നിശാഗന്ധി: ഭാഗം 30

nishaganthi

രചന: മഴത്തുള്ളി

പുലർച്ചെ ആദ്യം എഴുന്നേറ്റത് ശ്രീ ആയിരുന്നു. കണ്ണുകൾ തുറന്ന ശ്രീ കാണുന്നത് തന്റെ നെഞ്ചോട് ചേർന്ന് ഉറങ്ങുന്ന അച്ചുവിനെ ആണ്. അവളുടെ മുഖത്ത് പടർന്നിരിക്കുന്ന സിന്ദൂരം കഴിഞ്ഞ രാത്രിയെ ഒന്നൂടെ ഓർമിപ്പിക്കുന്നത് ആയി അവന് തോന്നി. ശ്രീ അച്ചുവിനെ ഉണർത്താതെ തലേന്ന് രാത്രി വലിച്ചെറിഞ്ഞ തന്റെ തുണി എടുത്തു ഉടുത്തു. എന്നിട്ട് അച്ചുവിനെ പുതപ്പ് കൊണ്ട് നന്നായി പുതച്ചു താഴെ നിന്ന് ബെഡിലേക്ക് എടുത്തു കിടത്തി. അച്ചു ഒന്ന് മൂരി നിവർത്തി വീണ്ടും കണ്ണ് അടച്ചു കിടെന്നു. പെട്ടെന്ന് ആണ് അവൾക്കു കഴിഞ്ഞ രാത്രി നടന്ന സംഭവങ്ങൾ എല്ലാം ഓർമ വന്നത്. അച്ചു കിടന്നിടത്തു നിന്ന് പെട്ടെന്ന് ചാടി എഴുന്നേറ്റു ഇരുന്നു. "എന്റെ അച്ചു.... നീ ഇങ്ങനെ എന്നെ കണ്ട് ഞെട്ടാൻ എന്താ ഉണ്ടായത്..... താഴെക്ക് ഊർന്നു പോയ പുതപ്പ് എടുത്തു അച്ചിവിന്റെ ദേഹത്ത് ചുറ്റി കൊണ്ട് ശ്രീ ചോദിച്ചു. "അത്... പിന്നെ പെട്ടെന്ന് കണ്ടപ്പോൾ..... അച്ചു വിക്കി വിക്കി പറഞ്ഞു. "പെട്ടെന്നൊ.... ഇന്നലെ രാത്രി തൊട്ട് ഞാൻ കാണുവല്ലേ..... ശ്രീ അച്ചുവിനെ നോക്കി കളിയാക്കി കൊണ്ട് ചോദിച്ചു. അച്ചുവിന്റെ മുഖം നാണം കൊണ്ട് ചുമന്നു തുടുത്തു. "വാവച്ചി ഇപ്പോൾ ഉണരും..... നമ്മുക്ക് കുളിച്ചിട്ട് വന്നാലോ..... ശ്രീ അച്ചുവിന്റെ നെറ്റിയിൽ നെറ്റി മുട്ടിച്ചു കൊണ്ട് ചോദിച്ചു.

"ശ്രീയേട്ടൻ കുളിച്ചോ.... ഞാൻ പിന്നെ കുളിചോള്ളാം.... ശ്രീയുടെ ഉദ്ദേശം മനിസിലായതു പോലെ അച്ചു തിരിച്ചു പറഞ്ഞു. "അങ്ങനെ പറയാതെ..... ഇന്ന് നമുക്ക് ഒന്നിച്ചു കുളിക്കാം..... പ്ലീസ് എന്റെ അച്ചൂസ് അല്ലെ..... നാളെ മുതൽ ഇനി ഞാൻ ഒറ്റക്ക് കുളിച്ചോളാം...... ശ്രീയുടെ കൊഞ്ചൽ കണ്ട് അച്ചുവിന് ചിരി ആണ് വന്നത്. അവൾക്കു ഒരേ സമയം അവനോട് ഒരു അമ്മയുടെ വാത്സല്യവും ഒരു ഭാര്യയുടെ സ്നേഹവും തോന്നി. ശ്രീ അവളുടെ മറുപടിക്ക് കാക്കാതെ അച്ചുവിനെ കൈകളിൽ കോരി എടുത്തു ബാത്‌റൂമിലേക്ക് നടന്നു. അവളുടെ ശരീരത്തിൽ നിന്ന് പുതപ്പ് മാറ്റാൻ നേരം അവൾ വേണ്ടാ എന്ന് കണ്ണ് കാണിച്ചു....പക്ഷേ ശ്രീ അത് കാര്യമാക്കാതെ പുതപ്പ് മാറ്റി...... തലേ ദിവസത്തെ രാത്രിയിൽ താൻ അവൾക്ക് സമ്മാനിച്ച എല്ലാ സമ്മാനങ്ങളുടെയും പാട് അവിടവിടെ ആയി തിണ്ണിർത്തു കിടപ്പു ഉണ്ടായിരുന്നു. അതൊക്കെ കണ്ടപ്പോൾ അവന്റെ ഉള്ളിൽ എന്തോ സങ്കടം നിറഞ്ഞു.... അച്ചുവിന് അത് മനിസിലായതും അച്ചു ശ്രീയുടെ ചുണ്ടുകളിൽ അമർത്തി ചുംബിച്ചു. ഷവറിൽ നിന്ന് വീഴുന്ന വെള്ളത്തുള്ളികൾ അവളുടെ ദേഹത്തേക്ക് പതിച്ചപ്പോൾ അവൾക്ക് നന്നായി നീറുന്നുണ്ടായിരുന്നു..... അത് മനിസിലാക്കിയ പോൽ ശ്രീ അവിടെ എല്ലാം തന്റെ ചുണ്ടുകൾ ചേർത്തു.....

