നിശാഗന്ധി: ഭാഗം 23

nishaganthi

രചന: മഴത്തുള്ളി

അമ്മേ വാവച്ചിയെ എടുക്ക്.... വാവച്ചി രണ്ട് കൈയും പൊക്കി പിടിച്ചു അച്ചുവിനോട് പറഞ്ഞു. അച്ചുവിന് വയറു വേദന കൊണ്ട് ഒന്ന് നിക്കാനോ ഇരിക്കനോ പറ്റാത്ത അവസ്ഥ ആയിരുന്നു. "അമ്മക്ക് വാവു ആണ് വാവച്ചി... വാവച്ചിയെ അച്ഛ എടുക്കാം... ഇങ്ങ് വായോ.... അതും പറഞ്ഞു ശ്രീ തന്റെ കൈകൾ വാവച്ചിയുടെ നേർക്ക് നീട്ടി. "ബേണ്ടാ എന്നെ അമ്മ എത്താൽ മതി.... അതും പറഞ്ഞു വാവച്ചി അച്ചുവിന്റെ കാലിൽ ചുറ്റി പിടിച്ചു. "അമ്മയുടെ വാവച്ചിയെ അമ്മ എടുക്കുവല്ലോ.... ഇങ്ങ് വാടി കുറുമ്പി.... അതും പറഞ്ഞു അച്ചു വാവച്ചിയെ എടുക്കാൻ ആയി കൈ നീട്ടി. "വയ്യാത്തത് അല്ലെടോ... എന്തിനാ കഴിയാത്തത് ചെയുന്നത് ഞാൻ എടുക്കില്ലായിരുന്നോ... അപ്പോഴേക്കും അച്ചു വാവച്ചിയെ എടുത്തിരുന്നു. വാവച്ചി ആണെങ്കിൽ അച്ചുവിന്റെ കഴുത്തിൽ കൈ ഇട്ട് നല്ല ഗമയിൽ ഇരിക്കുവാണ്. അച്ചുവിന്റെ കവിളിൽ കെട്ടിപ്പിടിച്ചു കുറെ മുത്തം കൊടുത്തു. "മുത്തം തരാനാ വാവച്ചി എടുക്കാൻ പറഞ്ഞെ... ഇനി താഴെ ഇറക്കു... അമ്മക്ക് വാവു അല്ലെ.... വാവച്ചി അച്ചുവിനെ നോക്കി സങ്കടത്തോടെ പറഞ്ഞു. "അമ്പടി കേമി.... നീ ആൾ കൊള്ളാല്ലോ.... ഇങ്ങ് വാ അച്ഛെടെ മുത്ത്.... അതും പറഞ്ഞു ശ്രീ വാവച്ചിയെ അച്ചുവിന്റെ കൈയിൽ നിന്നും എടുത്തു.

"വാ ശ്രീയേട്ടാ എന്തെങ്കിലും കഴിക്കാം.... അതും പറഞ്ഞു അച്ചു എല്ലാരേയും കൂട്ടി കൊണ്ട് ഡൈനിങ്ങ് ഹാളിലേക്കു നടന്നു. എല്ലാവരും പെട്ടെന്ന് തന്നെ ആഹാരം കഴിച്ചു കഴിഞ്ഞു. അച്ഛൻ കൃഷിയുടെ കാര്യവും പറഞ്ഞു വിളയിലേക്കു പോയി. ശ്രീ ഇപ്പോൾ വരാന്ന് പറഞ്ഞു കാറുമായി പുറത്തേക്ക് ഇറങ്ങി. അച്ചുവും വാവച്ചിയും വേറെ ജോലി ഒന്നും ഇല്ലാത്തോണ്ട് റൂമിലേക്ക് പോയി. രണ്ടുപേരും പോയി ബെഡിൽ കിടെന്നു. അപ്പോഴേക്കും വാവച്ചിക്ക് കാർട്ടൂൺ കാണണം എന്ന് ഭയങ്കര നിർബന്ധം. അച്ചു വാവച്ചിക്ക് ടീവി ഇട്ട് കൊടുത്തിട്ട് വന്ന് കിടെന്നു. എപ്പോഴോ അറിയാതെ ഉറങ്ങി പോയി. വാവച്ചിയുടെ കളിയും ചിരിയും കേട്ട് ആണ് അച്ചു ഉറക്കത്തിൽ നിന്ന് ഉണർന്നത്. അച്ഛനും മോളും ഭയങ്കര കളിയിൽ ആണ്. ശ്രീയേട്ടൻ മോളെ കാലിൽ കയറ്റി നിർത്തിയിട്ടു സൈക്കിൾ ചവിട്ടുന്ന പോലെ ആക്കി കലിപ്പിക്കുവാണ്. വാവച്ചി ആണെങ്കിൽ ഇതൊക്കെ ആസ്വദിച്ചു അങ്ങ് നല്ല കളിയിൽ ഇരിക്കുവാണ്. "അച്ഛേ ഇനിയും സൈക്കിൾ ചവിട്ട്.... എന്ന് പറഞ്ഞു വാവച്ചി ഒരു സമാധാനവും കൊടുക്കുന്നില്ല. "അച്ഛ തളർന്നു.... ബാക്കി നമുക്ക് രാത്രി കളിക്കാം.... അതും പറഞ്ഞു ശ്രീ കട്ടിലിൽ അച്ചുവിന്റെ അടുത്ത് ആയി വന്ന് കിടെന്നു. എന്നിട്ട് അവൾക്കു അഭിമുഖം ആയി ചെരിഞ്ഞു കിടെന്നു.

