നിശാഗന്ധി: ഭാഗം 27

nishaganthi

രചന: മഴത്തുള്ളി

ശ്രീയുടെ വായിൽ നിന്ന് ആ പേരുകൾ കേട്ടതും അച്ചു ഒരു തരം മരവിപ്പോടെ പിന്നിലേക്ക് നീങ്ങി. അച്ചു വാവച്ചിയേ മുറികെ തന്നോട് ചേർത്ത് പിടിച്ചു ആർക്കും ഒരിക്കലും വിട്ട് കൊടുക്കാൻ സമ്മതം ഇല്ല എന്ന പോലെ. "മോനെ..... നിനക്ക് ഞങ്ങളെ ഒക്കെ ഓർമ ഉണ്ടോ ഡാ..... നിന്റെ അമ്മയെ നീ മറന്നോ..... ശ്രീയുടെ അമ്മ ഒരു തരം പുച്ഛത്തോടെ ശ്രീയോട് ചോദിച്ചു. കൂട്ടത്തിൽ അവർ അച്ചുവിനെയും വാവച്ചിയെയും ഒന്ന് നോക്കി. "കല്യണം ഒക്കെ കഴിഞ്ഞെന്ന് കേട്ടു.... പുതിയ ബന്ധുക്കൾ ഒക്കെ ഉണ്ടായപ്പോൾ നീ ഈ പാവം അമ്മയെ മറന്നോ.... ഇത് ആണോ നിന്റെ ഭാര്യ..... മോൾക്ക് സുഖം ആണോ.... അവളെ ഇവൾ നന്നായി നോക്കുന്നുണ്ടോ.... ശ്രീയുടെ അമ്മ പുച്ഛത്തോടെ അച്ചുവിനെയും അച്ചുവിന്റെ കൈയിൽ ഇരുന്ന വാവച്ചിയെയും നോക്കികൊണ്ട്‌ പറഞ്ഞു. "ആരുടെ അമ്മ..... നിങ്ങൾക്ക് ആ നാമം ഉച്ചരിക്കാൻ ഉള്ള അർഹത ഉണ്ടോ....എല്ലാം ഇട്ട് എറിഞ്ഞു ദാ ഈ നിൽക്കുന്നവളുടെ കൂടെ പോയത് അല്ലെ നിങ്ങൾ..... പിന്നെ ഏത് ബന്ധം പറഞ്ഞാ നിങ്ങൾ ഇപ്പോൾ ഇവിടേക്കു വന്നത്.... ശ്രീ തന്റെ ദേഷ്യം ഒന്ന് പോലും മറച്ചു വയ്ക്കാതെ അവരോട് തുറന്നടിച്ച പോലെ ദേഷ്യത്തിൽ ചോദിച്ചു. "അപ്പോൾ ഈ നിൽക്കുന്ന ഇവൾ നിനക്ക് കൃത്യമായി തലയണ മന്ത്രം ഒക്കെ ഓതി തരുന്നുണ്ട് അല്ലെ.....

അതിന്റെ ഫലം ആയിരിക്കും നീ ഇപ്പോൾ നിന്റെ അമ്മയോട് ഇങ്ങനെ സംസാരിക്കുന്നത്...... "ആരുടെ അമ്മ..... ഏത് അമ്മ..... എന്റെ വയ്യാത്ത അച്ഛനെയും കല്യണ പ്രായം തികഞ്ഞു നിൽക്കുന്ന ദാ ഇവളെയും എന്നെയും ഒക്കെ ഉപേക്ഷിച്ചു നിങ്ങൾ പണത്തിന് വേണ്ടി ഈ പടി കടന്ന് പോയില്ലേ..... അന്ന് തീർന്നു ഞാനും നിങ്ങളും ഈ വീടും ആയുള്ള ബന്ധം...... പിന്നെ ഈ നിൽക്കുന്നത് എന്റെ ഭാര്യ ആണ്.... ഈ ശ്രീറാമിന്റെ ഭാര്യ ഐശ്വര്യ ശ്രീറാം..... അവളെ അങ്ങനെ വഴിയിൽ കൂടി പോകുന്നവർക്ക് എന്തും പറയാം എന്ന വിചാരം ആർക്കും വേണ്ടാ..... ശ്രീ അച്ചുവിനെ തന്നോട് ചേർത്ത് നിർത്തി കൊണ്ട് പറഞ്ഞു. "ഇവൾ നിന്റെ രണ്ടാം ഭാര്യ ആയിരിക്കും.... പക്ഷേ അവളുടെ കൈയിൽ ഇരിക്കുന്ന നിന്റെ കുഞ്ഞ് ഇവളുടേത് ആണോ.....കുഞ്ഞിന്റെ അവകാശം നിനക്കും ദാ അവിടെ നിക്കുന്ന നിന്റെ ഭാര്യ ദിവ്യക്കും അല്ലെ..... അവർ പുച്ഛത്തോടെ അച്ചുവിനെ നോക്കികൊണ്ട് ദിവ്യയുടെ നേർക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു. വാവച്ചി ആണെങ്കിൽ എന്താണ് നടക്കുന്നത് എന്ന് മനിസിലാവാതെ അച്ചുവിന്റെ കൈയിൽ ഇരുന്നു എല്ലാരേയും നോക്കുന്നു.

