻ മനസിനെ കണ്ട്രോൾ ചെയ്തു. എന്നിട്ട് വീണ്ടും കലിപ്പ് ആക്കി അയാളോട് chothichu. "ഡോ താൻ ഇത് ഏത് ലോകത്ത, ഡോ കോന്ത ഒന്ന് നോക്കെടോ ". എനിക്ക് നല്ല രാശി ഉണ്ടെന്ന് തോന്നണു കോന്ത എന്ന് വിളിച്ചപ്പോ അയാള് നോട്ടം മാറ്റി കുഞ്ഞിനെ നോക്കി 😳. "അച്ഛേടെ വാവെ 🥺" എന്ന് അയാൾ വിളിച്ചതും തോളിൽ തലചായ്ച്ചു ഇരുന്ന കുഞ്ഞ് മുഖം ഉയർത്തി "അച്ഛേ.. "എന്നും വിളിച്ചു അയാളുടെ അടുതെക്ക് ചാടി. അയാൾ കൈ നീട്ടി കുഞ്ഞിനെ എടുത്ത് തുരുതുരാ ചുംബിച്ചു.

"എന്തിനാ വാവെ അച്ഛെടെ കൈവിട്ട് പോയത് "എന്ന് അയാൾ ഒരു വിറയലോടെ ചോദിച്ചു. അതിൽ സ്നേഹവും സങ്കടവും പേടിയും നിഴലിച്ചിരുന്നു. "അതില്ലേ അച്ഛേ വാവെടെ ബലൂൺ പരഞ്ഞു പോയി.. അച്ഛേ അല്ലെ പറണേ ബലോഞ്ഞു പരന്ന കാക്കച്ചി കട്ടോണ്ട് പോകുവെന്ന്... "ആ കുഞ്ഞ് ചുണ്ട് പിളർത്തി സങ്കടത്തോടെ ചോദിച്ചു. അയാൾ ആ കുഞ്ഞിനെ ഒന്നുടെ ഇറുക്കി പിടിച്ചു തുരുതുരാ ഉമ്മ വച്ചു. സത്യം പറഞ്ഞ അവരുടെ സ്നേഹം കണ്ടപ്പോൾ അച്ചൂന് അയാളെ വഴക്കു പറയണ്ടെന്നു തോന്നി പോയി. "താങ്ക്സ് "അയാൾ പറഞ്ഞു. "അതൊന്നും വേണ്ട ഇനിയെങ്കിലും കുഞ്ഞിനെ സൂക്ഷിച്ച മതി. "അച്ചു പറഞ്ഞു. ഉടനെ അയാളുടെ കൈയിൽ ഇരുന്ന കുഞ്ഞ് "അമ്മേ വാ പോവാം" എന്ന് എന്റെ കൈ പിടിച്ചു വലിച്ചോണ്ടു ചോദിച്ചു. ഒരു നിമിഷം ഞാൻ പകച്ചു പണ്ടാര അടങ്ങി പോയി 😳😳😳😳.

കുഞ്ഞിന് ഒരു മൂന്നോ നാലോ വയസ്സ് വരും. സ്വന്തം അമ്മയെ തിരിച്ചു അറിയേണ്ടത് ആണല്ലോ🙄. ഞാൻ ഒരു നിമിഷം അയാളിലേക്ക് കണ്ണ് പാച്ചു. അയാളും എന്നെ പോല്ലേ കിളി പോയി നില്ക്കുവാ. "അച്ഛേ അമ്മയോട് വരാൻ പാരാ "എന്നും പറഞ്ഞ് ആ കുഞ്ഞ് കരയാൻ തുടങ്ങി. "വാവെ ഇത് അമ്മയല്ല. വാവയുടെ അമ്മ വരും കരയാതെ ". എന്നും പറഞ്ഞ് അയാൾ കുഞ്ഞിനെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. കുഞ്ഞ് അതൊന്നും കേൾക്കുന്നു കൂടി ഇല്ല കരച്ചിലോടു കരച്ചിൽ. എനിക്ക് അപ്പൊ തന്നെ മനിസിലായി കുഞ്ഞിന് അമ്മ ഇല്ലെന്നും വേറെ ന്തോ പറഞ്ഞ് അവളുടെ കുഞ്ഞ് മനസിനെ സമാധാനപ്പെടുത്തി വച്ചിരിക്കുവായിരുന്നെന്നു. പക്ഷേ എന്നെ കണ്ടാൽ അമ്മ എന്ന് പറയുവോ എന്നും ചോദിച്ചു അച്ചു സ്വയം ഒന്ന് ഉഴിഞ്ഞു നോക്കി. ഛെ... ഇല്ല എന്നെ കണ്ടാൽ എങ്ങനെ അമ്മേ എന്ന് പറയും ഞാനും ആകപ്പാടെ കുറച്ചു അല്ലെ ഉള്ളു 🤔.

