നിശാഗന്ധി: ഭാഗം 34

nishaganthi

രചന: മഴത്തുള്ളി

ശ്രീയും അച്ചുവും വാവച്ചിയും നേരെ പോയത് മനുവിന്റെ വീട്ടിലേക്ക് ആണ്.... അവിടെ അവർ മൂന്ന് പേരും റെഡി ആയി പുറത്ത് നിൽപ്പ് ഉണ്ടായിരുന്നു...... അവരെ കണ്ടപ്പോൾ തന്നെ ശ്രീക്ക് മനിസിലായി കുറച്ചു സമയം കൊണ്ട് അവർ തങ്ങളെ കാത്ത് നിൽക്കുക ആണെന്ന്.......ശ്രീ കാറിന്റെ ഹോൺ നീട്ടി അടിച്ചപ്പോഴേക്കും അപ്പുറത്തു നിന്ന് മനു റോഡ് ക്രോസ്സ് ചെയ്ത് അവരുടെ കാറിന്റെ അടുത്തേക്ക് നടന്നു....... "എത്ര നേരം ആയെടാ അലവലാതി നിന്നെ വിളിക്കുന്നു..... വിളിച്ചിട്ട് ഫോൺ എടുക്കാത്തത് എന്താ...... മനു ശ്രീയോട് ചോദിച്ചു. "അതൊക്കെ പിന്നെ പറയാം.....ഇപ്പോൾ നമ്മൾ പുറപ്പെടുക അല്ലെ..... അതോ ഇനി താമസം ഉണ്ടോ...... "ഇല്ലെടാ.... നിങ്ങൾ വരാൻ കാത്തിരിക്കുവായിരുന്ന ഞങ്ങൾ..... നമുക്ക് ഇപ്പോൾ തന്നെ ഇറങ്ങാം എങ്കിലേ ആറു മണിക്ക് എങ്കിലും അവിടെ എത്തു........ "എന്നാ നമുക്ക് ഇറങ്ങാം ഡാ...... ശ്രീ അതും പറഞ്ഞു അപ്പുറത്തെ സൈഡിൽ നിൽക്കുന്ന മനുവിന്റെ ഭാര്യ രമ്യയെ കൈ എടുത്തു കാണിച്ചു. അവളും തിരിച്ചു കൈ എടുത്തു കാണിച്ചു. ശ്രീയുടെ കാർ ആണ് മുന്നിൽ നിന്ന് പോകുന്നത്....

പിന്നിൽ ആയി മനുവിന്റെ കാറും..... കാറിൽ ആരും പരസ്പരം ഒന്നും സംസാരിച്ചില്ല..... വണ്ടിയുടെ കാറ്റു അടിച്ചപ്പോഴേക്കും വാവച്ചി അച്ചുവിന്റെ മടിയിൽ കിടന്നു ഉറങ്ങിയിരുന്നു..... "എന്താടോ..... തന്റെ പേടി ഇതുവരെ മാറിയില്ലേ.......വാവച്ചിക്ക് ഒരിക്കലും വേറെ ഒരാളെ അമ്മയായി സങ്കൽപ്പിക്കാൻ പോലും കഴിയില്ല..... അത് കൊണ്ട് അല്ലെ അവർ എല്ലാം അവൾക്ക് അമ്മ എന്ന് ചൂണ്ടിക്കാട്ടി ദിവ്യയെ കാണിച്ചു കൊടുത്തിട്ടും അവൾ അമ്മേ എന്ന് കൃത്യമായി തന്നെ തന്നെ വിളിച്ചത്...... താൻ ഒരിക്കലും ഈ ഒരു കാര്യം പറഞ്ഞു സങ്കടപെടരുത്....... ആര് കൂടെ ഇല്ലെങ്കിലും തനിക്ക് ഞാൻ കാണും എന്നും...... എന്റെ ദുഃഖങ്ങളിലും സന്തോഷങ്ങളിലും വേദനകളിലും വിജയങ്ങളിലും എല്ലാം എന്റെ ഒപ്പം താൻ വേണം.... എന്റെ നല്ല പാതി ആയി....... ശ്രീ അത്രെയും പറഞ്ഞു തന്റെ ഒരു കൈ അച്ചുവിന്റെ കൈയിലേക്ക് കോർത്തു. അച്ചുവും അറിയുക ആയിരുന്നു തന്നെ സ്നേഹിക്കാനും തന്റെ മനസ്സ് അറിയാനും ശ്രമിക്കുന്ന തന്റെ നല്ല പാതിയെ. അവൾ ശ്രീയുടെ കൈയിൽ തന്റെ കൈകൾ മുറുകെ കോർത്തു സീറ്റിൽ ചാരി കണ്ണടച്ച് കിടന്നു. വാവച്ചിയുടെ പൊട്ടിച്ചിരി കേട്ട് ആണ് അച്ചു കണ്ണ് തുറന്നത്. അപ്പോഴേക്കും അവർ ചുരം കയറാൻ തുടങ്ങിയിരുന്നു.

