നിശാഗന്ധി: ഭാഗം 22

nishaganthi

രചന: മഴത്തുള്ളി

രാവിലെ ഉറക്കം എഴുന്നേറ്റ ശ്രീയുടെ കണ്ണുകൾ ആദ്യം തേടിയത് അച്ചുവിനെ ആണ്. പക്ഷേ അച്ചു നേരുത്തേ ഉറക്കം ഉണർന്നിരുന്നു. വാവച്ചി ഇപ്പോഴും ശ്രീയുടെ നെഞ്ചിൽ സുഖ ഉറക്കം. ശ്രീ പതിയെ വാവച്ചിയെ നെഞ്ചിൽ നിന്ന് ഇറക്കി കട്ടിലിൽ കിടത്തി. എന്നിട്ട് ഇരുവശങ്ങളിൽ ആയി പില്ലോ വച്ചു കൊടുത്തു. ശ്രീ ഫ്രഷ് ആവാൻ ആയി ബാത്‌റൂമിൽ കയറി. കുളിച്ചു ഫ്രഷ് ആയി താഴെക്ക് വന്ന ശ്രീ കാണുന്നത് ഡൈനിങ്ങ് ഹാളിലെ ടേബിളിൽ തലവച്ചു കിടക്കുന്ന അച്ചുവിനെ ആണ്. അവളുടെ ഒരു കൈ വയറിൽ അമർത്തി പിടിച്ചിട്ടുണ്ട്. ശ്രീക്ക് എന്താണ് എന്ന് ഏകദേശം കത്തി എങ്കിലും ഉറപ്പിക്കാൻ വയ്യല്ലോ. "എന്ത് പറ്റി അച്ചു.... പതിവില്ലാതെ ഒരു കിടത്തം.... അതും ഇവിടെ.... ശ്രീ അച്ചുവിന്റെ അടുത്തേക്ക് പോയിരുന്നു അവളുടെ നെറ്റിയിൽ കൈ വച്ചു നോക്കികൊണ്ട്‌ പറഞ്ഞു. "അത്... അത്.. ശ്രീയേട്ടാ എനിക്ക്... അച്ചുവിന് എന്തോ പറയാൻ ബുദ്ധിമുട്ട് പോലെ തോന്നി. "എന്താ അച്ചു വയ്യേ.... മെൻസ്ട്രഷൻ ആണോ... ശ്രീ അത് ചോദിക്കുമ്പോൾ അവന് ഉള്ളിൽ ആകുലത ആയിരുന്നു കാരണം അവന് അറിയാം ഓരോ സ്ത്രീയും ഈ സമയങ്ങളിൽ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ. അച്ചു അതിന് ചെറുതായിട്ട് ഒന്ന് തല ആട്ടിയതെ ഉള്ളൂ. "താൻ എന്തിനാടോ ഇതിന് ഇങ്ങനെ പേടിക്കുന്നത്....

ഞാൻ തന്റെ ബയോലോജി സാർ അല്ലെ.... ഇതൊന്നും അറിയാത്തത് ആണോ എനിക്ക്.... താൻ ടെൻഷൻ ഒന്നും ആവണ്ട.... ഇതൊക്കെ ഭർത്താവ് എന്ന നിലയിൽ ഞാൻ അറിയേണ്ടതും മനിസ്സിലാക്കേണ്ടതും അല്ലെ... ശ്രീ ഒന്നൂടെ അച്ചുവിനെ ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ അച്ചുവിന് എന്തോ ആശ്വാസം തോന്നി. "ഞാൻ ചായ ഇടാം ശ്രീയേട്ടാ.....ശ്രീയേട്ടൻ ഇവിടെ ഇരിക്ക്.... അതും പറഞ്ഞു അച്ചു അടുക്കളയിലേക്കു പോവാൻ ആയി തിരിഞ്ഞു. "ഇന്ന് എന്റെ അച്ചൂട്ടി ഒരു ജോലിയും ചെയ്യുന്നില്ല.... ഇന്ന് എല്ലാം എന്റെ വക..... കിച്ചൺ ഡ്യൂട്ടി ഇന്ന് എനിക്ക് ആണ്.... അത് കൊണ്ട് എന്റെ പൊന്നു ഭാര്യ ഇവിടെ ഇരിക്ക് ഞാൻ പോയി ചായ ഇട്ടിട്ട് വരാം..... ശ്രീ അച്ചുവിനെ കസേരയിൽ പിടിച്ചു ഇരുത്തി താടിയിൽ കൊഞ്ചിച്ചു കൊണ്ട് പറഞ്ഞു. അച്ചുവിന് ഇതൊക്കെ കേട്ടപ്പോൾ സന്തോഷം കൊണ്ട് ഉള്ള് നിറഞ്ഞു. "അതൊന്നും വേണ്ടാ... എനിക്കും ചേച്ചിക്കും ചെയ്യാവുന്ന പണിയേ ഇവിടെ ഉള്ളൂ.... അത് ഞങ്ങൾ ചെയ്‌തോള്ളാം.... "ഇനി ഞാൻ ഒന്നും പറയില്ല.... പിടിച്ചു ഇവിടെ കെട്ടി ഇടും.... ശ്രീ അല്പം ഗൗരവത്തോടെ പറഞ്ഞു. "താൻ പോയി മോളെ നോക്ക്... അവൾ എഴുന്നേറ്റു കാണും.... അപ്പോഴേക്കും ഞാൻ ചായയും ആയി എത്താം.... അതും പറഞ്ഞു ശ്രീ അടുക്കളയിലേക്കു പോയി.

