നിശാഗന്ധി: ഭാഗം 3

nishaganthi

രചന: മഴത്തുള്ളി

"ഡീ അച്ചു നീ എന്ത് ആലോചിച്ചു നിക്കുവാ.... സാർനോട്‌ ചോദിക്ക് ക്ലാസ്സിൽ കയറട്ടെ എന്ന്..... അച്ചു അപ്പോഴേക്കും സാർനെ വായിനോക്കി നിക്കുവായിരുന്നു. "ഡീ.... ചോദിക്ക്..... എന്നും പറഞ്ഞ് ഗായു അച്ചുന്റെ നടുംപുറത്ത് ഇട്ട് ഒരു ഇടി. അപ്പോഴേക്കും അച്ചുന് ബോധം വന്നു. "May l come in sir....... അച്ചു നീട്ടി ചോദിച്ചു. അയാൾ പെട്ടെന്ന് ഞെട്ടി അച്ചുനെ നോക്കി. അയാളുടെ മുഖത്തും അച്ചുനെ കണ്ടതിന്റെ ഞെട്ടൽ ഉണ്ടായിരുന്നു. അയാൾ ഒരു നിമിഷം അവളുടെ ആ കുഞ്ഞി കണ്ണുകളിലേക്കു നോക്കി. അവരുടെ കണ്ണുകൾ പരസ്പരം ഇടഞ്ഞ് പോയി. അച്ചൂന് ആ കണ്ണുകൾ കണ്ടപ്പോൾ തന്നോട് എന്തൊക്കെയോ ആ കണ്ണുകൾക്ക് പറയാൻ ഉള്ളത് ആയി തോന്നി. രണ്ട് പേരും തങ്ങളുടെ നോട്ടം മാറ്റി. "Yes come in... അച്ചുവും ഗായുവും ക്ലാസ്സിൽ കയറി. അച്ചുന്റെ കണ്ണ് അപ്പോഴും അയാളുടെ മുഖത്തു ആയിരുന്നു. അവർ രണ്ടുപേരും പോയി ലെച്ചുന്റെ അടുത്ത് ഇരുന്നു. "ഡീ നിനക്കൊന്നും ഇന്ന് എങ്കിലും കുറച്ചു നേരുത്തേ വന്നൂടെ.... എങ്ങനെ ഉണ്ട് പുതിയ സാർ.... ആള് ചുള്ളനാ.... "ശരിയാ..... " എന്ന് അച്ചു ചിരിച്ചോണ്ട് തലയാട്ടി. "ഡീ.... പക്ഷേ ഒരു കാര്യം ഉണ്ട്... ഇയാളുടെ മാര്യേജ് കഴിഞ്ഞതാ.... ഒരു കുട്ടിയും ഉണ്ട്..... ബട്ട്‌ ഭാര്യ മരിച്ചെന്നു ആണ് പറഞ്ഞത്... ലെച്ചു ഒരു വിഷമത്തോടെ പറഞ്ഞു.