"ഇപ്പോൾ കുറവ് ഉണ്ടോടോ.... വേദന മാറിയോ... ശ്രീ ടോപ്പിന്റെ അടിയിലൂടെ അച്ചുവിന്റെ വയറിൽ കൈ വച്ചു കൊണ്ട് ചോദിച്ചു. എന്തോ ശ്രീയുടെ സ്പർശനം അറിയിഞ്ഞതും അച്ചുവിന് ഒരു വിറയൽ പോലെ തോന്നി. അവൾ ശ്രീയുടെ മുഖത്തേക്ക് നോക്കി ഇരുന്നു. "എന്താടോ... കുറവില്ലേ.... ടാബ്‌ലറ്റ് എന്തെങ്കിലും വാങ്ങണോ.... ശ്രീ ആകുലതയോടെ ചോദിച്ചു. "കുറവുണ്ട്.... അച്ചു ആ ഒറ്റവാക്കിൽ ഉത്തരം ഒതുക്കി. അവൾക്കു എന്തോ ഒരു ചമ്മൽ തോന്നി. "എന്താടോ തനിക്കു സങ്കടം ആയോ... ഞാൻ കൈ മാറ്റിയേക്കാം.... അതും പറഞ്ഞു ശ്രീ വയറിൽ നിന്ന് കൈ പിൻവലിച്ചു.അച്ചു ഉടനെ ആ കൈ പിടിച്ചു അവളുടെ വയറിൽ ചേർത്ത് വച്ചു. "ഇപ്പോൾ ആശ്വാസം തോന്നുന്നുണ്ട്.... ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അച്ചു പറഞ്ഞു. ശ്രീയുടെ മുഖത്തു സന്തോഷം അലതല്ലി. ഇതൊക്കെ കണ്ട് കൊണ്ട് നിൽക്കുവാണ് വാവച്ചി. ശ്രീ പെട്ടെന്ന് കൈകൾ അവിടെന്ന് എടുത്തു മാറ്റി. അച്ചുവും ഡ്രസ്സ്‌ പിടിച്ചു നേരെ ഇട്ടു. "അമ്മേടെ മുത്ത്‌ വാ... അച്ചു വാവച്ചിയെ വിളിച്ചു. വിളിക്കേണ്ട താമസം വാവച്ചി ഓടി വന്ന് അവരുടെ നടുക്ക് ആയി കിടെന്നു. "അമ്മക്ക് വയറു ഭയങ്കര വേദന ആണ് കേട്ടോ... വാവച്ചി ചവിട്ട് ഒന്നും കൊടുക്കരുത്.... അമ്മക്ക് വേദനിക്കും...

