നിശാഗന്ധി: ഭാഗം 24

nishaganthi

രചന: മഴത്തുള്ളി

 "ശ്രീയേട്ടന് പേടി ഉണ്ടോ നമ്മുടെ ലോകത്തേക്ക് വേറെ ഒരാൾ കൂടി വന്നാൽ വാവച്ചിയോട് എനിക്ക് ഉള്ള സ്നേഹം കുറയും എന്ന്.... അച്ചു ശ്രീയുടെ നെഞ്ചിൽ തലചേർത്തു വച്ചു കൊണ്ട് ചോദിച്ചു. "ഒരിക്കലും ഇല്ല.... കാരണം ഞാൻ സ്നേഹിക്കുന്നതിനെക്കാൾ ഒത്തിരി താൻ വാവച്ചിയെ സ്നേഹിക്കുന്നുണ്ട്.... ഒരു അമ്മയുടെ എല്ലാ പരിലാളനയും ഏറ്റു ആണ് ഇപ്പോൾ നമ്മുടെ മോൾ വളരുന്നത്.... എനിക്ക് അവളോട്‌ ഉള്ള സ്നേഹം കുറഞ്ഞാലും തനിക്കു അതിന് ഒരിക്കലും കഴിയില്ലെന്ന് എനിക്ക് നന്നായി അറിയാം..... ശ്രീ അച്ചുവിന്റെ വയറിൽ തന്റെ കൈകൾ കൊണ്ട് തടവി കൊടുത്തു കൊണ്ട് പറഞ്ഞു. "പിന്നെ എന്താ ശ്രീയേട്ടാ നമുക്ക് വാവെ വേണ്ടെന്ന് പറഞ്ഞത്..... "അച്ചു... വാവെ വേണ്ടെന്നു അല്ല ഞാൻ പറഞ്ഞത്.... ഇപ്പോൾ നമുക്ക് അതിനു ഉള്ള സമയം ആയിട്ടില്ല.... വാവച്ചിക്ക് 3വയസ്സ് ആയിട്ടേ ഉള്ളു.... അതിനു ഇടയിൽ ഒരു കുഞ്ഞ് കൂടി വന്നാൽ തനിക്കു അത് ബുദ്ധിമുട്ട് ആകും..... രണ്ടാളെയും ഒന്നിച്ചു നോക്കേണ്ടി വരും..... പോരാത്തതിന് തനിക്കു പഠിക്കേണ്ട സമയം ആണ് ഇത്....

ശ്രീ സാവധാനം അച്ചുവിനെ കാര്യങ്ങൾ പറഞ്ഞു മനിസിലാക്കാൻ ശ്രമിക്കുക ആയിരുന്നു. "അതിന് ഇനി ആര് പഠിക്കാൻ പോകുന്നു.... അച്ചു ഞെട്ടലോടെ ശ്രീയുടെ നെഞ്ചിൽ നിന്ന് മുഖം ഉയർത്തി ചോദിച്ചു. "വേറെ ആര് പോകാൻ നീ തന്നെ.... "ഞാൻ ഇനി പഠിക്കാൻ ഒന്നും പോണില്ല.... ഞാൻ വാവച്ചിയുടെയും ശ്രീയേട്ടന്റെ കാര്യം നോക്കി വീട്ടിൽ ഇരുന്നോളാം.... അച്ചു കൊഞ്ചലോടെ പറഞ്ഞു. "അയ്യടാ... കൊച്ചിന്റെ ആഗ്രഹം കണ്ടില്ലെ പഠിക്കാൻ പോകുന്നില്ലെന്ന്.... അടുത്ത തിങ്കൾ മുതൽ ഞാനും നീയും കോളേജിൽ പോകുന്നു.... വാവച്ചിയെ കോളേജിനോട് ചേർന്ന് ഇരിക്കുന്ന ഡേകെയർ ചേർക്കുന്നു.... അത് ആകുമ്പോൾ എളുപ്പം അല്ലെ... മൂന്ന് ആൾക്കും ഒന്നിച്ചു പോയി ഒന്നിച്ചു വരാം... ശ്രീ അതും പറഞ്ഞു അച്ചുവിന്റെ ചുണ്ടിൽ ചുണ്ട് ചേർക്കാൻ വന്നതും അച്ചു ശ്രീയെ ഒരു തള്ള്. "അങ്ങനെ ഇപ്പോൾ ഉമ്മ തരണ്ട.... എല്ലാം നേരുത്തേ തീരുമാനിച്ചു വച്ചിരിക്കുക ആയിരുന്നു അല്ലെ ദുഷ്ട്ടാ.... അതും പറഞ്ഞു അച്ചു തിരിഞ്ഞു കിടെന്നു. "എന്റെ അച്ചു നീ പിണങ്ങാതെ... നിന്റെ അച്ഛനാ എന്നോട് തുടർന്നും നിന്നെ പഠിപ്പിക്കണം എന്ന് പറഞ്ഞത്.... പിന്നെ നിന്നോട് പഠിക്കുന്ന കാര്യം പറഞ്ഞാൽ നീ സമ്മതിക്കില്ലെന്നും പറഞ്ഞു..