എന്ത്‌ കാണാൻ നിൽക്കുവാ പോ പിള്ളേരെ അവിടെന്ന് ..... അവരെ ഒന്ന് സമാധാനം ആയി കുളിക്കാൻ പോലും സമ്മതിക്കില്ല..... അയ്യേ കഷ്ട്ടം..... ബാക്കി കുളി സീൻ അങ്ങനെ ഇപ്പോ കാണണ്ടാ .... ഇതേ സമയം ഹാളിൽ ശ്രീയേയും അച്ചുവിനെയും കാണാതെ മുകളിലെ സ്റ്റെപ്പിലേക്ക് നോക്കി നിൽക്കുക ആണ് ദിവ്യയും അമ്മയും. "എന്താ അവർ എത്ര താമസിക്കുന്നത്....... താഴെക്ക് ഒന്ന് വന്നിരുന്നെങ്കിൽ അഭിനയം ബാക്കി തുടങ്ങാം ആയിരുന്നു..... ദിവ്യ അമ്മയോട് ആയി പറഞ്ഞു. അപ്പോഴാണ് വാവച്ചി ഉറക്കം എഴുനേറ്റ് താഴെക്ക് വരുന്നത് കണ്ടത്. "അമ്മേ..... അച്ഛേ..... വാവച്ചി അടുക്കളയിൽ നോക്കി വിളിച്ചു. "അമ്മയും അച്ഛനും മുറിയിൽ ഇല്ലേ മോളെ..... ശ്രീയുടെ അമ്മ അകത്തെ ദേഷ്യം പുറത്ത് കാണിക്കാതെ കുഞ്ഞിനോട് സ്നേഹത്തിൽ ചോദിച്ചു. "ഇല്ലല്ലോ..... വാവച്ചി അവരെ രണ്ടുപേരെയും നോക്കി പറഞ്ഞു. "അവർ പുറത്തേക്ക് ഒന്നും ഇറങ്ങിയില്ലല്ലോ അമ്മേ..... ദിവ്യ പതിയെ അവരോട് ചോദിച്ചു. അവർ അതെ എന്ന് തലയാട്ടി. "മോൾ വാ..... നമുക്ക് ഒന്നൂടെ മുറിയിൽ നോക്കാം.....

അതും പറഞ്ഞു അവർ മൂന്ന് പേരും മുകളിലേക്ക് നടന്നു. ദിവ്യയും അമ്മയും മുറിയിലേക്ക് പോയപ്പോൾ അവിടെ ആരെയും കണ്ടില്ല. അപ്പോഴാണ് ബാത്‌റൂമിൽ നിന്ന് അച്ചുവിന്റെയും ശ്രീയുടെയും ചിരിയും സംസാരവും കേൾക്കുന്നത്. അവർക്ക് രണ്ട് പേർക്കും കാര്യം മനിസിലായതു ദേഷ്യം കൊണ്ട് അവരുടെ മുഖം ചുമന്നു. ശ്രീയുടെ അമ്മക്ക് അവർ ഒന്നിച്ചു സന്തോഷിക്കുന്നതിൽ ആണ് ദേഷ്യം എങ്കിൽ....... ദിവ്യക്ക് താൻ നഷ്ടപ്പെടുത്തിയ സ്നേഹത്തെയും സന്തോഷത്തെയും ഓർത്തു ആയിരുന്നു...... ശ്രീയേയും അച്ചുവിനെയും കാണാത്തത് കൊണ്ട് വാവച്ചി മുറിയിൽ നിന്ന് ഇറങ്ങി പുറത്തേക്ക് പോയി. അപ്പോഴേക്കും അച്ചുവും ശ്രീയും ബാത്‌റൂമിന്റെ ഡോർ തുറന്നു പുറത്തേക്കു വന്നു. ശ്രീയും അച്ചുവും കാണുന്നത് തങ്ങളെ തന്നെ നോക്കി നിൽക്കുന്ന ദിവ്യയെയും അമ്മയെയും ആണ്. "നിങ്ങൾ എന്താ ഇവിടെ... ടവൽ കൊണ്ട് തലത്തുവർത്തി കൊണ്ട് അച്ചു ചോദിച്ചു. "ഓ ഇപ്പോൾ വന്നത് ആയി അല്ലെ കുറ്റം.... നിങ്ങൾ രണ്ടും മുറിയും അടച്ചിട്ടു ഇത് ആയിരുന്നോ പരിപാടി......

