നിശാഗന്ധി: ഭാഗം 26

nishaganthi

രചന: മഴത്തുള്ളി

അച്ചു ആണെങ്കിൽ ശ്രീയെ കെട്ടിപിടിച്ചു നിൽക്കുന്ന പെണ്ണിനെ തന്നെ സൂക്ഷിച്ചു നോക്കികൊണ്ട്‌ ഇരുന്നു. "എന്താ അച്ചു നീ ഇങ്ങനെ നോക്കുന്നെ.... ഇത് ആരാണ് എന്ന് മനിസിലായില്ലേ.... ശ്രീ വാവച്ചിയേ താഴെ നിർത്തി കൊണ്ട് അച്ചുവിനോട് ചേർന്ന് നിന്ന് ചോദിച്ചു. അച്ചു ആണെങ്കിൽ ഒന്നും മനിസിലാവാത്ത രീതിയിൽ നിൽക്കുന്നു. "ഡോ.... ഇത് എന്റെ അനിയത്തി കുട്ടിയാ.... പേര് ലെച്ചു..... ബാംഗ്ലൂരിൽ എന്റെ ചിറ്റയുടെ അടുത്ത് ആയിരുന്നു..... നമ്മുടെ കല്യണം കഴിഞ്ഞപ്പോൾ വിചാരിച്ചു ഇനി ഇവളെ കൂടെ നമ്മുടെ കൂടെ കൂട്ടാം എന്ന്.... ശ്രീ ലെച്ചുനെ നോക്കികൊണ്ട്‌ പറഞ്ഞു. "മതി മതി... ഇനി എന്റെ ഏട്ടത്തിയോട് ഞാൻ സംസാരിച്ചോളാം.... ചേട്ടൻ ചേട്ടന്റെ പാട് നോക്കി പോയെ.... ലെച്ചു വന്നു അച്ചുവിന്റെ മറ്റേ കൈയിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അച്ചു അതിന് ചെറുതായി ഒന്ന് ചിരിച്ചതേ ഉള്ളൂ. "ഏട്ടത്തി അധികം സംസാരിക്കാത്ത ആൾ ആണെന്ന് തോന്നുന്നു.... കണ്ടാലേ അറിയാം പാവം ആണെന്ന്.... ലെച്ചു വളരെ ഉത്സാഹത്തോടെ പറഞ്ഞു. "എന്റെ ലെച്ചു നീ എന്ത് വേണോ പറഞ്ഞോ.... ഈ നിൽക്കുന്ന എന്റെ ഭാര്യ അധികം സംസാരിക്കില്ല എന്ന് മാത്രം പറയരുത്.... എന്റെ ക്ലാസ്സിൽ ഇരുന്നു സംസാരിച്ചതിന് ഇന്ന് ഇവളെ സീറ്റ്‌ മാറ്റി ഇരുത്തിയതേ ഉള്ളൂ....

ശ്രീ അച്ചുവിനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. "എന്റെ ലെച്ചു ഞാൻ നിന്റെ ഈ ചേട്ടന്റെ ക്ലാസ്സിൽ ഇരിക്കുന്നത് തന്നെ ഭാഗ്യം.... പിന്നെ അല്ലെ സംസാരിക്കാതിരിക്കുന്നതു.... എന്ത് ബോറാണ് ശ്രീയേട്ടന്റെ ക്ലാസ് എന്ന് അറിയുവോ.... അച്ചു ലെച്ചുവിനോട് ശ്രീയെ കളിയാക്കി കൊണ്ട് പറഞ്ഞു. "അത് ഏട്ടത്തി പറഞ്ഞത് ശരിയാ.... ചേട്ടൻ എനിക്ക് ട്യൂഷൻ എടുത്തിട്ടുള്ളത് കൊണ്ട് അറിയാം... ഉറങ്ങാതെ ഇരിക്കുന്നതെ ഭാഗ്യം എന്ന് പറയാം... ലെച്ചു കളിയാക്കി കൊണ്ട് പറഞ്ഞു. "അത് ശരി ഇപ്പോൾ നിങ്ങൾ രണ്ടും ഒറ്റക്കെട്ട് ആയല്ലേ... ഞാൻ പുറത്തും ആയി..... എനിക്ക് എന്റെ വാവച്ചി മാത്രം മതി.... വാ വാവച്ചി..... ശ്രീ അതും പറഞ്ഞു വാവച്ചിയെ എടുക്കാൻ ആയി കൈ നീട്ടി. "ബേണ്ടാ.. വാവച്ചിയേ അമ്മ എക്കും..... അതും പറഞ്ഞു വാവച്ചി അച്ചുവിന്റെ അടുത്ത് എടുക്കാൻ ആയി കൈ നീട്ടി. "ഹമ്പടി കള്ളി... നീയും എന്നെ പറ്റിച്ചോ.... നീ രാത്രി വാ അച്ഛേ നെഞ്ചിൽ കിടത്തി ഉറക്കാൻ എന്നും പറഞ്ഞു..... ശ്രീ വാവച്ചിയേ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് പറഞ്ഞു. അപ്പോഴേക്കും അച്ചു വാവച്ചിയേ എടുത്തിരുന്നു.