"അയ്യോ സോറി. മോൾ ഇതുപോല്ലേ ഒന്നും ആരുടെയും അടുത്ത് ബീഹെവ് ചെയ്തിട്ടില്ല ഇത് ഫസ്റ്റ് ടൈം ആണ് ക്ഷമിക്കണം" എന്ന് അയാൾ പറഞ്ഞപ്പോൾ അയാളുടെ കൺകോണിൽ കണ്ണുനീർ പൊടിയുന്നത് അച്ചു കണ്ടു. അച്ചുവിനും സങ്കടം ആയി കാരണം അവൾ ആ കുഞ്ഞിൽ കണ്ട മുഖം അവളുടെ സ്വന്തം മുഖം ആയിരുന്നു. കുഞ്ഞുനാളിൽ അച്ഛന്റെ അടുത്ത് അമ്മയെ കാണണം എന്ന് വാശി പിടിച്ചു കരഞ്ഞ ആ അഞ്ചു വയസുകാരിയുടെ മുഖം 🥺. "അയ്യോ മോൾ ഇങ്ങനെ കരയാതെ അമ്മ പോയിട്ട് പെട്ടെന്ന് വരില്ലേ. മോൾ കരയാതിരുന്നാലേ അമ്മ വീട്ടിൽ വരൂ. അമ്മ ഒരിടത്തും പോകില്ലേ. അമ്മയുടെ ക്ലാസ്സ്‌ കഴിഞ്ഞു ഓടി വരും വാവൂസിനെ കാണാൻ അത് പോരേ ". അച്ചു അത്രെയും പറഞ്ഞതും ആ മുഖത്തു പുഞ്ചിരി വീണു. "അമ്മ പെട്ടെന്ന് വരഞ്ഞ വാവാച്ചി കാത്തിരിക്കും. "അത്രെയും പറഞ്ഞ് അച്ചൂന് കെട്ടിപിടിച്ചു ഒരു ഉമ്മയും കൊടുത്തു.

"മോൾ പോയിക്കോ ഞാൻ ഓടി വരാമേ ". അത്രെയും പറഞ്ഞ് അവൾ അയാളുടെ മുഖത്തേക്ക് നോക്കി. അയാൾ എല്ലാം കേട്ട് കിളിപോയി ഇരിക്കുവാ. നന്ദി സൂചകം ആയി ഒന്ന് ചിരിച്ചിട്ട് കുഞ്ഞിനേയും കൊണ്ട് തിരിച്ചു നടന്നു. ആ കുഞ്ഞ് അയാളുടെ കൈയിൽ ഇരുന്ന് വിളിച്ചു പറയുന്നുണ്ട് "അമ്മേ വേഗം വരണേ "എന്ന്. എന്തോ ആ സമയം അച്ചുന്റെ മനസിലും വിങ്ങൽ ആയിരുന്നു ആ കുഞ്ഞിനെ പിരിയുന്നത് കൊണ്ട്. ഒരു നിമിഷം അവൾ ശരിക്കും ആ കുഞ്ഞിന്റെ അമ്മ ആയി എന്ന് അവൾക്കു തോന്നി. ഇതൊക്കെ കണ്ടു നമ്മുടെ ഗായു വായും പൊളിച്ചു നിക്കുവാ. ഗായു ഓടി അച്ചുന്റെ അടുത്ത് പോയിട്ട് ചോദിച്ചു. "നീ എന്തിനാടി അങ്ങനെ ഒക്കെ പറഞ്ഞത് ". "ഡീ ആ കുഞ്ഞിനെ കണ്ടപ്പോൾ എനിക്ക് എന്നെ തന്നെ ഓർമ വന്ന്. കുറച്ച് നേരം എങ്കിലും ആ കുഞ്ഞിന് കുറച്ച് സന്തോഷം ആയിക്കോട്ട് എന്നുവെച്ചു". ഗായുനും അത് ശരി ആണെന്ന് തോന്നി. "ഡീ വാ സമയം ഒരുപാടു ആയി