രണ്ട് വലിയ വണ്ടികൾക്ക് ഒരു വിധം കടന്നു പോകാൻ കഴിയുന്ന റോഡ്. റോഡിന്റെ ഒരു വശത്ത് വലിയ പാറക്കൂട്ടങ്ങൾ.... മറുവശത്തു അഗാതമായ കൊക്കാ...... അച്ചുവിന് ആ വശത്തേക്ക് നോക്കാൻ തന്നെ പേടി തോന്നി. വെറുതെ വിൻഡോ ഡോർ താഴ്ത്തിയപ്പോൾ ശക്തമായ തണുപ്പ് അവൾക്ക് അനുഭവപ്പെട്ടു. അച്ചു ഉടനെ തന്നെ വിന്ഡോ ഡോർ ക്ലോസ് ചെയ്തു ശ്രീയുടെ തോളിലേക്ക് ചാഞ്ഞു കിടെന്നു. ഇടക്ക് ഒരിടത്ത് വണ്ടി നിർത്തി അവർ ഓരോ കട്ടനും ദോശയും കഴിച്ചു. ഇനിയും നിന്നാൽ രാത്രി യാത്ര ബുദ്ധിമുട്ട് ആകും എന്ന് അറിയാവുന്നത് കൊണ്ട് അവർ പെട്ടെന്ന് തന്നെ യാത്ര തിരിച്ചു. രാത്രി ഏഴു മണി ആകാറായത്തോടെ അവർ അവിടെ എത്തി ചേർന്നു. ശരിക്കും പറഞ്ഞാൽ ഒരു കുത്തന ഉള്ള കയറ്റത്തിൽ ആണ് ആ വലിയ വീട് സ്ഥിതി ചെയുന്നത്. ഗേറ്റ് തുറന്നാലും ഏകദേശം കാൽകിലോമീറ്ററോളം ഉണ്ട് വീടിന് അടുത്ത് എത്താൻ. വണ്ടി പോകാൻ ഒരുക്കിയിരിക്കുന്ന കോൺഗ്രീറ്റിന്റെ അപ്പുറവും ഇപ്പുറവും ആയി ഭംഗിയിൽ പല തരത്തിൽ ഉള്ള ചെടികൾ നട്ടു പിടിപ്പിച്ചിരുന്നു. അച്ചു അതിന്റെ എല്ലാം ഭംഗി ആസ്വദിക്കുക ആയിരുന്നു. അപ്പോഴേക്കും ശ്രീ കാറിൽ നിന്ന് ഇറങ്ങി ഇപ്പുറത്തെ സൈഡിൽ ഉള്ള ഡോർ തുറന്നു വാവച്ചിയേ കൈയിൽ എടുത്തു.

