നിശാഗന്ധി: ഭാഗം 20

nishaganthi

രചന: മഴത്തുള്ളി

അച്ചു വായും പൊത്തി പുറത്തേക്ക് ഓടിയതും ശ്രീയും അച്ചുവിന് പിന്നാലെ പുറത്തേക്ക് ഓടി.... ശ്രീ അച്ചുവിന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും അച്ചു ശർദിച്ചു കഴിഞ്ഞിരുന്നു...... ശ്രീ അച്ചുവിന്റെ മുതുകിൽ പതിയെ തടവി കൊടുത്തു...... അപ്പോഴേക്കും അച്ഛനും ഏട്ടനും എല്ലാവരും അവരുടെ അടുത്ത് എത്തിയിരുന്നു..... അച്ചു വാടിയ താമര തണ്ട് പോലെ ശ്രീയുടെ മാറിലേക്ക് തല ചായ്ച്ചു കിടന്നു..... അവളുടെ മുഖം കണ്ടാൽ അറിയാം നല്ല ഷീണം ഉണ്ടെന്ന്..... "എന്താടോ എന്താ പറ്റിയെ..... നമുക്ക് ഹോസ്പിറ്റലിൽ പോകാം...... തന്റെ നെഞ്ചിലേക്ക് തല ചായ്ച്ചു കിടക്കുന്ന അച്ചുവിന്റെ കവിളിൽ തലോടി ശ്രീ ആകുലതയോടെ പറഞ്ഞു. "ഒന്നുമില്ല ശ്രീയേട്ടാ.... പെട്ടെന്ന് അതിന്റെ മണം തട്ടിയപ്പോൾ എന്തോ പോലെ തോന്നി..... അച്ചു അവശതയോടെ പറഞ്ഞു.... എന്നാൽ ഇത് കണ്ട് നിന്ന സൗമ്യയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു...... അത് മനിസിലായി എന്നപോലെ ബാക്കി ഉള്ളവരിലേക്കും ആ പുഞ്ചിരി വ്യാപിച്ചു...... "ശ്രീ മോൻ അച്ചുവിനെയും കൊണ്ട് ഒന്ന് ഹോസ്പിറ്റലിൽ പോയി വാ...... നമുക്ക് സന്തോഷിക്കാൻ ഉള്ള വക ഉണ്ടെന്ന് ആണ് തോന്നുന്നത്...... സൗമ്യ അച്ചുവിന്റെ അടുത്തേക്ക് ചെന്ന് അവളുടെ തലമുടിയിൽ തലോടി കൊണ്ട് പറഞ്ഞു..... അപ്പോൾ ആണ് അച്ചുവിനും അങ്ങനെ ഒരു സംശയം തോന്നിയത്..... കഴിഞ്ഞ മാസം ഡേറ്റ് ആവാത്തത് അച്ചുവിന് ഓർമ വന്നു..... അവളുടെ മുഖത്തും ചെറിയ നാണം വിരിഞ്ഞു.....

