നിശാഗന്ധി: ഭാഗം 37

nishaganthi

രചന: മഴത്തുള്ളി

വാവച്ചിയുടെ ശബ്ദം കേട്ടതും അച്ചുവും ശ്രീയും പരസ്പരം അകന്നു മാറി.... അച്ചു ശരീരത്തിലേക്ക് പുതപ്പ് വലിച്ചു ഇട്ടു എഴുനേറ്റ് ഇരുന്നു .... ശ്രീ പെട്ടെന്ന് തന്നെ ബാത്‌റൂമിൽ കയറി ഡ്രസ്സ്‌ എടുത്ത് ഇട്ടു... "ശ്രീയേട്ടാ... എന്റെ ഡ്രസ്സ്‌ കൂടി എടുത്ത് താ..... അച്ചു ശ്രീയോട് പറഞ്ഞു.... "അമ്മേ...... വാവച്ചി വീണ്ടും ഡോറിൽ തട്ടി വിളിക്കാൻ തുടങ്ങി.... ശ്രീ പെട്ടെന്ന് അലമാരയിൽ നിന്ന് അച്ചുവിന് ഇടാൻ ഉള്ള ഡ്രസ്സ്‌ എടുത്ത് അച്ചുവിന്റെ കൈയിൽ കൊടുത്തു..... അച്ചു അത് വാങ്ങി ബാത്‌റൂമിലേക്ക് കയറി എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം ആണ് ശ്രീ ഡോർ തുറന്നത്.... "എന്താടാ മോനെ ഡോർ തുറക്കാൻ ഇത്ര താമസം..... മനു ചുമരിൽ ചാരി നിന്ന് ഒരു കള്ള ചിരിയോടെ ചോദിച്ചു..... അപ്പോഴേക്കും വാവച്ചി അകത്തേക്ക് കയറി...... "നിനക്ക് ഒരു കല്യണം ആലോചിക്കുവായിരുന്നു...... ശ്രീ മനു പറഞ്ഞ അതെ രീതിയിൽ തിരിച്ചു മറുപടി കൊടുത്തു. "സത്യം ആയിട്ടും...... മനു ശ്രീയുടെ കൈയിൽ പിടിച്ചു കൊണ്ട് ചോദിച്ചു. "നീ ഒരു മിനിറ്റ് നിൽക്ക്..... അപ്പുറത്തെ റൂമിൽ കിടക്കുന്ന നിന്റെ ഭാര്യയോട് കൂടി ഞാൻ ഒന്ന് ചോദിച്ചു നോക്കട്ടെ......

