നിശാഗന്ധി: ഭാഗം 21

nishaganthi

രചന: മഴത്തുള്ളി

അച്ചുവിന് കേട്ടത് ഒന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല. ശ്രീക്കു ഇങ്ങനെ ഒരു പാസ്ററ് ഉണ്ടാകും എന്ന് ഒരിക്കൽ പോലും കരുതിയില്ല. അച്ചുവിന് ശ്രീയെ എന്ത് പറഞ്ഞു ആശ്വാസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു . അവൾ ശ്രീയുടെ മുതുകിൽ തന്റെ കൈകൾ തട്ടി ആശ്വസിപ്പിച്ചുകൊണ്ട് ഇരുന്നു. "സാരമില്ല.... ശ്രീയേട്ടാ... അതൊക്കെ കഴിഞ്ഞില്ലേ.... ഇപ്പോൾ വാവച്ചി ഹാപ്പി അല്ലെ.... അവളെ ആരൊക്കെ തള്ളിപ്പറഞ്ഞാലും ഞാൻ ഒരിക്കലും അവളെ തള്ളിപ്പറയില്ല.... അവൾ എന്റെ മോൾ തന്നെ ആണ്..... ഞാൻ പ്രസവിച്ചില്ലെങ്കിലും പാലൂട്ടിയില്ലെങ്കിലും അവൾ എന്നും ഈ ഐശ്വര്യ ശ്രീറാമിന്റെ മകൾ തന്നെ ആയിരിക്കും.... അച്ചു അത് പറഞ്ഞതും ശ്രീ മുഖം ഉയർത്തി അച്ചുവിനെ നോക്കി. "അച്ചു നീ എന്നെ വെറുത്താലും എന്നോട് സ്നേഹം കാണിച്ചില്ലെങ്കിലും എനിക്ക് ഒരു സങ്കടമോ പരിഭവമോ ഇല്ല.... പക്ഷേ എന്റെ മോളോടുള്ള സ്നേഹം ഒരിക്കലും കുറയരുത്.... അവൾക്കു നീ എന്നാൽ ജീവൻ ആണ്.... എന്റെ മോളെ ഇനിയും സങ്കടപെടുത്താൻ എനിക്ക് വയ്യ..... ശ്രീ ഒരു വിതുമ്പലോടെ പറഞ്ഞു.

"എനിക്ക് എന്നും വാവച്ചി എന്റെ മകൾ തന്നെ ആയിരിക്കും.... അതിൽ ശ്രീയേട്ടന് ഒരു പേടിയും വേണ്ടാ..... എന്തോ അത് പറഞ്ഞപ്പോൾ അച്ചുവിന്റെ ഉള്ളിൽ ഒരു കടൽ ഇളകി മറിയുക ആയിരുന്നു. അതും പറഞ്ഞു അച്ചു ശ്രീയിൽ നിന്ന് പിടിവിട്ടു. "തനിക്കു സങ്കടം ആവാൻ അല്ല ഞാൻ അങ്ങനെ പറഞ്ഞത്.... എന്റെ മോൾ ഒരിക്കൽ പോലും ഒരു അമ്മയുടെ സ്നേഹം അനുഭവിച്ചിട്ടില്ല.... പക്ഷേ താൻ ഇപ്പോൾ അത് അവൾക്കു ആവോളളം കൊടുക്കുന്നുണ്ട്.. . അത് എനിക്ക് അറിയാം.... പക്ഷേ നമ്മുടെ മുന്നോട്ട് ഉള്ള ജീവിതത്തിൽ വാവച്ചിക്കു ഉള്ള ഈ സ്ഥാനം ഒരിക്കലും ഇല്ലാത്തവരുത്.... അത്രെയും പറഞ്ഞു ശ്രീ ഇരുളിലേക്ക് നോക്കി നിന്നു. അച്ചു അതിന് മറുപടി പറയാൻ ആയി വാ തുറന്നതും മുറിയിൽ നിന്ന് വാവച്ചിയുടെ കരച്ചിൽ കേട്ടു. ശ്രീയും അച്ചുവും ഓടി മുറിയില്ലേക്ക് പോയപ്പോൾ കാണുന്നത് കട്ടിലിൽ എഴുനേറ്റു ഇരുന്നു കരയുന്ന വാവച്ചിയെ ആണ്. അച്ചു ഓടി പോയി വാവച്ചിയെ കൈകളിൽ എടുത്തു ഉമ്മ വച്ചു. "അയ്യേ.... അമ്മയുടെ വാവച്ചി കരയുവാണ്ണോ.... അമ്മ പെട്ടെന്ന് വന്നില്ലേ പിന്നെ എന്തിനാ കരയുന്നത്.... അമ്മയുടെ വാവച്ചി കരയല്ലേ.... അച്ചു വാവച്ചിയെ സമാധാപ്പെടുത്താൻ ആയി പറഞ്ഞു. "അമ്മേ... ബാവാ വിചരിച്ചു.. അച്ഛാ അമ്മ ഒറ്റച്ചു റ്റാറ്റാ പൊച്ചെന്നു...