ശ്രീ ആണോ എന്ന് ഒരു പുഞ്ചിരിയോടെ തലയാട്ടി ചോദിച്ചതും അച്ചു അതെ എന്ന് തല കുലുക്കി....... "നിങ്ങൾ എന്തായാലും ഹോസ്പിറ്റലിൽ പോയി നോക്കിയിട്ട് വാ..... അച്ഛനും ശ്രീയോട് ഒരു പുഞ്ചിരിയോടെ പറഞ്ഞു.... പിന്നെ പെട്ടെന്ന് തന്നെ അച്ചുവും ശ്രീയും റെഡി ആയി ഹോസ്പിറ്റലിലേക്ക് പോകാൻ ഇറങ്ങി..... വാവച്ചി കൂടെ പോകാൻ വാശി പിടിച്ചെങ്കിലും അച്ചുവിന്റെ ചേട്ടൻ ഐസ് ക്രീം വാങ്ങി കൊടുക്കാം എന്ന് പറഞ്ഞു സമാധാനിപ്പിച്ചു...... "congrats ശ്രീ.... ഒരു അതിഥി കൂടി വരാൻ പോകുന്നു....എന്തായാലും ഞാൻ അന്ന് പറഞ്ഞ കള്ളം പെട്ടെന്ന് തന്നെ നിവർത്തി ആയല്ലോ...... ഡോക്ടർ ഒരു പുഞ്ചിരിയോടെ ശ്രീക്ക് ഷേക്ക്‌ ഹാൻഡ് നൽകി കൊണ്ട് പറഞ്ഞു. "thank you so much doctor....... ശ്രീ ഒരു പുഞ്ചിരിയോടെ അവർക്ക് മറുപടി നൽകി. "ഐശ്വര്യക്ക് വേറെ കുഴപ്പം ഒന്നും കാണുന്നില്ല..... അധികം യാത്ര ചെയ്യരുത്.... പിന്നെ ഇഷ്ട്ടം പോലെ വെള്ളം കുടിക്കണം......ഇപ്പോൾ കഴിക്കാൻ വിറ്റാമിൻ ടാബ്‌ലറ്റ് തരാം.... ഇപ്പോൾ ഒന്നര മാസം ആയതേ ഉള്ളൂ..... ഇനി മൂന്നാം മാസത്തിലെ ചെക്ക്അപ്പിന് വന്നാൽ മതി.... അതിന് ഇടയിൽ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഇങ്ങോട്ട് വന്നാൽ മതി..... ഡോക്ടർ ഒരു പുഞ്ചിരിയോടെ പറഞ്ഞു.... അവർ ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി നേരെ വീട്ടിലേക്ക് പോയി....

ഇടക്ക് ഒരിടത്ത്‌ ഇറങ്ങി കുറച്ച് സ്വീറ്റ്സും വാങ്ങി വാവച്ചിക്ക് ഐസ് ക്രീമും മേടിച്ചു......അവർ വീട്ടിൽ എത്തിയപ്പോഴേക്കും വാവച്ചി ഓടി വന്ന് അച്ചുവിനെ കെട്ടിപിടിച്ചു..... "അമ്മ എവിതെ പോയതാ......വാവച്ചി പേധിച്ചു...... വാവച്ചി പരിഭവത്തോടെ അച്ചുവിനോട് പറഞ്ഞു.എന്നിട്ട് എടുക്കാൻ ആയി കൈ നീട്ടി......അച്ചു ഉടനെ തന്നെ ഒരു പുഞ്ചിരിയോടെ വാവച്ചിയേ കൈയിൽ എടുത്തു കുറെ ഉമ്മ കൊടുത്തു..... വാവച്ചിയും അച്ചുവിന് കുറെ ഉമ്മ കൊടുത്തു...... "വാവച്ചിക്ക് അച്ഛ ഐസ് ക്രീം കൊണ്ടുവന്നല്ലോ...... ശ്രീ അതും പറഞ്ഞു തന്റെ കൈയിൽ ഇരുന്ന കവർ വാവച്ചിക്ക് കാണിച്ചു കൊടുത്തു..... വാവച്ചി ഉടനെ അച്ചുവിന്റെ കൈയിൽ നിന്ന് താഴെ ഇറങ്ങി ശ്രീയുടെ കൈയിൽ നിന്ന് ഐസ് ക്രീം മേടിച്ചു..... "മക്കൾ പോയി കുറച്ചു നേരം കിടന്നോ.... യാത്ര ചെയ്തു വന്നത് അല്ലെ..... അച്ചുവിന്റെ അച്ഛൻ അതും പറഞ്ഞു അവരെ അകത്തേക്ക് വിളിച്ചു. അച്ചുവും ശ്രീയും ഒന്ന് കിടക്കാൻ ആയി റൂമിലേക്ക് പോയി... "താങ്ക്സ് അച്ചു..... എനിക്ക് ഇങ്ങനെ ഒരു ഗിഫ്റ്റ് തന്നതിന്..... തനിക്ക് എന്താ വേണ്ടത്...... ശ്രീ അച്ചുവിനെ തന്റെ മാറിൽ കിടത്തി കൊണ്ട് ചോദിച്ചു. "എനിക്ക് അല്ലെ ശ്രീയേട്ടൻ ഗിഫ്റ്റ് തന്നത്...... എന്റെ വീട്ടിൽ ഇപ്പോൾ ഉയർന്നു കേൾക്കുന്ന ഈ കളിചിരികൾക്ക് എല്ലാം കാരണം ശ്രീയേട്ടൻ ആണ്.....

