നിശാഗന്ധി: ഭാഗം 35

nishaganthi

രചന: മഴത്തുള്ളി

രാവിലെ വാവച്ചിയുടെയും ശ്രീയുടെ കലപില കേട്ട് ആണ് അച്ചു എഴുന്നേറ്റത്.... "എന്തിനാ രാവിലെ രണ്ടുപേരും കൂടി ഇത്രെയും ഒച്ച വയ്ക്കുന്നെ.... അച്ചു ബെഡിൽ നിന്ന് എഴുനേറ്റു കൊണ്ട് ചോദിച്ചു. "അമ്മേ.... ഈ അച്ഛ പറയുവാ അമ്മക്ക് അച്ഛയോടാ ഇഷ്ടം എന്ന്.... വാവച്ചിയോട് അല്ലെ അമ്മേ.... വാവച്ചി ചിണുങ്ങി കൊണ്ട് അച്ചുവിന്റെ അടുത്തേക്ക് ഓടി. "അമ്മയുടെ വാവച്ചി അല്ലെ അമ്മയുടെ തങ്കകുടം...... അമ്മക്ക് വാവാച്ചിയോടാ കൂടുതൽ ഇഷ്ട്ടം.....

അച്ചു അതും പറഞ്ഞു ശ്രീയെ കണ്ണ് അടച്ചു കാണിച്ചു. അത് കേട്ടതും വാവച്ചി അച്ചുവിന്റെ കവിളിൽ ഉമ്മ വച്ചു. "ഹോ.... ഒരു അമ്മയും മോളും വന്നിരിക്കുന്നു..... ഞാൻ പോകുവാ..... ശ്രീ അതും പറഞ്ഞു പിണക്കം അഭിനയിച്ചു നിന്നു. "അച്ഛേ..... വാവച്ചി ശ്രീയുടെ കൈയിൽ പിടിച്ചു കുലുക്കി കൊണ്ട് വിളിച്ചു. പക്ഷേ ശ്രീ അത് കേൾക്കാത്ത പോലെ നിന്നു..... "അച്ഛേ.... അമ്മക്ക് അച്ഛയോടും വാവച്ചിയോട് ഇഷ്ട്ടമാ.... പിണങ്ങാതെ അച്ഛേ..... വാവച്ചി ചുണ്ട് രണ്ടും പിളർത്തി കൊണ്ട് സങ്കടത്തോടെ പറഞ്ഞു. അത് കണ്ടപ്പോൾ ശ്രീക്ക് സങ്കടം തോന്നി. "എനിക്ക് അറിയാല്ലോ ഡീ കുറുമ്പി..... ശ്രീ വാവച്ചിയേ കൈകളിൽ വാരി എടുത്തു കൊണ്ട് പറഞ്ഞു. ശ്രീ വാവച്ചിയുടെ വയറിൽ ഇക്കിളി ആക്കികൊണ്ടേ ഇരുന്നു.

അത് കണ്ട് അച്ചുവും കൂടി ശ്രീയുടെ ഒപ്പം ..... രാവിലെ തന്നെ എല്ലാവരും കൂടി ഊട്ടി കാണാൻ പുറപ്പെട്ടു. മനുവും കുടുംബവും അവരുടെ വണ്ടിയിലും.... ശ്രീയും അച്ചുവും എല്ലാം അവരുടെ സ്വന്തം വണ്ടിയിലും...... അവർ നേരെ പോയത് വലിയ ഒരു ഗാർഡൻ കാണാൻ ആണ്...... ശ്രീ വാവച്ചിയേയും എടുത്തു ഒരു കൈ കൊണ്ട് അച്ചുവിനെയും ചേർത്ത് പിടിച്ചു ആ ഗാർഡനിലൂടെ നടന്നു...... അച്ചു പഴയത് എല്ലാം മറന്നു ഒരു പുതിയ ജീവിതം ആസ്വദിക്കുക ആയിരുന്നു...... "നമുക്ക് വീട്ടിൽ ഒത്തിരി പൂക്കൾ ഉള്ള ചെടികൾ ഒക്കെ നടണം ശ്രീയേട്ടാ...... അച്ചു ശ്രീയുടെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു. "നമ്മുക്ക് നടാം എന്റെ അച്ചു.....എനിക്കും ഗാർഡനിങ് ഒക്കെ ഒത്തിരി ഇഷ്ട്ടമാ..... ശ്രീ ചിരിച്ചു കൊണ്ട് പറഞ്ഞു.അവർ അവിടെന്ന് ഇറങ്ങി നേരെ ഉച്ചക്ക് ഉള്ള ഫുഡ്‌ കഴിക്കാൻ പോയി..... അവർ പോയത് ഒരു മലയാളി ഹോട്ടലിൽ ആയിരുന്നു....

"എനിക്ക് വിശന്നിട്ടു കുടൽ കരിയുന്ന മണം വരുന്നെടാ...... എന്തെങ്കിലും കഴിക്കാൻ എടുക്കാൻ പറാ...... മനു വയറും തടവി കൊണ്ട് പറഞ്ഞു. "സ്വന്തം ഗർഭിണി ആയ ഭാര്യക്ക് എന്തെങ്കിലും വാങ്ങി കൊടുക്കണം എന്ന് അല്ല.... അവന് വിശക്കുന്നു എന്ന്..... ശ്രീ മനുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു. "നീ പോടാ.... നിനക്ക് എന്റെ സങ്കടം പറഞ്ഞാൽ മനിസിലാവില്ല..... മനു കണ്ണീർ തുടക്കുന്നത് ആയി ആക്ഷൻ കാണിച്ചു കൊണ്ട് പറഞ്ഞു. അവർ കഴിച്ചു കഴിഞ്ഞപ്പോഴേക്കും രമ്യക്ക് ഭയങ്കര ശർദിലും ഷീണവും ആയി.... അവർ പിന്നെ ഒരിടത്തും പോകാതെ നേരെ വീട്ടിലേക്ക് പോയി............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story