"അത് ഞങ്ങൾ നേരുത്തേ അറിയിഞ്ഞതാ ഡീ..... ഗായു ആയിരുന്നു അത്. ലെച്ചു ഞെട്ടി ഗായുന്റെയും അച്ചുന്റെയും മുഖത്തു നോക്കി. "ഞങ്ങൾ പറഞ്ഞില്ലേ... ഇന്നലെ ഒരു കൊച്ചു ഇവളെ അമ്മ ... എന്ന് വിളിച്ചെന്നു അത് ഇങ്ങേരുടെ കൊച്ചു ആയിരുന്നു.... ലെച്ചു ഞെട്ടി അച്ചുന്റെ മുഖത്തു നോക്കി. അച്ചു ശരി ആണ് എന്നുള്ള രീതിയിൽ തല ആട്ടി. "ഡീ സാർന്റെ പേര് എന്താ.... അച്ചു അത് ചോദിച്ചത് കുറച്ച് ഉറക്കെ ആയി പോയി. ക്ലാസ്സിൽ ഉള്ള എല്ലാരും അവളെ ഒന്ന് തിരിഞ്ഞ് നോക്കി. അച്ചു അവർക്ക് എല്ലാം ഈ 😁എന്ന് ചിരിച്ചു കാണിച്ചു കൊടുത്തു. കൂട്ടത്തിൽ സാർന്റെ മുഖത്തു ഒരു പുഞ്ചിരിയും വീണു. "ഞാൻ എന്റെ പേര് പറഞ്ഞത് ആണ്... കേൾക്കാത്തവർക്ക് വേണ്ടി ഒരിക്കൽ കൂടി പറയാം.... My name is ശ്രീരാഗ് കൃഷ്ണ..... പിന്നെ ഞാൻ ക്ലാസ്സിൽ ഭയങ്കര സ്ട്രിക്ട് ആണ്.... ഞാൻ പഠിപ്പിക്കുന്ന സബ്ജെക്ട് ഓർഗാനിക് കെമിസ്ട്രി ആണ്..... ഇന്ന് നമുക്ക് ഇനി പഠിക്കണ്ട... നാളെ മുതൽ ആവാം... എല്ലാരും ഇത് വരെ ഉള്ള നോട്ട് വായിക്ക്.... പിന്നെ വേറെ ഒരു കാര്യം എന്റെ ക്ലാസ്സിൽ താമസിച്ചു വരാൻ പറ്റില്ല.... ബെൽ അടിച്ചു അഞ്ചു മിനിറ്റ് നോക്കും.. അതിന് ശേഷം വരുന്നവർ ക്ലാസിനു പുറത്തു ആയിരിക്കും..... okk... അയാൾ അത് നോക്കി പറഞ്ഞത് അച്ചുവിനോട് എന്നാ പോല്ലേ ആയിരുന്നു.

ക്ലാസ്സ്‌ മുഴുവൻ നിശബ്ദത ആയി. സാർ ക്ലാസ്സ്‌ മുഴുവൻ അങ്ങോട്ടും ഇങ്ങോട്ടും നടക്കുവായിരുന്നു. "ഡീ ഇയാൾ നീ പറഞ്ഞ പോല്ലേ അത്ര പാവം ഒന്നുമല്ല.... നല്ല ദേഷ്യകാരനാ... ഞാൻ വിചാരിച്ചു പാവം ആയിരിക്കും എന്ന്.... (ഗായു ) "ഞാനും അങ്ങനെ ആണ് ഡീ വിചാരിച്ചേ... ഇത് ഇപ്പൊ ഹിറ്റ്ലർ തോറ്റു പോകും.... പെട്ടെന്ന് ആണ് സാർ അവരുടെ അടുത്ത് വന്നത്. "നിങ്ങൾ മൂന്നു പേരുടെയും പേര് എന്താ... സാർ അവരോടു ചോദിച്ചു. അവർ ഉടനെ ചാടി എണീറ്റു. "ലക്ഷ്മി നായർ.. "(ലെച്ചു ) "ഗായത്രി പ്രസാദ്.. "(ഗായു ) "ഐശ്വര്യ മാധവ്.. "(അച്ചു ) "ഒക്കെ ശരി... ഇനി മുതൽ നിങ്ങളുടെ പെര്മനെന്റ് സീറ്റ് മുന്നിൽ ആണ്.... അച്ചുവും ലെച്ചുവും ഗായുവും കിളി പോയപോല്ലേ നിന്നു. "സോറി സാർ.... ഇനി ക്ലാസ്സിൽ ഇരുന്നു സംസാരിക്കില്ല..... (ഗായു ) "ഓഹോ... അപ്പൊ നിങ്ങൾ സംസാരിക്കുവായിരുന്നു അല്ലെ... ഞാൻ അത് അറിയിഞ്ഞില്ല..... അപ്പൊ നിങ്ങൾ ഇനി മുന്നിൽ ഇരുന്ന മതി.... ഞാൻ തമാശക്ക് ആണ് മുന്നിൽ പോവാൻ പറഞ്ഞത്..... ഒക്കെ കെട്ടും ബാഗും ഒക്കെ എടുത്ത് പോയിക്കോ... അച്ചുവും ലെച്ചുവും ഗായുനെ ഇപ്പൊ കൊല്ലും എന്നാ അവസ്ഥയിൽ. അവർ ബാഗും കൊണ്ട് വന്ന് ഇരുന്നപ്പോഴേക്കും ബെൽ അടിച്ചു. അയാൾ ക്ലാസ്സിൽ നിന്നു പോയത് രണ്ടും കൂടെ ഗായുനെ കൊല്ലാൻ തുടങ്ങി.