അച്ചു ഒന്ന് ചിരിച്ചു കൊണ്ട് ശ്രീ പോകുന്നതും നോക്കി നിന്നു. "എന്താ മോനെ പതിവില്ലാതെ ഈ ഭാഗത്ത്‌.... അച്ചു എവിടെ കാണാൻ ഇല്ല..... പതിവില്ലാതെ അടുക്കളയിൽ ചായ ഇട്ടുകൊണ്ട് നിൽക്കുന്ന ശ്രീയെ നോക്കി അച്ഛൻ ചോദിച്ചു. ശ്രീ ഒന്ന് ഞെട്ടിയെങ്കിലും പതിയെ ഒരു പുഞ്ചിരി ആയി മാറി. "അച്ചുവിന് വയ്യ അച്ഛാ.... വയറു വേദന ആണെന്ന് പറഞ്ഞു.... അത് കൊണ്ട് ഇന്ന് അവളെ കഷ്ട്ടപെടുതണ്ടെന്നു വിചാരിച്ചു.... ഇന്ന് എല്ലാ എന്റെ വക..... ശ്രീ ചായ മറ്റൊരു പാത്രത്തിലേക്കു ഒഴിച്ചു കൊണ്ട് പറഞ്ഞു. "അത് എന്തായാലുംനന്നായി... ഞാനും കൂടാം...പാവം എന്റെ മോൾ ഈ സമയങ്ങളിൽ പോലും ഒരു റെസ്റ്റും ഇല്ലാതെയാ എനിക്ക് ഉള്ള ആഹാരവും ഉണ്ടാക്കി കോളജിലേക്കു ഓടുന്നത്.... ഞാൻ എത്ര സഹായിക്കാന്നു പറഞ്ഞാലും കേൾക്കില്ല.... അച്ഛൻ ഒന്ന് നെടുവീർപ്പ് ഇട്ട് കൊണ്ട് പറഞ്ഞു. അത് കേട്ട് ശ്രീ ഒന്ന് പുഞ്ചിരിച്ചതേ ഉള്ളൂ. ഈ സമയം റൂമിൽ അച്ചു വാവച്ചിയുടെ അടുത്ത് കിടക്കുക ആയിരുന്നു. വേദന കൊണ്ട് അവളുടെ ഞരമ്പുകൾ എല്ലാം പൊടിയുന്ന പോലെ തോന്നി. നടുവ് ഒന്ന് നിവർത്താൻ പോലും കഴിയാതെ വില്ല് പോലെ വളഞ്ഞു കിടെന്നു. ചായയും ആയി വന്ന ശ്രീ കാണുന്നത് വേദന കൊണ്ട് പിടയുന്ന അച്ചുവിനെ ആണ്. അത് കണ്ടപ്പോൾ അവന്റെ ഉള്ളിലും സങ്കടം നിറഞ്ഞു.