പിന്നെ നമുക്ക് കൂട്ട് ആയി നമ്മുടെ വാവച്ചിക്ക് കൂട്ട് ആയി ഒരു കുഞ്ഞ് അനിയൻ വരാൻ പോകുന്നു...... അത്രേ ഉള്ളൂ...... ഇത് അറിയുമ്പോൾ വാവച്ചിക്ക് ഒത്തിരി സന്തോഷം ആകും അല്ലെ ശ്രീയേട്ടാ...... അച്ചു ശ്രീയെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. "പിന്നെ സന്തോഷം ആകാതെ.... അവളുടെ ഒത്തിരി നാളത്തെ ആഗ്രഹം അല്ലെ ഈ നടന്നത്..... പിന്നെ എന്റെയും.....പിന്നെ മോൻ ആണെന്ന് താൻ ഉറപ്പിച്ചോ..... ശ്രീ അതും പറഞ്ഞു അച്ചുവിന്റെ വയറിൽ നിന്ന് അവൾ ഇട്ടിരുന്ന ടോപ്പ് അല്പം ഉയർത്തി അവിടെ തന്റെ ചുണ്ടുകൾ ചേർത്തു..... "മോൻ ആകും ശ്രീയേട്ടാ.... നമ്മുടെ വാവച്ചിക്ക് ഒരു കുഞ്ഞ് അനിയൻ....... അച്ചു തന്റെ വയറിൽ മുഖം അമർത്തി ഇരിക്കുന്ന ശ്രീയുടെ തലമുടിയിൽ തലോടി കൊണ്ട് പറഞ്ഞു. "ആരായാലും ഞാൻ ഹാപ്പിയാ..... നമ്മുടെ സ്നേഹത്തിന്റെ അടയാളം അല്ലെ തന്റെ വയറിൽ ഇപ്പോൾ ഉടൽ എടുത്ത ഈ കുഞ്ഞ് ജീവൻ........ ശ്രീ അതും പറഞ്ഞു ഒന്നുടെ അച്ചുവിന്റെ വയറിൽ തന്റെ ചുണ്ട് ചേർത്തു... "അമ്മേ.... പെട്ടെന്ന് വാവച്ചി റൂമിലേക്ക് വന്നു... ശ്രീ പെട്ടെന്ന് തന്നെ അച്ചുവിന്റെ ടോപ്പ് താഴ്ത്തി മുകളിലേക്ക് കയറി കിടന്നു..... "അമ്മയുടെ സുന്ദരി കുട്ടി വാ...... അച്ചു വാവച്ചിയുടെ നേരെ കൈ നീട്ടി കൊണ്ട് പറഞ്ഞു.... വാവച്ചി പെട്ടെന്ന് തന്നെ ഓടി വന്ന് അച്ചുവിന്റെ പുറത്തേക്ക് വീണു...

