നിശാഗന്ധി: ഭാഗം 28

nishaganthi

രചന: മഴത്തുള്ളി

 "ശ്രീയേട്ടാ നമ്മുടെ മോളെ അവർ കൊണ്ട് പോകുവോ..... അച്ചു വേദനയോടെ ശ്രീയോട് ചോദിച്ചു. "എന്താ അച്ചു നീ ഈ പറയുന്നേ..... നമ്മുടെ മോളെ ആര് കൊണ്ട് പോകാനാ..... ശ്രീ അച്ചുവിന്റെ തലയിൽ തലോടി കൊണ്ട് ചോദിച്ചു. "ദിവ്യ വന്നത് കൊണ്ട് ശ്രീയേട്ടന് എന്നോട് ഉള്ള സ്നേഹം കുറഞ്ഞു പോകുവോ..... അച്ചു കൊച്ചു കുട്ടികളെ പോലെ തല താഴ്ത്തി കൊണ്ട് ചോദിച്ചു. "എന്റെ അച്ചു നീ ഇങ്ങനെ ഉള്ള പൊട്ടത്തരങ്ങൾ ഒന്നും പറയല്ലേ..... ദിവ്യ അവളെ ഞാൻ ഉപേക്ഷിച്ചതാ.... എന്റെ വാവച്ചിയേ തനിച്ചു ആക്കി പോയ അന്ന്....... ഇനി എന്റെ ജീവിതത്തിൽ അവൾ ഉണ്ടാകില്ല എന്ന് ഉറപ്പിച്ചതാ.... നീയും നമ്മുടെ വാവച്ചിയും മാത്രം ആയിരിക്കും എന്റെ ലോകവും ജീവിതവും...... ഇതെല്ലാം കേട്ട് കൊണ്ട് അച്ചു ബെഡിൽ ചമ്രം പടിഞ്ഞു ഇരുന്നു. "നിനക്ക് അറിയുവോ അച്ചു..... കോർട്ടിൽ എല്ലാർക്കും അത്ഭുതം ആയിരുന്നു..... ഏതെങ്കിൽ ഒരു അമ്മ തന്റെ കുഞ്ഞിനെ വേണ്ടെന്ന് വയ്ക്കുവോ ..... അതും ഭൂമിയിലേക്ക് വന്നിട്ട് ദിവസങ്ങൾ മാത്രമായ ഒരു പിഞ്ചു കുഞ്ഞിനെ.....

അവിടെ എല്ലാരും ഇവളെ വെറുപ്പോട് കൂടി ആണ് നോക്കിയത്..... നമ്മുടെ കേസിന്റെ ഡിസിഷൻ പറഞ്ഞ ജഡ്ജ് വരെ പറഞ്ഞു ഇങ്ങനെ ഒരു സ്ത്രീയുടെ കൂടെ വളരുന്നതിനെക്കാൾ അവൾ അമ്മ ഇല്ലാതെ വളരുന്നത് ആണ് നല്ലത് എന്ന്...... പിന്നെ ഇപ്പോൾ അവൾക്ക് എന്നോട് തോന്നിയ സ്നേഹം അത് പണം കണ്ടിട്ട് മാത്രം ആണ്...... അച്ചുവിന് ഇതൊക്കെ അറിയാവുന്ന കാര്യം ആണെങ്കിലും അവളുടെ മനസ്സിൽ ഒരു ആശങ്ക നിറഞ്ഞിരുന്നു. "എന്റെ അച്ചുവേ.... നീ ഇങ്ങനെ ടെൻഷൻ ആവാത്ത..... അവർ കാരണം ഒരിക്കലും നിന്റെ മുഖം വാടാൻ പാടില്ല..... നമ്മൾ എന്തിനാ അവർക്ക് വേണ്ടി നമ്മുടെ സന്തോഷം നശിപ്പിക്കുന്നത്..... നമ്മൾ ഹാപ്പി ആണ് എന്ന് അവർക്ക് കാണിച്ചു കൊടുക്കണം..... നമ്മുടെ സ്നേഹം കണ്ട് അവർക്ക് അസൂയ തോന്നണം....... "അതൊക്കെ പോട്ടെ ശ്രീയേട്ടാ പ്രെഗ്നന്റ് ആണെന്ന് കള്ളം പറഞ്ഞത് അവർക്ക് മനിസിലാവില്ലേ മൂന്ന് നാല് മാസം കഴിയുമ്പോൾ...... അച്ചു സംശയത്തോടെ ചോദിച്ചു. "അവർ അതൊക്കെ അറിയുമ്പോഴേക്കും എന്റെ അച്ചുന്റെ വയറിൽ ദാ ഇവിടെ ഞാൻ ഒരു കുഞ്ഞ് ശ്രീയേയോ ഒരു കുഞ്ഞ് അച്ചുവിനെയോ തരും.....അത് പോരെ.... ശ്രീ ഒരു കള്ള ചിരിയോടെ പറഞ്ഞു. അച്ചുവിന്റെ കവിളുകളിൽ നാണത്തിന്റെ ചുമപ്പ് രാശി പടർന്നു.