തളർന്നപ്പോ അവർ അവരുടെ പഴയ സീറ്റിൽ പോയി ഇരുന്നതും സാർ വീണ്ടും വന്നു.പെണ്ണുങ്ങൾ എന്ത് ചെയ്യും എന്ന് അറിയാതെ പരസ്പരം നോക്കുന്നു. അവസാനം ബാഗും എടുത്തു വീണ്ടും മുന്നിൽ വന്നു. "നിങ്ങൾ പിന്നിൽ പോകും എന്ന് അറിയാം ആയിരുന്നു... അതാ വന്നു നോക്കിയത്.... ഇനി പിന്നിൽ പോയ മൂന്ന്പേരും തറയിൽ ഇരിക്കും..... ഓർത്തോ.... അതും പറഞ്ഞു അയാൾ പോയി. അന്നത്തെ ദിവസം പെട്ടെന്ന് പോയി. അച്ചു വീട്ടിൽ ചെന്നപ്പോ കാണുന്നത് പനിച്ചു വിറച്ചു കിടക്കുന്ന അച്ഛനെ ആണ്. അച്ചു അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ പോയി. അവിടെ അച്ഛനെ അഡ്മിറ്റ്‌ ആക്കി. അച്ചു അച്ഛന് ആഹാരം കൊടുക്കുവായിരുന്നു. അപ്പോഴൊക്കെ അപ്പുറത്തെ റൂമിൽ നിന്നു "അമ്മേ..... " എന്ന് വിളിച്ചു കരയുന്ന ഒരു കുഞ്ഞിന്റെ ശബ്‌ദം കേട്ടു. അച്ചു ആഹാരം കൊടുത്തിട്ട് കൈ കഴുകി വന്നിരുന്നു. അപ്പോഴാണ് അവരുടെ മുറിയുടെ പുറത്ത് നിന്ന് ആ ശബ്‌ദം കേൾക്കുന്നത്.... " അമ്മേ... " വീണ്ടും ആ വിളി അച്ചുന്റെ കാതുകളിൽ ഒരു കുളിരു സൃഷ്‌ടിച്ചു. അച്ചു ശബ്ദം കേട്ടാ ഭാഗത്തേക്ക് നോക്കി. ഇന്നലെ തന്നെ അമ്മേ എന്ന് വിളിച്ച അതെ കുഞ്ഞ്. ഒരു പിങ്ക് നിറത്തിൽ ഉള്ള കോട്ടൺ ഫ്രോക്ക് ആണ് കുഞ്ഞിന്റെ വേഷം. കൺപോളകൾ കരഞ്ഞു വീങ്ങി ഇരിക്കുന്നു.