ശ്രീക്ക് അത് കണ്ടു ചെറിയ പേടി വന്നെങ്കിലും അച്ചു ഒന്നുമില്ലെന്ന് കണ്ണ് കാണിച്ചു..... "മോളെ വാവച്ചി..... ഇനി അമ്മയുടെ പുറത്ത് ഇങ്ങനെ ഒന്നും ചാടി കയറരുത് കേട്ടോ...... അമ്മയുടെ വയറ്റിൽ വാവച്ചിയുടെ കുഞ്ഞ്വാവ ഉണ്ട്....... വാവച്ചി ഇങ്ങനെ ചാടി കയറിയാൽ കുഞ്ഞ് വാവക്ക് വേദനിക്കില്ലേ...... ശ്രീ വാവച്ചിയേ മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു.... അത് കേട്ടതും വാവച്ചിയുടെ മുഖം സന്തോഷം കൊണ്ട് വിടർന്നു......വാവച്ചി ഉടനെ അച്ചുവിന്റെ വയറിൽ പതിയെ കൈ വച്ചു നോക്കി..... "കുഞ്ഞ് വാവ ഉണ്ടോ അമ്മേ വയറിൽ...... വാവച്ചി അച്ചുവിനോട് ചോദിച്ചതും അച്ചു അതെ എന്ന് തല കുലുക്കി..... വാവച്ചി തന്റെ കുഞ്ഞ് കൈകൾ രണ്ടും ചേർത്ത് അടിച്ചു ചിരിച്ചു...... ."വാവേ പെട്ടെന്ന് വായോ.... ഞാൻ നിനക്ക് ഐസ് ക്രീം തരാവേ.... വാവച്ചി അച്ചുവിന്റെ വയറിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.... അത് കണ്ടു അച്ചുവിന്റെയും ശ്രീയുടെയും മുഖത്തു ഒരു പുഞ്ചിരി വിരിഞ്ഞു... "അമ്മേ കുഞ്ഞ് വാവ എന്നാ വരുകാ.....എനിച്ചു കുഞ്ഞനെ കാണാൻ കൊതി ആകുന്നു...... നാല് മാസങ്ങൾക്ക് ശേഷം ഉള്ള ഒരു സായാഹ്നത്തിൽ വീടിന്റെ വരാന്തയിൽ ഇരിക്കുന്ന അച്ചുവിന്റെ വയറിൽ കൈ വച്ചു കൊണ്ട് വാവച്ചി ചോദിച്ചു. "കുറച്ച് ദിവസം കഴിഞ്ഞു വരും വാവച്ചി...... ഇപ്പോൾ കുഞ്ഞ് വാവ അമ്മയുടെ വയറിൽ ഇരുന്നു വലുതാകുന്നതേ ഉള്ളൂ ..... വലുതായി കഴിഞ്ഞു അമ്മയുടെ വയറിൽ നിന്ന് കുഞ്ഞ് വാവ പുറത്ത് വരും..... അപ്പോൾ എന്റെ വാവച്ചിക്ക് കുഞ്ഞ് വാവേ കാണാല്ലോ.......

അച്ചു വാവച്ചിയേ മടിയിൽ ഇരുത്തി കൊണ്ട് പറഞ്ഞു. "മതി അമ്മയും മോളും കൂടി കിന്നാരം പറഞ്ഞത്...... ദാ ഈ പാല് രണ്ടുപേരും വലിച്ചു കുടിച്ചേ....... ശ്രീ രണ്ട് ഗ്ലാസിൽ പാലും ആയി വരാന്തായിലേക്ക് വന്നു..... ശ്രീയെ കണ്ടിട്ട് അച്ചുവിന് ചിരി വന്നു..... മുഖത്ത് അവിടവിടെ ആയി പത്രത്തിലെ കരി..... ഒരു ബനിയനും മുണ്ടും ആണ് വേഷം..... തലയിൽ ഒരു കുഞ്ഞ് തോർത്ത്‌ കൊണ്ട് വട്ട കെട്ട് കെട്ടിയിട്ടുണ്ട്...... "എന്ത്‌ കോലമാ ശ്രീയേട്ടാ ഇത്.....