വാവച്ചി കൊഞ്ചലോടെ പറഞ്ഞു അച്ചുവിന്റെ തോളിൽ വീണ്ടും കിടെന്നു. ശ്രീ ഇതെല്ലാം നോക്കി കട്ടിലിൽ ഇരിക്കുക ആയിരുന്നു. "അമ്മയുടെ വാവച്ചി എന്താ ഉറങ്ങാത്തെ.. ഒത്തിരി നേരം ആയിട്ടും ഉറങ്ങാതിരിക്കുന്ന വാവച്ചിയോട് അച്ചു ചോദിച്ചു. "എനിച്ചു ഉറങ്ങണ്ട... വാവക്ക് പാപ്പം വേണം.... വാവച്ചി ഒന്നുടെ ചുണുങ്ങി കൊണ്ട് പറഞ്ഞു. "ഡീ കള്ളി പെണ്ണെ.... വിശന്നിട്ടു ആണോ ഉറങ്ങാതെ ഇരിക്കുന്നെ... മുന്നേ പറയാതെന്താ ഡീ കുറുമ്പി.... ശ്രീ വാവച്ചിയെ അച്ചുവിന്റെ കൈയിൽ നിന്ന് എടുത്തുകൊണ്ടു ചോദിച്ചു. "ഞാൻ പോയി എന്തെങ്കിലും കഴിക്കാൻ എടുക്കാം.... അതും പറഞ്ഞു അച്ചു പോകാൻ ആയി ഒരുങ്ങി. "ഞങ്ങളും താഴെക്ക്‌ വരാം.... താൻ ഇനി ഒറ്റക്ക് പോണ്ടാ.... ശ്രീ അച്ചുവിനോട് പറഞ്ഞു. അവർ മൂന്ന് പേരും ഒന്നിച്ചു താഴെക്ക് പോയി. അച്ചു അടുക്കളയിൽ പോയി ലൈറ്റ് ഇട്ടു. എന്നിട്ട് ബ്രെഡ്‌ റോസ്റ്റ് ചെയ്യാൻ വേണ്ടി എടുത്തു. "അമ്മേ.. വാവച്ചിക്ക് ഇത് ബേണ്ടാ.... എനിച്ചു മുത്ത ദോശ മതി.... ശ്രീയുടെ കൈയിൽ ഇരുന്ന വാവച്ചി അച്ചുവിനെ നോക്കി പറഞ്ഞു. "അതൊക്കെ ഭയങ്കര പാട് അല്ലെ മോളേ... അമ്മ നാളെ രാവിലെ ഉണ്ടാക്കി തരും.....

ശ്രീ അത് പറഞ്ഞതും വാവച്ചി പിണങ്ങി ഇരിക്കുന്നതു പോലെ താഴെക്ക് നോക്കി ഇരുന്നു. "അച്ചോടാ അമ്മയുടെ വാവച്ചി പിണങ്ങിയോ.... അമ്മ ഉണ്ടാക്കി തരാല്ലോ വാവച്ചിക്ക് മുട്ട ദോശ.... അതും പറഞ്ഞു അച്ചു വാവച്ചിയെ ശ്രീയുടെ കൈകളിൽ നിന്ന് എടുത്തു. "എന്റെ ചക്കര അമ്മ... അതും പറഞ്ഞു വാവച്ചി അച്ചുവിന്റെ കവിളിൽ ഉമ്മ വച്ചു. സംശയത്തോടെ നോക്കുന്ന ശ്രീയെ കണ്ടു അച്ചു പറഞ്ഞു.. "സാരില്ല ശ്രീയേട്ടാ... ദോശ മാവും മുട്ടയും ഇരിപ്പുണ്ട്.... പെട്ടെന്ന് കഴിയും.... അതും പറഞ്ഞു ചിരിച്ചു കൊണ്ട് അച്ചു വാവച്ചിയെ കൊണ്ട് പോയി അടുക്കളയിൽ ഉള്ള സ്ലാബിൽ ഇരുത്തി. എന്നിട്ട് ഫ്രിഡ്ജിൽ നിന്നും ദോശ മാവ് എടുത്ത് ഒരു പാത്രത്തിലേക്കു ഒഴിച്ചു. എന്നിട്ട് രണ്ട് മുട്ടയും എടുത്തു. അപ്പോഴേക്കും ശ്രീയും വാവച്ചിയുടെ കൂടെ സ്ലാബിൽ വന്നിരുന്നു. വാവച്ചി അച്ചു ചെയുന്നത് എല്ലാം നോക്കി ഇരുന്നു. അച്ചു ഒരു വലിയ സ്‌പൂൺ നിറയെ മാവ് എടുത്ത് ഒരു പാത്രത്തിൽ ഒഴിച്ചു. എന്നിട്ട് ഒരു മുട്ട പൊട്ടിച്ചു വീത്തി നന്നായി കലക്കി. അത് ചൂടുള്ള ദോശ കല്ലിലേക്കു ഒഴിച്ചു. അച്ചു ഒരു പാത്രം എടുത്തു അതിൽ ചൂടുള്ള ദോശ വാവച്ചിയുടെ കൈയിൽ കൊടുത്തു. വാവച്ചി ദോശ കണ്ട് കൈകൾ രണ്ടും കൊട്ടി ഭയങ്കര ചിരി. ശ്രീ വാവച്ചിക്കു ദോശ വാരി കൊടുത്തു. അച്ചു ഒരു ദോശ കൂടി പാത്രത്തിലേക്കു വച്ചു കൊടുത്തു.

