നിശാഗന്ധി: ഭാഗം 33

nishaganthi

രചന: മഴത്തുള്ളി

"മൊത്തത്തിൽ ഒന്ന് ചുരുക്കി പറഞ്ഞാൽ നമ്മുടെ ഹണിമൂൺ എന്ന് വേണമെങ്കിലും പറയാം.... അല്ലെ അച്ചു...... ശ്രീ അച്ചുവിന്റെ അടുത്ത് ചേർന്ന് നിന്ന് കൊണ്ട് പറഞ്ഞു. പെട്ടെന്ന് ആണ് ദിവ്യ ശ്രീയുടെ കാലിലേക്ക് വീണത്. "ശ്രീയേട്ടാ എന്നോട് ക്ഷമിക്കണം..... ഒരിക്കലും പൊറുക്കാൻ കഴിയാത്ത തെറ്റാ ഞാൻ ചെയ്തത് എന്ന് അറിയാം.... നമ്മുടെ കുഞ്ഞിനെ ഓർത്തു എങ്കിലും എന്നോട് ഒന്ന് ക്ഷമിച്ചൂടെ..... ദിവ്യ ശ്രീയുടെ കാലിൽ വീണു കൊണ്ട് പറഞ്ഞു. "നിനക്ക് ഇനി അതിന് ഉള്ള അർഹത ഇല്ല..... നിന്നെ ജീവന് തുല്യമായി സ്നേഹിച്ചിരുന്ന ഒരു ശ്രീ ഉണ്ടായിരുന്നു..... അതുകൊണ്ടല്ലേ സ്വന്തം കുഞ്ഞിനെ കൊന്നിട്ട് കൂടി ഞാൻ നിന്നെ പിന്നെയും സ്നേഹിച്ചത്..... പക്ഷേ അവിടെയും നീ എന്നെ തോൽപ്പിച്ചു...... ഇനി മുമ്പോട്ട് ശ്രീക്ക് ഒരു ജീവിതം ഉണ്ടെങ്കിൽ അത് ഈ നിൽക്കുന്ന.... എന്റെ അച്ചുവിനോട് ഒത്ത് ആയിരിക്കും...... പിന്നെ നമ്മുടെ കുഞ്ഞ് എന്ന് നിനക്ക് എന്ന് മുതലാ തോന്നി തുടങ്ങിയത്...... വാവച്ചിയേ നീ പ്രസവിച്ചു പിറ്റേ ദിവസം തന്നെ ഡിവോഴ്സ് പേപ്പറിൽ ഒപ്പിട്ടില്ലെങ്കിൽ ഒരു ദിവസം പോലും പ്രായമില്ലാത്ത കുഞ്ഞിനെ ഓർഫനെജിൽ കൊണ്ട് കൊടുക്കും എന്ന് പറഞ്ഞ നീ ആണോ ഇപ്പോൾ കുഞ്ഞിനെ ഓർത്തു സങ്കടപെടുന്നത്.....

ശ്രീയുടെ ഉച്ചത്തിൽ ഉള്ള ശബ്ദം അവിടം ആകെ പ്രതിഫലിച്ചു. "നിങ്ങൾ ഇവൾക്ക് വേണ്ടി ആണോ എന്നോട് ഇങ്ങനെ ഒക്കെ സംസാരിക്കുന്നത്......നാളെ നിങ്ങൾക്ക് ഒരു കുഞ്ഞ് ഉണ്ടാകുമ്പോൾ ഇവൾ നമ്മുടെ മോളെ ഉപദ്രവിക്കില്ലെന്ന് ആര് കണ്ട്...... എന്തായാലും പെറ്റമ്മയെക്കാൾ വലുതല്ലല്ലോ പൊറ്റമ്മ....... ദിവ്യയുടെ ചൊറിഞ്ഞു ഉള്ള സംസാരം കേട്ടതും ശ്രീക്ക് ദേഷ്യം ഇരച്ചു കയറി. അവൻ അവൾക്കിട്ട് ഒന്നൂടെ കൊടുക്കാൻ ആഞ്ഞപ്പോഴേക്കും അവിടെ അടി പൊട്ടിയിരുന്നു. ശ്രീ നോക്കുമ്പോൾ കത്തുന്ന കണ്ണുകളോടെ ദിവ്യയുടെ നേർക്ക് നിൽക്കുക ആയിരുന്നു അച്ചു. "ഇനി നീ ഒരു അക്ഷരം മിണ്ടി പോകരുത്..... നിനക്ക് വാവച്ചിയുടെ അമ്മ എന്ന് പറയാൻ എന്ത് യോഗ്യത ഉണ്ട്..... നീ വാവച്ചിയേ പ്രസവിച്ചു..... അത് ഞാൻ സമ്മതിക്കുന്നു..... അത് മാത്രം ആണോ ഒരു അമ്മയുടെ കടമാ...... അങ്ങനെ ആണെങ്കിൽ നീ ചെയ്ത കാര്യം ഈ ഭൂമിയിൽ ഉള്ള സകല ജീവിക്കും സാധിക്കും...... കുഞ്ഞിനെ പ്രസവിച്ചാൽ മാത്രം പോരാ അതിനെ നന്നായി നോക്കുക കൂടി ആണ് ഒരു അമ്മ ചെയേണ്ടത്....