"എന്നും പറഞ്ഞ് അച്ചു തിടുക്കം കാട്ടി. അച്ചു പെട്ടെന്ന് വണ്ടി സ്റ്റാർട്ട്‌ ചെയ്തു. ഗായു പിന്നിൽ കയറി. അവരുടെ വണ്ടി കോളേജ് മുറ്റത്തു എത്തി....... "ഡീ അച്ചു അയാൾ ഇനി നമ്മളെ ക്ലാസ്സിൽ കയറ്റുവോ... 🙄 "നമുക്ക് നോക്കാം അല്ലെങ്കിൽ പുറത്ത് നിന്ന് അടിച്ചുപൊളിക്കാം... 😁 അച്ചു അത്രെയും പറഞ്ഞ് ഗായുനെയും പിടിച്ചു വലിച്ചു ഓടാൻ തുടങ്ങി. അവരുടെ ക്ലാസ്സ്‌ തേർഡ് ഫ്ലോറിൽ ആയിരുന്നു. ഒരു വിധം ഓടിപിടച്ചു ക്ലാസ്സിൽ എത്തി. "ഡീ അച്ചു സാർ ക്ലാസ്സിൽ കയറി ഡീ.. ഇനി എന്ത് ചെയ്യും ". "ഒരു കാര്യം ചെയ് ഗായു നീ സാർനോട്‌ ചോദിക്ക് ക്ലാസ്സിൽ കയറി കൊട്ടോ എന്നു. " "എങ്ങനെ.. ഞാൻ കേട്ടില്ല ഒന്നുടെ പറ മോളെ.... ഞാൻ ചോദിച്ചിട്ടു വേണം ഇനി എനിക്ക് സസ്‌പെൻഷൻ കൂടി തരാൻ. നീ ചോദിക്കു മോളെ ". അത്രെയും പറഞ്ഞ് ഗായു അച്ചുനെ ഒരു തള്ള്. അവരുടെ ശബ്‌ദം കേട്ട് സാർ തിരിഞ്ഞ് നോക്കി. "what are you doing there.. " "Nothing, may l come in sir... 😁

"yes get in.... " "ഡീ ഗായു ഇങ്ങേരുടെ റിലേ അടിച്ചു പോയെന്ന തോന്നുന്നേ. അല്ലെങ്കിൽ get out അല്ലെ പതിവ്🙄. "ശരിയാ എനിക്കും തോന്നി. എന്തായാലും രക്ഷപെട്ടു 😁. ഗായുവും അച്ചുവും ഏറ്റവും ബാക്കിൽ നിന്ന് രണ്ടാമത്തെ ബെഞ്ചിൽ പോയി ഇരുന്നു. അതാ അവരുടെ പെര്മനെന്റ് സീറ്റ്‌. "നീയൊക്കെ എവിടെ പോയി വായി നോക്കി നിക്കുവാരുന്നു ഡീ... " ചോദിച്ചത് അവരുടെ കട്ട ചങ്ക് ആയ ലക്ഷ്മി എന്ന ലെച്ചു ആണ്. "അതൊക്കെ വലിയ കഥയാണ് ഡീ .. "എന്ന് പറഞ്ഞ് രണ്ടെണ്ണവും രാവിലെ നടന്ന കഥ ഫുൾ പറഞ്ഞ് കൊടുത്തു. "പാവം അല്ലെ ആ കുഞ്ഞ് അമ്മയെ കാണാൻ കൊതി ആയത് കൊണ്ട് ആകും നിന്നോട് അങ്ങനെ ഒക്കെ പറഞ്ഞത് "(lechu) "ശരിയാ ഡീ ആ കുഞ്ഞിന്റെ മുഖം മനസ്സിൽ നിന്ന് മായുന്നില്ല " "ഡീ നിങ്ങൾ വേറെ ഒരു കാര്യം അറിയിഞ്ഞോ. നമ്മുടെ തള്ള് ഷിബുന് ട്രാൻസ്ഫർ ആയി. ഇന്ന് പോകും എന്നാ പറഞ്ഞത്. നാളെ പുതിയ ആള് വരും "

