നിശാഗന്ധി: ഭാഗം 31

nishaganthi

രചന: മഴത്തുള്ളി

നിങ്ങൾ ഇതുവരെ പോയില്ലേ.... എന്ത് കാണാൻ നിൽക്കുവാ.... ശ്രീയുടെ കലിപ്പിൽ ഉള്ള ചോദ്യം കേട്ടതും പിന്നെ അവർ അവിടെ നിന്നില്ല. അവർ പോകുന്നതും നോക്കി ശ്രീ ചിരിച്ചു. "എന്തിനാ ശ്രീയേട്ടാ ഇങ്ങനെ ദേഷ്യപ്പെടുന്നെ..... അച്ചു വാവച്ചിയെയും കട്ടിലിൽ കൊണ്ട് ഇരുത്തി കൊണ്ട് ചോദിച്ചു. "ഇവറ്റകളോട് ദേഷ്യപെടുക അല്ലാ ചെയേണ്ടത്..... ശ്രീ ദേഷ്യത്തിൽ പറഞ്ഞു. "അച്ഛേ ഇന്ന് സ്കൂളിൽ റ്റാറ്റാ പോണ്ടേ...... വാവച്ചി ശ്രീയോട് ചോദിച്ചു. "അച്ഛക്ക് ഇന്ന് വയ്യാ മോളെ..... ഭയങ്കര ഷീണം...... നിന്റെ അമ്മ എന്നെ രാത്രി ഉറക്കിയില്ല.... ശ്രീ ഒന്ന് മൂരിനിവർന്നു ഒരു കള്ള ചിരിയോടെ പറഞ്ഞു. അത് പറഞ്ഞതും അച്ചു നല്ല ഒരു പിച്ചു പിച്ചി കൊടുത്തു. "എന്തിനാ അച്ചു നീ നുള്ളുന്നത്..... ഞാൻ കാര്യം പറഞ്ഞത് അല്ലെ.... ശ്രീ അച്ചുവിനെ നോക്കി കണ്ണ് കാണിച്ചു കൊണ്ട് പറഞ്ഞു. ഇതൊക്കെ കണ്ട് ഒന്നും മനിസിലാവാതെ നിൽക്കുക ആണ് നമ്മുടെ വാവച്ചി. "അച്ഛേ എനിച്ചു സ്കൂളിൽ പോണം.... വാവച്ചി ശ്രീയുടെ മടിയിൽ കയറി ഇരുന്നു കൊണ്ട് പറഞ്ഞു. "അത് എന്താ.... ഇന്ന് എന്റെ മോൾക്ക് പ്രതേകിച്ചു ഒരു സ്കൂളിൽ പോക്ക്..... ശ്രീ വാവച്ചിയുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു. "ഇന്ന് ആദൂന്റെ ഹാപ്പി ബർത്ത്ഡേയാ.... വാവച്ചിക്ക് നിറ‌െ ചോക്കോലേറ്റ് കൊണ്ട് വരും....

വാവച്ചിക്ക് സ്കൂളിൽ പോണം..... വാവച്ചി ശ്രീയുടെ മടിയിൽ നിന്ന് തുള്ളാൻ തുടങ്ങി. "കൊണ്ട് വിടാം എന്റെ വാവച്ചി.... നീ ഇങ്ങനെ തുള്ളാതെ.....അച്ചു വാവച്ചിയേ ഒരുക്കു സ്കൂളിൽ വിടാം.... താനും റെഡി ആയിക്കോ നമുക്ക് പുറത്തൊക്കെ ഒന്ന് കറങ്ങാം...... ശ്രീ അതും പറഞ്ഞു അച്ചുവിനും വാവചിക്കും ഓരോ ഉമ്മയും കൊടുത്ത് താഴെക്ക്‌ നടന്നു. "അമ്മേടെ വാവച്ചി വാ.... അമ്മ കുളിപ്പിക്കാം..... അതും പറഞ്ഞു അച്ചു വാവച്ചിയെയും കൊണ്ട് ബാത്‌റൂമിൽ കയറി. "മോൻ ഇന്ന് കോളേജിൽ പോകുന്നില്ലേ..... ശ്രീയെ കണ്ടതും പത്രം വായിച്ചുകൊണ്ടിരുന്ന അച്ചുവിന്റെ അച്ഛൻ ചോദിച്ചു. "ഇല്ല അച്ഛാ..... ഇന്ന് ഒരു ദിവസം ലീവ് എടുത്തു..... വല്ലാത്ത ദേഹം വേദന..... അത് പറയുമ്പോൾ ശ്രീ ദിവ്യയുടെ മുഖത്തേക്ക് നോക്കി. ഇപ്പോൾ പൊട്ടും എന്നത് ആയിരുന്നു അവിടത്തെ അവസ്ഥ. "എന്ത് പറ്റി മോനെ.... പനി എന്തെങ്കിലും ആണോ..... അച്ഛൻ ആകുലതയോടെ ചോദിച്ചു. "അതൊന്നും ഇല്ല അച്ഛാ.... അച്ചുവിനെ കൊണ്ട് ഒന്ന് പുറത്ത് ഒക്കെ പോണം..... പിന്നെ ചെറിയ ഒരു ഷോപ്പിംഗ്......