. അതും പറഞ്ഞു ശ്രീ അച്ചുവിനെ ഒന്നൂടെ ചേർത്ത് പിടിച്ചു. അധിക സമയം അച്ചൂന് അവളുടെ ശ്രീയോട് പിണങ്ങി ഇരിക്കാൻ കഴിഞ്ഞില്ല. അവളും അവനെ ചേർത്ത് പിടിച്ചു. രാത്രിയിൽ എപ്പോഴോ അവന്റെ ഹൃദയ താളം കേട്ട് അവളും ഉറങ്ങി പോയി. "ശ്രീയേട്ടാ മോളെ കുളിപ്പിച്ച് കഴിഞ്ഞോ.... സമയം ഒത്തിരി ആയി.... വേഗം വായോ... അച്ചു അടുക്കളയിൽ നിന്ന് ശ്രീയോട് വിളിച്ചു പറഞ്ഞു. "ഇപ്പോൾ കഴിയും... ശ്രീ മുകളിൽ നിന്ന് വിളിച്ചു പറഞ്ഞു. അച്ചു അടുക്കളയിൽ എല്ലാരുടെയും ലഞ്ച് ബോക്സ്‌ എടുക്കുന്ന തിരക്കിൽ ആയിരുന്നു. ഇന്നാണ് ദിവസങ്ങൾക്കു ശേഷം നമ്മുടെ അച്ചുവും ശ്രീയും കോളേജില്ലേക്ക് പോകുന്ന ദിവസം. അതും അല്ല നമ്മുടെ വാവച്ചിയെ ആദ്യം ആയി സ്കൂളിൽ കൊണ്ട് പോകുന്ന ദിവസം. "അമ്മേ... വാവച്ചിക്ക് അച്ഛ തല ചീക്കണ്ട..... അമ്മ ചീകി തന്നാൽ മതി.... വാവച്ചി കൈയിലെ ചീപ്പും ആയി അടുക്കളയിലേക്ക് വന്നു. "വാവച്ചിക്ക് അമ്മ ചീകി തരാല്ലോ... വായോ... അച്ചു അതും പറഞ്ഞു വാവച്ചിയെയും എടുത്തു റൂമിലേക്കു നടന്നു. അച്ചു റൂമിൽ എത്തിയപ്പോൾ ശ്രീ ഭയങ്കര ഒരുക്കം.

"എന്താ സാറേ പതിവില്ലാതെ ഒരു ഒരുക്കം... അച്ചു ശ്രീയോട് ചോദിച്ചു. "വെറുതെ കുറെ നാൾ ആയില്ലേ കോളേജിൽ പോയിട്ട്.... പെൺപിള്ളേർ എല്ലാം എന്നെ കാണാതെ വിഷമിക്കുന്നുണ്ടാകും... ശ്രീ അത് പറഞ്ഞു അച്ചുവിന്റെ മുഖത്തു നോക്കിയതും കടന്നൽ കുത്തിയത് പോലെ മുഖവും വീർപ്പിച്ചു നിക്കുവാ അച്ചു. "അയ്യേ ഞാൻ വെറുതെ പറഞ്ഞത് അല്ലെ.... എനിക്ക് ക്ലാസ്സിൽ നോക്കാൻ ആയാലും വീട്ടിൽ നോക്കാൻ ആയാലും എന്റെ ഈ സുന്ദരി കുട്ടി ഇല്ലേ... ശ്രീ അതും പറഞ്ഞു അച്ചുവിന്റെ കവിളിൽ പിടിച്ചു ചെറുതായിട്ട് ഒന്നു നുള്ളി. "മതി മതി സോപ്പ്.... കൂടുതൽ പതപ്പിക്കണ്ടാ ചിലപ്പോൾ തെന്നി വീഴും... അതും പറഞ്ഞു അച്ചു വാവച്ചിയെ കട്ടിലിൽ നിർത്തി തല ചീകി കൊടുത്തു. "ഞാൻ ചീകി കൊടുത്തതാ അച്ചു... പിന്നെ എന്തിനാ വീണ്ടും ചീകുന്നത്... "വാവച്ചിക്ക് അത് ഇഷ്ട്ടപെട്ടില്ലെന്ന്... എന്നോട് ചീകി കൊടുക്കാൻ പറഞ്ഞു... അച്ചു അതും പറഞ്ഞു വാവച്ചിയെ എടുത്തു താഴെ നിർത്തി. "ഓ ഒരു അമ്മയും മോളും.... സമയം ആയി ഞാൻ താഴെ നിൽക്കാം താൻ റെഡി ആയിട്ട് വാ...