"അപ്പോഴേക്കും നാണം വന്നോ എന്റെ അച്ചുവേ..... കവിൾ ഒക്കെ തുടുത്തല്ലോ..... ശ്രീ അച്ചുവിന്റെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. "ഞാൻ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് അച്ചു.... ഞാനും നീയും ആയി ഒരു ജീവിതം തുടങ്ങാൻ...... പരസ്പരം ഒന്ന് ചേരുവാൻ....... എന്റെ പ്രണയം നിന്നിലേക്ക് പകരാൻ... ഒരായിരം വട്ടം ഞാൻ കൊതിക്കുന്നുണ്ട് അച്ചു..... ശ്രീ അവളെ തന്നോട് ചേർത്ത് പിടിച്ചു. "അച്ഛേ.... അമ്മേ..... വാതിൽ തുരാ..... പുറത്ത് നിന്ന് വാവച്ചിയുടെ ശബ്‌ദം ആണ് അവരെ ഇരുവരെയും സ്വാബോധത്തിലേക്ക് കൊണ്ട് വന്നത്. ശ്രീ അച്ചുവിനെ ബെഡിൽ ഇരുത്തി ഡോർ തുറക്കാൻ ആയി ഒരുങ്ങി. ഡോർ തുറന്ന ശ്രീ കാണുന്നത് ചുണ്ട് രണ്ടും പിളർത്തി ശ്രീയെ നോക്കുന്ന വാവച്ചിയേ ആണ്. "അച്ഛേടാ മുത്ത് വാ..... അതും പറഞ്ഞു ശ്രീ കുനിഞ്ഞു വാവച്ചിയേ എടുക്കാൻ നിന്നതും "ബേണ്ടാ.... എന്ന് പറഞ്ഞു വാവച്ചി ഓടി അച്ചുവിന്റെ അടുത്തേക്ക് പോയി. "അമ്മേ ബാ.... അപ്പുറത്തു ആരോ വന്നു..... വാവച്ചി അച്ചുവിനോട് പറഞ്ഞു. ദിവ്യയെയും അമ്മയെയും ആണ് പറയുന്നത് എന്ന് അച്ചുവിന് മനിസിലായി. "നമ്മുക്ക് അവരെ പറഞ്ഞു വിടാമേ..... എന്റെ മുത്ത് വാ നമുക്ക് പോവാം..... അച്ചു വാവച്ചിയോട് പറഞ്ഞതും വാവച്ചി അത് സമ്മതിച്ചു കൊണ്ട് തലയാട്ടി. അച്ചുവും ശ്രീയും വാവച്ചിയും ഒന്നിച്ചു റൂമിൽ നിന്ന് പുറത്ത് ഇറങ്ങി.

റൂമിൽ നിന്ന് ഇറങ്ങിയ അച്ചുവിനെ ദേഷ്യത്തോടെ അവർ ഇരുവരും നോക്കി. "congrats ഏട്ടത്തി..... ലെച്ചു കൈ നീട്ടി കൊണ്ട് പറഞ്ഞു.അച്ചു തിരിച്ചു കൈ നീട്ടി ഒന്ന് പുഞ്ചിരിച്ചു. "ഓ ഇനി ഇപ്പോ സ്വന്തം ആയി ഒരു കുഞ്ഞൊക്കെ ആകുമ്പോൾ വാവച്ചിയേ ആർക്കും വേണ്ടതാകും അല്ലെ ശ്രീയെ..... ശ്രീയുടെ അമ്മ പുച്ഛത്തോടെ ചോദിച്ചു. "അങ്ങനെ വേണ്ടതാവാൻ നിങ്ങളുടെ കൂടെ നിൽക്കുന്ന ദാ ഇവൾ അല്ല ഈ ഐശ്വര്യ...... അച്ചു അതും പറഞ്ഞു ചീറി കൊണ്ട് അവരുടെ അടുത്തേക്ക് നടന്നു. അച്ചുവിന്റെ ആ പെട്ടെന്ന് ഉള്ള ആ ഭാവ പകർച്ച കണ്ടു എല്ലാരും ഞെട്ടി ശ്രീ ഉൾപ്പെടെ. "നിങ്ങൾക്ക് എന്നോട് ഇങ്ങനെ ചോദിക്കാൻ നാണം ഉണ്ടോ..... നിങ്ങൾ നിങ്ങളുടെ മക്കളെ സ്നേഹിച്ചിട്ടുണ്ടോ..... പണത്തിനു വേണ്ടി നിങ്ങൾ അവരെ ഉപയോഗിച്ചു..... എപ്പോഴെങ്കിലും അവരുടെ ഇഷ്ട്ടങ്ങൾ നിങ്ങൾ അനേഷിച്ചിട്ടുണ്ടോ..... എന്നിട്ട് ഇപ്പോൾ മറ്റൊരു അമ്മയെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കാൻ നാണം ഇല്ലേ നിങ്ങൾക്ക്..... അച്ചു പുച്ഛത്തോടെ പറഞ്ഞു. "അപ്പോൾ നിനക്ക് എല്ലാം ഇവൻ ഓതി തന്നിട്ടുണ്ട് അല്ലെ....

