നിശാഗന്ധി: ഭാഗം 32

nishaganthi

രചന: മഴത്തുള്ളി

എന്താടോ തനിക്കു പറ്റിയത്..... നമ്മുടെ ഇടയിൽ നിന്ന് മോളെ ആര് കൊണ്ട് പോകാൻ...... ശ്രീ ഒന്നും മനിസിലാവാതെ അച്ചുവിനോട് ചോദിച്ചു. പക്ഷേ അപ്പൊഴും അവൾ ചോദിച്ചതിന് ഉത്തരം പറയാതെ മൗനം ആയി തന്നെ ഇരുന്നു. "നീ കാര്യം എന്തെന്ന് പറയുന്നുണ്ടോ അച്ചു..... ശ്രീ കുറച്ചു ദേഷ്യത്തിൽ തന്നെ ചോദിച്ചു. "ശ്രീയേട്ടാ നമ്മുടെ മോളെ അവർ നമ്മിൽ നിന്ന് അകറ്റും...... ദിവ്യക്ക് ശ്രീയേട്ടന്റെ ഭാര്യ ആവാൻ ആഗ്രഹമുണ്ട്...... അതിന് വേണ്ടി എന്നെയും വാവച്ചിയെയും തമ്മിൽ അകറ്റും എന്ന് പറയുന്നത് ഞാൻ കേട്ടു ശ്രീയേട്ടാ.....എത്ര ആയാലും ഞാൻ വളർത്തമ്മ ...... അച്ചു അത് പറഞ്ഞു മുഴുവപ്പിക്കുന്നതിന് മുന്നേ ശ്രീ അച്ചുവിന്റെ ചുണ്ടിൽ വിരൽ വച്ചു വേണ്ടാ എന്ന് കാണിച്ചു. "താൻ എന്തൊക്കെയാ ഡാ പറയുന്നേ.....ഞാനും താനും ഒരുമിച്ചു സന്തോഷത്തോടെ ഇപ്പോൾ ജീവിക്കുന്നെങ്കിൽ അത് വാവച്ചി കാരണമാ....... അവൾക്ക് വേണ്ടി അല്ലെ താൻ ഞാനും ആയുള്ള വിവാഹത്തിന് സമ്മതിച്ചത് പോലും...... ആ തന്നെക്കാളും വലുത് ആയിരിക്കുവോ വാവച്ചിക്ക് മറ്റാരും..... എന്തിന് പറയുന്നു ഈ ഞാൻ പോലും...... അവൾക്ക് ഈ ലോകത്തിൽ ഏറ്റവും ഇഷ്ട്ടം ആരെ ആണ് എന്ന് ചോദിച്ചാൽ അവൾ അമ്മ എന്ന് അല്ലെ പറയുന്നത്.....

അവൾക്ക് ഒരിക്കലും തന്നെ വിട്ട് പോകാൻ കഴിയില്ല അച്ചു. ...... ദിവ്യ എന്റെ കുഞ്ഞിനെ പ്രസവിച്ചു എന്നെ ഉള്ളൂ..... അവൾ എന്റെ കുഞ്ഞിനെ ഒന്ന് സ്നേഹത്തോടെ താലോലിച്ചിട്ടില്ല..... എന്തിന് പറയുന്നു പ്രസവിച്ചു മണിക്കൂറുകൾ മാത്രം ആയ എന്റെ കുഞ്ഞിന് മുലപ്പാൽ പോലും നൽകാതെ ഡിവോഴ്സ് വേണം എന്ന് പറഞ്ഞു വാശി പിടിച്ചു നിന്ന ദുഷ്ടത്തി ആണ് അവൾ.... എന്റെ കുഞ്ഞ് ഒരിക്കലും അവളെ അമ്മ ആയി കാണില്ല....... അവൾക്ക് അറിവ് വരുന്ന സമയത്ത് നമുക്ക് തന്നെ അവളോട് കാര്യങ്ങൾ പറഞ്ഞു മാനിസിലാക്കാം..... താൻ ഇങ്ങനെ പേടിക്കാതെ...... പിന്നെ ഞാൻ ജീവനോടെ ഉള്ളപ്പോൾ തന്നെ ഈ വീട്ടിൽ നിന്നോ.... എന്റെ ഭാര്യയുടെ സ്ഥാനത്ത് നിന്നോ....വാവച്ചിയുടെ അമ്മയുടെ സ്ഥാനത്ത് നിന്നോ ആരും ഇറക്കി വിടില്ല..... ഒന്നിന്റെ പേരിലും എനിക്ക് എന്റെ ഭാര്യയെ ഉപേക്ഷിക്കാനും കഴിയില്ല..... പിന്നെ അവർക്ക് ഉള്ളത് ഞാൻ കൊടുക്കുന്നുണ്ട്...... അത് ഇപ്പോൾ അല്ല.... കുറച്ചു ദിവസം കഴിയട്ടെ..... ഇതൊക്കെ എന്തിനാ വീണ്ടും വീട്ടിലേക്ക് വന്നത് എന്ന് എനിക്ക് നന്നായി അറിയാം...... ഞാൻ ഒന്നും അറിയാത്ത പോലെ നിൽക്കുന്നത് ആണ്..... അത് കൊണ്ട് എന്റെ അച്ചൂട്ടി കുളിച്ചു പെട്ടെന്ന് റെഡി ആവ്....