അതും പറഞ്ഞു ശ്രീ നടക്കാൻ തുടങ്ങിയതും... "എന്റെ പൊന്ന് അളിയാ ചതിക്കല്ലേ..... മനു അതും പറഞ്ഞു ശ്രീയുടെ കൈ രണ്ടും കൂട്ടി പിടിച്ചു. ശ്രീ അവനെ നോക്കി ആക്കി ഒന്ന് ചിരിച്ചു... "നിനക്ക് അവളെ ഇപ്പോഴും പേടി ആണോ ഡാ..... ശ്രീ മനുവിനോട് ചോദിച്ചു. "അതൊന്നും പറഞ്ഞു നേരം കളയാൻ ഇല്ല ഞാൻ പോട്ടെ..... നിന്റെ മോൾക്ക് അമ്മയെ കാണാതെ ഉറങ്ങാൻ വയ്യെന്ന് അതാ കൊണ്ട് വന്നത്..... അല്ലെങ്കിൽ നിങ്ങളെ ഈ രാത്രി ബുദ്ധിമുട്ടിക്കില്ലായിരുന്നു...... മനു നൈസ് ആയി വിഷയം മാറ്റി. "നീ വിഷയം മാറ്റാൻ ഒന്നും നോക്കണ്ടാ.... തൽക്കാലം നിന്ന് വിയർക്കാതെ മോൻ പോയിക്കോ...... ശ്രീ മനുവിനെ കളിയാക്കി കൊണ്ട് പറഞ്ഞു. അങ്ങനെ മനു ശ്രീയോട് ഗുഡ് നൈറ്റും പറഞ്ഞു റൂമിലേക്ക് പോയി..... ശ്രീ റൂമിലേക്ക് ചെല്ലുമ്പോൾ അച്ചു ഫ്രഷ് ആയി വന്നിരുന്നു...... അച്ചു ബെഡിൽ ഇരുന്നിട്ട് വാവച്ചിയേ മടിയിൽ കിടത്തി ഉറക്കി കൊണ്ട് ഇരുന്നു...... "ഞാൻ പറഞ്ഞില്ലേ അച്ചു ഇവൾ വരുമെന്ന്...... ശ്രീ അച്ചുവിന്റെ അടുത്തേക്ക് ഇരുന്നു കൊണ്ട് വാവച്ചിയേ നോക്കി പറഞ്ഞു. ശ്രീയുടെ ശബ്‌ദം കേട്ടതും വാവച്ചി ഒന്ന് തല പൊക്കി നോക്കിയിട്ട് അച്ചുവിന്റെ മാറിലേക്ക് മുഖം പുഴ്ത്തി....വാവച്ചി ഉറങ്ങി കഴിഞ്ഞതും ശ്രീ വാവച്ചിയേ എടുത്തു അവന്റെ നെഞ്ചിൽ കിടത്തി....

എന്നിട്ട് ഒരു കൈ കൊണ്ട് അച്ചുവിനെയും ചേർത്ത് പിടിച്ചു.....പതിയെ അവർ നിദ്രയെ പുൽകി..... പിന്നെ ഉള്ള ദിവസങ്ങളിൽ എല്ലാം ശ്രീയും അച്ചുവും മനുവും എല്ലാം ഊട്ടി മുഴുവൻ കറങ്ങി നടന്നു..... ശരിക്കും അവർ ഊട്ടിയിലെ ദിവസങ്ങൾ ആസ്വദിക്കുക ആയിരുന്നു..... വാവച്ചിയും എല്ലാരോടും നല്ല കൂട്ട് ആയി.... പക്ഷേ വാവച്ചിക്ക് എല്ലാ കാര്യത്തിലും അച്ചു തന്നെ വേണം ആയിരുന്നു....... ഓരോ ദിവസം കഴിയും തോറും അച്ചുവിന്റെയും ശ്രീയുടെയും പ്രണയവും കൂടി കൊണ്ട് ഇരുന്നു...... അവർ ശരിക്കും ഒരു ദേഹവും ഒരു ദേഹിയും ആയി മാറി കഴിഞ്ഞിരുന്നു....... തിരിച്ചു നാട്ടിലേക്ക് ഉള്ള മടക്ക യാത്ര എല്ലാവർക്കും ഒരു സങ്കടം തന്നെ ആയിരുന്നു...... ജോലിയുടെയും തിരക്കുകളുടെയും ഒക്കെ ലോകത്ത് നിന്ന് കുറച്ചു നാൾ എല്ലാരും വേറിട്ട് നിന്ന് അടിച്ചു പൊളിച്ചു...... നാട്ടിലേക്ക് പോകുന്നതിന്റെ തലേ ദിവസം അവർ എല്ലാവരും ചേർന്ന് വലിയ പർച്ചേസ് ഒക്കെ നടത്തി..... ഇതിന് ഇടയിൽ നാട്ടിൽ നിന്ന് അച്ഛനും മനുവിന്റെ അച്ഛനും എല്ലാം വിളിക്കാറുണ്ടായിരുന്നു.... അങ്ങനെ അവർ തിരിച്ചു നാട്ടിലേക്ക് പുറപ്പെട്ടു.... ഒത്തിരി നല്ല ഓർമകളും സന്തോഷങ്ങളും ആയി.....തിരിച്ച് ഉള്ള യാത്രയിൽ പകുതി സന്തോഷവും പകുതി സങ്കടവും ആയിരുന്നു എല്ലാർക്കും.....