. നീ വാവച്ചിയേ എപ്പോഴെങ്കിലും ഒന്ന് എടുത്തിട്ടുണ്ടോ..... സ്നേഹത്തോടെ അടുത്ത് പിടിച്ചു ഇരുത്തി സംസാരിച്ചിട്ടുണ്ടോ..... എന്തിന് പറയുന്നു നീ നിന്റെ സ്വന്തം മോളെ അവളുടെ പേര് വിളിച്ചു എങ്കിലും സംബോധന ചെയ്തിട്ടുണ്ടോ .....നീ അവൾക്ക് വേണ്ടി ഒരിക്കൽ എങ്കിലും മാറ് ചുരത്തിയിട്ടുണ്ടോ...... നിനക്ക് അതിന് കഴിയുമായിരുന്നു പക്ഷേ നീ അതിന് തയ്യാർ ആയില്ല... പറാ ഇനി നീ തന്നെ പറാ മോളെ നിന്റെ കുഞ്ഞ് എന്നു വിശേഷിപ്പിക്കാൻ എന്ത് അവകാശം ഉണ്ട് നിനക്ക്.... അച്ചു ദിവ്യയെ നോക്കി ദേഷ്യത്തോടെ പറഞ്ഞു. പക്ഷെ അപ്പുറം ദിവ്യ ആരുടേയും മുഖത്തു നോക്കാതെ തല കുനിച്ചു നിന്നതെ ഉള്ളൂ. "എനിക്ക് അറിയാം നിനക്ക് ഇതിന് ഒന്നും മറുപടി പറയാൻ കഴിയില്ലെന്ന്..... കാരണം ഇതൊന്നും ഒരിക്കൽ പോലും നിന്റെ ജീവിതത്തിൽ സംഭവിച്ചിട്ടില്ല...സംഭവിക്കാൻ നീ അനുവദിച്ചിട്ടില്ല...... പണത്തിനും സൗന്ദര്യത്തിനും പിറകെ പോയപ്പോൾ നീ പലതും മറന്നു..... സ്വന്തം ഭർത്താവിനെയും കുഞ്ഞിനേയും പോലും...... നിനക്ക് വേണ്ടി ഈ നിമിഷം ഞാൻ ഇവിടുന്ന് ശ്രീയേട്ടന്റെ ജീവിതത്തിൽ നിന്ന് ഇറങ്ങി തരാം.....