ശ്രീ അച്ചുവിന്റെ കൈയിൽ തന്റെ കൈകൾ ചേർത്ത് വച്ചു കൊണ്ട് പറഞ്ഞു. അവന്റെ കണ്ണുകളും അത് പറയുമ്പോൾ നിറഞ്ഞിരുന്നു. അച്ചുവിന് അതൊക്കെ കേട്ടപ്പോൾ ഒരു ആശ്വാസം തോന്നി....... വാവച്ചിയുടെ പേടിച്ചിരിക്കുന്ന മുഖം കൂടി കണ്ടതോടെ അച്ചു ചിരിക്കാൻ ശ്രമിച്ചു.... "വാവച്ചി വാ.... അച്ഛ കുളിപ്പിക്കാം അമ്മക്ക് ഇന്ന് വയ്യാ..... വാവച്ചിക്ക് സ്കൂളിൽ പോണ്ടേ.... ശ്രീ അത് പറഞ്ഞു കൈ നീട്ടിയതും വാവച്ചി അച്ചുവിന്റെ തോളിൽ തലവച്ചു അവളെ ഇറുകെ പിടിച്ചു കിടെന്നു. "വാവച്ചിക്ക് സ്കൂളിൽ പോണ്ടാ..... അമ്മച്ചു വയ്യാ......അമ്മ ഒറ്റച്ചു ആകും.... വാവച്ചി അമ്മക്ക് കൂട്ട് ഇരിക്കും.... അച്ഛ പൊക്കോ സ്കൂളിൽ .... വാവച്ചി അതും പറഞ്ഞു വീണ്ടും അച്ചുവിന്റെ തോളിലേക്ക് ചാഞ്ഞു. "ഹമ്പടി കള്ളി..... നീ ആള് കൊള്ളാല്ലോ..... നീ അല്ലെ സ്കൂളിൽ പോകുന്നെന്ന് പറഞ്ഞത്...... നീ പോയിക്കോ ഞാൻ കൂട്ടിരിക്കാം...... അതും പറഞ്ഞു ശ്രീ അച്ചുവിനോട് ചേർന്ന് ഇരുന്നു. "അച്ഛ പോയിക്കോ.... അമ്മക്ക് വാവച്ചി ഉണ്ട്..... അത് കേട്ടതും അച്ചുവിന്റെയും ശ്രീയുടെയും മനസ് ഒരുപോലെ നിറഞ്ഞു. "കണ്ടോ അച്ചു..... നമ്മുടെ മോൾക്ക് നിന്നെ കഴിഞ്ഞേ ഉള്ളൂ ആരും..... സ്കൂളിൽ പോണം എന്ന് പറഞ്ഞു വാശി പിടിച്ച ആളാ അമ്മക്ക് വയ്യെന്ന് അറിയിഞ്ഞപ്പോൾ അമ്മയെ വിട്ട് മാറാതെ നിൽക്കുന്നത്.....

ഇപ്പോൾ സ്കൂളും വേണ്ടാ.... അച്ഛയെയും വേണ്ടാ ഈ കള്ള പെണ്ണിന്....... ശ്രീ അതും പറഞ്ഞു വാവച്ചിയേ ഇക്കിളി ആക്കി.....കൂട്ടത്തിൽ അച്ചുവിനെയും ചിരിപ്പിച്ചു..... അവസാനം അമ്മയും മോളും ചേർന്ന് അഭിയെ ഇക്കിളി ആക്കി..... അവരുടെ മൂന്ന് പേരുടെയും ചിരി ആ മുറി മുഴുവൻ അലയടിച്ചു. ഇതുവരെ ആയിട്ടും അച്ചുവിനെയും ശ്രീയേയും കാണാത്തതിന്റെ ടെൻഷനിൽ നിൽക്കുവാണ് ദിവ്യയും അമ്മയും. "ഇത്രെയും നേരം ഇരുന്നു സംസാരിക്കാൻ അവർക്ക് എന്താ ഉള്ളത്..... വല്ലപ്പോഴും എങ്കിലും ഒന്ന് മുറിയിൽ നിന്ന് പുറത്ത് ഇറങ്ങി കൂടെ..... ദിവ്യ ദേഷ്യത്തിൽ ശ്രീയുടെ അമ്മയോട് പറഞ്ഞു. "ഇതൊക്കെ കുറച്ചു കാലത്തേക്കേ ഉള്ളൂ.... അവന് മടുക്കുമ്പോൾ ഇതൊക്കെ തനിയെ മാറി കൊള്ളും..... ശ്രീയുടെ അമ്മ അതും പറഞ്ഞു തിരിഞ്ഞതും പിന്നിൽ നിൽക്കുന്ന ശ്രീയെ ആണ് കണ്ടത്. അവന്റെ കത്തുന്ന കണ്ണുകൾ കണ്ടതും അവർക്ക് ചെറിയ ഒരു പേടി തോന്നി. "അങ്ങനെ മടുക്കണം എങ്കിൽ ഈ ശ്രീറാം ഒന്നൂടെ ജനിക്കണം..... പിന്നെ മടുക്കുന്ന കാര്യം പറയാൻ നിങ്ങൾക്കും ഇവൾക്കും എന്ത് യോഗ്യത ഉണ്ട്......