"രണ്ടാം ഭാര്യയോ..... അത് നിങ്ങൾ മാത്രം പറഞ്ഞാൽ മതിയോ..... ഇവൾ എന്റെ ജീവിതത്തിലേക്ക് വന്നതിന് ശേഷം ആണ് ഒരു ഭാര്യയുടെ സ്നേഹം എന്തെന്ന് ഞാൻ അറിയുന്നത്... സന്തോഷം എന്ത് എന്ന് അറിയുന്നത് .... അപ്പോൾ എനിക്ക് എന്റെ ജീവിതത്തിൽ ഒരേ ഒരു ഭാര്യയുടെ സ്നേഹം മാത്രമേ കിട്ടിയിട്ടുള്ളു അത് ഈ നിൽക്കുന്ന അച്ചുവിന്റെ കൈയിൽ നിന്ന് ആണ്..... പിന്നെ വാവച്ചി അവളെ കുറിച്ച് നിങ്ങളോ ഈ നിൽക്കുന്ന ഇവളോ എന്തെങ്കിലും ഒരു അക്ഷരം സംസാരിച്ചാൽ ബാക്കി കോടതിയിൽ കാണാം...... ശ്രീ വീറോടെ അവരോടു പറഞ്ഞു. കാരണം അവന്റെ ഉള്ളിൽ അത്രയ്ക്കും ഉള്ള കനൽ എരിയിന്നുണ്ടായിരുന്നു. ഒരു മാസം പോലും തികയാത്ത പിഞ്ചു കുഞ്ഞിനെ വേണ്ടെന്ന് കോടതിയിൽ പറഞ്ഞു ആ കുഞ്ഞിനെ തന്റെ സൗന്ദര്യത്തിന് വേണ്ടി ഉപേക്ഷിച്ചു പോയവൾ. "ശ്രീയേട്ടാ എന്നോട് ക്ഷമിക്കു ശ്രീയേട്ടാ... എനിക്ക് എന്റെ തെറ്റ് മനിസിലായി.... എനിക്ക് ശ്രീയേട്ടനും നമ്മുടെ മോളും മതി..... വേറെ ഒന്നും വേണ്ടാ..... ദിവ്യ ഓടി വന്നു ശ്രീയുടെ കരങ്ങൾ ഗ്രഹിച്ചു കൊണ്ട് പറഞ്ഞു.

അച്ചുവിന് ആണെങ്കിൽ ഇതൊക്കെ കണ്ട് ആകപ്പാടെ തല പെരുക്കും പോലെ തോന്നി. അവളുടെ മനസ്സിൽ ഒരായിരം ചിന്തകൾ കടന്നു പോയി. ദിവ്യ തെറ്റുകൾ എല്ലാം മനിസിലാക്കി തിരിച്ചു വന്നത് കൊണ്ട് ശ്രീ അവളെ സ്വീകരിക്കുവോ എന്ന് പോലും അവൾ ചിന്തിച്ചു. വാവച്ചിയുടെ അമ്മ ഇവൾ ആണ് തനിക്കു ഒരു അവകാശവും ഇല്ല... പിന്നെ എന്ത് അർത്ഥത്തിൽ താൻ ഇവിടെ ഇങ്ങനെ നിൽക്കുന്നു... അതൊക്കെ ആലോചിക്കും തോറും അവൾക്ക് തന്റെ നിയത്രണം നഷ്ടപെടും പോലെ തോന്നി. കണ്ണുകളിൽ ഇരുട്ട് പടരുന്നത് അവൾ അറിയിഞ്ഞു. ശ്രീ കാണുന്നത് താഴെക്ക്‌ വീഴാൻ പോകുന്ന അച്ചുവിനെ ആണ്. ശ്രീ ഓടി പോയി വാവച്ചിയെ ഒരു കൈ കൊണ്ട് എടുത്തു മറ്റേ കൈ കൊണ്ട് അച്ചുവിനെ താങ്ങി പിടിച്ചു. ലെച്ചു ഉടനെ വാവച്ചിയേ ശ്രീയുടെ കൈയിൽ നിന്നും എടുത്തു. ശ്രീ അച്ചുവിനെ കൈകളിൽ വാരി എടുത്തു അകത്തേക്ക് കയറി. ശ്രീയുടെ മനസ്സിൽ അച്ചുവിന് എന്ത് പറ്റി എന്ന ആധി ആയിരുന്നു. അച്ചുവിനെ അവരുടെ മുറിയിൽ കൊണ്ട് പോയി കിടത്തി. ദിവ്യയും അമ്മയും വീടിനു ഉള്ളിൽ കയറി ഹാളിൽ ഇരുന്നു. ശ്രീക്ക് ആണെങ്കിൽ അവരെ ഒന്നും പറയാൻ ഉള്ള മനസികാവസ്ഥയില്ലായിരുന്നില്ല. ശ്രീ പെട്ടെന്ന് തന്നെ അവന്റെ ഒരു സുഹൃത്ത് ലേഡി ഡോക്ടറിനെ വിളിച്ചു വീട്ടിലേക്ക് വരാൻ ഏർപ്പാട് ആക്കി.