തിരിച്ചു വരുമ്പോൾ വാവച്ചിയേ സ്കൂളിൽ നിന്ന് പിക് ചെയുകയും ചെയാം...... "അത് എന്തായാലും നന്നായി.... അത് പിന്നെ മോനെ വാവച്ചിയേ കൊണ്ട് പോകുന്നില്ലേ...... അവൾ പിണങ്ങില്ലേ..... അച്ഛൻ പരിഭ്രമത്തോടെ ചോദിച്ചു. "ഞങ്ങൾ പറഞ്ഞു അച്ഛാ ഇന്ന് പോണ്ടെന്ന്.... അപ്പോൾ വാവച്ചിക്ക് ഒരേ നിർബന്ധം..... ഇന്ന് അവളുടെ ക്ലാസിലെ ആദൂന്റെ ബർത്ത്ഡേയ് ആണ്.... അപ്പോൾ അവൻ മിട്ടായി എന്തോ കൊണ്ട് കൊടുക്കാന്നു പറഞ്ഞു...... അതിന്റെ തിരക്കിൽ ആണ് ആള്..... അച്ചു റെഡി ആക്കാൻ കൊണ്ട് പോയിരിക്കുവാ.... ശ്രീ ചിരിച്ചു കൊണ്ട് പറഞ്ഞു. "വാവച്ചിയുടെ കാര്യം ശരിക്കും തമാശ തന്നെ..... മിട്ടായി എന്ന് പറഞ്ഞാൽ പിന്നെ ആരെയും വേണ്ടാ..... അച്ഛൻ അതും പറഞ്ഞു ചിരിച്ചു പത്രത്തിലേക്ക് നോക്കി കൊണ്ട് ഇരുന്നു. ഈ സമയം ശ്രീ എന്നത്തേയും പോലെ നടക്കാൻ ഇറങ്ങി. "എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ട് അമ്മേ..... ശ്രീയേട്ടൻ എന്ത് സ്നേഹം ആയിരുന്നു എന്നോട്.....പണ്ട് ഒന്നും ഞാൻ അത് കാര്യം ആക്കിയില്ല..... പക്ഷേ ഇന്ന് എന്റെ സ്ഥാനത്തു അവൾ ആ റൂമിൽ ശ്രീയേട്ടന് ഒപ്പം ചിലവിടുന്നത് കാണുമ്പോൾ എനിക്ക് ദേഷ്യം വരുന്നുണ്ട്..... ശ്രീയേട്ടന്റെ കേറിങ്ങും സ്നേഹവും ഒക്കെ കാണുമ്പോൾ ഞാൻ നഷ്ടപ്പെടുത്തിയ ജീവിതത്തെ കുറച്ചു ഓർത്ത് എനിക്ക് നഷ്ടബോധം തോന്നുന്നു......