"ഇറങ്ങേടോ..... ശ്രീ അച്ചു ഇറങ്ങാതെ ഇരിക്കുന്നത് കണ്ടിട്ട് പറഞ്ഞു. അപ്പോഴേക്കും മനുവും രമ്യയും എല്ലാം അവിടെ എത്തിയിരുന്നു. "എത്ര നാൾ ആയെടാ നിങ്ങളെ ഒക്കെ കണ്ടിട്ട്.... ഞങ്ങളെ ഒക്കെ മറന്നോ നീ..... പെട്ടെന്ന് ഒരു ചെറുപ്പക്കാരൻ ശ്രീയേയും മനുവിനെയും കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. "അങ്ങനെ മറക്കാൻ പറ്റുവോ ഡാ..... എത്രയോ വട്ടം കറങ്ങാനും സിനിമ കാണാനും ഒക്കെ പോയിരിക്കുന്നു..... അതൊക്കെ പെട്ടെന്ന് അങ്ങനെ മറക്കാൻ പറ്റുവോ.... (ശ്രീ ) "ശരിയാ.... രാത്രി കോളേജ് ഹോസ്റ്റൽ ചാടി സിനിമക്ക് പോകുന്നതും..... രാവിലെ വാർഡൻ കാണാതെ അകത്തു കയറുന്നതും അതൊക്കെ ഒരു കാലം...... അവർ അവരുടെ വിശേഷങ്ങൾ പരസ്പരം പങ്ക് വച്ചു. അച്ചുവും രമ്യയും വീടും പരിസരവും ഒക്കെ നോക്കി കാണുക ആയിരുന്നു..... "ഡാ നിങ്ങൾ അകത്തു കയറി റസ്റ്റ്‌ എടുക്ക്..... ഫുഡ്‌ എല്ലാം ടേബിളിൽ എടുത്തു വച്ചിട്ടുണ്ട്...... എന്ത്‌ ആവശ്യം ഉണ്ടെങ്കിലും വിളിക്കാൻ മറക്കല്ല്...... വീട്ടിൽ അവൾ ഒറ്റക്കാ.... ഇനിയും രാത്രി ആയാൽ ചിലപ്പോൾ പേടിക്കും..... അത് കൊണ്ട് പെട്ടെന്ന് പോകുവാ.....

നാളെ രാവിലെ ഞാനും അവളും ഇങ്ങ് എത്തും..... ശ്രീയുടെയും മനുവിന്റെയും ഉറ്റ മിത്രം എബിൻ പറഞ്ഞു. "ശരിയെടാ അളിയാ......രാവിലെ കാണാം...... ശ്രീ അതും പറഞ്ഞു കൈ കൊടുത്തു. എബിൻ പോയി കഴിഞ്ഞു അവർ വീടിന് ഉള്ളിലേക്ക് കയറി.ഒരു വലിയ ഹാളും കിച്ചനും പിന്നെ ഒരു റൂമും ആയിരുന്നു താഴെ ഉണ്ടായിരുന്നത്..... താഴെത്തെ റൂം ആദ്യമേ മനു ബുക്ക്‌ ചെയ്തിരുന്നു.....രമ്യക്ക് ഇപ്പോൾ അഞ്ചാം മാസം ആയത് കൊണ്ട് അധികം മുകളിലേക്കും താഴെക്കും കയറണ്ട എന്ന് മനുവിന്റെ ഓർഡർ ആണ്.... അതുകൊണ്ട് അച്ചുവും ശ്രീയും മുകളിലെ മുറിയിലേക്ക് ആണ് പോയത്..... അവർ മുറിയിലേക്ക് കയറി ഡോർ അടച്ചു സാധങ്ങൾ എല്ലാം അവിടവിടെ ആയി വച്ചു.... "എന്ത്‌ തണുപ്പാ അല്ലെ ശ്രീയേട്ടാ.... അച്ചു കൈകൾ രണ്ടും കൂട്ടിതിരുമി കൊണ്ട് പറഞ്ഞു. "നല്ല തണുപ്പ് ഉണ്ട്..... നീ വാവച്ചിയേ ഒന്ന് ശ്രദ്ധിച്ചോണേ......കണ്ണ് തെറ്റിയാൽ അപ്പോൾ വെള്ളത്തിൽ കളിക്കാൻ പോകും..... ഈ സാഹചര്യത്തിൽ പനിയോ മറ്റോ വന്നാൽ മാറാൻ ഒത്തിരി പ്രയാസം ആയിരിക്കും..... താൻ ഒരു കാര്യം ചെയ് പോയി ഫ്രഷ് ആയിട്ട് വാ..... ബാത്‌റൂമിൽ ഹീറ്റർ കാണും.....ചൂട് വെള്ളത്തിൽ കുളിച്ചാൽ മതി...... ശ്രീ സ്നേഹ പൂർവ്വം പറഞ്ഞു. അച്ചു അപ്പോൾ ഡ്രസ്സ്‌ ഒക്കെ ഒതുക്കി വയ്ക്കുക ആയിരുന്നു....