ഡോക്ടർ വന്നതും ഡോക്ടർ അച്ചു കിടന്ന റൂമിലേക്ക് കയറി ഒപ്പം ശ്രീയും ഉണ്ടായിരുന്നു. കുറച്ചു കഴിഞ്ഞു ശ്രീ റൂമിൽ നിന്ന് പുറത്ത് വന്നു. അവൻ നേരെ പോയി ഹാളിൽ ഇരുന്നു. അമ്മയും ദിവ്യയും അവനെ തന്നെ നോക്കുന്നുണ്ടെങ്കിലും അവൻ അവരെ ശ്രദ്ധിക്കാതെ വേറെ എങ്ങോ നോക്കി ഇരുന്നു. അപ്പോഴേക്കും റൂം തുറന്നു ഡോക്ടർ പുറത്ത് വന്നു. "എങ്ങനെ ഉണ്ട്‌ അമ്മു എന്റെ അച്ചുവിന്.... എന്തെങ്കിലും കുഴപ്പം ഉണ്ടോ.... ശ്രീ ആകുലതയോടെ ചോദിച്ചു. "പേടിക്കാൻ ഒന്നുമില്ല ശ്രീയേട്ടാ..... ഇവിടെ ഒരു കുഞ്ഞ് അതിഥി കൂടി വരാൻ പോകുന്നതിന്റെ സിംബൽ കിട്ടിയതാ...... ഡോക്ടർ ചിരിച്ചു കൊണ്ട് പറഞ്ഞു. "any way congrats ശ്രീയേട്ടാ.... അവരുടെ ഈ സംസാരം കേട്ടതും അമ്മയുടെയും ദിവ്യയുടേയും മുഖം ദേഷ്യം കൊണ്ട് വരിഞ്ഞു മുറുകി. "thanks..... ശ്രീ ചിരിയോടെ പറഞ്ഞു.അമ്മുവിനെ യാത്ര ആക്കി. ശ്രീ പെട്ടെന്ന് തന്നെ അച്ചുവിന്റെ അടുത്തേക്ക് പോയി.

റൂം അകത്തു നിന്ന് പൂട്ടി. അപ്പോഴേക്കും അച്ചു കണ്ണ് തുറന്നിരുന്നു. "എന്താ ശ്രീയേട്ടാ ഇത്... അവർ പറഞ്ഞത് ഞാൻ പ്രെഗ്നന്റ്ആണ് എന്ന് അല്ലെ ... അതിന് നമ്മൾ തമ്മിൽ..... അച്ചു ബാക്കി പറയാതെ നിർത്തി. "എനിക്ക് അറിയാം എന്റെ അച്ചു..... നമ്മൾ തമ്മിൽ പരസ്പരം ഒന്നായിട്ടില്ലെന്ന്.... പക്ഷേ ഇപ്പോൾ ഈ സാഹചര്യത്തിൽ എനിക്ക് ഇങ്ങനെ ഒരു കള്ളം പറയേണ്ടി വന്നു. അവരുടെ വാ അടപ്പിക്കാൻ... ശ്രീ അച്ചുവിന്റെ അടുത്ത് കട്ടിലിൽ വന്നു ഇരുന്നു കൊണ്ട് പറഞ്ഞു. അച്ചു സംശയത്തോടെ ശ്രീയെ നോക്കി. "അച്ഛന്റെ കുടുംബ സ്വത്ത്‌ എല്ലാം അച്ചാച്ചൻ എന്റെ പേരിലേക്ക് എഴുതി തന്നു.... അത് അറിയിഞ്ഞിട്ട് ആയിരിക്കും ഇപ്പോൾ ഇവരുടെ ഈ വരവ്.... ശ്രീ പുച്ഛത്തോടെ പറഞ്ഞു..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story