മോളെ ഞാൻ താഴെ കൊണ്ട് പോകുവാ... അതും പറഞ്ഞു ചിരിച്ചു കൊണ്ട് ശ്രീയും വാവച്ചിയും താഴെക്ക് പോയി. അച്ചു വേഗം തന്നെ ഡ്രസ്സ്‌ മാറി. രാവിലെ എഴുന്നേറ്റപ്പോൾ കുളിച്ചത് കൊണ്ട് ഇപ്പോൾ ചെറുതായിട്ട് ഒന്ന് മുഖം കഴുകി അത്രേ ഉള്ളൂ. പച്ച നിറത്തിൽ ഉള്ള ടോപ്പും ചുമപ്പ് പാന്റും ഷാളും ആയിരുന്നു വേഷം. കണ്ണുകളിൽ ചെറുതായി ഒന്ന് കരി എഴുതി ഒരു കുഞ്ഞ് പൊട്ടും വച്ചു. മുടി കുളിപിഞ്ഞൽ ഇട്ടു. നെറ്റിയിൽ സിന്ദുരം ചാർത്തി... അത് മാത്രമേ പഴയ അച്ചുവിൽ നിന്ന് പുതിയ അച്ചുവിലേക്ക് ഉള്ള മാറ്റം ആയി ഉണ്ടായിരുന്നുള്ളു. അച്ചു തന്റെ ബാഗും മോളുടെയും ശ്രീയുടെ ബാഗും എടുത്തു പെട്ടെന്ന് തന്നെ താഴെ ഇറങ്ങി. ശ്രീ അവളെ നോക്കി നിന്ന് പോയി. കഴുത്തിലെ താലി മാലയും നെറ്റിയിലേ സിന്ദുര ചുമപ്പും മാത്രമേ വേറിട്ടു നിൽക്കുന്നുള്ളു. അവളെ കാണാൻ എന്തോ ഒരു പ്രതേക ഭംഗി ഉള്ളത് ആയി അവന് തോന്നി. "എന്താ ശ്രീയേട്ടാ നോക്കി നില്കുന്നെ.... മോളുടെ ബാഗിൽ ലഞ്ച് ബോക്സ്‌ എടുത്തു വയ്ക്കു... അപ്പോഴേക്കും അവൾ ബാക്കി ഉള്ള കാര്യങ്ങളും ചെയ്തു തീർത്തു. അവർ പോകാൻ ആയി ഇറങ്ങി.

അവർ മൂന്ന് പേരും അച്ഛനോട് യാത്ര പറഞ്ഞു ഇറങ്ങി. സത്യം പറഞ്ഞാൽ സ്കൂളിലേക്ക് പോകുന്ന വാവച്ചിയെക്കാൾ മടി ആയിരുന്നു കോളേജിലേക്ക് പോകുന്ന അച്ചുവിന്റെ കാര്യം. വണ്ടിയിൽ ഇരിക്കുമ്പോൾ തന്നെ അച്ചു ഒരുപാട് വട്ടം ശ്രീയോട് ചോദിച്ചു കോളജിലേക്ക് പോകണോ എന്ന്. അതിന് എല്ലാം കനപ്പിച്ചു ഒരു നോട്ടം ആയിരുന്നു മറുപടി. ആദ്യം അവർ വാവച്ചിയുടെ ഡേകേയറിൽ എത്തി. ശ്രീ ആദ്യം വണ്ടിയിൽ നിന്ന് ഇറങ്ങി. എന്നിട്ട് ഇപ്പുറത്തെ സൈഡിൽ വന്നു അച്ചുവിന്റെ മടിയിൽ നിന്ന് വാവച്ചിയെ എടുത്തു. വാവച്ചി ഭയങ്കര സന്തോഷത്തിൽ ആണ്... പുതിയ ഉടുപ്പും ബാഗും ഒക്കെ കൊണ്ട് സ്കൂളിൽ പോകുന്നതിന്റെ സന്തോഷം. വാവച്ചി കരയും എന്ന് അവർ പേടിച്ചു എങ്കിലും വാവച്ചി ടീച്ചറിന്റെ കൂടെ ഇരുന്നു വരുന്ന കുട്ടികളെ സ്വീകരിക്കുന്ന തിരക്കിലും അവരെ സീറ്റിൽ കൊണ്ട് ഇരുത്തുന്ന തിരക്കിലും ആയിരുന്നു. അതെല്ലാം കണ്ട് സന്തോഷത്തോടെ അച്ചുവും ശ്രീയും കോളേജിലേക്ക് പോയി....... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story