ശ്രീ വാവച്ചിയോട് പറഞ്ഞു. വാവച്ചി ആണെങ്കിൽ ആണോ എന്നുള്ള ഭാവത്തിൽ അച്ചുവിന്റെ വയറിൽ നോക്കുന്നു. "അപ്പൊ അമ്മയുടെ വയറ്റിൽ കുഞ്ഞുവാവ ഉണ്ടോ അച്ഛേ.. വാവച്ചി അച്ചുവിന്റെ വയറിൽ തടവിക്കൊണ്ട് ചോദിച്ചു. ശ്രീ ഒന്നും പറയാതെ അച്ചുവിനെ നോക്കി. "വാവ ഒന്നുമില്ല വാവച്ചി... അമ്മക്ക് അല്ലാതെ വയറു വേദനായ.. ശ്രീ അത് പറഞ്ഞപ്പോൾ വാവച്ചിക്ക് സങ്കടം ആയെന്ന് തോന്നുന്നു. ഒന്നും മിണ്ടാതെ വാവച്ചി തിരിഞ്ഞു കിടെന്നു. "അമ്മയുടെ വാവച്ചിക്ക് കളിക്കാൻ അമ്മ ഒരു കുഞ്ഞുവാവേ ഉടനെ അമ്മ തരും കേട്ടോ.... വാവച്ചി പിണങ്ങിയത് കൊണ്ട് ഇനി ഉടനെ തരുന്നില്ല... അതും പറഞ്ഞു അച്ചു കള്ളഗൗരവം കാട്ടി ഇരുന്നു. ശ്രീക്ക് ആണെങ്കിൽ ഇതൊന്നും കേട്ടിട്ട് വിശ്വാസം വരാത്തത് പോലെ ഇരുന്നു. "ഞാൻ പിണങ്ങിയല്ല അമ്മാ.... കുഞ്ഞുവാവേ ഉടനെ തരുവോ.... വാവച്ചി അച്ചുവിനോട് ചേർന്ന് ഇരുന്ന് കൊണ്ട് പറഞ്ഞു. "ഉടനെ വേണോ.... പതുക്കെ മതിയോ.... അച്ചു വാവച്ചിയെ മടിയിൽ ഇരുത്തി കൊണ്ട് ചോദിച്ചു. "എനിക്ക് ഉടനെ വേണം... എനിക്ക് കൂടെ കളിക്കണം... പാട്ട് പാടി ഉറക്കം..... വാവച്ചി കൊഞ്ചലോടെ പറഞ്ഞു. വാവച്ചിയുടെ വാക്കുകളിൽ നിന്ന് തന്നെ ശ്രീയ്ക്കും അച്ചുവിനും മനിസിലായി വാവച്ചി എത്ര മാത്രം ഒരു കൂട്ട് ആഗ്രഹിക്കുന്നു എന്ന്.

"അമ്മ തരാല്ലോ എന്റെ വാവച്ചിക്ക്... എന്റെ മുത്ത് അല്ലെ നീ... അപ്പോൾ മുത്ത് ചോദിച്ചാൽ കൊടുക്കാതിരിക്കാൻ പറ്റുവോ.... അച്ചു വാവച്ചിയുടെ കവിളിൽ തലോടി കൊണ്ട് ചോദിച്ചു. രാത്രി കിടക്കാൻ നേരം വാവച്ചി അച്ചുവിനെ കെട്ടിപിടിച്ചു ഉറങ്ങുവാണ്. അച്ചു വാവച്ചിയുടെ തോളിൽ തട്ടികൊണ്ടേ ഇരുന്നു. അപ്പോൾ ആണ് ശ്രീ വന്നത്. ശ്രീ വന്ന് അച്ചുവിനോട് ചേർന്ന് കിടെന്നു. അച്ചു വാവച്ചിയുടെ അപ്പുറത്തെ സൈഡിൽ ഒരു പില്ലോ എടുത്തു വച്ചിട്ട് ശ്രീയുടെ നേർക്ക് തിരിഞ്ഞു കിടെന്നു. ശ്രീ ആണെങ്കിൽ അച്ചുവിനെ നോക്കി കിടക്കുവാണ്. എന്താന്ന് അച്ചു പിരികം പൊക്കി ചോദിച്ചു. അതിന് ശ്രീ അച്ചുവിനെ തന്റെ നെഞ്ചിൽ കയറ്റി കിടെത്തി. "ഇന്ന് താൻ മോളോട് വെറുതെ പറഞ്ഞത് ആണെങ്കിലും അത് കേട്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം ആയടോ.... ശ്രീ അച്ചുവിന്റെ കവിളിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. "ഞാൻ വെറുതെ പറഞ്ഞത് അല്ല ശ്രീയേട്ടാ... നമുക്ക് വാവച്ചിക്ക് ഒരു കൂട്ട് കൊടുക്കണം... അത് അവൾ ആഗ്രഹിക്കുന്നുണ്ട്... "എന്താ അച്ചു ne ഈ പറയുന്നത് അവൾ കുഞ്ഞ് അല്ലെ.... നിനക്ക് ഇപ്പോൾ അതിന് 21വയസ്സ് പോലും ആയില്ലല്ലോ.... "വേണം ശ്രീയേട്ടാ.... അത് പറയുമ്പോൾ അവളുടെ ശബ്ദം ഉറച്ചത് ആയിരുന്നു....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story