ശ്രീ ചായ രണ്ടും ടേബിളിൽ വച്ചിട്ട് ശ്രീയുടെ അടുത്ത് ആയി ഇരുന്നു. എന്നിട്ട് പതിയെ അച്ചുവിന്റെ നെറ്റിയിൽ തലോടി. അവളുടെ കൺകോണിൽ വിരിഞ്ഞ കണ്ണുനീർ തുള്ളികൾ കണ്ടപ്പോൾ അവന്റെ ഉള്ളും ഒന്ന് പിടഞ്ഞു. ശ്രീ പതിയെ തന്റെ ചുണ്ടുകൾ അച്ചുവിന്റെ നെറ്റിയിൽ ചേർത്തു. നെറ്റിയിൽ ഒരു തണുപ്പ് അനുഭവപെട്ടതും അച്ചു പതിയെ കണ്ണുകൾ തുറന്നു. "ശ്രീയേട്ടാ.... അവളുടെ ആ വിളി വളരെ നേർത്തത് ആയിരുന്നു. "സാരമില്ലടാ പോട്ടെ... താൻ ഈ ചായ കുടിക്കൂ... അപ്പോഴേക്കും ഒരു ആശ്വാസം കിട്ടും.... ശ്രീ അച്ചുവിന് ആയി ടേബിളിൽ ഇരുന്ന ചായ കൈയിൽ എടുത്തോണ്ട് പറഞ്ഞു. അത് അവളുടെ കൈയിലേക്ക് കൊടുത്തിട്ട് ഒന്നുകൂടെ അവളെ തന്നിലേക്കു ചേർത്ത് ഇരുത്തി. അച്ചു ചായ കുടിച്ചു കഴിഞ്ഞു ഗ്ലാസ്‌ അവിടെ ടേബിളിൽ തിരിച്ചു വച്ചു. "ഇനി എന്റെ അച്ചൂട്ടി നല്ല കുട്ടി ആയിട്ട് ഉറങ്ങിക്കോ.... കഴിക്കാൻ സമയം ആകുമ്പോൾ ഞാൻ വിളിച്ചോളാം.... അതും പറഞ്ഞു ശ്രീ പോകാൻ ആയി എഴുന്നേറ്റതും അച്ചു ശ്രീയുടെ കൈയിൽ പിടിച്ചു അവളുടെ അരികത്തു ആയി ഇരുത്തി. എന്നിട്ട് ഒന്നൂടെ ശ്രീയോട് ചേർന്ന് ഇരുന്നു. പതിയെ അവന്റെ നെഞ്ചിൽ ചാരി ഇരുന്നു. അതുകണ്ടപ്പോൾ ശ്രീക്കു ഒത്തിരി സന്തോഷവും അവളോട്‌ വാത്സല്യവും തോന്നി.

അവളുടെ ഉള്ളിൽ എന്താണ് എന്ന് മനിസിലാക്കിയത് പോലെ അവൻ അവളുടെ അടുത്ത് ആയി കിടെന്നു. എന്നിട്ട് അവളുടെ തല അവന്റെ നെഞ്ചോരം ചേർത്ത് വച്ചു. അവൾ ഒന്നൂടെ ചേർന്ന് കിടെന്നു അവനെ മുറുകെ പിടിച്ചു. പതിയെ പതിയെ ശ്രീയുടെ ഹൃദയ താളം കേട്ട് അവൾ കണ്ണുകൾ അടച്ചു. അച്ചു ഉറങ്ങി എന്ന് മനിസിലായ ശ്രീ താഴെക്ക് വന്നു. അപ്പോഴേക്കും ശ്രീ കാണുന്നത് ദോശ ഉണ്ടാക്കുന്ന അച്ഛനെ ആണ്. "അത് ശരി അച്ഛൻ നേരുത്തേ തുടങ്ങിയോ.... ഞാൻ ചെയ്യുമായിരുന്നില്ലേ... "അതൊന്നും സാരമില്ല.... ശാലു വരുന്നത് വരെ അല്ലെ... അവൾ പത്തു മണി ആകുമ്പോൾ എത്തും.... പിന്നെ അടുക്കളക്കാര്യം അവൾ നോക്കി കൊള്ളും.... അതും പറഞ്ഞു അയാൾ ജോലി തുടർന്നു. ശ്രീ ചട്‌നി ഉണ്ടാക്കാൻ ഉള്ള തേങ്ങ ചിരവി ചട്നി ഉണ്ടാക്കി. അപ്പോഴേക്കും ശാലു എത്തിയിരിക്കുന്നു. അപ്പോൾ ആണ് അച്ചുവിന്റെ കൈയും പിടിച്ചു വാവച്ചിയും താഴെക്ക് വന്നത്. "അച്ഛേടാ വാവച്ചി എഴുന്നേറ്റോ.... ഇങ് വാ... അതും പറഞ്ഞു ശ്രീ എടുക്കാൻ ആയി കൈ നീട്ടി. "ബേണ്ട.. വാവച്ചിനെ അമ്മ എക്കും... പുറത്തേക്കു ചുണ്ട് പിളർത്തി വാവച്ചി അച്ചുവിനെ നോക്കി പറഞ്ഞു. "അമ്മക്ക് വാവു ആണ്... വാവച്ചിയെ എടുക്കാൻ അമ്മക്ക് ഇപ്പോൾ പറ്റില്ല... മോള് വാ അച്ഛ എടുക്കാം..... "ബേണ്ട... അമ്മ എത്താൽ മതി... വാവച്ചി ചുണ്ട് പിളർത്തി പറഞ്ഞു...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story