"അച്ഛേ വാ.... അച്ചുവിന്റെ കൈയിൽ ഇരുന്നു വാവച്ചി ശ്രീയെ അടുത്തേക്ക് വിളിച്ചു. ശ്രീ വാവച്ചിയുടെ അടുത്തേക്ക് പോയി. "ഉമ്മാ..... വാവച്ചി അച്ചുവിന്റെ കൈയിൽ ഇരുന്ന് കൊണ്ട് തന്നെ ശ്രീയുടെ കവിളിൽ ഉമ്മ കൊടുത്തു. "എന്റെ വാവച്ചി പെണ്ണ് ആൾ കൊള്ളാല്ലോ.... അതും പറഞ്ഞു ലെച്ചു വാവച്ചിയേ അച്ചുവിന്റെ കൈയിൽ നിന്ന് എടുത്തു കൊണ്ട് അകത്തേക്ക് നടന്നു. "എന്റെ ഭാര്യയുടെ മുഖത്തു എന്താണ് ഒരു ഗൗരവം.... പിണക്കം ഇതുവരെ മാറിയില്ലേ.... മുഖം വീർപ്പിച്ചു നിൽക്കുന്ന അച്ചുവിനെ നോക്കി ശ്രീ ചോദിച്ചു. "ഇല്ലാ.... അച്ചു ഗൗരവത്തിൽ ഉത്തരം പറഞ്ഞു. "പിണക്കം മാറിയില്ലെങ്കിൽ മാറാൻ ഉള്ള മരുന്ന് നമ്മുടെ റൂമിൽ എത്തിയിട്ട് തരാം..... ശ്രീ അച്ചുവിന്റെ ഇടുപ്പിൽ കൈ ചേർത്ത് കൊണ്ട് ഒരു തരം കുസൃതിയോടെ പറഞ്ഞു. ശ്രീയുടെ അങ്ങനെ ഒരു ഭാവം സുപരിചിതം ആയിരുന്നു അച്ചുവിന്. "വിട്ടേ ശ്രീയേട്ടാ ആരെങ്കിലും കണ്ടാൽ എന്ത് വിചാരിക്കും.... അതും പറഞ്ഞു അച്ചു ശ്രീയുടെ കൈയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചു കൊണ്ടേ ഇരുന്നു. "ആദ്യം എന്നോട് ഉള്ള പിണക്കം മാറിയോ എന്ന് പറാ.... എന്നിട്ട് വിടാം....