അച്ചുവിനെ എനിക്ക് മടുക്കണം എങ്കിൽ ദിവ്യ അല്ല ഈ ശ്രീ...... അവൾക്ക് എന്റെ കൂടെ കഴിഞ്ഞു മടുത്തപ്പോൾ അവൾ അവൾക്ക് ഇഷ്ട്ടം ഉള്ളത് പോലെ പോയി.....ഈ വൃത്തികെട്ടവളെയും എന്റെ കുഞ്ഞിന്റെ അമ്മയെയും വച്ചു താരതമ്യം ചെയ്യണ്ടാ ആരും..... ശ്രീയുടെ ഉച്ചത്തിൽ ഉള്ള ശബ്‌ദം ആ വലിയ ഹാൾ ആകെ പ്രതിഭലിച്ചു. "ശ്രീയേട്ടന്റെ കുഞ്ഞിന്റെ അമ്മയോ..... അത് ഞാൻ അല്ലെ..... പിന്നെ എങ്ങനെ അത് ആ വലിഞ്ഞു കയറി വന്നവൾ ആകും...... ദിവ്യ അത് പറഞ്ഞു മുഴുവപ്പിക്കും മുൻപേ "ഠപ്പേ..... പൊട്ടി അവളുടെ കവിൾ അടി. "നീ എന്റെ കുഞ്ഞിന്റെ അമ്മയോ.... അങ്ങനെ മിണ്ടി പോവരുത് നീ.... അത് പറയാൻ ഉള്ള ഒരു അർഹതയും നിനക്ക് ഇല്ല....ഒരു ആഴ്ച്ച പോലും പ്രായം ഇല്ലാത്ത എന്റെ കുഞ്ഞിനെ ഉപേക്ഷിച്ചു പോയവൾ ആണ് നീ..... എന്റെ കുഞ്ഞിന് ഒരേ ഒരു അമ്മയെ ഉള്ളൂ.... അത് ഈ നിൽക്കുന്ന ഐശ്വര്യ ആണ്.... എന്റെ അച്ചു

...... ശ്രീ അതും പറഞ്ഞു തിരിഞ്ഞതും കണ്ടു പിന്നിൽ ഇതൊക്കെ കേട്ട് നിൽക്കുന്ന അച്ചുവിനെ. "ഇവളെ നിങ്ങൾ എന്നിൽ നിന്ന് അകറ്റണം എങ്കിൽ ഈ ശ്രീ മരിക്കണം..... അത് ഓർത്തോ....... അപ്പോഴേക്കും അച്ചുവിന്റെ അച്ഛൻ ബഹളം എല്ലാം കേട്ട് അവിടെ വന്നിരുന്നു. "അച്ഛാ ഞങ്ങൾ കുറച്ചു ദിവസത്തേക്ക് ഒരു ടൂറിനു പോകുവാ..... മനുവും ഫാമിലിയും ഉണ്ട്..... അവന്റെ അച്ഛനും അച്ഛനും ആയി നല്ല കമ്പനി ആണെന്ന് അറിയാം.... അതുകൊണ്ട് നമ്മൾ പോയി കുറച്ചു കഴിയുമ്പോൾ അങ്കിൾ വരും അച്ഛന്റെ കൂട്ടിന്...... ഞങ്ങൾ ഒരു രണ്ട് ആഴ്ച കഴിഞ്ഞേ മടങ്ങി വരൂ..... എന്റെയും അവന്റെയും ഒരു കോമൺ ഫ്രണ്ട് ഊട്ടിയിൽ ഉണ്ട്... കുറച്ചു ദിവസം അവിടെ പോയി അടിച്ചു പൊളിച്ചിട്ട് വരാം.... പിന്നെ വിവാഹം കഴിഞ്ഞു അച്ചുവിനെ പുറത്തേക്ക് ഒന്നും കൊണ്ട് പോയിട്ടും ഇല്ല..... ഇതാകുമ്പോൾ ഒരു സന്തോഷം.... അവരൊക്കെ കൂടെ ഉണ്ടല്ലോ..... ശ്രീ പറഞ്ഞത് അച്ഛനോട് ആണെങ്കിലും നോട്ടം മുഴുവൻ ദിവ്യയുടേയും അമ്മയുടെയും നേർക്ക് ആയിരുന്നു...... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story