വാവച്ചി ആണെങ്കിൽ കളിപ്പാട്ടങ്ങൾ എല്ലാം എടുത്തു വച്ചു കളി തുടങ്ങി. "അമ്മയുടെ വാവച്ചി വാ..... അമ്മ ദേഹം കഴുകി തരാം...... അച്ചു ഒരു ടവൽ എടുത്തു വാവച്ചിയുടെ അടുത്തേക്ക് നടന്നു. "എനിച്ചു കുളിക്കണ്ടാ..... തണുച്ചുന്നു..... വാവച്ചി ചുണ്ട് രണ്ടും പിളർത്തി കൊണ്ട് പറഞ്ഞു. "അതിന് നമുക്ക് ചൂട് വെള്ളത്തിൽ കുളിക്കാല്ലോ.... അപ്പൊ വാവച്ചിക്ക് തണുക്കില്ല..... അച്ചു അതും പറഞ്ഞു വാവച്ചിയേ കുളിപ്പിക്കാൻ കൊണ്ട് പോയി. വാവച്ചിയേ കുളിപ്പിച്ചിട്ട് ശ്രീയോട് ഡ്രസ്സ്‌ ഇട്ട് കൊടുക്കാൻ പറഞ്ഞു അച്ചുവും ഫ്രഷ് ആവാൻ കയറി... ഫ്രഷ് ആയി ഇറങ്ങിയ അച്ചു കാണുന്നത് കട്ടിലിൽ ഉരുണ്ട് കളിക്കുന്ന അച്ഛനെയും മോളെയും ആണ്. "മതി ശ്രീയേട്ടാ പോയി ഫ്രഷ് ആയിട്ട് വാ... താഴെ കഴിക്കാൻ പോകാം..... വാവചിക്കും വിശക്കുന്നുണ്ടാകും..... അച്ചു ശ്രീയേയും ഉന്തി തള്ളി ബാത്‌റൂമിൽ കയറ്റി വിട്ടു. കുളി കഴിഞ്ഞു അവർ എല്ലാവരും താഴെ ഒന്നിച്ചു ആഹാരം കഴിക്കാൻ പോയി.

ഇത്രെയും ദൂരം യാത്ര ചെയ്തതിന്റെ ഷീണം കാരണം എല്ലാവരും പെട്ടെന്ന് തന്നെ അവരവരുടെ സ്വന്തം റൂമിലേക്ക് പോയി. യാത്ര ഷീണം ഉള്ളത് കൊണ്ട് വാവച്ചി പെട്ടെന്ന് തന്നെ ഉറങ്ങി. ശ്രീ അച്ചുവിനെ തന്റെ നെഞ്ചോട് ചേർത്ത് കിടത്തി. അച്ചുവിന്റെ അടുത്ത് ആയി അവളെ മുറുകെ പിടിച്ചു കിടക്കുന്ന വാവച്ചിയെയും ശ്രീ തന്റെ കൈ കൊണ്ട് ചേർത്ത് പിടിച്ചു കിടന്നു. അച്ചുവിന്റെ സാന്നിധ്യത്തിൽ വാവച്ചി ശാന്ത ആണെന്ന് ശ്രീ തിരിച്ചു അറിയിഞ്ഞു......ഇപ്പോൾ ഈ ലോകത്തിൽ വാവച്ചി ഏറ്റവും സ്നേഹിക്കുന്നത് അച്ചുവിനെ ആണെന്ന സത്യം അവനെ കൂടുതൽ സന്തോഷവാൻ ആക്കി....ശ്രീ അവരെ രണ്ടുപേരെയും ചേർത്ത് പിടിച്ചു കണ്ണുകൾ അടച്ചു കിടന്നു..... യാത്രയുടെ ഷീണം കാരണം അച്ചുവും ശ്രീയുടെ ഹൃദയം താളം ശ്രവിച്ചു ഉറക്കത്തിലേക്ക് വഴുതി വീണു........... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story