കണ്ണീർ ഒഴുകിയതിന്റെ അവിശേഷിപ്പ് ആ കുഞ്ഞ് മുഖത്തു കാണാൻ. മുഖം കണ്ടാൽ അറിയാം നല്ല ഷീണം ഉണ്ടെന്ന്. എങ്കിലും തന്നെ നോക്കി നിഷ്കളങ്കമായി ചിരിക്കുന്നു. "അമ്മേ.... വാവാച്ചി വന്നു..... വീണ്ടും ആ വിളി കേട്ടപ്പോൾ അച്ചുന്റെ ഉള്ളിൽ എവിടെ നിന്നോ അവൾ പോലും അറിയാതെ ഒരു അമ്മയുടെ വികാരം പൊട്ടി പുറപ്പെടുന്നത് അച്ചു അറിഞ്ഞില്ല. അച്ചു ഒരു നിമിഷം ചുറ്റും മറന്നു അവളുടെ ഉള്ളിൽ ആ കരഞ്ഞു കലങ്ങിയ കുഞ്ഞി കണ്ണുകൾ ആയിരുന്നു. അച്ചു ഓടി പോയി ആ കുഞ്ഞിനെ വാരി നെഞ്ചോടു ചേർത്തു. എന്നിട്ട് മുഖം മുഴുവൻ ചുംബനം കൊണ്ട് മൂടി. ഇത് കണ്ട് നിക്കുവായിരുന്നു ശ്രീയും കൂടെ ഉള്ള സ്ത്രീയും. "അയ്യോ മോളെ ക്ഷമിക്കണം.. കുഞ്ഞ് അറിയാതെ വിളിച്ചതാ.... ഇന്നലെ രാത്രി മുതൽ കുഞ്ഞ് ഇങ്ങനെയാ.... അമ്മ വരും... അമ്മ വരും.... എന്നും പറഞ്ഞു ഒരേ കരച്ചിൽ ആയിരുന്നു... മൂന്ന് കൊല്ലം ആകാൻ പോകുന്നു ഞാൻ ഈ കുഞ്ഞിനെ നോക്കാൻ തുടങ്ങിയിട്ട് ഒരിക്കൽ പോലും കുഞ്ഞ് ഇങ്ങനെ കരഞ്ഞു വാശി പിടിക്കുന്നത് കണ്ടിട്ടില്ല.... ഇന്നലെ കരഞ്ഞതിന്റെ ആകും... രാവിലെ എണീറ്റപ്പോൾ നല്ല പനി ഉണ്ടായിരുന്നു.... അങ്ങനെ ഇവിടെ അഡ്മിറ്റ് ആക്കി.. നേരുത്തേ മോൾ അത് വഴി പോയപ്പോൾ തൊട്ട് കുഞ്ഞ് പറയുവായിരുന്നു....

വാവച്ചിടെ അമ്മ വാവച്ചിനെ കാണാൻ വന്നെന്ന്. മരുന്ന് വാങ്ങാൻ പുറത്ത് ഇറങ്ങിയപ്പോൾ മോൾ ഇവിടെ നിക്കുന്ന കണ്ടു... അപ്പോഴും ഭയങ്കര കരച്ചിൽ ആയിരുന്നു... ഇത് ഇപ്പൊ ഞാൻ ബാത്‌റൂമിൽ കയറിയ സമയം നോക്കി ഇറങ്ങിയാതാ.... സാർ വന്നു ചോദിച്ചപ്പോൾ ആണ് കുഞ്ഞ് പുറത്ത് പോയെന്ന് മനിസിലായത്..... സാർനോട്‌ പറഞ്ഞപ്പോൾ സാർ ആണ് ഇവിടെ കാണും എന്ന് പറഞ്ഞത്.... എന്നും പറഞ്ഞു അവർ കുഞ്ഞിനെ എടുക്കാനായി അടുത്തേക്ക് വന്നു. അത് മനിസിലായത് പോല്ലേ വാവച്ചി എന്നെ അള്ളി പിടിച്ചു ഇരുന്നു. അച്ചു അപ്പോഴും നോക്കിയത് സാർന്റെ മുഖത്തു ആയിരുന്നു. ആ മുഖത്തു ഒരു നിസംഗത അച്ചു കണ്ടു. "അമ്മേ... വാവച്ചിനെ വീണ്ടും ഒറ്റച്ചു അക്കിട്ടു പോവല്ലേ.... വാവച്ചി ഒറ്റക്ക് ആയി പോകുവെ.... എന്നും പറഞ്ഞു ആ കുഞ്ഞു അച്ചുനെ കെട്ടിപിടിച്ചു.അച്ചു അച്ഛൻനെ നോക്കി ആ മുഖത്തും സങ്കടം ഉണ്ട്. അച്ഛൻ ബെഡിൽ നിന്ന് ഇറങ്ങി. "അച്ഛാ... ഇത് എന്നെ പഠിപ്പിക്കുന്ന സാർന്റെ കുഞ്ഞാ..... ഞാൻ ഇന്നലെ പറഞ്ഞില്ലേ.... ആ കുഞ്ഞ്.. അത് കേട്ടതും അച്ചുന്റെ അച്ഛന്റെ മുഖത്തു ഒരു വാത്സല്യം നിറഞ്ഞു. "അയ്യോ സോറി.... മോൾക്ക്‌ വയ്യാത്തോണ്ടാ അവൾ വാശി പിടിച്ചു കരയുന്നത്.... നിങ്ങളെ ബുദ്ധി മുട്ടിച്ചതിൽ സോറി... എന്നും പറഞ്ഞു അയാൾ കുഞ്ഞിനെ എടുക്കാൻ ആയി വന്നു.