ദിവ്യ ശ്രീയുടെ അമ്മയോട് പറഞ്ഞു. "നീ സങ്കടപെടാതെ..... അവളെ ഇല്ലാതാക്കി നിന്നെ ശ്രീയുടെ ഭാര്യ ആയി കൊണ്ട് വരാൻ തന്നെയാണ് എന്റെ പ്ലാൻ...... അതിന് നീ ആദ്യം വാവച്ചിയേ കൈയിൽ എടുക്കണം...... എങ്കിൽ മാത്രമേ നിനക്ക് ശ്രീയുടെ ഉള്ളിൽ കയറാൻ പറ്റു..... അവൻ പഴയത് ഒന്നും മറന്നിട്ടുണ്ടാവില്ല..... പക്ഷേ അവൻ അതൊക്കെ മറക്കാൻ നമ്മുടെ കൈയിൽ ഉള്ള ഒരേ ഒരു തുറുപ്പു ചീട്ട് ആണ് വാവച്ചി.... അതുകൊണ്ട് നീ വാവച്ചിയേ സ്നേഹിക്കാൻ നോക്ക്...... ശ്രീയുടെ അമ്മ ദിവ്യയെ ഓരോന്ന് പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ട് ഇരുന്നു. ഇതൊക്കെ കേട്ട് കൊണ്ട് നിൽക്കുക ആയിരുന്നു അച്ചു. അവളുടെ ഉള്ളിൽ ഒരു കടൽ ഇരമ്പുന്നത് അവൾ തിരിച്ചു അറിയിഞ്ഞു. വാവച്ചി ഇല്ലാത്ത ഒരു ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും അവൾക്ക് കഴിയില്ലായിരുന്നു. താൻ നൊന്ത് പ്രസവിച്ചില്ലെങ്കിലും അതിനുമൊക്കെ അപ്പുറം ഉള്ളൊരു ബന്ധം ആയിരുന്നു അച്ചുവിന് വാവച്ചിയോട് ഉള്ള്. അച്ചുവിന്റെ കണ്ണുകൾ ഓരോന്ന് ഓർത്തു വീണ്ടും നിറയാൻ തുടങ്ങി.

അവൾ അവിടെ നിൽക്കാതെ വാവച്ചിയെയും ചേർത്ത് പിടിച്ചു തങ്ങളുടെ റൂമിലേക്ക് ഓടി. ജോകിങ്ങ് കഴിഞ്ഞു വന്ന ശ്രീ കാണുന്നത് വാവച്ചിയെയും ചേർത്ത് പിടിച്ചു ഇരിക്കുന്ന അച്ചുവിനെ ആണ്. "ഇത് എന്താ അമ്മയും മോളും റെഡി ആവാതെ കെട്ടിപിടിച്ചു ഇരിക്കുന്നത്.....നമുക്ക് പോണ്ടേ..... ശ്രീ അതും പറഞ്ഞു അച്ചുവിന്റെ അടുത്ത് വന്നിരുന്നു.അപ്പോഴാണ് അവൻ അച്ചുവിന്റെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണുന്നത്. വാവച്ചി ഇതൊക്കെ കണ്ട് പേടിച്ചു അച്ചുവിന്റെ തോളിൽ തന്നെ കിടന്നു. "എന്താടോ.... എന്തിനാ താൻ കരയുന്നത്.... എന്താ.... എന്താ പ്രശ്നം.... ദിവ്യ എന്തെങ്കിലും പറഞ്ഞോ..... ശ്രീ അച്ചിവിന്റെ തോളിൽ പിടിച്ചു കുലുക്കി കൊണ്ട് ചോദിച്ചു. അതിന് അവന്റെ നെഞ്ചിലേക്ക് വീണു ഉള്ള ഒരു പൊട്ടി കരച്ചിൽ ആയിരുന്നു മറുപടി.

"എന്താടോ.... എന്താ ഉണ്ടായത്.... ശ്രീ അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് ചോദിച്ചു. വാവച്ചി ആണെങ്കിൽ ഇതൊക്കെ കണ്ട് പേടിച്ച അവസ്ഥയിലും. "താൻ മോളെ താ.... ഞാൻ അച്ഛന്റെ കൈയിൽ കൊടുക്കാം..... മോൾ പേടിച്ചു ഇരിക്കുവല്ലെ....എന്നിട്ട് നമുക്ക് സംസാരിക്കാം..... അതും പറഞ്ഞു ശ്രീ കുഞ്ഞിനെ എടുക്കാൻ ആഞ്ഞതും അച്ചു വാവച്ചിയേ വീണ്ടും ചേർത്ത് പിടിച്ചു. "വേണ്ട ശ്രീയേട്ടാ.... മോളെ അവര് കൊണ്ട് പോകും...... അച്ചു അതും പറഞ്ഞു വാവച്ചിയേ ചേർത്ത് പിടിച്ചു. "വാവച്ചിയേ ആര് കൊണ്ട് പോകാൻ..... താൻ കാര്യം പറയ്........ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story