നീ നോക്കിക്കോ നിന്നെ ഞാൻ അധിക കാലം ഇവിടെ വാഴിക്കില്ല..... ആ സ്ത്രീ ദേഷ്യത്തോടെ പറഞ്ഞു. "അതെ തന്നിട്ടുണ്ട്.... അതിന് നിങ്ങൾക്കും ഇവൾക്കും എന്താ ചേതം..... "നീ അധികം നെഗളിക്കണ്ട ശ്രീയേട്ടനും വാവച്ചിയും എന്റെയാ.... അത്രെയും നേരം ഊമ്മ ആയിരുന്ന ദിവ്യ ആയിരുന്നു അത്. അത് പറഞ്ഞതും ശ്രീയുടെ കൈകൾ ഉയർന്നു താഴ്ന്നു. അവൾ കവിളിൽ കൈ വച്ചു ശ്രീയെ നോക്കി. "അങ്ങനെ നീ പറഞ്ഞാൽ നിന്റെ നാവ് ഞാൻ പിഴുതു എടുക്കും.... എന്റെ വാവച്ചിക്ക് ഒരേ ഒരു അമ്മയെ ഉള്ളു..... അത് ഈ നിൽക്കുന്ന ഇവൾ ആണ്.... ശ്രീ അച്ചുവിനെ ചേർത്ത് പിടിച്ചു പറഞ്ഞു. "മോനെ ഞങ്ങൾ വഴക്കിടാൻ വന്നത് അല്ലാ..... എനിക്ക് ഇവിടെ ഉള്ള ഒരു ഹോസ്പിറ്റലിൽ കാണിക്കാൻ ഉണ്ടായിരുന്നു.... അപ്പോൾ കുറച്ചു ദിവസം ഇവിടെ നിക്കാൻ ആയി വന്നത് ആണ്.... ദിവ്യ മോൾ എനിക്ക് കൂട്ടിനു വന്നത് ആണ്.....

ശ്രീയുടെ അമ്മ നയത്തിൽ പറഞ്ഞു. അവർ പറഞ്ഞത് കള്ളം ആണ് എന്ന് ശ്രീക്കും അച്ചുവിനും മനിസിലായി എങ്കിലും തങ്ങളുടെ സ്നേഹവും തങ്ങൾ എത്ര സന്തോഷത്തിൽ ആണ് ആ വീട്ടിൽ കഴിയുന്നത് എന്നും അവർക്ക് കാണിച്ചു കൊടുക്കണം എന്ന് ശ്രീക്ക് തോന്നി. ശ്രീ ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു. അച്ചു വാവച്ചിയും ആയി അടുക്കളയിലേക്കും. അച്ചുവിന് ചെറിയ ഷീണം തോന്നി എങ്കിലും കുറച്ചു കഴിഞ്ഞു എല്ലാം ശരി ആയി. അമ്മയും ദിവ്യയും താഴെ ഉള്ള മുറിയിൽ സാധങ്ങൾ എല്ലാം സെറ്റ് ചെയ്തു വച്ചു. രാത്രി ശ്രീയും അച്ചുവും വാവച്ചിയും ലെച്ചുവും ഒന്നിച്ചു ആഹാരം കഴിച്ചു. അവർക്ക് ഉള്ള ആഹാരം പുറത്ത് നിന്ന് വേണമെങ്കിൽ വാങ്ങാൻ ശ്രീ പറഞ്ഞിരുന്നു. ശ്രീ വാവച്ചിയെയും കൊണ്ട് നേരുത്തേ മുറിയിലേക്ക് പോയി. അച്ചു അടുക്കളയിലെ പണി എല്ലാം തീർത്തു കിടക്കാൻ ആയി മുറിയിലേക്ക് പോയി. മുറിയിൽ ചെന്നപ്പോൾ അച്ചു കാണുന്നത് ശ്രീ വാവച്ചിയേ അവിടെ ഉണ്ടായിരുന്ന ഒരു തൊട്ടിലിൽ കിടത്തുന്നത് ആണ്. അത് പതിവില്ലാത്തത് ആയത് കൊണ്ട് അച്ചുവിന് എന്തോ പന്തികേട് തോന്നി.... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story