ശ്രീ അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. "മാറി.... മാറി ശ്രീയേട്ടാ.... ശ്രീയുടെ കൈകൾ കുസൃതി കാണിക്കാൻ തുടങ്ങിയപ്പോൾ അച്ചു ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു. "മാറിയോ.... എന്നാൽ ദേ ഇവിടെ ഒരു ഉമ്മ താ.... ശ്രീ തന്റെ കവിൾ അച്ചുവിന് നേരെ തിരിച്ചു കൊണ്ട് പറഞ്ഞു. "അയ്യേ ആരെങ്കിലും കാണും ശ്രീയേട്ടാ.... അച്ചു പരിഭ്രമത്തോടെ പറഞ്ഞു. "എന്നാൽ ശരി എനിക്ക് റൂമിൽ പോയിട്ട് തരണം സമ്മതിച്ചോ.... ശ്രീ കുസൃതിയോടെ അച്ചുവിനോട് ചോദിച്ചു. "തരാം.... ശ്രീയേട്ടൻ ഇപ്പോൾ വിട്..... അച്ചു ചുറ്റും നോക്കികൊണ്ട് പറഞ്ഞു. "എന്നാൽ ഒക്കെ..... അതും പറഞ്ഞു ശ്രീ അച്ചുവിന്റെ മേൽ ഉള്ള പിടിവിട്ടു. ശ്രീയും അച്ചുവും ഒന്നിച്ചു വീടിനു ഉള്ളിലേക്ക് കയറി. അച്ചു നേരെ റൂമിൽ പോയി കുളിച്ചു ഫ്രഷ് ആയി താഴെക്ക്‌ വന്നു. അപ്പോഴേക്കും ലെച്ചുവും വാവച്ചിയും ഭയങ്കര കാര്യം പറയുന്ന തിരക്കിൽ ആയിരുന്നു. ശ്രീയും അച്ഛനും കൂടെ പുറത്ത് എന്തോ സാധനം വാങ്ങാൻ ആയി പോയി. ശ്രീ തിരിച്ചു വന്നപ്പോൾ അവന്റെ കൈ നിറയെ മിട്ടായി ആയിരുന്നു. അതുകണ്ടു വാവച്ചി അങ്ങോട്ടേക്ക് ചാടി.

എല്ലാവരും ചായയും കുടിച്ചു മുറ്റത്തു ഇരുന്നു വിശേഷം പറയുന്ന തിരക്കിൽ ആയിരുന്നു. ശ്രീയും അച്ചുവും ലെച്ചുവും വീടിന്റെ മുന്നിൽ ഉള്ള വരാന്തയിൽ ഇരുന്നു. അച്ഛൻ ചാരു കസേരയിൽ ഇരുന്നു എല്ലാരും പറയുന്നത് കേൾക്കുന്നു. വാവച്ചി ആണെങ്കിൽ ഒരു പന്തും കൊണ്ട് മുറ്റത്തു നിന്ന് ലെച്ചുവിന് എറിഞ്ഞു കൊടുക്കുന്നു. ലെച്ചു അത് തിരിച്ചു വാവചിക്കും എറിഞ്ഞു കൊടുക്കുന്നുണ്ട്. അച്ചു ശ്രീയുടെ തോളിൽ തല ചായ്ച്ചു കിടപ്പുണ്ട്. പെട്ടെന്ന് ആണ് മുറ്റത്തു ഒരു ഹോണ്ടസിറ്റിയുടെ കാർ വന്നു നിന്നത്. വാവച്ചി കാർ കണ്ടതും പന്ത് തറയിൽ ഇട്ട് അച്ചുവിന്റെ അടുത്തേക്ക് ഓടി. കാറിന്റെ മുന്നിൽ നിന്ന് ഒരു സ്ത്രീ ഇറങ്ങിയതും "അമ്മ... എന്ന് ലെച്ചുവിന്റെ നാവിൽ നിന്ന് പുറത്ത് വന്നു. അത് ശ്രീയുടെ അമ്മ ആണ് എന്ന് അച്ചുവിന് മനിസിലായി. എന്നാൽ കാറിന്റെ പിന്നിൽ നിന്ന് തനിക്കു അപരിചിതം ആയ ഒരു പരിഷ്കാരി ആയ സ്ത്രീ വെളിയിൽ വന്നു. അച്ചു അവളെ സംശയത്തോടെ നോക്കി. എന്നാൽ കാറിന്റെ പിൻ സീറ്റിൽ നിന്ന് ഇറങ്ങി വരുന്ന സ്ത്രീയെ കണ്ട് ശ്രീ പകച്ചു പോയി. "ദിവ്യ.... അവന്റെ നാവ് അറിയാതെ ഉച്ചരിച്ചു പോയി...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story