"അച്ഛേ... എനിച്ചു മതി... ബാച്ചി അമ്മക്ക് കൊട്.... വാവച്ചി കൊഞ്ചി കൊണ്ട് പറഞ്ഞു. "ഡീ കുറുമ്പി... ഈ ഒരു ദോശക്ക് വേണ്ടി ആണോ നീ എല്ലാരേയും ഉണർത്തിയത്.... ശ്രീ വാവച്ചിയെ ഇക്കിളി ആക്കി കൊണ്ട് പറഞ്ഞു. "അച്ചു വാ... ഈ ദോശ കഴിക്ക്... ശ്രീ അച്ചുവിനെ വിളിച്ചു. അച്ചു ഒന്ന് പകച്ചു എങ്കിലും വാവച്ചിയുടെ അടുത്ത് ഇരുന്ന്. ശ്രീ തന്റെ കൈകളിൽ ഇരുന്ന ദോശ അച്ചുവിന് നീട്ടി. അച്ചു വാ തുറക്കാതെ നിൽക്കുന്നത് കണ്ടു വാവച്ചി "വാ തുറക്കൂ അമ്മേ... അത് കേട്ട് അച്ചു വാ തുറന്നു.ഇതെല്ലാം കണ്ട് കൊണ്ട് നിൽക്കുക ആയിരുന്നു അച്ചുവിന്റെ അച്ഛൻ. എന്തുകൊണ്ടോ അയാളുടെ കണ്ണുകളും നിറഞ്ഞു പോയി. ശ്രീ അച്ചുവിന് ആഹാരം കൊടുത്ത പാത്രം കഴുകി വച്ചു തിരിഞ്ഞപ്പോൾ ആണ് അച്ഛനെ കണ്ടത്. "എന്താ മോനെ.... ഈ രാത്രി ഇവിടെ....എന്തെങ്കിലും പ്രശ്നം ഉണ്ടോ....

അച്ഛൻ ആകുലതയോടെ ചോദിച്ചു. "ഇല്ല അച്ഛാ... ഇവൾക്ക് രാത്രി ദോശ കഴിക്കണം എന്ന് പറഞ്ഞു വിളിച്ചോണ്ട് വന്നതാ.... ശ്രീ വാവച്ചിയെ നോക്കി പറഞ്ഞു. അവൾ ഞാൻ ഒന്നും അറിയിഞ്ഞില്ലെ എന്ന രീതിയിൽ ശ്രീയോട് കിന്നാരം പറഞ്ഞു കൊണ്ട് ഇരുന്നു. "നേരം ഒരുപാട് ആയി മക്കൾ പോയി കിടെന്നോ.... അല്ലെങ്കിൽ രാവിലെ ബുദ്ധിമുട്ട് ആകും... അച്ഛൻ എല്ലാരേയും പറഞ്ഞു റൂമിലേക്ക് വിട്ടു. വാവച്ചി കുറയെ നേരം ഉറങ്ങാതിരുന്നു എങ്കിലും ശ്രീ വാവച്ചിയെ നിർബന്ധിച്ചു ഉറക്കി. പതിയെ പതിയെ അവർ രണ്ട് പേരും ഉറക്കത്തിലേക്കു വഴുതി വീണു. ശ്രീയുടെ നെഞ്ചിൽ തലവച്ചു ഇരുവശങ്ങളിൽ വാവച്ചിയും അച്ചുവും കിടെന്നു. ...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story