മനു അവന്റെ വീട്ടിൽ അല്ല നേരെ പോയത് ഭാര്യ വീട്ടിലേക്ക് ആയിരുന്നു..... അത് കൊണ്ട് ശ്രീ അവിടെ ഇറങ്ങാതെ നേരെ വീട്ടിലേക്ക് വന്നു..... കാർ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോൾ അച്ചുവിന്റെ അച്ഛൻ മുന്നിൽ പത്രം വായിച്ചു കൊണ്ട് ഇരിപ്പുണ്ടായിരുന്നു..... "മുത്തശ്ശാ..... കാറിൽ നിന്ന് ഇറങ്ങിയ വാവച്ചി നേരെ അച്ഛന്റെ അടുത്തേക്ക് ഓടി.... "അപ്പൂപ്പന്റെ ചുന്ദരി കുട്ടി വന്നോ..... അച്ഛൻ വാവച്ചിയേ കൈകളിൽ കോരി എടുത്തു മുത്തം വച്ചു കൊണ്ട് ചോദിച്ചു... പിന്നെ അങ്ങോട്ട് എല്ലാവരും പരസ്പരം വിശേഷം പറച്ചിൽ ആയിരുന്നു..... മനുവിന്റെ അച്ഛൻ ഇന്ന് അവർ വരുന്നത് അറിയിഞ്ഞു നേരുത്തേ വീട്ടിലേക്ക് പോയിരുന്നു....... "എവിടെ അച്ഛാ ബാക്കി പടകൾ..... ശ്രീ കാറിൽ നിന്ന് സാധനങ്ങൾ ഓരോന്ന് ആയി കൈയിൽ എടുത്തു കൊണ്ട് ചോദിച്ചു. "ദിവ്യ പോയി മോനെ..... ഒത്തിരി സങ്കടത്തോടെയാ പോയത്..... മോനോടും അച്ചുവിനോടും ക്ഷമിക്കണം എന്ന് പറയാൻ പറഞ്ഞു..... ഇനി ഒരിക്കലും നിങ്ങളുടെ ജീവിതത്തിൽ അവൾ വരില്ലെന്ന് പറയാൻ പറഞ്ഞു..... അവൾക്ക് വേറെ ഒരു വിവാഹം ഇവിടേക്കു വരുന്നതിന് മുൻപ് വീട്ടുകാർ ഉറപ്പിച്ചിരുന്നു..... വിവാഹം കഴിഞ്ഞ ആഴ്ച കഴിഞ്ഞു.....അന്ന് തന്നെ അവർ അമേരിക്കയിലേക്ക് പോയി.......

