നിശാഗന്ധി: ഭാഗം 36

nishaganthi

രചന: മഴത്തുള്ളി

അവർ അവിടെ നിന്ന് നേരെ പോയത് വീട്ടിലേക്ക് ആയിരുന്നു...... രമ്യക്ക് വയ്യെന്ന് പറഞ്ഞത് കാരണം അച്ചു തന്നെ അടുക്കളയിൽ കയറാൻ തീരുമാനിച്ചു..... ആർക്കും പുറത്ത് ഉള്ള ഭക്ഷണം അത്ര ഇഷ്ട്ടമായില്ല..... പാചകം ചെയ്യാൻ ആവശ്യം ഉള്ളത് എല്ലാം അവിടെ തന്നെ ഉണ്ടായിരുന്നു..... രമ്യയെ ഉടനെ തന്നെ അച്ചുവും ശ്രീയും മുറിയിലേക്ക് പറഞ്ഞു അയച്ചു.... ഷീണം കാരണം രമ്യ ഒന്ന് ഉറങ്ങിയിട്ട് വരാം എന്ന് പറഞ്ഞു മുറിയിലേക്ക് പോയി.... ആ കൂട്ടത്തിൽ തന്നെ മനുവും വലിഞ്ഞു..... വാവച്ചിയും അച്ചുസും ഹാളിൽ ഇരുന്നു ഭയങ്കര കളിയിൽ ആയിരുന്നു... അത് കൊണ്ട് തന്നെ അച്ചുവും ശ്രീയും അടുക്കള ഭരണം ഏറ്റ് എടുത്തു..... "ശ്രീയേട്ടാ ഈ തേങ്ങ ഒന്ന് ചിരകിക്കേ..... അച്ചു ഒരു മുറി തേങ്ങ ശ്രീയുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു..... "ഞാൻ ഇപ്പോൾ പച്ചക്കറി മുറിച്ചു തന്നത് അല്ലെ ഉള്ളൂ.... അപ്പോഴേക്കും അടുത്ത ജോലിയോ..... ശ്രീ തേങ്ങ കൈയിൽ എടുത്ത് കൊണ്ട് ചോദിച്ചു. "എല്ലാം പാകം ചെയുന്നത് ഞാൻ അല്ലെ.... അപ്പോൾ ഈ ജോലി ഒക്കെ ശ്രീയേട്ടൻ ചെയ്യണം...... അച്ചു ഗ്യാസിൽ ഇരുന്ന കറി ഇളക്കി കൊണ്ട് പറഞ്ഞു. "രാത്രി കാപ്പി എന്തെങ്കിലും മതി ആയിരുന്നു.... ഇങ്ങനെ ചോറും കറിയും വച്ച് കഷ്ട്ടപെടണ്ടായിരുന്നല്ലോ.... ശ്രീ തേങ്ങ ചിരക്കുന്നതിനു ഇടയിൽ പറഞ്ഞു.

"അത് കൊള്ളാല്ലോ ഏട്ടൻ അല്ലെ പറഞ്ഞത് ചോറ് മതിയെന്ന്..... ഇപ്പോൾ മാറ്റി പറയുന്നോ..... അച്ചു ശ്രീയെ കളിയാക്കി കൊണ്ട് ചോദിച്ചു. "നിനക്ക് ഉള്ളത് ഞാൻ രാത്രി തരാടി ഗുണ്ട് മുളകെ...... അഭി തേങ്ങ ചിരകിയ പാത്രം സ്ലാബിൽ വച്ചിട്ട് അച്ചുവിന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു. "വിട് ശ്രീയേട്ടാ..... അപ്പുറത്ത് വാവച്ചി ഉള്ളതാ..... അച്ചു ശ്രീയുടെ കൈ ഇടുപ്പിൽ നിന്ന് എടുത്ത് മാറ്റി കൊണ്ട് പറഞ്ഞു. "ഓഹോ.... എന്നാൽ രാത്രി കരുതി ഇരുന്നോ.... ഇന്ന് എന്റെ അച്ചുവിന് ഉറക്കം കാണില്ല..... ശ്രീ ഒരു കള്ള ചിരിയോടെ പറഞ്ഞു അച്ചുവിന്റെ കഴുത്തിൽ അമർത്തി ചുംബിച്ചു. പിന്നെ പെട്ടെന്ന് തന്നെ അവർ രാത്രി കഴിക്കാൻ ഉള്ള ആഹാരം എല്ലാം ഉണ്ടാക്കി....രാത്രി എല്ലാരും ആഹാരം എല്ലാം കഴിച്ചു പുറത്ത് ഇരുന്നു.... ഇതിന് ഇടയിൽ തന്നെ വാവച്ചിയും അച്ചുസും നല്ല കൂട്ട് ആയിരുന്നു..... രാത്രയിലെ ശാന്തതയും തണുപ്പും എല്ലാം അവർ നന്നായി ആസ്വദിക്കിന്നുണ്ടായിരുന്നു.... ആ വീടിന്റെ മുറ്റത്ത്‌ ഇരിക്കാൻ ആയി കുറെ ബെഞ്ചുകൾ ഒക്കെ ഇട്ടിട്ടുണ്ടായിരുന്നു...... ശ്രീയും വാവച്ചിയും അച്ചുവും ആ ബെഞ്ചിൽ പോയിരുന്നു......