ശ്രീയുടെ അമ്മ അകത്തെ ദേഷ്യം അതുപോലെ പുറത്ത് പ്രകടിപ്പിച്ചു കൊണ്ട് ചോദിച്ചു. "എന്റെ റൂമിൽ ഞാനും എന്റെ ഭാര്യയും ഞങ്ങൾക്ക് ഇഷ്ട്ടം ഉള്ളത് പോലെ ചെയ്യും...... വേറെ ആരും അല്ലല്ലോ എന്റെ ഭാര്യ അല്ലെ എന്റെ കൂടെ അകത്തു ഉണ്ടായിരുന്നത്..... അതിൽ ഇപ്പോൾ നിങ്ങൾക്ക് എന്താ... ശ്രീ അതെ വീറിൽ തിരിച്ചു ചോദിച്ചു. "മോൾ പറഞ്ഞത് കൊണ്ട് നിങ്ങളെ നോക്കാൻ വന്നതാ.... ശ്രീയുടെ അമ്മ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ പറഞ്ഞു. "ഞാൻ കരുതി ഒളിഞ്ഞു നോക്കിയത് ആയിരിക്കും എന്ന്... ശ്രീ ദേഷ്യത്തോടെ പറഞ്ഞു. അപ്പോഴേക്കും അച്ചു വേണ്ടാ എന്നുള്ള രീതിയിൽ ശ്രീയുടെ കൈയിൽ മുറുകെ പിടിച്ചു. "നീ എന്താ അച്ചു നോക്കി നിൽക്കുന്നെ..... തല നല്ലവണ്ണം തുടക്ക്..... അല്ലെങ്കിൽ പനി വരും..... അതും പറഞ്ഞു ശ്രീ അച്ചുവിന്റെ തല നന്നായി കൈയിൽ ഇരുന്ന ടവൽ കൊണ്ട് തോർത്തി കൊടുക്കാൻ ആയി തുടങ്ങി.

പെട്ടെന്ന് അച്ചുവിന്റെയ്യും ശ്രീയുടെ ശബ്‌ദം കേട്ട് വാവച്ചി റൂമിലേക്ക് ഓടി വന്നു. "അമ്മേ... എന്ന് വിളിച്ചു വാവച്ചി ഓടി വന്നു അച്ചുവിനെ കെട്ടിപിടിച്ചു. "അമ്മയുടെ വാവച്ചിയേ..... അച്ചു വാവച്ചിയേ കൈകളിൽ കോരി എടുത്തു. "വാവച്ചി കുറെ നോക്കി..... നിങ്ങൾ എവിടെ പാത്തു ഇരിന്നു....... വാവച്ചി ചുണ്ട് രണ്ടും പിളർത്തി കൊണ്ട് ചോദിച്ചു. "അച്ഛയും അമ്മയും ബാത്റൂമിൽ പാത്ത് ഇരിക്കുവായിരുന്നു.... വാവച്ചി കണ്ടുപിടിക്കും എന്ന് നോക്കി..... ശ്രീ വാവച്ചിയുടെ കവിളിൽ ഉമ്മ വച്ചു കൊണ്ട് പറഞ്ഞു. "ആണോ... വാവച്ചി കണ്ടില്ലായിരുന്നു അച്ഛേ..... വാവച്ചി ശ്രീയുടെ കൈകളിലേക്ക് ചാടി കൊണ്ട് പറഞ്ഞു. "സാരില്ല.... നമ്മുക്ക് നാളെ അച്ഛയെ പറ്റിക്കാം..... അച്ചു വാവച്ചിയുടെ കവിളിൽ തലോടി കൊണ്ട് പറഞ്ഞു. അപ്പോഴാണ് അവരെയും നോക്കി നിൽക്കുന്ന ദിവ്യയെയും അമ്മയെയും ശ്രീ കാണുന്നത്. "നിങ്ങൾ ഇതുവരെ പോയില്ലേ.... ശ്രീ ദേഷ്യത്തോടെ ചോദിച്ചു..... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story