ആ കുഞ്ഞ് ശരിക്കും ഇപ്പോൾ എല്ലാം ഓർത്ത് സങ്കടപെടുന്നുണ്ട്....... അച്ചുവിന്റെ അച്ഛൻ ശ്രീയോട് പറഞ്ഞു.... ഇതെല്ലാം കേട്ടപ്പോൾ അച്ചുവിന് സന്തോഷവും ആശ്വാസവും തോന്നി.... "അവൾക്ക് ഇപ്പോൾ എങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ...... എന്റെ അമ്മ എന്ന് പറയുന്ന സ്ത്രീ എവിടെ...... പോയില്ലേ അവർ...... ശ്രീ ഒരു തരം പുച്ഛത്തോടെ ചോദിച്ചു. "ആ കുട്ടി അവരെ കൂടെ പോകാൻ വിളിക്കുന്നുണ്ടായിരുന്നു.... പക്ഷേ മകന്റെ വീട്ടിൽ അവർക്ക് അവകാശം ഉണ്ടെന്നും പറഞ്ഞു സ്വത്ത്‌ എഴുതി വാങ്ങാൻ നിൽക്കുവാ..... ഇവിടെ ഉണ്ട് റൂമിൽ കാണും...... അച്ഛൻ അതും പറഞ്ഞു വാവച്ചിയെയും കൊണ്ട് അകത്തേക്ക് കയറി.... ശ്രീ അച്ചുവിനെയും ചേർത്ത് പിടിച്ചു സാധനങ്ങൾ ഓരോന്നും എടുത്തു ഉള്ളിൽ കയറി..... "എത്തിയോ.... ടൂർ കഴിഞ്ഞു മഹാറാണി..... ശ്രീയുടെ അമ്മ അച്ചുവിനെ നോക്കി ദേഷ്യത്തിൽ ചോദിച്ചു. "ഇവൾ ഈ വീട്ടിലെ മഹാറാണി തന്നെയാ..... അത് നിങ്ങൾ പറഞ്ഞു അറിയേണ്ട ഗതികേട് ഒന്നും എനിക്കും ഈ വീട്ടിൽ ഉള്ള വേറെ ആർക്കും ഇല്ല..... ശ്രീ പുച്ഛത്തോടെ പറഞ്ഞു അച്ചുവിനെയും കൊണ്ട് റൂമിലേക്ക് പോയി......

വലിയ ഒരു യാത്രയുടെ ഷീണം കാരണം അച്ചുവും ശ്രീയും ചെറുതായി ഒന്ന് മയങ്ങാൻ കിടന്നു.... വാവച്ചി ആണെങ്കിൽ മുത്തശ്ശന്റെ കൂടെ പറമ്പിലും..... ഇതൊക്കെ കണ്ട് ഇഷ്ടപ്പെടാതെ ശ്രീയുടെ അമ്മ അച്ചുവിന്റെയും ശ്രീയുടെയും മുറിയുടെ വാതിലിൽ ഉച്ചത്തിൽ തട്ടി....ശ്രീ വന്ന് വാതിൽ തുറന്നപ്പോൾ കാണുന്നത് അമ്മയെ ആണ്.... അച്ചു ആണെങ്കിൽ ഇപ്പോഴും നല്ല ഉറക്കം.... നമ്മുടെ ചെറുക്കൻ കുറെ നാൾ ആയി കൊച്ചിനെ ഒന്ന് സമാധാനം ആയി രാത്രി ഉറങ്ങാൻ വിട്ടിട്ട് ..... "എന്താ..... ശ്രീ ഒട്ടും താല്പര്യം ഇല്ലാത്ത രീതിയിൽ ചോദിച്ചു. "കെട്ടിലമ്മ എപ്പോഴും റൂമും അടച്ചു ഇതിന്റെ അകത്തു ഇരുന്നാൽ അടുക്കള പണി ഒക്കെ ആര് ചെയ്യും..... നിനക്കും നാണം ഇല്ലല്ലോ ഇവളെയും പിടിച്ചു അകത്തു ഇരുത്തി വാതിലും അടച്ചു ഇരിക്കാൻ..... ശ്രീയുടെ അമ്മയുടെ സംസാരം കേട്ടതും ശ്രീക്ക് ദേഷ്യം വന്നു..... "ഇതൊക്കെ ചോദിക്കാൻ നിങ്ങൾ ആരാ ഇവിടത്തെ..... ഞങ്ങൾക്ക് ആവശ്യം ഉള്ളത് എല്ലാം ചെയ്യാൻ ഇവിടെ വേലക്കാർ ഉണ്ട്..... നിങ്ങളെ ഇറക്കി വിടാൻ എനിക്ക് അറിയാം.... എന്നെ കൊണ്ട് അത് ചെയ്യിപ്പിക്കരുത്... ശ്രീ ദേഷ്യത്തിൽ അലറി............ തുടരും......

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story