. "ചുമ്മാതല്ല ഇന്ന് കയറ്റി വിട്ടത്.. " "എന്നാലും സാർ പാവമല്ലേ... 🥺 "ഇനി ആരാണാവോ വരുന്നത്. " അച്ചു അത് ചോദിച്ചതും ബെൽ അടിച്ചു. സാർ എല്ലാരോടും റ്റാറ്റയും ഗുഡ് ബൈ ഒക്കെ പറഞ്ഞ് പോയി. അന്ന് ഫുൾ എല്ലാരുടെയും സംസാരവിഷയം നാളെ വരാൻ പോകുന്ന സാർനെ പറ്റി ആയിരുന്നു. അന്നത്തെ ദിവസം കോളേജിൽ പെട്ടെന്ന് കഴിഞ്ഞത് പോല്ലേ തോന്നി അവർക്ക്. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 അച്ചു വീട്ടിൽ എത്തിയിട്ടും മനസ് കൈ വിട്ട് പോകുന്ന പോല്ലേ തോന്നി അവൾക്ക്. അച്ഛൻ വന്ന് എന്താണ് എന്നൊക്കെ തിരക്കി എങ്കിലും ഒന്നും പറയാതെ അച്ചു ഒഴിഞ്ഞു നടന്നു. രാത്രി ആഹാരം കഴിക്കാൻ ഇരുന്നപ്പോൾ അച്ചു നടന്ന കാര്യം അച്ഛനോടും പറഞ്ഞു. അച്ഛനും അത് സങ്കടം ആയി.

കാരണം അച്ഛന് അറിയാം അമ്മ ഇല്ലാത്ത ഒരു കുഞ്ഞിനെ വളർത്തുന്ന പാടും സങ്കടവുമൊക്ക. അച്ഛൻ എന്നെ സമാധാനിപ്പിച്ചു കിടക്കാൻ പോയി. ഞാനും വന്ന് കിടെന്നു. കണ്ണ് അടക്കുബോൾ കാണുന്നത് ആ കുഞ്ഞിന്റെ മുഖം ആണ്. പോകാൻ സമയത്തിനും പറഞ്ഞ വാക്കുകൾ "അമ്മേ നേരുത്തേ വരണേ.... വാവ കാത്തിരിക്കും ". രാത്രി എപ്പോഴോ നിദ്രദേവി അച്ചുനെ കടാക്ഷിച്ചു. 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡 രാവിലെ പെട്ടെന്ന് തന്നെ അച്ചു എണീറ്റു റെഡി ആയി കോളേജിൽ പോവാൻ. അച്ഛനോട് യാത്രയും പറഞ്ഞ് സ്കൂട്ടി എടുത്ത് അച്ചു ഇറങ്ങി. ഗായു വരുന്ന വഴിയും നോക്കി നിന്നു.

ഇന്നും അവൾ താമസിച്ച വന്നത്. ദൂരെ ഗായുനെ കണ്ടപ്പോൾ തന്നെ അച്ചു വണ്ടി സ്റ്റാർട്ട്‌ ആക്കി. ഗായു ഓടി വന്ന് വണ്ടിയിൽ കയറി. അച്ചു പിണക്കത്തിൽ ആണെന്ന് മനിസിലായി. അച്ചൂന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തു. അതോടെ ആ പിണക്കവും തീർന്നു. കോളേജിൽ എത്തി വണ്ടിയും പാർക്ക്‌ ചെയ്തു ഒരു ഓട്ടം ആയിരുന്നു രണ്ടും. ക്ലാസ്സിൽ എത്തിയപ്പോൾ അവിടെ നിൽക്കുന്ന ആളെ കണ്ടു ശരിക്കും ഞെട്ടി രണ്ടുപേരും 😳😳😳😳. "ഡീ അച്ചു ഇത് നീ ഇന്നലെ എടുത്ത കൊച്ചിന്റെ അച്ഛൻ അല്ലെ ഡീ... " അച്ചു അപ്പോഴും ഇതൊന്നും കേൾക്കാതെ അയാളെ നോക്കി നില്കുവായിരിന്നു............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story