പക്ഷേ അതിന് വാവച്ചി നിന്നെ "അമ്മേ... "എന്ന് വിളിക്കണം...... ഇപ്പോൾ ഈ നിമിഷം..... നിന്നെ കൊണ്ട് അതിന് പറ്റിയാൽ ഈ ഐശ്വര്യ ഇപ്പോൾ ഇറങ്ങും ഈ വീട്ടിൽ നിന്ന് എന്നന്നേക്കും ആയി...... ശ്രീ ഇതൊക്കെ ഒരു ഞെട്ടലോടെ കേട്ടിരുന്നു. അച്ചു അവസാനം പറഞ്ഞ വാചകങ്ങൾ ശ്രീക്ക് ഉൾകൊള്ളാൻ കഴിഞ്ഞില്ല. "എന്താ അച്ചു നീ ഈ പറയുന്നേ..... ഇവൾ എന്തെങ്കിലും പറഞ്ഞു എന്ന് വച്ചു നീ ഇങ്ങനെ ആണോ സംസാരിക്കേണ്ടത്...... ശ്രീ സ്വല്പം കടുപ്പത്തിൽ തന്നെ അച്ചുവിനോട് ചോദിച്ചു. "അതിന് എനിക്ക് വ്യക്തമായ കാരണം ഉണ്ട് ശ്രീയേട്ടാ...... വാവച്ചി എന്നെ അമ്മ ആയി കണ്ടിട്ടുണ്ടെങ്കിൽ അവൾ എന്നെ മാത്രമേ അങ്ങനെ വിളിക്കു......എനിക്ക് എന്റെ മോളെ ഉറച്ച വിശ്വാസം ഉണ്ട് അവൾ അമ്മ എന്ന് എന്നെ മാത്രമേ വിളിക്കു ശ്രീയേട്ടാ... അച്ചു കരച്ചിലിന്റെ വക്കിൽ എത്തിയെങ്കിലും അവൾ എല്ലാം ഉള്ളിൽ ഒളിപ്പിച്ചു. ഇതിന് ഒരു അവസാനം കാണണം എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു. ദിവ്യയുടേയും അമ്മയുടെയും മനസ്സിൽ പ്രതീക്ഷയുടെ വെട്ടം വിരിഞ്ഞു. അവരുടെ കണ്ണ് തറയിൽ ഇരുന്നു കളിക്കുന്ന വാവച്ചിയുടെ അടുത്തേക്ക് പോയി.

ശ്രീയുടെ അമ്മയും ദിവ്യയും വാവച്ചിയുടെ അടുത്തേക്ക് പോയതും അച്ചു അത് കാണാൻ വയ്യാതെ തിരിഞ്ഞു നിന്നു. തന്റെ അടുത്തേക്ക് ഓടി വരുന്നവരെ സൂക്ഷിച്ചു നോക്കികൊണ്ട് ഇരിക്കുക ആയിരുന്നു വാവച്ചി. അവൾ അവളുടെ കൈയിൽ ഇരുന്ന ടെഡിയോട് എന്തൊക്കെയോ സംസാരിക്കുക ആയിരുന്നു. "വാവച്ചി..... ശ്രീയുടെ അമ്മ വളരെ കപടമായ വാത്സല്യത്തോടെ വാവച്ചിയേ വിളിച്ചു. വാവച്ചി അവരെ തന്നെ നോക്കികൊണ്ട് ഇരുന്നു. "മോളെ വാവച്ചി.... ഇതാണ് മോളുടെ അമ്മ....... ഇത്രെയും നാൾ മോളെ കാണാതെ വിഷമിക്കുവായിരുന്നു...... ശ്രീയുടെ അമ്മ കപടമായ അഭിനയം കാഴ്ച്ച വച്ചു. വാവച്ചി ആണെങ്കിൽ ദിവ്യയുടെ കപടമായ സങ്കടം കണ്ട് അവളുടെ കണ്ണിൽ നിന്നു കണ്ണീർ ഒക്കെ തുടച്ചു കൊടുക്കുന്നുണ്ട്. അതൊക്കെ കണ്ടപ്പോൾ ശ്രീയുടെ അമ്മയുടെയും ദിവ്യയുടേയും മുഖത്തു സന്തോഷവും പ്രതീക്ഷയും പരന്നു. ഇതൊക്കെ കണ്ടപ്പോൾ ശ്രീക്കു ശരിക്കും ഒരു പേടി തോന്നി. അച്ചു കൈ രണ്ടും താൻ ഇട്ടിരുന്ന ഡ്രെസ്സിൽ മുറുകെ പിടിച്ചു തിരിഞ്ഞു തന്നെ നിന്നു.