അവിടെ നിന്ന് നോക്കിയാൽ ആ പ്രദേശം മുഴുവൻ കാണാൻ കഴിയുമായിരുന്നു...... രാത്രി ആയത് കൊണ്ട് എല്ലാ വീടുകളിലെയും ലൈറ്റ് എല്ലാം പ്രകാശത്തിൽ വർണ്ണാഭമായി തിളങ്ങി നിൽക്കുന്നത് കാണാൻ തന്നെ വളരെ മനോഹരം ആയിരുന്നു... അച്ചു ശ്രീയുടെ തോളിൽ തല വച്ചു മുന്നോട്ടു നോക്കി ഇതൊക്കെ വീക്ഷിച്ചു കൊണ്ട് ഇരുന്നു...... "നമുക്ക് അകത്തേക്ക് കയറിയാലോ..... ഇനി ഇപ്പോൾ തണുപ്പ് കൂടും.... വെറുതെ എന്തിനാ തണുപ്പ് അടിച്ചു പനി പിടിപ്പിക്കുന്നത്...... മനു ഇരുന്നിടത്ത് നിന്ന് എഴുനേറ്റ് കൊണ്ട് ചോദിച്ചു.അവർ അതിന് സമ്മതം എന്ന വണ്ണം തലയാട്ടി അകത്തേക്ക് കയറി..... പിന്നെ കുറെ നേരം സംസാരിച്ചും ടീവി കണ്ടുമൊക്കെ സമയം പോയി..... എല്ലാരും ഉറങ്ങാൻ ഉള്ള തയ്യാർ എടുപ്പിൽ ആയിരുന്നു..... "അച്ഛേ.... ഞാനും അച്ചൂസും ഇന്ന് മനു അങ്കിലിന്റെ മുറിയിലാ..... വാവച്ചി അതും പറഞ്ഞു അച്ചൂസിന്റെ കൈയും പിടിച്ചു ഇരുന്നു. "വേണ്ടാ വാവച്ചി.. നീ രാത്രി കരയും.... അച്ചു പെട്ടെന്ന് തന്നെ വാവച്ചിയോട് പറഞ്ഞു. "ഇല്ല അമ്മേ വാവച്ചി കരയില്ല.... ഞാൻ ഇന്ന് അച്ചൂസ് ചേട്ടായിയുടെ കൂടെയാ..... വാവച്ചി പറഞ്ഞു. "ശ്രീയേട്ടാ പറയ് ശ്രീയേട്ടാ.... രാത്രി ആകുമ്പോൾ എന്നെ കണ്ടില്ലെങ്കിൽ കരയും.... അച്ചു സങ്കടത്തോടെ പറഞ്ഞു. "വാവച്ചി.... അമ്മ പറയുന്നത് കേൾക്ക്..... രാത്രി നീ കരയും....

. ശ്രീ വാവച്ചിയേ നോക്കി പറഞ്ഞു. "സാരില്ലടാ.... അവർ കളിക്കൂട്ടുകാർ അല്ലെ ഒന്നിച് കിടന്നോട്ടെ..... ഞങ്ങൾക്ക് കുഴപ്പമൊന്നും ഇല്ല..... മനു ശ്രീയെ നോക്കി പറഞ്ഞു. "അതല്ലടാ ഇവൾ രാത്രി ഉറപ്പ് ആയും കരയും.... അപ്പോൾ നിങ്ങൾക്ക് ബുദ്ധിമുട്ട് ആകും..... ശ്രീ മനുവിനോട് കാര്യം പറഞ്ഞു മനിസിലാക്കാൻ ശ്രമിച്ചു. "ഓ പിന്നെ..... കരഞ്ഞാൽ കൊണ്ട് വരാൻ നീ അങ്ങ് മലേഷ്യയിൽ അല്ലെ.... ഒന്നുപോടാ.... കരഞ്ഞാൽ ഞാൻ കൊണ്ട് വന്നോളാം...... അതും പറഞ്ഞു മനു വാവച്ചിയെയും അച്ചൂസിനെയും കൂട്ടി റൂമിലേക്ക് നടന്നു..... രമ്യ നേരുത്തേ കിടന്നിരുന്നു.... അച്ചൂസിന്റെ കൈയും പിടിച്ചു പോകുന്ന വാവച്ചിയേ കണ്ടപ്പോൾ അച്ചുവിന് ശരിക്കും സങ്കടം തോന്നി..... താൻ വന്നതിൽ പിന്നെ അവൾ ഇല്ലാതെ താൻ ഉറങ്ങിയിട്ടില്ല.....വാവച്ചി തിരിഞ്ഞു നോക്കാതെ പോകുന്നത് കണ്ട് അച്ചുവിന് ശരിക്കും സങ്കടം വന്നു..... "താൻ ഇങ്ങനെ സങ്കടപെട്ടാൽ നാളെ അവളെ കെട്ടിച്ചു വിടുമ്പോൾ എന്താകും..... ശ്രീ അച്ചുവിനെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു.