ഞാൻ പറഞ്ഞില്ലേ ഇതൊക്കെ ഞാൻ ചെയ്തോളാം എന്ന്..... അച്ചു ചെറുതായി വീർത്ത വയറിൽ കൈ താങ്ങി കൊണ്ട് എഴുനേറ്റു നിന്ന് പറഞ്ഞു .... "ഒരു ദിവസം എന്റെ ഭാര്യക്ക് വേണ്ടി അടുക്കള ജോലി ചെയ്തെന്നു വച്ചു ആകാശം ഇടിഞ്ഞു വീഴാൻ ഒന്നും പോണില്ല....... അതൊക്കെ കള.... എന്റെ രണ്ട് മക്കളും ഇത് മേടിച്ചു അങ്ങോട്ട് കുടിച്ചേ...... ശ്രീ കൈയിൽ ഇരുന്ന പാൽ ഗ്ലാസ് അച്ചുവിന്റെ നേർക്ക് നീട്ടി കൊണ്ട് പറഞ്ഞു. "എനിക്ക് ഇത് വേണ്ടാ ശ്രീയേട്ടാ..... ഞാൻ ശർദ്ധിക്കും...... അച്ചു മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു. "അത് പറഞ്ഞാൽ പറ്റില്ല..... ഇത് കുടിച്ചേ പറ്റു..... ശ്രീ അച്ചുവിന്റെ കൈയിലേക്ക് ഗ്ലാസ് വച്ചു കൊണ്ട് പറഞ്ഞു. "എനിക്ക് വേണ്ട ശ്രീയേട്ടാ ഞാൻ ശർദ്ധിക്കും.... plss..... അച്ചു കൊഞ്ചലോടെ പറഞ്ഞു. "ശർദിക്കുവാണെങ്കിൽ നമുക്ക് ഹോസ്പിറ്റലിൽ പോകാം..... താൻ ഇത് കുടിച്ചേ പറ്റു..... ശ്രീ ഒന്നൂടെ അച്ചുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് പറഞ്ഞു. "അമ്മ പാവം അല്ലെ അച്ഛേ.... അമ്മക്ക് പാൽ കൊടുക്കണ്ടാ........ഇത് വാവച്ചി കുടിച്ചോളാം......

വാവച്ചി ശ്രീയുടെ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.... എന്നാൽ അത് കേട്ട് ശ്രീയും അച്ചുവും ഒരുപോലെ ഞെട്ടി..... "അതിന് നിനക്ക് പാൽ ഇഷ്ട്ടമല്ലല്ലോ വാവച്ചി..... പിന്നെ എങ്ങനെയാ നീ അമ്മയുടെ പാൽ കൂടി കുടിക്കുന്നെ..... ശ്രീ കുഞ്ഞിഞ്ഞു ഇരുന്നു വാവച്ചിയോട് ചോദിച്ചു. "അമ്മക്ക് വേണ്ടിയിട്ട് വാവച്ചി കുടിക്കാം..... അമ്മ ശർദ്ധിക്കും..... അത് കാണുമ്പോൾ നിക്ക് സങ്കടം ആകും.... അതുകൊണ്ട് ഇഷ്ട്ടല്ലെങ്കിലും വാവച്ചി കുടിച്ചോളാം താ അച്ഛേ..... വാവച്ചി ശ്രീയുടെ കൈയിൽ നിന്ന് ഗ്ലാസ് വാങ്ങി കൊണ്ട് പറഞ്ഞു.... അത് കേട്ട് അച്ചുവിന്റെയും ശ്രീയുടെയും കണ്ണുകൾ ഒരുപോലെ നിറഞ്ഞു..... അച്ചു അപ്പോൾ മനിസിലാക്കുക ആയിരുന്നു സ്വന്തം അമ്മ ആകാൻ പത്തു മാസം ചുമന്നു പ്രസവിക്കേണ്ട ആവശ്യമില്ല...... കർമ്മം കൊണ്ടും ഒരു അമ്മ ആകാൻ സാധിക്കും എന്ന്..... "കണ്ടോ എന്റെ മോൾക്ക് വരെ എന്റെ സങ്കടം മനിസിലായി എന്നിട്ടും ശ്രീയേട്ടന് മനിസിലായില്ലല്ലോ മോശം...... അച്ചു ശ്രീയെ കളിയാക്കി കൊണ്ട് പറഞ്ഞു. "ഓ ഒരു അമ്മയും മോളും വന്നിരിക്കുന്നു...... ശ്രീ അച്ചുവിനെയും വാവച്ചിയെയും കളിയാക്കി കൊണ്ട് പറഞ്ഞു. "എന്റെ വാവച്ചിയും ഞാനും പാൽ ഒന്നിച്ചു കുടിക്കുവല്ലോ ശ്രീയേട്ടന് തരില്ല...... അതും പറഞ്ഞു അച്ചു പാൽ ഗ്ലാസ് വാങ്ങി കുടിച്ചു.... അച്ചു കുടിക്കുന്നത് കണ്ട് വാവച്ചിയും അത് പോലെ കുടിച്ചു.... "ശ്രീയേട്ടാ അവരൊക്കെ എപ്പോൾ വരും..... അച്ചു ശ്രീയോട് ചോദിച്ചു. അച്ചുവിന്റെ അച്ഛനും ചേട്ടനും ഒക്കെ ഒരു തീർത്ഥാടന യാത്ര പോയിരിക്കുവാ....