ആ മുഖത്തു കാണാം ഒരു അച്ഛന്റെ വേദന. ആ വേദന അച്ചുന്റെ അച്ഛന് മനസിലായി. അച്ചുനു കുഞ്ഞിനെ കൊടുക്കാൻ താല്പര്യം ഇല്ല പക്ഷേ തന്റെ ആരും അല്ല ഈ കുഞ്ഞ്. പിന്നെ എന്ത് അധികാരത്തിൽ താൻ ഈ കുഞ്ഞിനെ അവർക്ക് കൊടുക്കാതിരിക്കും. കുഞ്ഞിനെ എടുക്കാൻ വന്ന ആളെ ഒരു നിമിഷം അച്ഛൻ തടഞ്ഞു. "കുഞ്ഞിന് വയ്യാത്തത് അല്ലെ... ഇനി ആ പാവത്തിനെ കരയിപ്പിക്കണ്ട.... കുഞ്ഞ് അച്ചുന്റെ ഒപ്പം നിന്നോട്ടെ.... ഞങ്ങൾക്ക് ബുദ്ധിമുട്ട് ഒന്നുമില്ല.... ആ വാക്കുകൾ കേട്ടപ്പോൾ ശരിക്കും സന്തോഷിച്ചത് ശ്രീ ആണ്. അവനും ആഗ്രഹിച്ചിരുന്നില്ല കുഞ്ഞിനെ അച്ചുന്റെ കൈയിൽ നിന്ന് വാങ്ങണം എന്ന്. "അമ്മേ.... വാവച്ചിക്ക് ബേഷക്കണൂ..... വാവച്ചിടെ ആ ശബ്ദം എല്ലാരേയും വീണ്ടും ഉണർത്തിയത്. "അത് കൊള്ളാല്ലോ... ഇന്നലെ മുതൽ ആഹാരം കൊണ്ട് പിറകെ നടന്നിട്ട് വേണ്ടായിരുന്നു.... ഇപ്പൊ മോളെ കണ്ടപ്പൊഴാ വിശപ്പ്... എന്ന് ആ സ്ത്രീ വാവച്ചിനെ കളിയാക്കി. അത് മനിസിലാക്കിയ വാവച്ചി ചുണ്ട് കൂർപ്പിച്ചു പറഞ്ഞു "വാവച്ചി അമ്മ വാരി തന്നാലേ കഴിക്കു.... അച്ചു വാവച്ചിനെ കൊണ്ട് വാവച്ചി കിടക്കുന്ന റൂമിൽ പോയി ഒപ്പം ആ സ്ത്രീയും ഉണ്ടായിരുന്നു. അച്ചുന്റെ അച്ഛൻ ശ്രീയോട് സംസാരിക്കാനായി പുറത്തേക്കു പോയി............... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story