"അമ്മേ..... പെട്ടെന്ന് വാവച്ചി ഓടി വന്ന് അച്ചുവിന്റെ കവിളിൽ ഉമ്മ വച്ചു..... എന്നിട്ട് ശ്രീക്കും ഉമ്മ കൊടുത്ത്.... "വാവച്ചി ഓടി വരാമേ..... അതും പറഞ്ഞു വീണ്ടും ഒരു ഉമ്മ കൂടി രണ്ടുപേർക്കും കൊടുത്തിട്ട് വാവച്ചിയേ കാത്ത് നിൽക്കുന്ന അച്ചൂസിന്റെ അടുത്തേക്ക്‌ വാവച്ചി ഓടി പോയി... "താൻ വാടോ..... ശ്രീ അവർ പോയെന്ന് ഉറപ്പ് വരുത്തി അച്ചുവിനെ കൈകളിൽ കോരി എടുത്തു മുകളിലേക്ക് നടന്നു..... വാവച്ചി ഇല്ലാത്തതിന്റെ പിണക്കം അച്ചുവിന്റെ മുഖത്ത് നല്ല പോലെ പ്രകടനം ആയിരുന്നു..... റൂമിലേക്ക് എത്തിയതും ശ്രീ അച്ചുവിനെ താഴെ നിർത്തി ഡോർ അടച്ചു..... "താൻ ഇങ്ങനെ സങ്കടപെടാതെ...... താൻ നോക്കിക്കോ വാവച്ചി കുറച്ചു കഴിഞ്ഞു ഇങ്ങോട്ട് തന്നെ വരും..... ഞാനോ താനോ ഇല്ലാതെ അവൾ ഉറങ്ങില്ല..... ഇനിയെങ്കിലും ഒന്ന് ചിരിക്ക്...... ശ്രീ അത് പറഞ്ഞു താഴെക്ക്‌ നോക്കി നിൽക്കുന്ന അച്ചുവിന്റെ താടി തുമ്പ് പിടിച്ചു ഉയർത്തി.... അവളുടെ പുഞ്ചിരിക്കുന്ന മുഖം കണ്ടതും ശ്രീക്കും സന്തോഷം ആയി..... ശ്രീ അച്ചുവിനെ കൈകളിൽ കോരി എടുത്തു ബെഡിലേക്ക്‌ കിടത്തി. "വാവച്ചിക്ക് ഒരു അനിയനെയോ അനിയത്തിയോ വേണ്ടേ..... ശ്രീ ഒരു കുസൃതി ചിരിയോടെ ചോദിച്ചു. അതിന് നാണത്തിൽ കലർന്ന ഒരു പുഞ്ചിരി ആയിരുന്നു മറുപടി.....

അവളുടെ ആ പുഞ്ചിരി തനിക്ക് ഉള്ള സമ്മതം ആയി കണക്കാക്കി അവൻ അവളിലേക്ക് അമർന്നു...... തണുപ്പ് ആയത് കാരണം റൂമിലെ ഫയറിങ്ങ് പ്ലെയിസിൽ തീ ആളി കത്തി കൊണ്ടിരിക്കുന്നു...... അത് പോലെ അവരുടെ പ്രണയവും.......ശ്രീയുടെ ചുണ്ടുകളും പല്ലുകളും പല വട്ടം അച്ചുവിന്റെ ശരീരം ആകെ ഓടി നടന്നു....... പരസ്പരം വാരി പുണർന്നു കൊണ്ട് അവർ പരസ്പരം അവരുടെ പ്രണയം പങ്ക് വച്ചു...... ശരീരത്തിൽ നിന്ന് തുണികൾ വേർപെടുമ്പോഴും അവർ പരസ്പരം പ്രണയിക്കുക ആയിരുന്നു...... ആ തണുപ്പുള്ള രാത്രിയിൽ ഒരു പുതപ്പിന്റെ കിഴെ അവർ ഒരു മനസ്സും ഒരു ശരീരവും ആയി മാറി .... അവന്റെ പ്രണയചൂടിൽ അവളിലെ സ്ത്രീ ഉണരുന്നത് അവൾ അറിയിഞ്ഞു...... ഒരു പ്രണയമഴ അവൻ അവളിലേക്ക് പെയ്തു തോർത്തികൊണ്ട് അവൻ അവളുടെ മാറിലേക്ക് തല ചായ്ച്ചു കിടന്നു..... പരസ്പരം ഒന്നും ഉരിയാടാതെ ആ പുതപ്പിന്റെ കീഴിൽ ഒരു ശരീരം ആയി അവർ കിടന്നു..... "അച്ഛേ.. വാവച്ചിയുടെ ശബ്‌ദം കേട്ടതും ശ്രീയുടെയും അച്ചുവിന്റെയും മുഖത്ത് പുഞ്ചിരി വിരിഞ്ഞു.......... തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story