രണ്ട് മൂന്ന് ദിവസം കഴിയുമ്പോൾ തിരിച്ചു എത്തും എന്നാ പറഞ്ഞിരുന്നത്..... "അവർ നാളെ എത്തും അച്ചു.... നീ അകത്തേക്ക് വാ.... ഇനി പുറത്ത് ഇങ്ങനെ ഇരിക്കണ്ടാ..... ശ്രീ അച്ചുവിനെയും വാവച്ചിയെയും അകത്തേക്ക് കൂട്ടികൊണ്ട് പോയി... 🧡🧡💚💚🧡🧡💚💚🧡🧡💚💚🧡🧡 അങ്ങനെ ദിവസങ്ങളും മാസങ്ങളും എല്ലാം ശരവേഗത്തിൽ ആരെയും കാത്ത് നിൽക്കാതെ കടന്ന് പോയി..... അച്ചുവിന് തുടക്കത്തിൽ വലിയ ഷീണം ഉണ്ടായിരുന്നു എങ്കിലും പതിയെ പതിയെ അത് മാറി...... ശ്രീയും വാവച്ചിയും മറ്റുള്ളവരും അച്ചുവിനെ ഇടം വലം തിരിയാൻ സമ്മതിക്കാതെ എപ്പോഴും കൂടെ ഉണ്ടായിരുന്നു..... ഇതിൽ ശ്രീയും വാവച്ചിയും ആയിരുന്നു മുന്നിൽ.... അച്ചുവിനെ കൊണ്ട് ആഹാരം കഴിപ്പിക്കാൻ അവർ പരസ്പരം മത്സരിച്ചു..... രാത്രി നേരങ്ങളിൽ വാവച്ചിയും ശ്രീയും അച്ചുവിന്റെ വയറിൽ ചെവി ചേർത്ത് സംസാരിക്കും..... അച്ചു അതെല്ലാം സന്തോഷത്തോടെ നോക്കി ഇരിക്കും.... ഇതിന് ഇടയിൽ അച്ചുവിന്റെ ഡിഗ്രിയുടെ ഫൈനൽ ഇയർ എക്സാം കഴിഞ്ഞു..... ശ്രീ എല്ലാത്തിനും കൂടെ ഉള്ളത് കൊണ്ട് അച്ചു വളരെ നന്നായി തന്നെ പരീക്ഷ എഴുതി.... ഇപ്പോൾ അച്ചുവിന് ഇത് ഒൻപതാം മാസം ആണ്..... അതിന്റേത് ആയ ടെൻഷൻ അച്ചുവിന് ഉണ്ടെങ്കിലും ശ്രീ കൂടെ ഉള്ളത് കൊണ്ട് അവൾക്ക് അത് ഒരു ആശ്വാസം ആയിരുന്നു....