"വാവച്ചി.. ഇതാണ് മോളുടെ അമ്മ.... മോൾ അമ്മേ എന്ന് വിളിച്ചേ..... എല്ലാരും കേൾക്കട്ടെ..... അത് പറയുമ്പോൾ അവരുടെ മുഖത്തു ഒരു വിജയ ചിരി വിരിഞ്ഞിരുന്നു. വാവച്ചി ആണെങ്കിൽ ദിവ്യയെയും അച്ചുവിനെയും മാറി മാറി നോക്കുന്നുണ്ട്.... "വിളിക്ക് മോളെ അമ്മേ എന്ന്..... ശ്രീയുടെ അമ്മ വാവാച്ചിയോട് പറഞ്ഞു. അച്ചു ഇതെല്ലാം കേട്ട് നിറകണ്ണുകളോടെ തന്നെ തിരിഞ്ഞു നിന്നു. വാവച്ചി ഇല്ലാതെ ഒരു ജീവിതം തനിക്ക് ഇല്ലെന്ന് തന്നെ അവൾ മനസ്സിൽ കണക്ക് കൂട്ടി വച്ചിരുന്നു. അവളെ താൻ പിരിയുന്നെങ്കിൽ അന്ന് തന്നെ തന്റെ മരണവും അവൾ മുൻകൂട്ടി കണ്ടിരുന്നു. "വിളിക്ക് വാവച്ചി..... ദിവ്യ വാവച്ചിയോട് ചേർന്ന് നിന്ന് പറഞ്ഞു. "അമ്മേ......... വാവച്ചി തന്റെ കൈയിൽ ഇരുന്ന പാവ അവിടെ വച്ചു കൊണ്ട്.... നീട്ടി വിളിച്ചു തിരിഞ്ഞു നിൽക്കുന്ന അച്ചുവിന്റെ അടുത്തേക്ക് ഓടി. "അമ്മേ..... വാവച്ചി അച്ചുവിന്റെ കാലിൽ വട്ടം പിടിച്ചു കൊണ്ട് വിളിച്ചു. ശരിക്കും ആ വിളി അച്ചുവിന്റെ കാതുകളിൽ ഒരു കുളിർ മഴ സൃഷ്ടിച്ചു. അവൾ അറിയാതെ തന്നെ അവളുടെ കണ്ണുകൾ ആ വിളി കേട്ട് നിറഞ്ഞിരുന്നു. "അമ്മേ.... വാവച്ചിയേ എടുക്ക്..... വാവച്ചി അച്ചുവിന്റെ കാലിൽ പിടിച്ചു കൊണ്ട് പറഞ്ഞു. അച്ചു കാറ്റിന്റെ വേഗതയോടെ തിരിഞ്ഞു വാവച്ചിയേ കൈകളിൽ വാരി എടുത്തു തുരു തുരാ ചുംബിച്ചു.

"നിങ്ങൾക്ക് ഉള്ള ഉത്തരം ഞാൻ പറയുന്നില്ല.... നിങ്ങൾക്ക് ഉള്ള ഉത്തരം ആണ് നിങ്ങൾ ഈ കണ്ട് കൊണ്ട് നിൽക്കുന്നത്...... ശ്രീ തലകുമ്പിട്ട് ദേഷ്യത്തോടെ നിൽക്കുന്ന അവരെ രണ്ടുപേരെയും നോക്കി പറഞ്ഞു. "അച്ഛാ ഞങ്ങൾ ഇറങ്ങുക..... രണ്ട് ആഴ്ചക്ക് ഉള്ളിൽ മടങ്ങി വരും.... ഇനിയും ഇവിടെ നിന്ന് ഇങ്ങനെ സംസാരിച്ചാൽ യാത്ര നടക്കില്ല...... ശ്രീ അതും പറഞ്ഞു കൈയിൽ കരുതിയ ബാഗും സാധങ്ങളും ആയി ഇറങ്ങി. അച്ഛൻ വാവച്ചിയേ കൈയിൽ എടുത്തു ഒരു മുത്തം കൊടുത്തു..... വാവച്ചി തിരിച്ചും..... "പോയിട്ട് വാ മോളെ... അദ്ദേഹം അച്ചുവിന്റെ നെറുകയിൽ തലോടി കൊണ്ട് പറഞ്ഞു. അച്ചുവും ശ്രീയും വാവച്ചിയും യാത്ര പറഞ്ഞു കാറിലേക്കു കയറി.അവരുടെ കാർ ഗേറ്റ് കടന്നു പോകുന്നതും നോക്കി ആ വൃദ്ധൻ നിന്നു. ഇതേ സമയം ദിവ്യയുടെ മനസ്സിൽ കുറ്റബോധം നിറഞ്ഞു നിന്നു. അപ്പോഴേക്കും ശ്രീയുടെ അമ്മയുടെ മുഖത്തു ഒരു തരം വാശിയും ദേഷ്യവും ആയിരുന്നു......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story