. "വാവച്ചി ഉറങ്ങിയോ ശ്രീയേട്ടാ.... വാവച്ചിയേ തോളിൽ ഇട്ട് റൂമിലുടെ നടക്കുന്ന ശ്രീയോട് അച്ചു ചോദിച്ചു. "ഉറങ്ങി എന്നാ തോന്നുന്നേ... ശ്രീ വാവച്ചിയേ കട്ടിലിൽ കിടത്തി കൊണ്ട് പറഞ്ഞു. അച്ചു കട്ടിലിൽ ഒരു വശം ചേർന്ന് കിടക്കുക ആയിരുന്നു..... വാവച്ചി അച്ചുവിനോട് ഒന്നൂടെ ചേർന്ന് കിടന്നു ഉറങ്ങി..... അച്ചുവിന്റെ തൊട്ട് അടുത്ത് ശ്രീയും വന്ന് കിടന്നു.... "ഡോ താൻ സൂക്ഷിക്കണം കേട്ടോ .... മോൾ ചിലപ്പോൾ രാത്രി ചവിട്ടും..... എനിക്ക് പേടി ഉണ്ട്.... തന്റെ നിർബന്ധം കൊണ്ടാ ഞാൻ സമ്മതിച്ചത് വാവച്ചിയേ അടുത്ത് കിടത്താൻ ..... അച്ചുവിനെയും വാവച്ചിയെയും നോക്കികൊണ്ട്‌ ശ്രീ പറഞ്ഞു. "മോൾ ഒന്നും ചെയ്യില്ല ശ്രീയേട്ടാ..... ഉറക്കത്തിൽ പോലും എന്നെക്കാളും ശ്രദ്ധയാ അവൾക്ക്..... അച്ചു വാവച്ചിയുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.അതിന് ശ്രീയുടെ പുഞ്ചിരി ആയിരുന്നു മറുപടി... "ശ്രീയേട്ടാ ഞാൻ ഒരു കാര്യം ചോദിച്ചാൽ ശ്രീയേട്ടൻ സമ്മതിക്കുവോ..... അച്ചു ഒരു മടിയോടെ ശ്രീയോട് ചോദിച്ചു. "എന്താടോ.... ശ്രീ അച്ചുവിന് നേരെ തിരിഞ്ഞു കിടന്നു കൊണ്ട് ചോദിച്ചു. "അത് ശ്രീയേട്ടാ..... നമ്മുടെ രണ്ടാമത്തെ കുഞ്ഞ് കുറച്ച് നാളുകൾക്ക് അകം വരും..... അപ്പോൾ ഞാൻ ആ കുഞ്ഞിന് പാലുട്ടേണ്ടി വരും...... അപ്പോൾ ഞാൻ എന്റെ വാവച്ചിക്ക് കൂടി പാലുട്ടിക്കോട്ടെ ശ്രീയേട്ടാ......

അച്ചുവിന്റെ പെട്ടെന്ന് ഉള്ള ചോദ്യം കേട്ട് ശ്രീ ഒന്ന് ഞെട്ടി പോയി... "അമ്മയുടെ മുലപാലിന്റെ രുചി അറിയാത്തവൾ ആയി എന്റെ മോൾ വളരണ്ട ശ്രീയേട്ടാ..... എല്ലാ അർഥത്തിലും എനിക്ക് എന്റെ മോളുടെ അമ്മ ആകണം..... ശ്രീയേട്ടൻ ഇതിന് എത്തിരൊന്നും പറയരുത്...... അച്ചു ഒരു കൈ കൊണ്ട് വാവച്ചിയേ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.... എന്നാൽ അപ്പൊഴും ശ്രീക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു..... "ശരിക്കും താൻ എന്റെ മോളുടെ ഭാഗ്യം ആണ് ഡോ..... അവളെ നൊന്ത് പ്രസവിച്ച അമ്മ അവൾക്ക് നിഷേധിച്ചത് ആണ് ഇന്ന് താൻ കൊടുക്കാൻ ആയി തയ്യാർ ആയിരിക്കുന്നത്..... ശരിക്കും എനിക്ക് അഭിമാനം തോന്നുന്നു എന്റെ ഭാര്യെ ഓർത്തു...... അത് പറയുമ്പോൾ ശ്രീയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.... "അങ്ങനെ ഒന്നും പറയല്ലേ ശ്രീയേട്ടാ.... വാവച്ചി എന്റെ മോളാ.... എന്റെ സ്വന്തം മോൾ.... അത് കേട്ടപ്പോൾ ശ്രീയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.... ശ്രീ അച്ചുവിനെ ചേർത്ത് പിടിച്ചു കിടന്നു..... പതിയെ അവർ ഇരുവരും നിദ്രയെ പുൽകി..... രാത്രി അച്ചുവിന്റെ നിലവിളി കേട്ട് ആണ് ശ്രീ ഉറക്കത്തിൽ നിന്ന് ഉണർന്നത്......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story